1 GBP = 92.00INR                       

BREAKING NEWS

യുകെയിലെ മലയാളി നഴ്സുമാര്‍ക്കും പരീക്ഷിക്കാം ഈ മാര്‍ഗം; വീട്ടില്‍ ഉള്ളവര്‍ക്കും റെസിഡന്‍സിനും അണുബാധ ഉണ്ടാവാതിരിക്കാന്‍ കെയര്‍ ഹോമുകളിലെ താമസക്കാര്‍ക്കൊപ്പം സ്വയം ഐസൊലേഷന്‍ തെരഞ്ഞെടുത്ത് വീട്ടില്‍ പോവാതെ നഴ്സുമാരും കെയറര്‍മാരും

Britishmalayali
kz´wteJI³

യുകെയില്‍ കൊവിഡ്-19 പടര്‍ന്ന് പിടിച്ചുളള മരണങ്ങളും രോബാധിതരുടെ എണ്ണവും അനുദിനം കുത്തനെ വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ കടുത്ത ആശങ്കയിലാണ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ കൊവിഡ്-19 രോഗികളെ അടുത്ത് പരിചരിക്കാന്‍ നിര്‍ബന്ധിതരാകുന്നതിലൂടെ തങ്ങളും കുടുംബാംഗങ്ങളും കൊറോണ പിടിപെട്ട് മരിക്കുമോയെന്ന ആശങ്ക യുകെയിലെ മലയാളി നഴ്സുമാര്‍ അടക്കമുള്ള എന്‍എച്ച്എസ് ജീവനക്കാരെ കടുത്ത രീതിയിലാണ് അലട്ടുന്നത്. കൊവിഡ്-19 രോഗികളെ അടുത്ത് പരിചരിച്ചതിനെ തുടര്‍ന്ന് എന്‍എച്ച്എസിലെ നിരവധി ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗബാധയുണ്ടായെന്നത് ഇവരുടെ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നുമുണ്ട്.

എന്നാല്‍ ഇതിനൊരു പരിഹാരം സ്വയം അനുവര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷെഫീല്‍ഡിലെ ബ്രിഡ്ജ്ഡെയില്‍ ഹൗസ് ഹോമിലെ  നഴ്സുമാരും കെയറര്‍മാരുമിപ്പോള്‍. തങ്ങളുടെ വീട്ടില്‍ ഉള്ളവര്‍ക്കും റെസിഡന്‍സിനും അണുബാധ ഉണ്ടാവാതിരിക്കാന്‍ കെയര്‍ ഹോമുകളിലെ താമസക്കാര്‍ക്കൊപ്പം സ്വയം ഐസൊലേഷന്‍ തെരഞ്ഞെടുത്ത് വീട്ടില്‍ പോവാതെ ഇരിക്കുകയാണ് ഇവിടുത്തെ നഴ്സുമാരും കെയറര്‍മാരും. തങ്ങളിലൂടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ്-19 ബാധയുണ്ടാവുമെന്ന് ആശങ്കപ്പെടുന്ന എന്‍എച്ച്എസിലെ മലയാളി നഴ്സുമാര്‍ക്ക് അനുകരിക്കാന്‍ പറ്റിയ ഒരു നടപടിയാണ് ഇതെന്ന നിര്‍ദേശം ഉയരുന്നുണ്ട്.

ബ്രിഡ്ജ്ഡെയില്‍ ഹൗസ് ഹോമിലെ ഒമ്പത് ജീവനക്കാരാണ് ഇവിടുത്തെ റെസിഡന്റ്സിനൊപ്പം സ്വയം ഐസൊലേഷന്‍ സ്വീകരിച്ച് വീട്ടില്‍ പോവാതെ ഇവിടെ തന്നെ കഴിയുന്നത്. ഇവിടുത്തെ 23 ഡിമെന്‍ഷ്യ രോഗികളെ പരിചരിക്കുന്നവരാണ് ഇവര്‍. യുകെയില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ 70 വയസിന് മേല്‍പ്രായമുളളവരെല്ലാം നിര്‍ബന്ധമായും സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്ന ഗവണ്‍മെന്റ് നിര്‍ദേശം പാലിച്ചാണ് ഇവിടുത്തെ 23 ഡിമെന്‍ഷ്യ രോഗികളെ സെല്‍ഫ് ഐസൊലേഷനിലാക്കിയിരിക്കുന്നത്. തങ്ങള്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയി വരുന്നതിനിടയില്‍ തങ്ങള്‍ക്ക് പുറത്ത് നിന്നും കോവിഡ് പകര്‍ന്ന് അത് വീട്ടുകാരിലേക്കും ഈ ഡിമെന്‍ഷ്യ പേഷ്യന്റ്സിലേക്കും എത്തുമോയെന്ന ഭയത്താലാണ് ഇവിടുത്തെ നഴ്സുമാരും കെയറര്‍മാരും സ്വയം ഐസൊലേഷന്‍ തെരഞ്ഞെടുത്ത് വീട്ടില്‍ പോകാതെ ഇവിടെ തന്നെ കഴിയാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് തങ്ങളുടെ ഷിഫ്റ്റുകള്‍ക്ക് ശേഷവും വീട്ടില്‍ പോകാതെ ഇവരെല്ലാം ഇവിടെ തന്നെ കഴിച്ച് കൂട്ടുകയാണിവര്‍ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കുക്ക്, ക്ലീനര്‍, മാനേജര്‍, കെയറര്‍മാര്‍ തുടങ്ങിയ ഇവിടുത്തെ ഒമ്പത് ജീവനക്കാരാണ് ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കെങ്കിലും ഇവിടെ തന്നെ കഴിയാന്‍ തീരുമാനിച്ചിരിക്കുന്നത്. ആഴ്ചയില്‍ 12 മണിക്കൂര്‍ നീളുന്ന ഷിഫ്റ്റുകളാണ് ഇവര്‍ നിര്‍വഹിക്കുന്നത്.  ഡ്യൂട്ടിക്ക് ശേഷം ക്വോര്‍ട്ടേര്‍സില്‍ പ്രത്യേകം മുറികളിലാണ് ഇവര്‍ കഴിയുന്നത്. വീഡിയോ കോളുകളിലൂടെയും ഫോണ്‍ കോളുകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും മാത്രമാണ് ഇവര്‍ തങ്ങളുടെ കുടുംബാംഗങ്ങളുമായി ഇപ്പോള്‍ ബന്ധം പുലര്‍ത്തുന്നത്.

കൊവിഡ്-19 ബാധയുണ്ടാകാതിരിക്കാനാണ് തങ്ങള്‍ ഈ  വിചിത്ര തീരുമാനമെടുത്ത് നടപ്പിലാക്കി വരുന്നതെന്നാണ് ഇവിടുത്തെ ജീവനക്കാരിലൊരാളായ സാറാ വില്ലീസ് വ്യക്തമാക്കുന്നു. പുറത്തെ കൊറോണ ഭയം ഇവിടേക്കെത്തുന്നത് പരമാവധി ഇല്ലാതാക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും എന്താണ് യഥാര്‍ത്ഥത്തില്‍ ലോകത്ത് ഇപ്പോള്‍ സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിവുള്ളവര്‍ ഇവിടുത്തെ അന്തേവാസികളില്‍ കുറവാണെന്നും വില്ലീസ് പറയുന്നു. അടുത്ത വ്യാഴാഴ്ച 24ാം തന്റെ പിറന്നാളാണെങ്കിലും വീട്ടില്‍ പോകില്ലെന്നും വില്ലീസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category