1 GBP = 92.50 INR                       

BREAKING NEWS

പുറത്തിറങ്ങുന്നത് വിലക്കിയ ചേട്ടനെ കുത്തികൊന്ന മുംബൈയിലെ അനുജന്‍; ഡല്‍ഹിയില്‍ പച്ചക്കറി വണ്ടികള്‍ തള്ളിമറിച്ചിട്ട് സസ്പെന്‍ഷന്‍ വാങ്ങി കൂട്ടിയ കോണ്‍സ്റ്റബിള്‍; പച്ചക്കറി കിറ്റ് വീട്ടിന് മുമ്പില്‍ വിതരണം ചെയ്ത് പുലിവാലു പിടിച്ച പുതുച്ചേരിയിലെ കോണ്‍ഗ്രസ് നേതാവ്; കര്‍ഫ്യൂ പാലിക്കാതെ റോഡില്‍ ഇറങ്ങുന്നവരെ അടിച്ചോടിക്കുന്ന പൊലീസുകാരും; കോവിഡ് 19നെ അകറ്റാനുള്ള പോരാട്ടത്തില്‍ രാജ്യത്തെ നഗരങ്ങളെല്ലാം വിജനം; കൊറോണ പേടിയില്‍ ഇന്ത്യ വീട്ടിലേക്ക് ഒതുങ്ങുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മുംബൈയിലെ ചേരിയിലും കൊറോണ എത്തി. യുപിയില്‍ സമൂഹ വ്യാപനവും ഭയക്കുന്നു. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് രാജ്യം. രാജ്യത്ത് ലോക്ഡൗണ്‍ മൂന്നാം ദിവസത്തേക്കു കടന്നക്കുമ്പോള്‍ നിലപാടുകള്‍ കടുപ്പിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കും. കറ്ങ്ങി നടക്കാന്‍ ആരേയും അനുവദിക്കില്ല. കശ്മീരില്‍ പലയിടത്തും ഡ്രോണുകള്‍ ഉപയോഗിച്ച് അധികൃതര്‍ നിയമലംഘകരെ കണ്ടെത്തി മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ആളുകളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ ഉള്‍പ്പെടെ ശ്രമിക്കുന്നത്. പലയിടത്തും ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ക്കു വിതരണം നടത്താന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നുണ്ട്. 2 ദിവസമായി ഓണ്‍ലൈന്‍ ഡെലിവറി മുടങ്ങിയിരുന്ന ഡല്‍ഹിയില്‍ സൈറ്റുകളുടെ അധികൃതരുമായി പൊലീസ് ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ റോഡരികിലെ പച്ചക്കറിവണ്ടികള്‍ തള്ളിമറിച്ചിട്ട ആനന്ദ് പര്‍ബത് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. മുംബൈയിലെ കാന്തിവ്‌ലിയില്‍ വീടിനു പുറത്തിറങ്ങുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനിയനെ മര്‍ദിച്ചു കൊന്നു. ജ്യേഷ്ഠന്‍ രാജേഷിനെ അറസ്റ്റ് ചെയ്തു. അങ്ങനെ വീട്ടിലിരിക്കാന്‍ കഴിയാത്തവര്‍ അക്രമാസ്‌കമതാകുന്നതും വാര്‍ത്തയാകുന്നു. ബാറുകളും മദ്യ ഷോപ്പുകള്‍ രാജ്യത്തുടനീളം അടഞ്ഞ് കിടക്കുന്നതും സാമൂഹിക പ്രശ്നമാകും.

രാജ്യത്തെ നഗരങ്ങളെല്ലാം വിജനമാണ്. പൊലീസ് വാഹനങ്ങള്‍ ലോക്ഡൗണ്‍ അറിയിപ്പു നല്‍കുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലും അവശ്യസാധനങ്ങള്‍ തീര്‍ന്നതിനാല്‍ തലസ്ഥാനത്ത് പല കടകളും അടച്ചു. മെഡിക്കല്‍ ഷോപ്പുകളും ചില സ്റ്റേഷനറി കടകളും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. പുതുച്ചേരിയില്‍ തന്റെ വീടിനു മുന്‍പില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്ത കോണ്‍ഗ്രസ് എംഎല്‍എ ജോണ്‍ കുമാറിനെതിരെ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ച് ഇരുനൂറോളം പേര്‍ക്കാണു വിതരണം ചെയ്തത്. പലയിടത്തും റോഡിലിറങ്ങുന്നവരെ പൊലീസ് അടിച്ചോടിക്കുന്നുണ്ട്. ഏത്തമിടീക്കുക, പ്രതിജ്ഞ ചൊല്ലിക്കുക തുടങ്ങിയ നടപടികളും എടുക്കുന്നുണ്ട്. കേരളത്തിന് പുറത്ത് വ്യാപകമായി ലാത്തിയും വീശുന്നു. കേരളത്തിലും ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് കടുത്ത നടപടികളിലേക്ക് കടന്നു തുടങ്ങിയിട്ടുണ്ട്.

അവശ്യസാധനങ്ങള്‍ വാങ്ങാനിറങ്ങുന്നവരെയും ഇവ കൊണ്ടുപോകുന്ന വാഹനങ്ങളെയും തടയരുതെന്നു പല സംസ്ഥാനങ്ങളും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ അറിയിച്ചു. ചണ്ഡിഗഡില്‍ സര്‍ക്കാര്‍ ബസുകളിലാണ് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. രാജ്യത്ത് മൂന്ന് മരണം കൂടി ഇന്നലെയുണ്ടായി.ജമ്മുകശ്മീരിലും മഹാരാഷ്ട്രയിലും ഓരോ മരണംറിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരില്‍ 65 വയസുകാരനാണ് മരിച്ചത്. ജമ്മു കശ്മീരിലെ ആദ്യ മരണമാണിത്. ശ്രീനഗറിലെ ഹൈദര്‍പൂര സ്വദേശിയാണ്.

മതപ്രബോധകനായിരുന്ന ഇയാള്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. രണ്ടു ദിവസം മുമ്പാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. യാത്രാവിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായും അധികൃതര്‍ അറിയിച്ചു. ഇയാളുമായി ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്‍ദ്ദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങള്‍ ഇയാള്‍ക്കു നേരത്തെയുണ്ടായിരുന്നു. മഹരാഷ്ട്രയിലെ നവി മുംബൈയിലാണ് മറ്റൊരാള്‍ മരിച്ചത്. ഇയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 16 ആയി. രോഗബാധിതരുടെ എണ്ണം 722 ആകുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 656 പേര്‍ ചികില്‍സയിലാണ്. മഹാരാഷ്ട്രയില്‍ രോഗം ബാധിതരുടെ എണ്ണം 130 ലേക്കെത്തിയിട്ടുണ്ട്. കേരളത്തില്‍ 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ കൊറോണ രോഗബാധ ഇതുവരെ സാമൂഹിക പ്രസരണ ഘട്ടത്തിലെത്തിയിട്ടില്ലെന്ന നിഗമനങ്ങളെ തള്ളി വാഷിങ്ടണ്‍ കേന്ദ്രമായ ആരോഗ്യവിദഗ്ധന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്ത്യയായിരിക്കും ഈ രോഗത്തിന്റെ ഏറ്റവും അപകടം പിടിച്ച കേന്ദ്രമെന്ന സൂചനയും അദ്ദേഹം നല്‍കി. ഇന്ത്യന്‍ വംശജനും വാഷിങ്ടണിലെ ഡിസീസ് ഡൈനമിക്‌സ് ഇക്കണോമിക്‌സ് ആന്‍ഡ് പോളിസിയിലെ ഡയറക്ടറുമായ ഡോ. രമണന്‍ ലക്ഷ്മി നാരായണനാണ്, കരന്‍ താപ്പറിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരവമായ ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ചത്.

അമേരിക്കയുടെ കണക്കുകൂട്ടലുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യയുടെ സ്ഥിതി ഗുരുതമാണ്. അമേരിക്കയില്‍ രോഗബാധ ഏകദേശം 20-60 ശതമാനമെന്നാണ് കണക്കാക്കിയിരിക്കന്നത്. അതനുസരിച്ച് ഇന്ത്യയില്‍ രോഗബാധ 60 ശതമാനത്തില്‍ കൂടുതലാവും. 70 കോടി മുതല്‍ 80 കോടി വരെ പേര്‍ക്ക് രോഗബാധ ഉണ്ടാവാം. എങ്കിലും ഭൂരിഭാഗം പേര്‍ക്കും രോഗബാധ നിസ്സാരമായിരിക്കും. ചെറിയ ശതമാനത്തിന് രോഗം ഗുരുതരമാകാം. ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടാം. ബ്രിട്ടനില്‍ പോലും പന്ത്രണ്ടിലൊന്നെന്ന നിലയില്‍ കുറച്ചാണ് കൊറോണയുടെ കണക്കെടുപ്പ് നടന്നത്. അതുവച്ച് കണക്കുകൂട്ടിയാല്‍ ഇന്ത്യയില്‍ ഇതുവരെ 1500 പേര്‍ക്കെങ്കിലും രോഗം ബാധിച്ചിരിക്കണം. ഇന്ത്യയിലെ ജനസംഖ്യയും ജനസാന്ദ്രതയും കണക്കാക്കിയാല്‍ ഒരുപക്ഷേ, 10000 അതില്‍ കൂടുതലോ കൊറോണ വൈറസ് കേസുകള്‍ ഉണ്ടായിരിക്കാം-എന്നായിരുന്നു വിലയിരുത്തല്‍.

ഇന്ത്യ ഇപ്പോഴും കോറോണ ബാധയുടെ രണ്ടാം ഘട്ടത്തിലാണെന്ന നിലാപടാണ് സര്‍ക്കാരിന്റേത്. ഇത് ശരിയല്ല. ഇപ്പോള്‍ തന്നെ മൂന്നാം ഘട്ടത്തിലെത്തിയിരിക്കുമെന്നു മാത്രമല്ല, മൂന്നാഴ്ച മുമ്പു തന്നെ അത് സംഭവിച്ചിരിക്കാമെന്ന് ഡോ. ലക്ഷ്മി നാരായണന്‍ പറയുന്നു. സര്‍ക്കാരിനു ഇക്കാര്യമറിയാമെന്നുതന്നെയാണ് ലക്ഷ്മി രാരായണന്‍ പറയുന്നത്. സര്‍ക്കാര്‍ കൈകൊണ്ട നടപടികള്‍ അതിനു തെളിവാണ്. ഭീതി പരത്തേണ്ടെന്നു കരുതിയാവാം ഇതെന്നും ഡോ. ലക്മിനാരായണന്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ പേരെ പരിശോധനയ്ക്കു വിധേയമാക്കിക്കൊണ്ടു മാത്രമേ ഇന്ത്യക്ക് ഈ വിപത്തില്‍ നിന്ന് നിന്ന് രക്ഷനേടാനാവൂ. ദിനം പ്രതി 10000 പേരെയെങ്കിലും പരിശോധിക്കണം. എന്നാല്‍ ഐസിഎംആര്‍ നല്‍കുന്ന കണക്ക് മാര്‍ച്ച് 17, വൈകീട്ട് 5 വരെ 11500 പേരെ പരിശോധിച്ചുവെന്നാണ്. ഇത് അപര്യാപ്തമെന്നാണ് ലക്ഷ്മി നാരായണന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category