1 GBP = 92.00INR                       

BREAKING NEWS

കഷ്ടം ഈ നാടിന്റെ കാര്യം... ആളുകള്‍ തെരുവില്‍ മരിച്ച് വീണിട്ടും കൊറോണ ടെസ്റ്റ് കിറ്റ് പോലുമില്ലാതെ ബ്രിട്ടന്‍; ഇതുവരെ പരിശോധിച്ചതിന്റെ ഫലം ശരിയാണെന്നുറപ്പില്ല; ശരിയായ കിറ്റ് കിട്ടാന്‍ ഇനിയും മൂന്നാഴ്ച വേണം

Britishmalayali
kz´wteJI³

യുകെയില്‍ നിരവധി പേര്‍ക്ക് ദിനംപ്രതി കൊവിഡ്-19 ബാധിച്ച് കൊണ്ടിരിക്കുകയും മരണങ്ങള്‍ പെരുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പോലും ിവിടെ കൊറോണ ടെസ്റ്റ് പര്യാപ്തമായ രീതിയിലും അളവിലും ലഭിക്കുന്നില്ലെന്ന ദുരവസ്ഥ വര്‍ധിച്ച് വരുന്നു. ഇതുവരെ പരിശോധിച്ചതിന്റെ ഫലം ശരിയാണെന്നുറപ്പില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ശരിയായ കിറ്റ് കിട്ടാന്‍ ഇനിയും മൂന്നാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. കോവിഡ്-19ബാധിച്ച് ആളുകള്‍  തെരുവുകളില്‍ മരിച്ച് വീഴാന്‍ തുടങ്ങിയിട്ടും കൊറോണ ടെസ്റ്റ് കിറ്റ് പോലുമില്ലാത്ത രാജ്യമായി ബ്രിട്ടന്‍ അധപതിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

നിലവില്‍ രോഗത്തില്‍ നിന്നും മുക്തി നേടിയെന്ന് പറയപ്പെടുന്ന ആളുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ രോഗമുക്തിയുണ്ടായോ എന്ന ആശങ്കയും ഇതിനെ തുടര്‍ന്ന് ശക്തമായിട്ടുണ്ട്. ഇതിനായുളള ആന്റിബോഡി ടെസ്റ്റ് അടുത്ത ആഴ്ച ലഭ്യമായേക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇക്കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഇത്തരം ടെസ്റ്റ് നടത്തിയാല്‍ മാത്രമേ ഇവര്‍ക്ക് ഐസൊലേഷന്‍ അവസാനിപ്പിച്ച് ജോലിക്ക് പോകാനും സാധാരണ ജീവിതം നയിക്കാനും സാധിക്കുകയുള്ളൂ. ഈ ടെസ്റ്റ് നടത്തി ഇവര്‍ പൂര്‍ണമായും വൈറസ് വിമുക്തരാണെന്ന് ഉറപ്പു വരുത്താതെ ഇവരെ സമൂഹത്തിലേക്ക് തുറന്നു വിട്ടാല്‍ ഇവരില്‍ നിന്നും മറ്റുള്ളവരിലേക്ക് കൊവിഡ്-19 ഇനിയും പടര്‍ന്ന് പിടിക്കുമെന്നുറപ്പാണ്.

3.5 മില്യണ്‍ ആന്റിബോഡി ടെസ്റ്റുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. ഇത്തരം ടെസ്റ്റുകള്‍ പൊതുജനങ്ങള്‍ക്കായി ദിവസങ്ങള്‍ക്കം ആമസോണ്‍ അല്ലെങ്കില്‍ ബൂട്സ് തുടങ്ങിയവയില്‍ ലഭിച്ചോക്കാമെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ടിലെ ഡയറക്ടര്‍ ഓഫ് ദി നാഷണല്‍ ഇന്‍ഫെക്ഷന്‍ സര്‍വീസ് ഡയറക്ടറായ ഷാരോണ്‍ പീകോക്ക് പറയുന്നത്. എന്നാല്‍ ഇത് സമയത്തിന് ലഭ്യമാക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഇവ എത്താന്‍ ഇനിയും കാലതാമസം വന്നേക്കുമെന്ന ആശങ്കയും ശക്തമാണ്.

ഇതിനായി തത്വത്തില്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും ഇവ എത്താന്‍ നേരത്തെ കണക്കാക്കിയതിലും സമയമെടുത്തേക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാരും സമ്മതിക്കുന്നത്.   ഇത്തരം 3.5 മില്യണ്‍ ടെസ്റ്റുകള്‍ പ്രദാനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ച് നിരവധി കമ്പനികള്‍ മുന്നോട്ട് വന്നിരുന്നുവെങ്കിലും ഇത് സപ്ലൈ ചെയ്യാമെന്ന ഉറപ്പ് ആരില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി തങ്ങള്‍ രാപ്പകല്‍ യത്നിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് മാനുഫാക്ചര്‍മാര്‍ പറയുന്നത്. ഇവ ലഭ്യമാക്കാന്‍ മൂന്നാഴ്ചയെങ്കിലുമെടുക്കുമെന്നാണ് നിരവധി കമ്പനികള്‍ പറയുന്നത്.

കൊവിഡ്-19നെ കണ്ടെത്തുന്നതിന് വിദേശരാജ്യങ്ങളിലും ബ്രിട്ടനിലെ പ്രൈവറ്റ് ക്ലിനിക്കുകളിലും ഉപയോഗിച്ച് വരുന്ന വിവിധ തരത്തിലുളള ടെസ്റ്റുകളുണ്ട്.15 മിനുറ്റുകള്‍ കൊണ്ട് ഫലം അറിയാവുന്ന ഫിംഗര്‍ പ്രിന്റ് ടെസ്റ്റായ COVID-19 IgM IgG Rapid Test, നാസല്‍ സ്വാബ്ടെസ്റ്റിനായുള്ള TaqPath COVID-19 Combo Kit  ലൂടെ  നാല് മണിക്കൂര്‍ കൊണ്ടാണ് ഫലം അറിയുന്നത്. ഫിംഗര്‍ പ്രിക്ക് ടെസ്റ്റായ COVID-19 Rapid Test Cassette ലൂടെ പത്ത് മിനുറ്റിനുള്ളില്‍ ഫലം അറിയാം.ഫേസ് മാസ്‌ക് ടെസ്റ്റ് വികസിപ്പിച്ചത് യൂണിവേഴ്സിറ്റി ഓഫ് ലെയ്സെസ്റ്ററാണ്. ഇതിന്റെ ഫലം അറിയുന്നതിന് 12 മണിക്കൂറെടുക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category