1 GBP = 92.70 INR                       

BREAKING NEWS

വിഡ്ഢിത്തരം കാട്ടിയതിന് പിടിയിലായപ്പോള്‍ പേടിച്ച് വിറച്ച് നിക്കറില്‍ മുള്ളി നിന്ന ഒരു പാവത്തെ കോളറിന് പിടിച്ചിറക്കി കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പാരിപ്പള്ളി എസ്ഐയ്ക്ക് എന്ത് സുഖമാണ് ലഭിച്ചത്? കേസുകളുടെ എണ്ണം കൂട്ടി സകലരേയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമ്പോള്‍ അവിടെ ഉള്ളവര്‍ക്ക് സോഷ്യല്‍ ഡിസ്റ്റന്‍സിങ് ബാധകമല്ലേ? നിയമ ലംഘകരെ തല്ലാനും നാണം കെടുത്താനും എന്ത് നിയമമാണ് അനുവദിക്കുന്നത്? കൊറോണയുടെ പേരില്‍ പിണറായി പൊലീസ് അഴിഞ്ഞാടുമ്പോള്‍

Britishmalayali
kz´wteJI³

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ തുടരുകയാണ്. അത്യാവശ്യമില്ലാത്ത ഒരു കാര്യത്തിനും ആരും വീടിന് പുറത്തിറങ്ങരുത് എന്നതാണ് രാജ്യത്തെ നിയമം. അത് ഇന്ത്യയില്‍ മാത്രമുള്ള നിയമമല്ല, ലോകം എമ്പാടുമുള്ള നിയമമാണ്. അത്യാവശ്യം എന്ന് പറഞ്ഞാല്‍ ആശുപത്രിയില്‍ പോകുക, മരുന്ന് വാങ്ങുക, ഭക്ഷണം തികയാതെ വന്നാല്‍ പ്രാദേശികമായി തന്നെ അത് വാങ്ങുക തുടങ്ങിയവയാണ്. നിര്‍ഭാഗ്യവശാല്‍, വിജനമായി കിടക്കുന്ന റോഡിലൂടെ വെറുതെ വണ്ടിയോടിച്ച പോകുന്നതിന്, അതും അതിവേ?ഗത്തില്‍ ഓടിച്ച് പോകുന്നതിനുള്ള ആവേശം കാരണം അനേകംപേര്‍ ഇപ്പോഴും തെരുവില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു. അവരെയൊക്കെ തടയേണ്ടത് ആവശ്യമാണ്. അതിനുള്ള ഉത്തരവാദിത്വം പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നു.

കേരളത്തിലെ സകല വഴികളിലും പൊലീസിന്റെ പരിശോധനയുണ്ട്. വലിയ ബാരിക്കേഡുകള്‍ ഉയര്‍ത്തി പ്രധാനപ്പെട്ട വഴികള്‍ ഒക്കെ തടഞ്ഞ് എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. അതില്‍ ഒരു തര്‍ക്കവുമില്ല. ഒരു അഭിപ്രായ വ്യത്യാസവുമില്ല. അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു കാരണവശാലും ആരും ആവശ്യമില്ലാതെ റോഡിലിറങ്ങേണ്ട കാര്യമില്ല. അപ്പോള്‍ ചോദിക്കും എനിക്കിവിടെ കുഴപ്പമൊന്നും ഇല്ലല്ലോ, ഈ നാട്ടില്‍ പ്രതിസന്ധി ഒന്നും ഇല്ലല്ലോ, പിന്നെ എന്തിനാണ് എന്ന് ചോദിക്കും. ഒരു കുഴപ്പവും ഇല്ലാത്തിടത്താണ് ഇപ്പോള്‍ കുഴപ്പങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഇതേ അലംഭാവം പുലര്‍ത്തിയ ബ്രിട്ടനില്‍ ഇപ്പോള്‍ കൈകാലിട്ടടിക്കുകയാണ്. അതിന് മുമ്പ് അങ്ങനെ ചെയ്ത അമേരിക്കയും ഇറ്റലിയും സ്‌പെയിനുമൊക്കെ ചെയ്തുപോയ കുറ്റത്തെ ഓര്‍ത്ത് വിലപിക്കുകയാണ്. അതുകൊണ്ട് ഈ മഹാമാരിയെ നേരിടുന്നതിനുള്ള ഏകവഴി ലോക് ഡൗണാണ്. അത് രാജ്യത്തിന്റെ ഭരണാധികാരി ചെയ്തിരിക്കുന്നു. അത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പൊലീസ് തെരുവില്‍ ഇറങ്ങിയിരിക്കുന്നു. അഭിനന്ദനങ്ങള്‍.

എന്നാല്‍, ചില ചോദ്യങ്ങള്‍ ബാക്കിയാകുകയാണ്. പൊലീസിന് നിയമം ലംഘിക്കുന്നവരെ തല്ലുന്നതിനും അവരെ അപമാനിക്കുന്നതിനും ആരാണ് അവകാശം കൊടുത്തത്? ഇപ്പോള്‍ നിയമലംഘകരെ പൊലീസ് കൈകാര്യം ചെയ്യുന്ന രീതി സഹതാപാര്‍ഹമാണ്. വടക്കേഇന്ത്യയില്‍ സൈക്കിളില്‍ പോകുന്നവരെ അടി കൊടുത്ത് സൈക്കിള്‍ എടുത്ത് കയ്യില്‍ പിടിപ്പിച്ചിട്ട് ഏത്തമിടീപ്പിക്കുന്ന ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടു. മാത്രമല്ല വഴിനീളെ ഓടിനടന്ന് തല്ലുന്നതും കണ്ടു. പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയവരെ പള്ളിയുടെ വരാന്തയില്‍ കയറി പൊലീസ് അടിച്ചോടിക്കുന്നതും കണ്ടു. ഇതിനോട് വിയോജിപ്പുണ്ട്. നിയമലംഘകരെ അടിക്കുന്നതിനും നിയമലംഘകരെ എടാവാടാ എന്ന് വിളിക്കുന്നതിനും അവരെ അപമാനിക്കുന്നതിനും ഒരുതരത്തിലുള്ള അനുമതിയും പൊലീസിന് കൊടുത്തുകൂടാ.


പൊലീസ് എന്നത് ഭരണകൂടത്തിന്റെ അധികാരത്തിന്റെ പ്രതീകമാണ്. അവരുടെ മേല്‍ നിയന്ത്രണത്തിന്റെ കടിഞ്ഞാണില്ലെങ്കില്‍ അവര്‍ വഴിവിട്ട് പോകും. പൊലീസിന് കിട്ടുന്ന പരിശീലനവും അവര്‍ക്ക് കിട്ടുന്ന അധികാരവും അത്തരത്തില്‍ വഴിവിട്ട് പോകുന്ന തരത്തിലുള്ള പ്രവണതകള്‍ കാട്ടുന്നതാണ്. അതായത്, ഫാസിസത്തിന്റെ അടയാളങ്ങള്‍ കാണിക്കാന്‍ എപ്പോഴും പൊലീസ് വാശി കാണിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്‌പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക...

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category