1 GBP = 92.00INR                       

BREAKING NEWS

അനാവശ്യമായി പുറത്തിറങ്ങിയാല്‍ 960 പൗണ്ട് പിഴ; സകല വഴികളിലും പരിശോധന കര്‍ശനമാക്കി പോലീസ്; ബ്രിട്ടനിലും ഇപ്പോള്‍ കേരളത്തെ പോലെ തന്നെ

Britishmalayali
kz´wteJI³

യുകെയില്‍ കോവിഡ്-19 ബാധിച്ചുള്ള മരണങ്ങളും രോഗാബാധിതരും നള്‍ക്കുനാള്‍ പെരുകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണ്‍ കര്‍ക്കശമായി നടപ്പിലാക്കി വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിയമങ്ങള്‍ ലംഘിക്കാന്‍ ചില ബ്രിട്ടീഷുകാര്‍ ശ്രമിക്കുന്തോറും ഗവണ്‍മെന്റ് കൂടുതല്‍ പിടിമുറുക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ആളുകളെ വീട്ടിലിരിക്കുന്നതിന് നിര്‍ബന്ധിക്കുന്നതിന്റെ ഭാഗമായി അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് മേല്‍ 960 പൗണ്ട് പിഴ ചുമത്തിയാണ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സകല വഴികളിലും പരിശോധന കര്‍ക്കശമാക്കി പോലീസ് രംഗത്തിറങ്ങിയിട്ടുമുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ കോവിഡ്-19നെ നേരിടുന്നതിനായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അനാവശ്യമായി പുറത്തിറങ്ങുന്നവരെയെല്ലാം പോലീസ് കൈകാര്യം ചെയ്യുന്ന കേരളത്തിലെ അവസ്ഥയ്ക്ക് തുല്യമാണ് ബ്രിട്ടനിലെ സ്ഥിതിയുമിപ്പോള്‍. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ പൂര്‍ണമായും കര്‍ക്കശമായും നടപ്പിലാക്കുന്നതിന് പോലീസിന് പ്രത്യേക അധികാരങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ച് കൊടുത്തിരിക്കുന്നതിനാല്‍  അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവര്‍ക്ക് മേല്‍ തീരെ വിട്ട് വീഴ്ചയില്ലാത്ത വിധത്തിലാണ് പോലീസ് നിയമം നടപ്പിലാക്കി വരുന്നത്.

അത്യാവശ്യ വസ്തുക്കള്‍ വാങ്ങാനും വള്‍നറബിളായവരെ സഹായിക്കാനും മാത്രമേ പുറത്തിറങ്ങാവൂ ഇല്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന വേളയില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ കടുത്ത മുന്നറിയിപ്പേകിയിരുന്നത്. ഇതിന് പുറമെ നിര്‍ണായക റോളുകള്‍ ജോലി ചെയ്യുന്നവര്‍ക്കും പുറത്തിറങ്ങാമെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയിരുന്നു. ബോറിസിന്റെ ഈ നിര്‍ദേശമാണ് പിഴയും മറ്റ് ശിക്ഷകളും ചുമത്തി പോലീസ് കര്‍ക്കശമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ശരിയായ കാരണമില്ലാതെ പുറത്ത് കറങ്ങിത്തിരിയുന്നവര്‍ക്ക് മേല്‍ 960 പൗണ്ട് പിഴ ചുമത്തുന്നതിന് പുറമെ അവരെ അറസ്റ്റ് ചെയ്യുന്നതിനും പോലീസിന് ഇപ്പോള്‍ അധികാരം നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സാമൂഹിക അകല നിയമങ്ങള്‍ പാലിക്കാതെ നിരവധി പേര്‍ ബീച്ചുകളിലും പാര്‍ക്കുകളിലും സാധാരണ പോലെ കൂട്ടം കൂടി അര്‍മാദിക്കുന്നത് പെരുകി വന്നതിനെ തുടര്‍ന്നാണ് പോലീസ് വിട്ട് വീഴ്ചയില്ലാത്ത വിധത്തില്‍ ഇവര്‍ക്കെതിരെ നിയമം നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് കൊണ്ട് കോവിഡ്-19 ന്റെ പടര്‍ച്ചയെ പിടിച്ച് കെട്ടാനുള്ള ഗവണ്‍മെന്റിന്റെ യജ്ഞത്തിന് തുരങ്കം വയ്ക്കുന്ന നടപടിയെ കടുത്ത കുറ്റമായി കണക്കാക്കി അത്തരക്കാര്‍ക്കെതിരെ വിട്ട് വീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കാനാണ് മിനിസ്റ്റര്‍മാര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

999 വര്‍ക്കര്‍മാരുടെ അടുത്ത് നിന്നും മനപൂര്‍വം ചുമച്ച് കൊറോണ വൈറസ് പടര്‍ത്തിയാല്‍ അത്തരക്കാരെ രണ്ട് വര്‍ഷം വരെ തടവിലിടുമെന്ന പുതിയ മുന്നറിയിപ്പുമായി ഡയറക്ടര്‍ ഓഫ് പബ്ലിക്ക് പ്രോസിക്യൂഷന്‍സ് ഇന്നലെ രംഗത്തെത്തുകയും ചെയ്തിരുന്നു. അനാവശ്യമായി കറങ്ങി നടക്കുന്നവരെ പിടികൂടാനായി ഡ്രോണുകളെയും നായകളെയും ഉപയോഗിച്ചുള്ള കടുത്ത പരിശോധനകളും രാജ്യമാകമാനം പോലീസ് ആരംഭിച്ചിട്ടുണ്ട്.

റോഡ് സൈഡുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ എവിടെയെല്ലാമാണ് കറങ്ങി നടക്കുന്നതെന്ന് പോലീസ് കൃത്യമായി ട്രാക്ക് ചെയ്ത് അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് വരുന്നുമുണ്ട്. ചിലര്‍ ലോക്ക്ഡൗണ്‍ കാലത്തെ ഹോളിഡേ പോലെ ആഘോഷിക്കുകയാണെന്നും ഇവരോട് തീരെ വിട്ട് വീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നുമാണ് മാഞ്ചസ്റ്റര്‍ പോലീസ് മുന്നറിയിപ്പേകുന്നത്. നിയമലംഘനം തുടര്‍ച്ചയായി നടത്തുന്നവര്‍ക്കെതിരെ ശിക്ഷകള്‍  കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category