1 GBP = 92.70 INR                       

BREAKING NEWS

കൂടെക്കൂടെ സോപ്പിട്ട് കൈയ്യും കഴുകി സാനിറ്റൈസറും ഉപയോഗിച്ച് വീട്ടിലേക്ക് ഓടിയിട്ട് ഒരു കാര്യവുമില്ല; സകല വൈ റസുകളേയും ചവിട്ടി മെതിച്ചെത്തിയ ഷൂസ് നിങ്ങള്‍ സൂക്ഷിക്കുന്നത് വീടിനുള്ളിലല്ലെ? ഷൂസിനുള്ളില്‍ അഞ്ചു ദിവസം വരെ കൊറോണ വൈറസ് ജീവിക്കുമെന്നിരിക്കെ ഇന്നു തന്നെ ഷൂസിനെ വീടിന് പുറത്താക്കൂ

Britishmalayali
kz´wteJI³

കോവിഡ്19 തടയുന്നതിനെക്കുറിച്ച് ഏറെ പ്രചാരണങ്ങള്‍ നടന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് അതിനെക്കുറിച്ച് കുറേയൊക്കെ അവബോധമുണ്ടായിട്ടുണ്ട്. മാസ്‌ക് ധരിക്കലും, അകലം പാലിക്കലും, കൂടെക്കൂടെ കൈകഴുകലുമൊക്കെ ഒട്ടുമിക്കവരും പ്രാവര്‍ത്തികമാക്കി തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ അതുകൊണ്ടൊക്കെ കൊറോണയെ തടയുവാന്‍ സാധിക്കുമോ? ഇല്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. കൊറോണക്ക് തന്റെ യാത്ര തുടരുവാന്‍ അറിഞ്ഞോ അറിയാതെയോ നാമോരോരുത്തരും പല വഴികള്‍ തുറന്നിട്ടിട്ടുണ്ടെന്നാണ് അവരുടെ അഭിപ്രായം.

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപരിതലത്തില്‍ കൊറോണയുണ്ടാകാമെന്ന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ നമ്മള്‍ ധരിക്കുന്ന പാദരക്ഷകളും കൊറോണക്കുള്ള സുരക്ഷിത ഇടങ്ങളാണെന്ന് തെളിഞ്ഞിരിക്കുന്നു. പാദരക്ഷകളുടെ സോളുകളില്‍ കൊറോണക്ക് അഞ്ചുദിവസം വരെ സുരക്ഷിതമായിരിക്കാനാവുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയുടെ സുരക്ഷിത വാസസ്ഥലമാണ് പാദരക്ഷകളുടെ സോളുകള്‍. എന്നാല്‍ കൊറോണാ ബാധയുള്ള ഒരാളില്‍ നിന്നും ശ്വാസോച്ഛാസത്തോടൊപ്പം പുറത്തുപോകുന്ന കൊറോണാ ഷൂസിന്റെ മുകള്‍ഭാഗത്തോ ലേസിലോ പതിക്കുവാന്‍ സാധ്യതയുണ്ട്. റബ്ബര്‍, പി. വി.സി തുകല്‍ തുടങ്ങിയവ കൊണ്ടായിരിക്കും പാദരക്ഷകളും സോളുകളും നിര്‍മ്മിച്ചിരിക്കുക. വായുവിനേയോ ഈര്‍പ്പത്തേയോ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാത്ത ഇത്തരം നോണ്‍പോറസ് പദാര്‍ത്ഥങ്ങള്‍, ബാക്ടീരിയ, വൈറസ് എന്നിവയ്ക്ക് സുരക്ഷിത ഇടങ്ങളാണ്.

സൂപ്പര്‍മാര്‍ക്കറ്റ് പോലുള്ള തിരക്കുപിടിച്ച് ഇടങ്ങളില്‍ ഉപയോഗിച്ച പാദരക്ഷകള്‍ ഇത്തരത്തില്‍ വൈറസ് ബാധ പടര്‍ത്തുവാന്‍ സാധ്യത ഏറെയുള്ളവയാണെന്നാണ് സാന്‍ഡീഗോയിലെ ഡോക്ടറായ ജോര്‍ജ്ജീന്‍ നാനോസ് പറയുന്നത്. മറ്റുപല വിദഗ്ദരും ഇതിനോട് യോജിക്കുന്നുണ്ട്. അതുപോലെത്തന്നെ പ്ലാസ്റ്റിക് പോലുള്ള സിന്തെറ്റിക് പദാര്‍ത്ഥങ്ങളില്‍ കോറോണയ്ക്ക് അഞ്ചോ അതിലധികമോ ദിവസം സുരക്ഷിതമായി ഇരിക്കാന്‍ ആകുമെന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമില്ല. അതിനാല്‍ തന്നെ പുറത്ത് ഉപയോഗിക്കുന്ന പാദരക്ഷകള്‍ വീടിനകത്തെക്ക് കയറ്റരുതെന്നാണ് വിദഗ്ദര്‍ ഒന്നടങ്കം ഉപദേശിക്കുന്നത്. അതുപോലെത്തന്നെ ഇത്തരം പാദരക്ഷകള്‍ കൂടെക്കൂടെ വൃത്തിയാക്കണമെന്നും അവര്‍ പറയുന്നു.

വീട്ടില്‍ ഇരുന്നു ജോലിചെയ്യുന്നവരല്ലാത്ത, പുറത്തുപോയി ജോലിചെയ്യേണ്ടിവരുന്ന, ആരോഗ്യ പ്രവര്‍ത്തകര്‍, സ്റ്റോര്‍കീപ്പര്‍മാര്‍ തുടങ്ങിയവര്‍, ജോലിക്ക് പോകുവാനായി മാത്രം ഒരു ജോഡി പാദരക്ഷകള്‍ കരുതുന്നത് നല്ലതാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കാന്‍വാസ്, ഫക്‌സ് ലെതര്‍ തുടങ്ങിയവയാല്‍ നിര്‍മ്മിച്ച പാദരക്ഷകള്‍ ചെറിയ ചൂടില്‍ വാഷിംഗ് മെഷിനില്‍ വൃത്തിയാക്കണമെന്നും തുകല്‍ ഷൂസുകളും ഭാരം കൂടിയ സുരക്ഷാ ഷൂസുകളും ഡിസ്എന്‍ഫെക്ടന്റ് വൈപ്പുകള്‍ ഉപയോഗിച്ച് കൈകൊണ്ട് വൃത്തിയാക്കണമെന്നുമാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category