1 GBP = 93.00 INR                       

BREAKING NEWS

10,000 രോഗികളുടെ പട്ടികയിലേക്ക് സ്വിറ്റ്‌സര്‍ലാന്റും; ഇന്നലെ 19 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ അയര്‍ലന്റും ഭയാശങ്കയില്‍; 41 പേര്‍ ഇന്നലെ മരിച്ചതോടെ ഇതുവരെ തുടര്‍ന്നുവന്ന മൗനം വെടിഞ്ഞു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സ്വീഡന്‍; കൊറോണയുടെ ആക്രമണത്തില്‍ യൂറോപ്പ് പകച്ച് നില്‍ക്കുന്നതിങ്ങനെ

Britishmalayali
kz´wteJI³

ക്കഴിഞ്ഞ ഡിസംബറില്‍ വുഹാനില്‍ നിന്നും തുടങ്ങിയ കൊറോണയുടെ തേരോട്ടം തടയാനാകാതെ ആധുനിക ശാസ്ത്രം പോലും പകച്ചു നില്‍ക്കുമ്പോള്‍, ഒന്നും ചെയ്യുവാനില്ലാതെ രോഗത്തിനു മുന്നില്‍ കൈകൂപ്പി നിന്ന് കീഴടങ്ങാനെ മനുഷ്യര്‍ക്കാവുന്നുള്ളു. 10,000 ത്തില്‍ അധികം രോഗികളുള്ള രാഷ്ട്രങ്ങളൂറ്റേ പ്പാട്ടികയിലേക്ക് ഇന്നലെ പുതിയതായി സ്വിറ്റ്‌സര്‍ലാന്‍ഡ് കൂടി എത്തിയതോടെ കൊറോണയുടെ മുന്നേറ്റത്തേക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്.

ഒരൊറ്റദിവസം കൊണ്ട് മരണസംഖ്യ ഇരട്ടിയായ അയര്‍ലന്‍ഡും ഭീതിയുടെ നിഴലിലാണ്. ഇന്നലെവരെ കൊറോണയെ നിസ്സാരമായിക്കണ്ട്, ലോക്ക്ഡൗണിനോ മറ്റ് നടപടികള്‍ക്കോ തുനിയാതിരുന്ന സ്വീഡനും കൊറോണ വരച്ച വരയിലേക്ക് വന്നിരിക്കുന്നു. ഒരു ദിവസം കൊണ്ട് മരണനിരക്ക് 60% വര്‍ദ്ധിച്ച് 66 ആയപ്പോള്‍ സ്വീഡനും ലോക്ക്ഡൗണിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.

10,000 ത്തില്‍ അധികം കൊറോണാബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് സ്വിറ്റ്സര്‍ലാന്റ്
ഇതുവരെ 11,811 പേര്‍ക്ക് സ്വിറ്റ്സര്‍ലാന്‍ഡില്‍ കൊറോണാ ബാധ സ്ഥിരീകരിച്ചതോടെ പതിനായിരത്തിലധികം കോവിഡ്19 രോഗികളുള്ള അഞ്ചാമത്തെ യൂറോപ്യന്‍ രാജ്യമായി മാറി ഈ ആല്‍പ്പൈന്‍ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് പുതിയതായി 1000 ത്തില്‍ അധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.ഇതുവരെ 191 പേര്‍ മരണമടഞ്ഞ ഇവിടെ വരുന്ന ആഴ്ച്ചയില്‍ രോഗബാധിതരുടെ  എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഇറ്റലി (80589), സ്‌പെയിന്‍ (57786), ജര്‍മ്മനി (43938), ഫ്രാന്‍സ് (29115) എന്നിവയാണ് പതിനായിരത്തിലധികം കോവിഡ്19 രോഗബാധിതരുള്ള മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍. ഇന്നലെ ഈ കണക്കുകള്‍ പുറത്തുവിടുമ്പോള്‍ 9642 രോഗികള്‍ ഉണ്ടായിരുന്ന ബ്രിട്ടനും ഇപ്പോള്‍ 11, 658 രോഗികളുമായി ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ ഈ പട്ടികയില്‍ മൊത്തം ആറ് യൂറോപ്യന്‍ രാഷ്ട്രങ്ങളായി.

മൊത്തം ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏറ്റവും അധികം രോഗികളുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ്, രോഗവ്യാപനം തടയുന്നതിനായി കൂടുതല്‍ നടപടികളുമായി രംഗത്തെത്തി. ഫെബ്രുവരി 24ന് ആദ്യത്തെ കൊറോണാ ബാധ സ്ഥിരീകരിച്ചതിനു ശേഷം ഇതുവരെ 91,400 പേരെ പരിശോധനക്ക് വിധേയരാക്കിയതായും  അതില്‍ 14 ശതമാനം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായും  ഫെഡറല്‍ ഓഫീസ് ഓഫ് പബ്ലിക് ഹെല്‍ത്ത് പറയുന്നു. ഇതില്‍ ഒരു വയസ്സു മുതല്‍ 102 വയസ്സുവരെയുള്ളവര്‍ ഉണ്ടെന്നും, ശരാശറ്റി വയസ്സ് 52 ആണെന്നും അവര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. രോഗികളുടെ കാര്യത്തില്‍ സ്ത്രീ-പുരുഷാനുപാതം ഏതാണ്ട് തുല്യമാണെന്നും പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് യൂറോപ്പിന് പുറത്ത് ചൈനയും അമേരിക്കയുമാണ് അഞ്ചക്ക സംഖ്യയില്‍ എത്തിനില്‍ക്കുന്നത്.സ്‌കൂളുകളും, പൊതുസ്ഥലങ്ങളുമെല്ലാം അടച്ചുപൂട്ടിക്കൊണ്ട് ഇന്നലെ  സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടായിരുന്നു. ഇതിനു പുറമേ കഴിഞ്ഞ ആഴ്ച്ച അഞ്ചുപേരിലധികം പേര്‍ കൂട്ടം കൂടുന്നതും നിരോധിച്ചിരുന്നു. ഇതൊന്നും വേണ്ടത്ര ഫലം കണ്ടില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഒരൊറ്റ ദിവസം കൊണ്ട് മരണസംഖ്യ ഇരട്ടിയായ അയര്‍ലന്റ ഭീതിയുടെ നിഴലില്‍
അയര്‍ലന്‍ഡില്‍ കോവിഡ്19 മൂലം മരിച്ചവരുടെ എണ്ണം ഇന്നലെ 9 ല്‍ നിന്നും ഇരട്ടിയായി 19 ല്‍ എത്തി നില്‍ക്കുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1819 ആണ്. ഇതിനിടയില്‍ കെറിയില്‍ നിന്നും രോഗബാധിതനായ 28 കാരനായ മൈക്കല്‍ പെന്‍ഡര്‍ഗസ്റ്റിന്റെ കുറിപ്പ് വൈറലാവുകയാണ്. ഏകദേശം മരണാവസ്ഥയിലെത്തിക്കുന്ന ശ്വാസതടസ്സവും, തീപ്പൊള്ളലേല്‍ക്കുന്നതുപോലെയുള്ള ഉയര്‍ന്ന താപനിലയും ശരീരമാകെ വലിച്ചു കീറപ്പെടുന്നതുപോലെയുള്ള ഞരമ്പുകളുടെ കോച്ചിവലിയലുമെല്ലാം വിവരിച്ചുകൊണ്ട് ഈ രോഗാവസ്ഥയുടെ ഭീകരത വെളിവാക്കുകയാണ് മൈക്കല്‍.

ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കാനായി വിമാനമാര്‍ഗം അയര്‍ലന്റില്‍ തിരികെ മടങ്ങുകയായിരുന്നു മൈക്കല്‍. അവിടെ എത്തിയ ഉടനെ തന്റെ മാതാവിനെ സന്ദര്‍ശിക്കുവാനായി പോയ യുവാവിന് അവിടെ വെച്ചായിരുന്നു ആദ്യമായി ദേഹാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടത്.

സ്വീഡനെ വരച്ച വരയില്‍ നിര്‍ത്തി കൊറോണ
ഇന്നലെവരെ സ്വീഡന്‍ കൊറോണയെ തീരെ ഗൗനിച്ചിരുന്നില്ല. ഒരു രോഗത്തിന്റെ പേരില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കാനാവില്ലെന്നായിരുന്നു ഭരണകൂടം പറഞ്ഞിരുന്നത്. മാത്രമല്ല അവര്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. കോവിഡ്19 മൂലം മരിച്ചവരുടെ എണ്ണം 60% വര്‍ദ്ധിച്ച് 66 ല്‍ എത്തിയതോടെ സ്വീഡനേയും കൊറോണ വിറപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇതെഴുതുമ്പോല്‍ സ്വീഡനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, മരിച്ചവരുടെ എണ്ണം 77 ആയിരിക്കുന്നു. 2840 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതായത് രോഗബാധിതരുടെ എണ്ണത്തില്‍ ഒരു ദിവസം കൊണ്ടുണ്ടായിട്ടുള്ളത് 23% വര്‍ദ്ധനവ്. കൊറോണ കത്തിപ്പടരുന്ന മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേതിന്  തുല്യമാണ് ഈ വര്‍ദ്ധനവ് എന്നതുകൊണ്ട് തന്നെ കാര്യങ്ങള്‍ കൈവിട്ടുപോയേക്കാമെന്ന് സ്വീഡനും ഭയന്നു തുടങ്ങിയിരിക്കുന്നു.

സ്വീഡനിലെ കൊറോണാ മരണങ്ങളുടെ 41 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് സ്റ്റോക്ക്‌ഹോമില്‍ നിന്നാണ്. ഈസ്റ്റര്‍ ഒഴിവു ദിനങ്ങള്‍ വരുന്നതിനാല്‍ നഗരത്തിലെ ജനങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ യാത്രചെയ്ത് അവിടെയും രോഗങ്ങള്‍ പകര്‍ത്തിയേക്കാം എന്ന അശങ്കയില്‍ നഗരത്തെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തുന്നതിനെ കുറിച്ച് മന്ത്രിമാര്‍ ആലോചിക്കുന്നുണ്ട്. സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങളും തുറന്നുവച്ചുകൊണ്ടുള്ള, 24 മണിക്കൂര്‍ മുന്‍പ് വരെയുള്ള സ്വീഡന്റെ സമീപനത്തില്‍ നിന്നും നേരെ വിപരീത ദിശയിലേക്കുള്ള പോക്കാണിത്.

ഇതുവരെ കടുത്ത നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെങ്കിലും, സര്‍ക്കാരിന്റെ സമീപനം വളരെയേറെ മാറി എന്നതിന്റെ തെളിവാണ്, കഴിയുന്നത്ര ആളുകള്‍ വീടുകളില്‍ ഇരുന്ന് ജോലിചെയ്യണമെന്നും, അത്യാവശ്യമില്ലാത്ത യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും ഇന്നലെ പ്രധാനമന്ത്രി ജനങ്ങളോട് നിര്‍ദ്ദേശിച്ചത്. ആവശ്യമെങ്കില്‍, ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് അധികാരത്തോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category