1 GBP = 92.70 INR                       

BREAKING NEWS

സുനാമി പോലെ കൊറോണ വൈറസ് പാഞ്ഞു വന്നപ്പോഴും തങ്ങളെ ബാധിക്കില്ലെന്ന് കരുതി അലസത നടിച്ച ഇറ്റലിയും സ്‌പെയ്‌നും കൈകാലിട്ടടിക്കുന്നു;മനുഷ്യ ജീവനുകള്‍ കൊഴിഞ്ഞാലും സമ്പദ്വ്യവസ്ഥയെ കാത്തേ മതിയാവൂ എന്ന് വാശിപിടിച്ച് മുന്നേറിയ ട്രംപിനെതിരെ ജനങ്ങള്‍ നിലവിളിക്കുന്നു; മഹാദുരന്തം തിരിച്ചറിഞ്ഞ് ആദ്യം തന്നെ ലോക്ക്ഡൗണ്‍ ചെയ്ത് ഇന്ത്യയെ ആപത്തില്‍ നിന്നും കാക്കുന്ന മോദിയാണ് ശരിയെന്ന് എല്ലാവരും ഒരുപോലെ പറയുമ്പോള്‍

Britishmalayali
kz´wteJI³

ചൈനയിലെ വുഹാന്‍ എന്ന മഹാനഗരത്തില്‍ നിന്നും കൊറോണ എന്ന രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കരുതിയിരുന്നില്ല രണ്ട് മാസം കൊണ്ട് ഇത് ലോകത്തിന്റെ ഉറക്കം കെടുത്തുമെന്ന്. ലോകമെമ്പാടുമുള്ള 188 രാജ്യങ്ങളിലേക്ക് ഈ മാഹാമേരു പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. ഇതുവരെ മരിച്ചവരുടെ കണക്കുരളും രോഗം വന്നവരുടെ കണക്കുകളും ഉയര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ലോകത്തിലെ സകല മനുഷ്യരും തലയില്‍ കൈവച്ചിരിക്കുന്നു.

നാളെ എനിക്ക് എന്ത് സംഭവിക്കുമെന്ന ആശങ്കില്ലാത്ത ഒരു മനുഷ്യന്‍ പോലും ലോകത്തിന്റെ ഒരു കോണിലും ഇല്ല എന്നതാണ് ഇതിന്റെ സവിശേഷത. രണ്ടു ലോകമഹായുദ്ധങ്ങളും അനേകം യുദ്ധങ്ങളും കണ്ടിട്ടുള്ള ലോകം ഒരിക്കല്‍ പോലും ഇതുപോലെ എല്ലാവരേയും ഭയപ്പെടുത്തിയിട്ടില്ല. ലോകമഹായുദ്ധങ്ങളുടെ സമയത്ത് പോലും അടച്ചിടാത്ത രാജ്യങ്ങള്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നു.

ലോകം ചുരുങ്ങി ചുരുങ്ങി ഒന്നായിക്കൊണ്ടിരിക്കുന്ന ഈ അത്യാധുനിക ലോകത്ത് സകല രാജ്യങ്ങളും വെവ്വേറെ അനവരുടേതായ ഇടങ്ങളിലേക്ക് ഒതുങ്ങി കൂടുന്നു എന്ന് മത്രമല്ല ഓരോ രാജ്യവും അതിനകത്തെ സംസ്ഥാനങ്ങളുടേയും ജില്ലകളുടേയും അടിസ്ഥാനത്തില്‍ വേര്‍പെടുകയാണ്. സഞ്ചാര സ്വാതന്ത്ര്യവും ജോലി ചെയ്യുന്നതിനുള്ള അവകാശവും ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കിയിട്ട് കൂടി എല്ലാ സംസ്ഥാനങ്ങളും അവരവരുടെ അതിര്‍ത്തികള്‍ അടച്ച് സീല്‍ ചെയ്തിരിക്കുന്നു.

കേരളവും കര്‍ണാടകയും തമ്മിലുള്ള അതിര്‍ത്തി മണ്ണിട്ട് രണ്ടാക്കിയിരിക്കുന്നു. ഒരോ സംസ്ഥാനവും അവരവരുടെ ജില്ലകള്‍ക്കിടയില്‍ പോലും വലിയ അതിര്‍ത്തികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ജില്ലകളില്‍ ഒന്നായ വയനാട്ടിലേക്ക് തൊട്ടടുത്ത് കിടക്കുന്ന കോഴിക്കോട്ടെയോ ആളുകള്‍ക്ക് പോലും കടന്ന് ചെല്ലാന്‍ കഴിയാത്ത തരത്തില്‍ അതിര്‍ത്തികള്‍ ചുരുങ്ങിയിരിക്കുന്നു. അതിനേക്കാള്‍ ഭയാനകമായത് ലോകത്തെ മിക്ക പൗരന്മാരും വീടുകളില്‍ ഒതുങ്ങിക്കഴിയുന്നു എന്നതാണ്.

വീടിന് പുറത്തിറങ്ങിയാല്‍ വെടി വയ്ക്കുന്ന രാജ്യങ്ങളുണ്ട്. ലക്ഷങ്ങള്‍ പിഴ കൊടുക്കേണ്ട രാജ്യങ്ങളുമുണ്ട്. ഈ കേരളത്തില്‍ പോലും വഴിയിലിറങ്ങി നടന്നാല്‍ തല്ലാന്‍ പൊലീസ് കാത്തുനില്‍ക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിലേക്ക് ഈ ലോകം മാറുമ്പോള്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ കഴിയുന്ന തരത്തില്‍ ചിലത് സംഭവിച്ചിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ദുര്‍ബലരായ ജനക്കൂട്ടമുള്ള രാജ്യമാണ് ഇന്ത്യ.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യ ചൈനയ്ക്ക് ആണെങ്കില്‍ കൂടി അവരുടെ സാമൂഹികമായ ഉയര്‍ച്ചയും ശുചിത്വവും ആരോഗ്യ സംവിധാനവുമൊക്കെ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ്.ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് പൂര്‍ണരൂപം വീഡിയോ കാണാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category