1 GBP = 92.50 INR                       

BREAKING NEWS

ഒരാഴ്ച്ചത്തെ ആശുപത്രി വാസത്തിനൊടുവില്‍ ആ 17കാരി മരണത്തിന് കീഴടങ്ങി; യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

Britishmalayali
kz´wteJI³

കളമശ്ശേരി: യുവാവിന്റെ ഭീഷണിമൂലം ദേഹത്ത് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി ഒരാഴ്ച്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി. കങ്ങരപ്പടി സ്വദേശിനിയായ പതിനേഴുകാരിയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അയല്‍പക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ചെറുപ്പക്കാരനെ ഭയന്ന് പെണ്‍കുട്ടി ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയല്‍പക്കത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി സിബി പെണ്‍കുട്ടിയെ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി വീട്ടില്‍ അറിയിച്ചിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച ദിവസം രാവിലെ ഇയാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്നും ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് വിദ്യാര്‍ത്ഥിനി ദേഹത്ത് തീ കൊളുത്തിയത്. കേസില്‍ സിബി റിമാന്‍ഡിലാണ്.

ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതിനാല്‍ തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category