1 GBP = 94.20 INR                       

BREAKING NEWS

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കോവിഡ് 19 സ്ഥിരീകരിച്ചു; പ്രധാനമന്ത്രിയില്‍ നിന്നും എത്രപേര്‍ക്ക് രോഗം പടര്‍ന്നേക്കുമെന്ന കാര്യത്തില്‍ ആശങ്ക; ബോറിസ് കഴിയുന്നത് സമ്പര്‍ക്ക വിലക്കില്‍; പ്രധാനമന്ത്രിക്കും കൊറോണ സ്ഥിരീകരിച്ചതോടെ ബ്രിട്ടന്റെ അവസ്ഥ അതീവ ഗുരുതരം; രോഗികള്‍ കുമിഞ്ഞു കൂടിയതോടെ എന്തുചെയ്യുമെന്നറിയാതെ എന്‍എച്ച്എസ് ജീവനക്കാര്‍

Britishmalayali
പ്രത്യേക ലേഖകന്‍

ലണ്ടന്‍: ബ്രിട്ടനിലെ കോവിഡ് 19 എല്ലാ അര്‍ത്ഥത്തിലും പിടിവിട്ടു പോകുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കോവിഡ് 19 സ്ഥിരീകിരിച്ചു. നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പ്രധാനമന്ത്രിയില്‍ നിന്നും എത്രപേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകും എന്ന കാര്യത്തിലും കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതോടെ സമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണ് ബോറിസ്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബോറിസ് ജോണ്‍സണ്‍ തന്നെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതായി അറിയിച്ചത്. ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇദ്ദേഹം ഡൗണിങ് സ്ട്രീറ്റില്‍ സ്വയം ഐസോലേഷനില്‍ കഴിയുന്നതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് തനിക്ക് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്ന് ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. നിലവില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്. സര്‍ക്കാരിന്റെ നേതൃത്വം തുടര്‍ന്നും വഹിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരമാണ് ഇദ്ദേഹം പരിശോധനയ്ക്ക് വിധേയമായത്.

കോവിഡിനെതിരെ ഒരുമിച്ചു പോരാട തോല്‍പ്പിക്കാമെന്നും അദ്ദേഹം ട്വീറ്റില്‍ പറുയന്നു. നിലവില്‍ ബ്രിട്ടണില്‍ 11,600 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 578 പേര്‍ ഇതിനോടകം കോവിഡ് ബാധിച്ചു മരിച്ചിരുന്നു. കോവിഡ ആഗോള വ്യാപകമായി പടരുമ്പോഴും കടുത്ത അനാസ്ഥയായിരുന്നു ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ അനാസ്ഥയുടെ പ്രതിഫലനം കൂടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും കോവിഡ് സ്ഥിരീകരിച്ചതിലൂടെ ഉണ്ടായിരിക്കുന്നത്.

നേരത്തെ ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സ് രാജകുമാരന് കൊവിഡ് -19 സ്ഥിരീകരിച്ചിരുന്നു. 72 കാരനായ ചാള്‍സിന്റെ ആരോഗ്യസ്ഥിതി ഭേദമാണെന്നും നിലവില്‍ ഐസൊലേഷനിലാണ് ചാള്‍സ് ഉള്ളതെന്നും രാജകുടുംബവുമായി ബന്ധപ്പെട്ട ഔദ്യോഗിക വസതി അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ കാമിലയുടെ കൊവിഡ് പരിശോധനഫലം നെഗറ്റീവ് ആയിരുന്നു. മാര്‍ച്ച് 12 നാണ് ചാള്‍സ് അവസാനമായി പൊതു ചടങ്ങില്‍ പങ്കെടുത്തത്. ബ്രിട്ടീഷ് രാജ്ഞി എലസബത്തിനെയും മാര്‍ച്ച് 12 നാണ് മകന്‍ ചാള്‍സ് അവസാനമായി കണ്ടത്. എലിസബത്ത് രാജ്ഞിക്കു ശേഷം അധികാരത്തിലേറേണ്ടയാളാണ് ചാള്‍സ് രാജകുമാരന്‍. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എലിബസത്തും സുരക്ഷാ മുന്‍ കരുതലെടുത്തിട്ടുണ്ട്.
അതേസമയം, സമാനതകള്‍ ഇല്ലാത്ത അന്തരീക്ഷമാണ് എന്‍എച്ച്എസ് ആശുപത്രികള്‍ നേരിടുന്നത്. ഒരു യുദ്ധ മുഖത്ത് നിന്നും പതിനായിരങ്ങള്‍ രോഗികള്‍ ആയി എത്തിയാല്‍ പോലും സമചിത്തത കൈവിടാത്തവരാണ് ഡോക്ടര്‍മാരും നഴ്സുമാരും. എന്നാല്‍ കോവിഡ് രോഗികളെ പരിചരിക്കുമ്പോള്‍ തങ്ങള്‍ കൂടി രോഗികളായി മാറാന്‍ സാധ്യതയുണ്ട് എന്ന സത്യം പുറത്തു വന്നുതുടങ്ങിയതോടെ ഭൂരിഭാഗം പേരും ജീവഭയത്തോടെയാണ് ജോലിക്കെത്തുന്നതും രോഗികളെ കൈകാര്യം ചെയ്യുന്നതും.
എന്നാല്‍ ഇതൊരു പോരാട്ടമാണ്, ഇവിടെ തളരാന്‍ പാടില്ല എന്ന സന്ദേശം പകര്‍ന്നു തല  ഉയര്‍ത്തി ജോലി ചെയ്യുമ്പോഴും അകാരണമായ ഭയം പിടികൂടുന്നത് മറച്ചു വയ്ക്കാന്‍ കഴിയില്ലെന്നാണ് മലയാളി ഡോക്ട്ടര്‍മാരും നഴ്സുമാരും പറയുന്നത്. തങ്ങള്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി രോഗികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും സര്‍ക്കാരും ജനങ്ങളും രോഗ വ്യാപനം തടയാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ല എന്നതും എന്‍എച്ച്എസ് ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം കത്തിക്കാന്‍ കാരണമായി മാറുന്നു.

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മലയാളി നഴ്‌സുമാര്‍ പലരും ഷിഫ്റ്റ് കഴിഞ്ഞു വീടുകളില്‍ മടങ്ങി പോകാന്‍ പോലും ഭയക്കുകയാണ്. നാലും അഞ്ചും പേര്‍ ചേര്‍ന്ന് ഓരോ വീടുകളില്‍ തങ്ങി അവിടെ നിന്നുമാണ് ജോലിക്കു എത്തുന്നത്. തങ്ങള്‍ രോഗവാഹകരായി മാറുമോ എന്ന ഭയം മൂലമാണ് ഇത്തരം സഹാസത്തിനു പലരും മുതിരുന്നത്. കൊച്ചുകുട്ടികള്‍ ഉള്ളവര്‍ പ്രത്യേകിച്ചും വീടുകളില്‍ മടങ്ങി എത്താന്‍ മടിക്കുകയാണ്.

തങ്ങള്‍ വഴി വീട്ടിലാര്‍ക്കും രോഗം വരാതിരിക്കട്ടെ എന്നാണ് ഈ നഴ്‌സുമാര്‍ കരുതുന്നത്. രോഗികളെ ചികിത്സിക്കുമ്പോള്‍ കൃത്യമായ സംരക്ഷണ വസ്ത്രങ്ങളും മറ്റും ഉണ്ടെങ്കില്‍ പോലും നൂറു ശതമാനം സുരക്ഷിതത്വം തങ്ങള്‍ക്ക് ഉറപ്പില്ലെന്നാണ് ഇവരുടെ മറുപടി. ഇത്തരത്തില്‍ എത്രകാലം വീടുകളില്‍ നിന്നും മാറിനില്‍ക്കേണ്ടി വരും എന്നതും ആര്‍ക്കും നിശ്ചയമില്ലാത്ത കാര്യം. എത്ര കടുത്ത യാതനകളിലൂടെയാണ് ബ്രിട്ടനിലെ മലയാളി നഴ്‌സുമാര്‍ കടന്നു പോകുന്നതെന്ന് തിരിച്ചറിയാന്‍ ഈ ഒരൊറ്റ ഉദാഹരണം മാത്രം മതിയാകും.

അതിനിടെ ഐടിയു ജീവനക്കാരില്‍ നല്ല പങ്കും ക്വറന്റീന്‍ ആയും രോഗം മൂലം ഉള്ള അവധിയില്‍ ആയതിനാലും ആശുപത്രി പ്രവര്‍ത്തനം തന്നെ താളം തെറ്റുന്ന നിലയിലാണ്. ഐടിയുവില്‍ കൊറോണ രോഗികളെ പരിചരിക്കാന്‍ മറ്റു വിഭാഗം നെഴ്‌സുമാര്‍ക്കു പരിശീലനം നല്‍കുകയാണ് ട്രസ്റ്റുകള്‍. റിക്കവറി, തീയേറ്റര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ നിന്നും സഹായം തേടിക്കൊണ്ടിരിക്കുകയാണ്. രാവും പകലും ഈ രോഗികള്‍ക്ക് നിരന്തര നിരീക്ഷണം വേണം എന്നതാണ് മറ്റൊരു വെല്ലുവിളി.

ഇതിനായി ഐടിയു പരിശീലനം നേടാന്‍ എത്തുന്ന നഴ്‌സുമാര്‍ കടുത്ത മാനസിക പിരിമുറുക്കത്തിലാണ്. കൊവിഡ് രോഗികളെ പരിചരിച്ചു കഴിയുമ്പോള്‍ തങ്ങളില്‍ എത്രപേര്‍ ബാക്കി ഉണ്ടാകും എന്നാണിവര്‍ പരസ്പരം ചോദിക്കുന്നത്. ലണ്ടനിലെ വിവിധ ട്രസ്റ്റുകളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളായി എന്ന വാര്‍ത്തയും ജീവനക്കാര്‍ക്കിടയില്‍ പരന്നത് പരിഭ്രാന്തിക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

തങ്ങള്‍ക്ക് അത്ര പരിചിതം അല്ലാത്ത ഐടിയു ട്രെയിനിങ് പൂര്‍ത്തിയാക്കിയ നഴ്‌സുമാരില്‍ ഒരു വിഭാഗം കണ്ണീരണിഞ്ഞ മുഖവുമായിട്ടാണ് സഹപ്രവര്‍ത്തകരെ നേരിട്ടത്. ആര്‍ക്കും പരസ്പരം ആശ്വസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം. തികച്ചും മനോധൈര്യം ഉള്ളവരാണ് നഴ്‌സിങ് മേഖലയില്‍ എത്തുന്നത് എങ്കിലും തീരെ പരിചിതം അല്ലാത്ത, ലോകത്തെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന വൈറസിനെ നേരിടുവാന്‍ ഉള്ള സായുധ സേനയിലെ അംഗമാണ് തങ്ങള്‍ ഓരോരുത്തരും എന്ന തിരിച്ചറിവ് ഒരേ വിധം നഴ്‌സുമാരെ കര്‍മ്മ സജ്ജമാക്കുകയും അതേ സമയം ജീവഭയം ആരിലും എന്നത് പോലെ തങ്ങളെയും പിടികൂടുമ്പോള്‍ മാനസിക സമ്മര്‍ദത്തിന് അടിപ്പെടുന്നത് സ്വാഭാവികമാണ് എന്നും പരിശീലനം നടത്തിയ നഴ്സ് വ്യക്തമാക്കി. കുട്ടികളും കുടുംബവും ഒക്കെയാണ് മലയാളി നഴ്‌സുമാരുടെ ആശങ്കയായി മാറുന്നത്.

എന്നാല്‍ കൊവിഡ് പോരാട്ടത്തില്‍ മനക്കരുതോടെ മുന്നില്‍ നില്‍ക്കുന്നതും മലയാളി നഴ്‌സുമാര്‍ ആണെന്നതാണ് ഏറ്റവും അഭിമാനകരം അയി മാറുന്നത്. ബ്രിട്ടീഷുകാരില്‍ പലരും സിക്ക് ലീവില്‍ പ്രവേശിച്ചപ്പോള്‍ ശാരീരിക സുഖം ഇല്ലെങ്കില്‍ പോലും ജോലിക്കെത്താന്‍ തയ്യാറാകുകയാണ് മലയാളി നഴ്‌സുമാര്‍. അതേസമയം മലയാളി നഴ്‌സുമാരില്‍ വിരലില്‍ എണ്ണാവുന്നവര്‍ ഭയം മൂലം സിക്ക് ലീവ് വിളിച്ചു തുടങ്ങിയതായും വിവരമുണ്ട്. താന്‍ ജോലി ചെയ്യുന്നിടത്തു കോവിഡ് രോഗി ഉണ്ടെന്നറിഞ്ഞാല്‍ ക്വറന്റീന്‍ ആവശ്യപ്പെടുകയാണ് ഇക്കൂട്ടര്‍.

പലപ്പോഴും മെയില്‍ നഴ്‌സുമാരാണ് ഇത്തരം വിദ്യകള്‍ പ്രയോഗിക്കുന്നത്. എന്നാല്‍ കൊവിഡ് രോഗ വ്യാപനത്തിന്റെ തുടക്കത്തില്‍ ഇതാണ് സ്ഥിതി എങ്കില്‍ സാഹചര്യം വഷളാകും എന്ന് കരുതുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇവരൊക്കെ എവിടെ പോയി ഒളിക്കും എന്നാണ് കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി കൊവിഡ് രോഗികളെ പരിചരിക്കുന്ന സീനിയര്‍ മലയാളി നഴ്സ് ചോദിക്കുന്നത്. രോഗത്തിന് മുന്നില്‍ മുട്ടു മടക്കാനല്ല സധൈര്യം നേരിടുക എന്നതാണ് നഴ്‌സിങ് ജോലിയുടെ മഹത്വം എന്ന് തിരിച്ചറിയാന്‍ പറ്റാത്തവരാണ് ഇങ്ങനെ ഓടി ഒളിക്കുന്നത് എന്നും വ്യക്തം.

ആവശ്യമുള്ളത് 30000, കയ്യിലുള്ളത് വെറും 8000, ബാക്കി വെന്റിലേറ്ററുകള്‍ എവിടെനിന്നും ഒപ്പിക്കും? 
ഓരോ ദിവസവും ആയിരങ്ങള്‍ പോസിറ്റീവ് കേസുകളായി മാറിക്കൊണ്ടിരിക്കുന്ന യുകെയില്‍ ഇനിയെന്ത് സംഭവിക്കും? സകല മനുഷ്യരും ഒന്നാകെ ചോദിക്കുന്ന ഒരേയൊരു കാര്യം. സ്പെയിനിന്റെയും ഇറ്റലിയുടെയും വഴിയിലൂടെ അതിവേഗം നടന്നെത്തുകയാണോ ബ്രിട്ടനും? ഇപ്പോള്‍ എന്‍എച്ച്എസിന്റെ കയ്യില്‍ ഉള്ള എണ്ണായിരം വെന്റിലേറ്റര്‍ കൊണ്ടുവേണം 11000 ലധികം രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍.

കോവിഡ് രോഗികളില്‍ നല്ല പങ്കിനും വെന്റിലേറ്റര്‍ സഹായത്തോടെ മാത്രമേ ജീവന്‍ നിലനിര്‍ത്താനാകൂ എന്ന സത്യത്തിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം ഒന്നാകെ. ഇതു തിരിച്ചറിഞ്ഞ് അതിവേഗം പതിനായിരം വെന്റിലേറ്ററുകള്‍ക്കു ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. എത്രയും വേഗം ഇവ എന്‍എച്ച്എസില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളായ ഡൈസന്‍ കമ്പനി ശ്രമിക്കുന്നത്.

അടിയന്തിരമായി പതിനായിരം വെന്റിലേറ്റര്‍ കൈമാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതോടെ രാവും പകലും ഒഴിവില്ലാതെ ഡൈസന്‍ കമ്പനിയുടെ എന്‍ജിനിയര്‍മാര്‍ വെന്റിലേറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ്. എത്രയും വേഗം ഉപകരണം ആശുപത്രികളില്‍ എത്തിക്കുന്നതിന് കൂടുതല്‍ മികവുറ്റ മെഷീനുകളാണ് കമ്പനി തയാറാക്കുന്നത്. ഒരാഴ്ചക്കകം ഇവ ആശുപത്രികളില്‍ എത്തിത്തുടങ്ങും.

സമാനമായ തരത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വെന്റിലേറ്റര്‍ സഹായം തേടുന്നതിനാല്‍ മറ്റിടങ്ങളില്‍ നിന്നും ഇവ എത്തിക്കുക എന്നതും അത്ര എളുപ്പമല്ല. ഇറ്റലിയടക്കമുള്ള രാജ്യങ്ങളില്‍ അനേകം പേര് മരണത്തിലേക്ക് ഇഴഞ്ഞെത്തിയത് ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ലഭ്യമല്ലാതെ വന്നതോടെയാണ്, കോവിഡ് രോഗികള്‍ക്ക് ശ്വാസം എടുക്കാന്‍ പ്രയാസം ഉണ്ടാകുന്നത് കൊണ്ടാണ് വെന്റിലേറ്റര്‍ സഹായത്തെ ആശ്രയിക്കേണ്ടി വരുന്നത്.

എന്നാല്‍ ഈ പതിനായിരം വെന്റിലേറ്റര്‍ കിട്ടിയാല്‍ തന്നെ ബ്രിട്ടന്‍ ഏറ്റവും വേഗത്തില്‍ 30000 കോവിഡ് രോഗികളെ എങ്കിലും ചികില്‍സിക്കേണ്ടി വരും എന്ന കണക്കുകള്‍ കൂടിയാകുമ്പോളാണ് ബ്രിട്ടനിലെ മരണ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒന്നായി മാറുമോ എന്ന ആശങ്ക ഉയര്‍ത്തുന്നത്. വെന്റിലേറ്റര്‍ എണ്ണം ഏറെ കുറവുള്ളതിനാല്‍ കഴിവതും രോഗികളായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതാണ് എന്‍എച്ച്എസിന്റെ മുന്നില്‍ ഉള്ള ഏക വഴി. ഇതിനാണ് ശക്തമായ സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളെ തുടര്‍ച്ചയായി ഉപദേശിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും ജനങ്ങള്‍ കൂട്ടം കൂടുന്നതും ഒന്നിച്ചു യാത്ര ചെയ്യുന്നതും ഒക്കെ പതിവ് കാഴ്ചയായി മാറുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category