1 GBP = 94.00 INR                       

BREAKING NEWS

പൂര്‍ണ്ണ ആരോഗ്യവാനായ 47 കാരന്‍ ഫ്‌ലാറ്റില്‍ മരിച്ചു കിടന്നു; കൊറോണാ ഡ്യൂട്ടി ചെയ്യുംമുന്‍പ് നഴ്സിനോട് വില്‍പ്പത്രം എഴുതാന്‍ ഡോക്ടര്‍; ഒരു പ്രശ്‌നവുമില്ലാത്ത 10 വയസ്സുകാരിക്കും കൊറോണ; കോവിഡ് കാലത്തെ ഭയപ്പെടുത്തുന്ന മൂന്ന് ബ്രിട്ടീഷ് കഥകള്‍

Britishmalayali
kz´wteJI³

കൊറോണാക്കാലത്ത് പുറത്തുവരുന്ന ചില ഹൃദയസ്പര്‍ശിയായ കഥകള്‍ മനുഷ്യന്റെ നിസ്സഹായാവസ്ഥക്ക് ഉദാഹരണങ്ങളാവുകയാണ്.  മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന, തികഞ്ഞ ആരോഗ്യവാനായിരുന്ന, വെയില്‍സിലെ ബാങ്കര്‍ ടിം ഗാലി, കഴിഞ്ഞ ഞായറാഴ്ച്ച കൊറോണയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന്  തന്റെ പെണ്‍സുഹൃത്ത് ഡോണ കത്ത്‌ബെര്‍ട്ടില്‍ നിന്നും മാറി ഐസോലേഷനില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാന്‍ ജോലിക്ക് പോലും പോകാതെ ഒറ്റക്ക് ഫ്‌ലാറ്റില്‍ കഴിഞ്ഞ ഈ 47 കാരന്റെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവിച്ചത്.

ഗ്ലാസ്‌ഗോയിലെ ഒരു ആശുപത്രിയില്‍ നഴ്സായ 28 വയസ്സുകാരി ആമ്പര്‍ കോവന്റെ ടീറ്റാണ് ഇതുപോലെ ആരെയും വേദനിപ്പിക്കുന്ന മറ്റൊന്ന്. കോവിഡ്19 വാര്‍ഡില്‍ ആദ്യത്തെ ഷിഫ്റ്റിന് കയറുന്നതിന് മുന്‍പ് ആശുപത്രി മാനേജര്‍ തന്നോട് വില്‍പ്പത്രം എഴുതി തയ്യാറാക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കേവലം 28 വയസ്സില്‍ വില്‍പ്പത്രം എഴുതിവയ്ക്കാന്‍ ആവശ്യപ്പെടുമ്പോഴത്തെ മാനസികാവസ്ഥ മനസ്സിലാക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പ്ലീമൗത്തില്‍ നിന്നുള്ള ഒരു പത്തുവയസ്സുകാരിയുടേതാണ് മറ്റൊരു കഥ. ചുമയോ മറ്റൊരു ലക്ഷണമോ പ്രകടിപ്പിക്കാതിരുന്ന കുട്ടിക്ക് പെട്ടെന്നൊരു ദിവസം 107 ഡിഗ്രി പനി വരുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കൊറോണാ ബാധ സ്ഥിരീകരിച്ചത്.

ആര്‍ക്കും ശല്യമാകാതെ മരണത്തെ പുല്‍കിയ ഒരു നന്മമരത്തിന്റെ കഥ
വെയില്‍സില്‍ നിന്നാണ് ഈ കഥ. തികഞ്ഞ ആരോഗ്യവാനായിരുന്നു, വെയില്‍സിലെ ബാങ്കറായ ടിം ഗാലി. ഇക്കഴിഞ്ഞ  ശനിയാഴ്ച്ച തൊണ്ടക്കകത്ത് ചൊറിച്ചില്‍ പോലെ എന്തോ ഒന്ന് അനുഭവപ്പെട്ടു. സംശയം തോന്നിയ ടിം ആര്‍ക്കും തന്നില്‍ നിന്ന് ഒരു ഉപദ്രവം ഉണ്ടാകരുത് എന്ന് കരുതി തന്റെ പെണ്‍സുഹൃത്തായ ഡോണ കര്‍ത്ത്‌ബെട്ടിനോട് പോലും അകലം പാലിച്ച് ഒറ്റക്ക് ഒരു ഫ്‌ലാറ്റില്‍ ഒതുങ്ങുകയായിരുന്നു. ഞായറാഴ്ച്ച പനികൂടി പിടിപെട്ടതോടെ, രോഗം ഏതാണ്ടുറപ്പിച്ച ടിം തിങ്കളാഴ്ച്ച ജോലിക്കുപോലും പോയിരുന്നില്ല. കാണുവാന്‍ ഏറെ ആഗ്രഹമുണ്ടെന്നു പറഞ്ഞിട്ടും ഡോണയെ തന്റെ ഫ്‌ലാറ്റിലേക്ക് വരുന്നത് വിലക്കുകയായിരുന്നു ടിം.

രോഗം മൂര്‍ച്ഛിച്ച ഘട്ടത്തില്‍ ആമ്പുലന്‍സിന് ഫോണ്‍ ചെയ്യുവാന്‍ ഡോണ ഫോണില്‍ കൂടി ആവശ്യപ്പെട്ടെങ്കിലും ടിം അത് നിരസിക്കുകയായിരുന്നു. തനിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ അതിന്റെ ആവശ്യമില്ലെന്നും ഒരുപക്ഷെ ആമ്പുലന്‍സിനെ വിളിച്ചുവരുത്തിയാല്‍ അത് കൂടുതല്‍ ആവശ്യമുള്ള ഒരാള്‍ക്ക് അത് സമയത്ത് ലഭിക്കാതെ വന്നേക്കാം എന്നുമായിരുന്നു ടിമ്മിന്റെ മറുപടി. നാലു വര്‍ഷമായുള്ള സൗഹൃദത്തിനിടയില്‍ നാല് ആഴ്ച്ച കാണാതിരിക്കുക എന്നത് അസഹ്യമാണെന്ന് തിങ്കളാഴ്ച്ച ഡോണ ടിമ്മിന് സന്ദേശം അയച്ചിരുന്നു. കൊച്ചുകുട്ടിയെ പോലെ പെരുമാറരുത്, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കണം എന്നായിരുന്നു ടിമ്മിന്റെ മറുപടി. പിന്നീട് ഒരു സന്ദേശം സ്വീകരിക്കാന്‍ ടിം ഈ ലോകത്തുണ്ടായിരുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ ചൊച്ചാഴ്ച്ച ടിമ്മിന്റെ ഫ്‌ലാറ്റിലെത്തി സുരക്ഷാകവചങ്ങളില്‍ പൊതിഞ്ഞ് അദ്ദേഹത്തിന്റെ മൃതദേഹം എടുത്തുകൊണ്ടു പോവുകയായിരുന്നു.

മരണത്തെ മുന്നില്‍ക്കാണുന്ന നിമിഷങ്ങള്‍ വിവരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍
ജീവിതത്തിന്റെ ഒട്ടുമുക്കാലും ആടിത്തിമിര്‍ത്ത് ഏതാണ്ട് മടുപ്പൊക്കെ വന്നുതുടങ്ങുമ്പോഴാണ് നമ്മളില്‍ പലരും വില്‍പ്പത്രത്തെക്കുറിച്ച് ചിന്തിക്കുക തന്നെ. എന്നാല്‍ കൊറോണക്കാലത്ത് ഏതുസമയവും മരണം മുന്നില്‍ക്കാണുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അങ്ങിനെയാകാന്‍ സാധിക്കില്ല. അവരുടെ മനസ്സിനകത്ത് ഒളിപ്പിച്ചുവച്ച ആശങ്കകളുടെയും വേദനയുടെയും പ്രതിഫലനമായിരുന്നു ഗ്ലാസ്‌ഗോയിലെ ഒരു ആശുപത്രിയില്‍ നഴ്സായ ആമ്പര്‍ കോവന്റെ ട്വീറ്റ്. കോവിഡ്19 വാര്‍ഡില്‍ ആദ്യമായി നൈറ്റ് ഡ്യൂട്ടിക്ക് കയറുന്നതിനു മുന്‍പ് ആശുപത്രി മാനേജര്‍മാര്‍ തന്നോട് വില്‍പ്പത്രം തയ്യാറാക്കുവാന്‍ ആവശ്യപ്പെട്ടു എന്നതായിരുന്നു ആ ട്വീറ്റ്. ഇത് ഒരു ഔദ്യോഗിക അറിയിപ്പൊന്നും ആയിരുന്നില്ല, പക്ഷെ ഈ മേഖലയില്‍ ജോലിചെയ്യുന്നവരുടെ മനസ്സിന്റെ ആവരണമില്ലാത്ത ബഹിര്‍സ്ഫുരണമായിരുന്നു.

എനിക്ക് ഒരിക്കല്‍ കൊറോണ ബാധിക്കണം എന്നാല്‍ പിന്നെ രോഗ പ്രതിരോധശേഷി വര്‍ദ്ധിക്കും എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. അത് ശുദ്ധ വിഢിത്തമാണെന്ന് മനസ്സിലാക്കണം. ആമ്പര്‍ തുടരുന്നു. ഈ രോഗത്തെ നിങ്ങള്‍ ഗൗരവകരമായി എടുത്തില്ലെങ്കില്‍ അത് ഒരാളെ അയാള്‍ക്ക് അറിയാത്ത ഒരു നഴ്സിന്റെ മാത്രം സാന്നിദ്ധ്യത്തില്‍ മരിക്കാന്‍ വിധിക്കുന്നതിന് തുല്യമായിരിക്കും. അവര്‍ പറഞ്ഞവസാനിപ്പിക്കുന്നു. ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ കൊറോണയോട് സന്ധിയില്ലാ സമരം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ അനുമോദിച്ചും അവരോട് നന്ദി പറഞ്ഞും നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

ലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ, കൊറോണയുടെ ഒളിയുദ്ധത്തില്‍ ഇരയായത് പത്ത് വയസ്സുകാരി
പ്ലിമത്തില്‍ നിന്നാണ് അത്യന്തം വേദനാജനകവും കൊറോണ എന്ന ഭീകരന്റെ ക്രൂരതയുടെ ഔന്നത്യം വെളിവാക്കുന്നതുമായ ഈ വാര്‍ത്ത വരുന്നത്. ഒരു പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഈ പത്ത് വയസ്സുകാരി. അപകട സാദ്ധ്യതയുള്ളവരുടെ ലിസ്റ്റില്‍ പെടുത്താവുന്ന രോഗങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു ഇവള്‍ക്ക്. കൊറോണയുടെ ആദ്യലക്ഷണങ്ങളായ ചുമയോ, തൊണ്ടയില്‍ ഉണ്ടാകുന്ന അസ്‌കിതകകളോ ഒന്നും തന്നെയില്ലായിരുന്നു. തികഞ്ഞ ഉന്മേഷത്തോടെ ഓടിക്കളിച്ചു നടന്ന അവള്‍ക്ക് പെട്ടെന്നാണ് 107 ഡിഗ്രി പനിബാധിക്കുന്നത്.

പനിബാധിച്ച ഉടനെ തന്നെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയയിരുന്നു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ഈ കുട്ടിക്ക് കൊറോണാ ബാധ സ്ഥിരീകരിച്ചത്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ സ്‌കൂളിന്റെ അധികൃതര്‍ മറ്റുകുട്ടികളുടെ മാതാപിതാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസരത്തുള്ള മറ്റ് സ്‌കൂളുകളും ഇതേ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീരെ അവശനിലയിലായിരുന്ന കുട്ടി ഇപ്പോള്‍ മെല്ലെ എഴുന്നേറ്റിരിക്കാനും കുറച്ചു സമയം നടക്കുവാനും തുടങ്ങിയിട്ടുണ്ടെന്ന് സ്‌കൂളിന്റെ പ്രധാനാദ്ധ്യാപിക പറഞ്ഞു. ഇത് കുട്ടി സാവധാനം രോഗവിമുക്തയാകുന്നു എന്നതിന്റെ ലക്ഷണമായാണ് കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category