1 GBP = 92.00INR                       

BREAKING NEWS

ഞൊടിയിടയില്‍ ഇറ്റലിയേയും ചൈനയേയും തോല്‍പ്പിച്ച് കൊറോണാ രോഗികളുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്തെത്തി അമേരിക്ക; ഇന്നലെ മാത്രം 15,000 രോഗികളും 182 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ 83,000 രോഗികളുമായി ദുരന്തത്തില്‍ റെക്കോര്‍ഡിട്ട് യുഎസ്എ; ഇന്നലെ മാത്രം 100ല്‍ അധികം മരണങ്ങളുമായി ന്യൂയോര്‍ക്ക് ഇപ്പോഴും ദുരന്തത്തിന്റെ എപ്പിസെന്ററായി നില്‍ക്കുന്നു; ട്രംപിന്റെ അമിത ആത്മവിശ്വാസം അമേരിക്കയെ നാശത്തിലേക്ക് നയിക്കുന്നതിങ്ങനെ

Britishmalayali
kz´wteJI³

മിതമായ ആത്മവിശ്വാസമായിരുന്നു ട്രംപിന് തന്റെ രാജ്യത്തിന്റെ ശക്തിയിലും കഴിവിലും. അതുകൊണ്ടാണ്  പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഒഴിവാക്കി ഈസ്റ്റര്‍ ദിനത്തില്‍ രാജ്യം വീണ്ടും പുതിയൊരു ജീവിതത്തിനായി തുറക്കപ്പെടും എന്ന് പരസ്യമായി പ്രസ്തവിച്ചത്. എന്നാല്‍ കാര്യങ്ങള്‍ നീങ്ങുന്നത് ട്രംപിന്റെ വഴിയിലല്ല എന്നാണ് അമേരിക്കയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്നലെ 24 മണിക്കൂറിനുള്ളില്‍ മാത്രം രേഖപ്പെടുത്തിയത് 182 മരണങ്ങളാണ്. ഇതില്‍ നൂറിലധികവും ന്യൂയോര്‍ക്കില്‍ നിന്ന്. ഇതോടെ അമേരിക്കയില്‍ കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1209 ആയി.

ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന സമയം വരെ അമേരിക്കയിലെ മൊത്തം കൊറോണാ ബാധിതരുടെ എണ്ണം 83, 672 ആണ്. അതായത്, രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയേയും ഇന്നലെവരെ രോഗികളുടെ എണ്ണത്തില്‍ ലോകത്തില്‍ ഒന്നാംസ്ഥാനത്ത് നിന്നിരുന്ന ചൈനയേയുമൊക്കെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനത്ത് എത്തി എന്നര്‍ത്ഥം. രാജ്യത്ത് ഇത് ഏറ്റവുമധികം ബാധിച്ച ന്യൂയോര്‍ക്കിലാണ് ഇതില്‍ 50% രോഗബാധിതരും ഉള്ളത്.

അടുത്ത അപകട സാധ്യതയുള്ള പ്രദേശമായി ഉയര്‍ന്നു വരുന്നത് ലൂസിയാനയാണ്. ഇന്നലെ ഇവിടെ രോഗികളുടെ എണ്ണത്തില്‍ 30% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂജഴ്സിയില്‍ 6876 പേര്‍ക്കും, കാലിഫോര്‍ണിയയില്‍ 3899 പേര്‍ക്കും വാഷിംഗ്ടണില്‍ 3207 പേര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗവ്യാപനത്തിന്റെ തോത് ഇതേനിലയില്‍ പോയാല്‍ ഏപ്രില്‍ മദ്ധ്യത്തോടെ ആശുപത്രികള്‍ മുഴുവന്‍ നിറയുകയും അടുത്ത നാലു മാസത്തിനുള്ളില്‍ മരണ സംഖ്യ 80,000 ആകുകയും ചെയ്യുമെന്നാണ് ചില പഠനങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക് ആന്‍ഡ് ഇവാലുവേഷന്റെ കണക്ക് പ്രകാരം, രോഗബാധ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്ന സമയത്ത്, അതായത് ഏപ്രില്‍ മദ്ധ്യത്തോടെ ഓരോ ദിവസവും 2,300 രോഗികള്‍ വരെ മരണമടയാം എന്നാണ് കാണിക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചാലും ഇത് സംഭവിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, പാലമല്ല, ലോകം മൊത്തം കുലുങ്ങിയാലും താന്‍ കുലുങ്ങില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് ട്രംപ് തന്റെ പ്രതികരണത്തിലൂടെ. അമേരിക്ക നടത്തുന്ന പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിന്റെ ഫലമാണ് ഈ പുതിയ സംഭവവികാസം എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. ചൈനയിലോ സൗത്ത് കൊറിയയിലോ നടത്തിയ പരിശോധനകളുടെ പതിന്മടങ്ങ് പരിശോധനകള്‍ അമേരിക്കയില്‍ നടത്തുന്നുവെന്നതിന്റെ തെളിവാണ്  ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയില്‍, രാജ്യത്തെ ലോ, മീഡിയം, ഹൈ റിസ്‌ക് മേഖലകളാക്കി ഓരോ മേഖലക്കും അനുയോജ്യമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് ഉള്‍പ്പടെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category