1 GBP = 92.50 INR                       

BREAKING NEWS

50 ജലദോഷ പനിക്കാരുടെ സാമ്പിള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഒരാള്‍ക്ക് കോവിഡ് 19; 25,254 സാംമ്പികളുടെ പരിശോധനയില്‍ 581 എണ്ണം പോസിറ്റീവായി; അതായത് 2.31 ശതമാനം; കണക്കില്‍ ദക്ഷിണ കൊറിയയെക്കാള്‍ കുറവാണെങ്കിലും തായ് വാനേക്കാള്‍ ഒരു ശതമാനം കൂടുതലും; ജനതാ കര്‍ഫ്യൂവിനിടയിലും വൈറസ് പടര്‍ന്നാല്‍ രാജ്യത്തെ കാത്തിരിക്കുന്നത് അതിദാരുണ ദിനങ്ങള്‍; കൊറോണയില്‍ ദിവസവും അമ്പതിലേറെ പുതിയ രോഗികള്‍; പ്രതിരോധത്തിന് സേനയെ ഒരുക്കി നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൊറോണയില്‍ ഇന്ത്യയും ഭയന്ന് വിറയ്ക്കുകയാണ്. കോവിഡ് 19 പരിശോധന നടത്തുന്ന ഓരോ അമ്പത് പേരിലും ഒരാളുടെ ഫലം പോസിറ്റീവാണെന്ന കണക്കുകളാണ് ഇതിന് കാരണം. അതാത് ജലദോഷ പനിക്ക് കാരണമായി കൊറോണ വൈറസ് മാറുന്നതിന്റെ സൂചനയാണ് ഇത്. മാര്‍ച്ച് 25 വരെയുള്ള പരിശോധന ഫലങ്ങള്‍ പ്രകാരം ബിസിനസ് സ്റ്റാന്റേര്‍ഡ് നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ കൂടുതല്‍ കരുതലുകള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധനയും രോഗിയുമായുള്ള ശതമാന കണക്ക് ഇന്ത്യയില്‍ ഇനിയും കൂടിയാല്‍ അത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

ഇപ്പോള്‍ ഏര്‍പ്പെടുത്തിയ 21ദിന ജനതാ കര്‍ഫ്യൂ രോഗ വ്യാപനം കുറയ്ക്കുമെന്ന പ്രതീക്ഷയാണ് മോദി സര്‍ക്കാരിനുള്ളത്. സമൂഹ വ്യാപനമുണ്ടായെന്ന് ഇതിനിടെ ബോധ്യപ്പെട്ടാല്‍ കാര്യങ്ങള്‍ കൈവിടും. അതേസമയം വൈറസ് ബാധയില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ പരിശോധന നടത്തുന്ന നാലില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെന്നാണ് കണക്ക്. ഓസ്ട്രിയയില്‍ ആറില്‍ ഒരാള്‍ക്കും ബ്രിട്ടണില്‍ പത്തില്‍ ഒരാളുടെയും ഫലം പോസിറ്റീവാണ്. അതായത് ഇന്ത്യയില്‍ അമ്പതില്‍ ഒരാള്‍ക്ക് രോഗാണു ഉണ്ട്. ഓരോ രാജ്യങ്ങളിലും പരിശോധന മാനദണ്ഡങ്ങളില്‍ വ്യത്യാസമുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഇന്ത്യയില്‍ നിലവില്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്നും അഭിപ്രായം ഉയരുന്നുണ്ട്.

മാര്‍ച്ച് 25 രാത്രി എട്ട് മണി വരെയുള്ള കണക്കുപ്രകാരം 25,254 സാംമ്പികളുകളാണ് ഇന്ത്യയില്‍ പരിശോധന നടത്തിയത്. ഇതില്‍ 581 എണ്ണത്തിന്റെ ഫലം പോസിറ്റീവായി. അതായത് 2.31 ശതമാനം പരിശോധന ഫലം പോസിറ്റിവാണ്. ഈ കണക്കില്‍ ദക്ഷിണ കൊറിയയെക്കാള്‍ (മൂന്ന് ശതമാനം) കുറവാണെങ്കിലും തായ്വാനെക്കാള്‍ (ഒരു ശതമാനം) കൂടുതലാണ്. ഇറ്റലിയില്‍ 324,445 പരിശോധനകളില്‍ 74,386 എണ്ണമാണ് പോസിറ്റീവ് (23 ശതമാനം). ഓസ്ട്രിയയില്‍ 35,995 പരിശോധനകളില്‍ 6001 കേസുകള്‍ പോസിറ്റീവായി (16.7 ശതമാനം). അമേരിക്കയില്‍ ആകെ പരിശോധിച്ചവയില്‍ 13.5 ശതമാനവും ബ്രിട്ടണില്‍ പത്ത് ശതമാനം ആളുകളുടെയും ഫലം പോസിറ്റീവാണ്. അതേസമയം ചൈനയിലെ കണക്കുകള്‍ വിശകലനം ചെയ്യാന്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

ഇന്ത്യയില്‍ ഇതുവരെ 727 പേരിലാണ് രോഗം കണ്ടെത്തിയത്. ഇതില്‍ 70 എണ്ണം പുതിയ രോഗികളാണ്. 20 മരണവും ഉണ്ടായി. 45 പേര്‍ക്കാണ് ഇതില്‍ രോഗം മാറിയത്. ഇപ്പോള്‍ ചികില്‍സയിലുള്ളത് 662 എണ്ണവും. ഇത് നിയന്ത്രിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആഗോള തലത്തില്‍ അഞ്ച് ലക്ഷത്തി മുപ്പതിനായിരം പേരില്‍ അധികം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 24, 070 പേര്‍ മരിച്ചു. 1,23,928 പേര്‍ക്ക് രോഗശാന്തിയും ഉണ്ടായി. 85,268 രോഗികളുമായി അമേരിക്ക ചൈനയെ പിന്തള്ളുകയും ചെയ്തു.

അതിനിടെ രാജ്യത്ത് നിലവിലുള്ള 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്താന്‍ സായുധ സേനയോടും മറ്റു വകുപ്പുകളോടും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വകുപ്പ് തലവന്മാര്‍ വിശദീകരിച്ചു. സേനയുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ 1,462 പേരെ പാര്‍പ്പിക്കുകയും അതില്‍ 389 പേരെ നിരീക്ഷണ കാലവധിക്കു ശേഷം വിടുകയും ചെയ്തു. മനേസര്‍, ഹിന്‍ദാന്‍, ജയ്‌സല്‍മര്‍, ജോധ്പുര്‍, മുംബൈ എന്നിവിടങ്ങളില്‍ 1,073 പേരെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 950 പേര്‍ക്കുകൂടിയുള്ള ക്വാറന്റൈന്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കോവിഡ് 19 വ്യാപിച്ച രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെയും വിദേശികളെയും സ്വന്തം നാട്ടിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിന് സായുധസേനയും പ്രതിരോധമന്ത്രാലയത്തിലെ വിവിധ വകുപ്പുകളും നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ തുടങ്ങിയവരു യോഗത്തില്‍ പങ്കെടുത്തു. അതേ സമയം ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് പ്രദേശത്ത് ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 24ന് കൊല്‍ക്കത്തയില്‍ നിന്നും തിരിച്ചെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ജി.ബി. പാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്.

ദ്വീപ് നിവാസിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആന്തമാന്‍ നിക്കോബാര്‍ ചീഫ് സെക്രട്ടറി ചേതന്‍ സംഗി ട്വീറ്റ് ചെയ്തു. ആളുകള്‍ പരിഭ്രാന്തരാവേണ്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ, അത്തരം വാര്‍ത്തകളില്‍ വിശ്വസിക്കാതെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ച്ച് 12നാണ് ഇയാള്‍ അമേരിക്കയില്‍ നിന്നും കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയത്. പിന്നീട് മുന്‍കൂര്‍ അനുമതി വാങ്ങിയത് പ്രകാരം മാര്‍ച്ച് 24ന് ദ്വീപിലേക്ക് യാത്ര ചെയ്തു. ദ്വീപിലെത്തിയ ഉടനെ ഇയാളെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ഇയാള്‍ അമേരിക്കയില്‍ നിന്നാണ് തിരിച്ചെത്തിയത് എന്ന വിവരം അധികൃതരെ അറിയിച്ചിരുന്നില്ല.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ തന്നെ ദ്വീപില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 22 മുതല്‍ പുറത്തുനിന്നും എത്തുന്നവര്‍ക്കുള്ള പ്രവേശനം പൂര്‍ണമായും നിരോധിച്ചു. മുന്‍കൂട്ടി അനുവാദം ലഭിച്ചവര്‍ക്ക് മാത്രമേ ദ്വീപില്‍ പ്രവേശിക്കാനാവുകയുള്ളൂ.ഈ രീതിയില്‍ എത്തിയ ദീപ് നിവാസിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദ്വീപിലെ ബോട്ട് ജെട്ടികളകടക്കമുള്ള യാത്രാസംവിധാനങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ചിരുന്നു. ദ്വീപിലെ ജനങ്ങള്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കമായി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിമാക്കിയിട്ടുണ്ട്. ബീച്ചിലേക്കുള്ള സന്ദര്‍ശനം, കായികവിനോദങ്ങള്‍, ഗതാഗതം തുടങ്ങിയവ ഏപ്രില്‍ 14 വരെ നിര്‍ത്തലാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category