1 GBP = 97.50 INR                       

BREAKING NEWS

കരിച്ചന്ത നടത്തിയ ഏഷ്യന്‍ കടകള്‍ ഇന്ന് മുതല്‍ അഞ്ചുദിവസത്തേ ക്ക് ഉപേക്ഷിക്കാന്‍ ഒഐസിസി ആഹ്വാനം; ട്രേഡിങ് സ്റ്റാന്റേര്‍ഡ് അതോറിറ്റിക്ക് പരാതിയും നല്‍കി

Britishmalayali
കെ കെ മോഹന്‍ദാസ്‌

മാഞ്ചസ്റ്റര്‍: സോഷ്യല്‍ മീഡിയ ഏറ്റെടുത്ത കാമ്പയിന്‍ ഓഐസിസി യുകെയും പിന്തുണ നല്‍കാന്‍ തീരുമാനമായി  കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച അഞ്ചു ദിവസത്തേക്ക് ഉള്ള ബോയ്കോട്ട് ആഹ്വാനം എല്ലാ മലയാളികളും ഏറ്റെടുക്കണമെന്നാണ് ഒഐസിസി അഭ്യര്‍ഥിക്കുന്നത്. അത്യാവശ്യ സാധനങ്ങള്‍ വില കൂട്ടാതെ ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലഭിക്കുമ്പോള്‍ ഏഷ്യന്‍ കടകള്‍ തേടി നടക്കാതിരിക്കാന്‍ ഏവരും ശ്രദ്ധിക്കണമെന്നാണ് ഒഐസിസി അഭ്യര്‍ത്ഥിക്കുന്നത്.

മൊത്ത സ്റ്റോക്കിസ്റ്റുകളുടെ പേരില്‍ വില വര്‍ധന നടപ്പിലാക്കിയ ഏഷ്യന്‍ കടകള്‍ കണ്ണില്‍ ചോരയില്ലാത്ത സമീപനമാണ് ഇക്കാര്യത്തില്‍ നടത്തിയിരിക്കുന്നത്. അരിക്ക് വില ഇരട്ടിയാക്കിയും ഉഴുന്ന്, ഗോതമ്പു പൊടി, മുളക് പൊടി, പയര്‍ എന്നിവയ്‌ക്കൊക്കെ നാലും അഞ്ചും ഇരട്ടി വില ഈടാക്കിയ പല കടകള്‍ക്കെതിരെയും ട്രേഡിങ്ങ് അതോറിറ്റിക്ക് പരാതി ലഭിച്ചതോടെയാണ് മലയാളികളും ഈ കാമ്പയിന്‍ ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ ഓഐസിസിയെ പ്രേരിപ്പിച്ചതെന്ന് കാമ്പയ്ന്‍ പ്രചാരണ ചുമതലയുള്ള കെ കെ മോഹന്‍ദാസ് അറിയിച്ചു. 

വില വര്‍ധന നടപ്പിലാക്കിയ കടകള്‍ ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ അത്യാഗ്രഹികളായ കടക്കാര്‍ വില താഴ്ത്താന്‍ നിര്ബന്ധിതര്‍ ആകും. യുകെ മലയാളികള്‍ കുടിയേറ്റത്തിന്റെ ആദ്യ കാലങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉപയോഗിച്ച് ജീവിച്ചവരാണ്. അക്കാലത്തേക്ക് മടങ്ങി പോകാന്‍ ഒരു മടിയും ഇല്ലാത്തവരാണ് സാധാരണക്കാര്‍. കടകളും മറ്റും നടത്തുന്നവര്‍ ഇക്കാര്യങ്ങള്‍ മനസിലാക്കി ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ ആണ് ശ്രമിക്കേണ്ടത്.

മൊത്ത വിതരണക്കാര്‍ വില കൂട്ടിയാല്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് എടുക്കാതിരിക്കാന്‍ ആണ് ചില്ലറ കച്ചവടക്കാര്‍ ശ്രമിക്കേണ്ടത്. കാര്‍ഗോ കപ്പലില്‍ എത്തുന്നതിനു പകരം വിമാനം വഴി എത്തുമ്പോള്‍ വില കൂടുന്നു എന്നതാണ് മൊത്തക്കച്ചവടക്കാരുടെ ന്യായം. എന്നാല്‍ ആനുപാതികമായി ഈ വില വീതം വയ്ക്കുമ്പോള്‍ എങ്ങനെ ഒരു കിലോ സാധനത്തിനു നാലും അഞ്ചും ഇരട്ടി വില വരുന്നുവെന്ന് ബോധ്യപ്പെടുത്താന്‍ ഒരു മൊത്തക്കച്ചവടക്കാരനും തയ്യാറല്ല. ഇതുകൊണ്ടാണ് പൂഴ്ത്തിവയ്പും കരിച്ചന്തയുമാണ് നടക്കുന്നതെന്നു പറയേണ്ടി വരുന്നത്. 

ഒരു സാധനങ്ങളിലും കൃത്യമായ വിലകള്‍ ഇല്ല. തോന്നുംവിധം വില ഇടാക്കുന്നതിനെതിരെ ശക്തമായ നടപടി ഉണ്ടാവണം എന്ന് ഒഐസിസി യുകെ അറിയിച്ചു. ഈ തരത്തിലുള്ള നടപടികളില്‍ അധികാരികള്‍ക്ക് നേരിട്ട് പരിഹാരമുണ്ടാക്കാന്‍ കഴിയണമെന്നും അറിയിച്ചു. ഇവിടെ പലര്‍ക്കും ജോലിയും താമസ സൗകര്യങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അവരുടെ കാര്യത്തിലും ഉടനടി തീരുമാനങ്ങള്‍ ഉണ്ടാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം. ഇതിന്റെ പ്രതിഷേധ സൂചകമായി അഞ്ചു ദിവസത്തേക്ക് ഇന്ന് വെള്ളിയാഴ്ച മുതല്‍ എല്ലാ ഏഷ്യന്‍ ഷോപ്പുകളെയും സൂപ്പര്‍മാര്‍ക്കറ്റുകളെയും ബോയ്‌കോട്ട് ചെയ്യുന്നതായി പ്രഖ്യാപിക്കുന്നതായി ഒഐസിസി യുകെ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Sutton London - T.Haridas - 07775833754
Surrey croydon - KK.Mohandsa
London - Eastham - Girimadhavan - 07932928363
Wat ford- Luton - Sujudaneal - 07872129697
ELephant castIe - Center London - Appa Gufur - 07534499844
Mitcham Totting - Makash kumar - O7809111241
CenterI Croydon Thonton heath - javahar lal - 07426823210
London uptonPark, Jaison George - 07841613973
Manchaster, -Sony chacko- 0773306974
Dorset - Sunil Ravindran -07427105530

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category