1 GBP = 92.50 INR                       

BREAKING NEWS

ലോണുകള്‍ക്ക് മൂന്ന് മാസത്തേക്ക് മൊറൊട്ടോറിയം; വായ്പകള്‍ക്ക് കൊറോണക്കാലത്ത് തിരിച്ചടവ് വേണ്ട; റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചത് 90 ബേസിസ് പോയിന്റ്; കാഷ് റിസര്‍വ്വ് റേഷ്യയിലെ ഒരു ശതമാനം കുറവ് ബാങ്കുകള്‍ക്കും ആശ്വാസം; ഭവന-വാഹന വായ്പാ നിരക്കുകള്‍ കുറക്കുന്നത് രാജ്യത്ത് പണ ലഭ്യത കൂട്ടാന്‍; നാണ്യപെരുപ്പം സുരക്ഷിത നിലയില്‍; കോവിഡ് 19 രാജ്യത്ത് സൃഷ്ടിച്ചത് മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയെന്നും ആര്‍ബിഐ; നിര്‍മ്മലാ സീതാരാമന് പിന്നാലെ കൊറോണ പാക്കേജുമായി റിസര്‍വ്വ് ബാങ്കും

Britishmalayali
kz´wteJI³

ന്യഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സഹായ പാക്കേജിന് പിന്നാലെ കൊറോണ കാലത്ത് റിസര്‍വ്വ് ബാങ്ക് വകയും ആശ്വാസം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. ഇതോടൊപ്പം വായ്പകള്‍ക്ക് മൊറൊട്ടോറിയവും പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്ക് നിശ്ചിത കാലത്തേക്കുള്ള വായ്പകള്‍ക്ക് തിരിച്ചടവ് വേണ്ട. കൊറോണാ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം.

കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്നുശതമാനമായി. ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ബാങ്കുകളെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ആര്‍ബിഐ ഗവര്‍ണ്ണര്‍ അറിയിച്ചു. കോവിഡ് സൃഷ്ടിച്ചതു മുമ്പുണ്ടാകാത്ത പ്രതിസന്ധിയെന്നു ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കും, കോവിഡ് വ്യാപനം ആഭ്യന്തര മൊത്ത ഉത്പാദനത്തെ (ജിഡിപി) ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിസര്‍വ്വ് ബാങ്ക് പ്രധാന തീരുമാനങ്ങള്‍:
  • റിസര്‍വ് റിപ്പോ നിരക്ക് 90 ബേസിസ് പോയന്റാണ് കുറച്ചത്.
  • തീരുമാനം വിപണിയില്‍ പണലഭ്യതവര്‍ധിപ്പിക്കാന്‍.
  • എംപിസിയിലെ ആറുപേരില്‍ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു.
  • പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍.
  • കാഷ് റിസര്‍വ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആര്‍ആര്‍ 3 ശതമാനമായി.
സിആര്‍ആര്‍ നിരക്കിലും ആര്‍ബിഐ കുറവ് വരുത്തി. ഒരു ശതമാനം കുറച്ച് മൂന്ന് ശതമാനമാക്കാനാണ് ആര്‍ബിഐ തീരുമാനിച്ചത്. ഇതുവഴി ബാങ്കുകള്‍ക്ക് 1.7ലക്ഷം കോടി രൂപ ലഭിക്കുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചു. നാണ്യപെരുപ്പം സുരക്ഷിത നിലയിലാണെന്ന് പറഞ്ഞ ശക്തികാന്ത ദാസ് വൈറസ് ബാധ രാജ്യത്ത് സൃഷ്ടിച്ചത് മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണെന്നും വ്യക്തമാക്കി.

രാജ്യത്തിന്റെ ജിഡിപിയെ ഈ പ്രതിസന്ധി ദോഷകരമായി ബാധിക്കുമെന്നും നിലവിലെ അവസ്ഥ എത്രകലം നീണ്ടു നില്‍ക്കുമെന്നത് പ്രവചനാതീതമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി അഞ്ചുതവണ പലിശനിരക്ക് കുറച്ചതിന് ശേഷം കഴിഞ്ഞ തവണ ചേര്‍ന്ന റിസര്‍വ് ബാങ്കിന്റെ വായ്പനയ അവലോകന യോഗത്തില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ കോവിഡ് വ്യാപനം സമ്പദ്വ്യവസ്ഥയില്‍ ആഘാതം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category