1 GBP = 94.00 INR                       

BREAKING NEWS

ജോര്‍ജ് രാജകുമാരനും സഹോദരങ്ങളും കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് കൈയടിച്ചു; രാജ്യം എമ്പാടും കൈയടിയും വിളക്ക് തെളിക്കലും; ദുരന്തത്തെ മറി കടക്കാന്‍ വെടിക്കെട്ടും പൂരവും; എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആത്മധൈര്യം പകരുന്ന ബ്രിട്ടീഷ് ജനത

Britishmalayali
kz´wteJI³

കോവിഡ്-19 ബാധിച്ചവരെ ചികിത്സിക്കുന്നതിന് സ്വന്തം ജീവന്‍ പണയം വച്ച് രാപ്പകല്‍ പ്രയത്നിക്കുന്ന യുകെയിലെ എന്‍എച്ച്എസ് ജീവനക്കാരെ ബഹുമാനിക്കുന്നതിനും പ്രശംസിക്കുന്നതിനുമായി ഇന്നലെ ബ്രിട്ടീഷ് ജനത ഒരുമിച്ച് അണി നിരന്നു. ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമുളളവര്‍ കൂട്ടത്തോടെ കൈയടിക്കുകയും വിളക്ക് തെളിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കൊറോണയെന്ന ദുരന്തത്തെ മറികടക്കാനായി വെടിക്കെട്ടും പൂരവും വരെ രാജ്യത്ത് അരങ്ങേറിയിരുന്നു. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആത്മധൈര്യം പകരുന്ന ബ്രിട്ടീഷ് ജനതക്കൊപ്പം ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ വരെ അണി നിരന്നിരുന്നു.

രാജകുടുംബത്തിലെ ഇളം തലമുറക്കാരായ ജോര്‍ജ് രാജകുമാരനും സഹാദരങ്ങളായ ചാര്‍ലറ്റ് രാജകുമാരിയും ലൂയീസ് രാജകുമാരനും വരെ കൊട്ടാരത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് കൈയടിച്ചിരുന്നു. തങ്ങളുടെ മക്കള്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആത്മധൈര്യം പകരുന്നതിനായി ബാല്‍ക്കണിയില്‍ നിന്ന്  കൈയടിക്കുന്നതിന്റെ വീഡിയോ വില്യവും കേയ്റ്റുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വച്ചിരിക്കുന്നത്. സ്വന്തം ജീവന്‍ പണയം വച്ച് കോവിഡ്-19 ബാധിതരെ രക്ഷിക്കാന്‍ പ്രയത്നിക്കുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്കെല്ലാം പരിധിയില്ലാത്ത നന്ദി പ്രകടിപ്പിച്ച് കൊണ്ട് രാജ്ഞിയും രംഗത്തെത്തിയിരുന്നു.

കോവിഡ്-19ന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ 71 വയസിന് മേല്‍ പ്രായമുള്ളവര്‍ സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്ന ഗവണ്‍മെന്റിന്റെ നിര്‍ദേശം  മാനിച്ച് വിന്‍ഡ്സര്‍ കാസിലില്‍ കഴിയുകയാണ് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പും.ടെസ്റ്റിലൂടെ കൊറോണയുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ട് സ്‌കോട്ട്ലന്‍ഡില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്ന ചാള്‍സ് രാജകമാരന്‍ അവിടെ വച്ച് രാജ്യത്തിനൊപ്പം കൈയടിച്ച് ഈ മഹായജ്ഞത്തില്‍ പങ്കാളിയായിരുന്നു. ഇതിന് പുറമെ രാജ്യമെമ്പാടുമുള്ള മിക്കവരും തങ്ങളുടെ ഗാര്‍ഡനുകളിലേക്കും മട്ടുപ്പാവുകളിലേക്കും ഇറങ്ങി നിന്നു കൈയടിച്ച് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയേകിയിരുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെ ഇത്തരത്തില്‍ രാജ്യമെമ്പാടും കൂട്ടത്തോടെ കൈയടി ശബ്ദം മുഴങ്ങിയത് അനിര്‍വചനീയമായ അനുഭവമായിരുന്നുവെന്ന് ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിന് പുറമെ രാജ്യത്തെ പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളായ ദി ലണ്ടന്‍ ഐ, വെബ്ലി ആര്‍ച്ച്, റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍, ടവര്‍ ബ്രിഡ്ജ് തുടങ്ങിയ ഇടങ്ങള്‍ നീല നിറത്തില്‍ ലൈറ്റിംഗ് ചെയ്ത് എന്‍എച്ച്എസ് ജീവനക്കാരോടുള്ള ആദരം വെളിപ്പെടുത്തിയിരുന്നു. കൊറോണക്കെതിരെ  പോരാടുന്ന ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ക്ക് ആദരവ് അര്‍പ്പിച്ച് കൊണ്ടുള്ള ' ക്ലാപ്പ് ഓഫ് ഫോര്‍ കെയറേര്‍സ് ക്യാമ്പയിന്‍' ഓണ്‍ലൈനിലായിരുന്നു ആരംഭിച്ചിരുന്നത്.

എന്‍എച്ച്എസ് ജീവനക്കാരോട് നിലവിലെ സാഹചര്യത്തില്‍ വളരെ അധികം ബഹുമാനം പ്രകടിപ്പിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ ക്യാമ്പയിന്‍ തുടങ്ങിയിരുന്നത്.ക്ലാപ്പ് ഫോര്‍ എന്‍ച്ച്എസ് ക്യാമ്പയിനില്‍ അണിനിരന്ന് മുന്‍ ഇംഗ്ലീഷ് പ്രഫഷണല്‍ ഫുട്ബോളറായ ഡേവിഡ് ബെക്കാമും രംഗത്തെത്തിയിരുന്നു.വെബ്ലിം സ്റ്റേഡിയം നീല വെളിച്ചത്താല്‍ ലൈറ്റപ്പ് ചെയ്ത് ആദരവറിയിച്ചിരുന്നു.

കൊറോണ മരണങ്ങളും രോഗികളുടെ എണ്ണവും ബ്രിട്ടനിലാകമാനം കുത്തനെ ഉയരുന്ന വേളയിലും തങ്ങളുടെ ജീവന്‍ പോലും മറന്ന് രാപ്പകല്‍ പ്രയത്നിക്കുന്ന എല്ലാ എന്‍എച്ച്എസ് ജീവനക്കാരോടും നന്ദി പ്രകാശിപ്പിക്കുന്നുവെന്നാണ് ബക്കിംഗ്ഹാം പാലസ് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തുന്നത്.

എന്‍എച്ച്എസ് വര്‍ക്കര്‍മാരെ ആദരിക്കുന്നതിന് രാജ്യമൊന്നാകെ കൈ കോര്‍ത്തതില്‍ ഏവരെയും അഭിനന്ദിച്ച് എന്‍എച്ച്എസിന്റെ ചീഫ് നഴ്സിംഗ് ഓഫീസറായ റുത്ത് മേ രംഗത്തെത്തിയിരുന്നു. നഴ്സുമാരും മിഡ് വൈഫുമാരും 24 മണിക്കൂറും കൊറോണയെ തുരത്തുന്ന യജ്ഞത്തിലാണെന്നും താന്‍ അവരെ വ്യക്തിപരമായി അഭിനന്ദിക്കുന്നുവെന്നും മേ പറയുന്നു.രാജ്യം നല്‍കിയ ഈ കൈയടി എല്ലാ എന്‍എച്ച്എസ് ജീവനക്കാര്‍ക്കും സോഷ്യല്‍ കെയര്‍ ടീമുകള്‍ക്കുമുള്ളതാണെന്നും ഇതിനെ അഭിനന്ദിക്കുന്നുവെന്നും ഇതില്‍ അഭിമാനം കൊള്ളുന്നുവെന്നും മേ പ്രതികരിച്ചു.

#ഹശഴവശേയേഹൗല രമാുമശഴിന്റെ ഭാഗമായിട്ടായിരുന്നു ക്ലാപ് ഫോര്‍ കെയറേര്‍സ് ക്യാമ്പയിന്‍ അരങ്ങേറിയത്. ഇവന്റ്സ് ആന്‍ഡ് എന്റര്‍ടെയിന്‍മെന്റ് ഇന്റസ്ട്രിയിലെ അംഗങ്ങളായിരുന്നു ഇത് സംഘടിപ്പിച്ചത്. പിയേര്‍സ് മോഗന്‍, ക്രിസ് മോയ്ലെസ്, കേയ്റ്റ് ഗാരവേ തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ ഈ ക്യാമ്പയിനിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

താനും കുട്ടികളളും കൈയടിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട് ഡേവിഡ് ബെക്കാം രംഗത്തെത്തിയിരുന്നു. നമ്മളെ സുരക്ഷിതരാക്കുന്നതിനായി രാപ്പകല്‍ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ജീവനക്കാരെ അഭിനന്ദിക്കുന്നതിനാണീ കൈയടിയെന്ന് ഈ വീഡിയോ പകര്‍ത്തുന്നതിനിടയില്‍ ബെക്കാമിന്റെ ഭാര്യ വിക്ടോറിയ പറയുന്നത് ഈ വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം.

മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ എന്‍എച്ച്എസ് വര്‍ക്കര്‍മാരെ രാജ്യത്തിന് ആവശ്യമായ കാലമാണിതെന്നും അതിനാല്‍ ഇവരെ ആദരിക്കുന്ന പരിപാടിയില്‍ ഏവരും ഭാഗഭാക്കാകണമെന്നും ആഹ്വാനം ചെയ്ത് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍ കോക്ക് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ക്യാമ്പയിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലണ്ടന്‍ മേയറായ സാദിഖ് ഖാന്‍ വീഡിയോ സന്ദേശവുമായി രംഗത്തെത്തിയിരുന്നു.

കൊറോണ കാലത്ത് ജീവന്‍ പണയം വച്ച് ലണ്ടനിലും യുകെയിലാകമാനവും രാപ്പകല്‍ പ്രയത്നിക്കുന്ന ഓരോ എന്‍എച്ച്എസ് വര്‍ക്കറെയും അഭിനന്ദിക്കുന്നുവെന്നാണ് ഖാന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. യുകെയിലാകമാനം കൊറോണ മരണങ്ങളും രോഗബാധിതരും കുത്തനെ വര്‍ധിക്കുന്ന വേളയിലാണ് മാതൃകാപരമായ ഈ ക്യാമ്പയിനിലൂടെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് രാജ്യം മാതൃകാപരമായി ആദരവ് അറിയിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category