1 GBP = 92.50 INR                       

BREAKING NEWS

ഇന്നലെ മാത്രം 969 മരണങ്ങള്‍! ആകെ മരിച്ചവരുടെ എണ്ണം 10,000 ആകാന്‍ ഇനി നിമിഷങ്ങള്‍ മാത്രം; 6000 പുതിയ രോഗങ്ങള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 86500 ആയി; ലോകം ഒറ്റക്കെട്ടായി സഹായ ഹസ്തങ്ങള്‍ നീട്ടി ബാക്കിയുള്ളവരെ രക്ഷിക്കാന്‍ തീവ്രശ്രമത്തില്‍; ലോകത്തിന്റെ കണ്ണീര്‍ പ്രതലമായി ഇറ്റലി തുടരുന്നു

Britishmalayali
kz´wteJI³

റ്റലിക്ക് ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് കൊറോണ എന്ന ഭീകരന്‍. കഴിഞ്ഞ രണ്ടു ദിവസം മരണസംഖ്യ കുറഞ്ഞതിന്റെ ആശ്വാസത്തില്‍ ഒരു ചെറു നെടുവീര്‍പ്പിടാന്‍ ഒരുങ്ങിയ ഇറ്റലിയെ വീണ്ടും ഭയത്തിന്റെ കയത്തിലീഴാത്തുകയാണ്, ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണസംഖ്യയുമായി. ഇന്നലെ ഇറ്റലിയില്‍ മരണത്തെ പുല്‍കിയത് 969 പേരാണ്. ഇത് മറ്റേതൊരു രാജ്യത്തും ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രതിദിന മരണസംഖ്യയാണ്. ഇതോടെ ഇറ്റലിയില്‍ കൊറോണക്ക് മുന്‍പില്‍ കീഴടങ്ങി മരണമടഞ്ഞവരുടെ എണ്ണം 9134 ആയിരിക്കുന്നു. ഇന്നലെ മരണനിരക്കില്‍ ഉണ്ടായത് 11.9 ശതമാനം വര്‍ദ്ധനവാണ്.

ഇന്നലെ പുതിയതായി 5909 പേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ, ചൈനയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി കോവിഡ്19 ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 102,338 പേരുള്ള അമേരിക്കയാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. എന്നിരുന്നാലും രോഗബാധയുടെ വര്‍ദ്ധനവ് 7.4 ശതമാനം മാത്രമായിരുന്നു ഇന്നലെ. ഇനിയും രോഗത്തൈന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നമ്മള്‍ എത്തിയിട്ടില്ല, ആ ഘട്ടം തരണം ചെയ്തിട്ടില്ല എന്നാണ് ഇന്നലെ ഇറ്റലിയുടെ ആരോഗ്യ വിഭാഗം തലവന്‍ ഇന്നലെ പറഞ്ഞത്.

ഇതിനിടയില്‍ ഇറ്റലിയിലെ നാഷണല്‍ ലോക്ക്ഡൗണ്‍ ഇന്നലെ മൂന്നാഴ്ച്ച പിന്നിട്ടു. ഏപ്രില്‍ 3 വരെയാണ് ഇത് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും അതുകഴിഞ്ഞും ഈ ലോക്ക്ഡൗണ്‍ നീട്ടാന്‍ ഇടയുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അത്യന്താപേക്ഷിതവുമാണ്. ഈ ലോക്ക്ഡൗണ്‍ എത്രമാത്രം ഫലവത്തായി എന്ന് ഇപ്പോള്‍ പറയാനവുകയില്ലെങ്കിലും, തത്ക്കാലം അതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്നതാണ് സത്യം. കൂടുതല്‍ കടുത്ത നടപടികള്‍ക്കും സര്‍ക്കാര്‍ മുതിര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊറോണയുടെ താണ്ഡവം ആരംഭിച്ചപ്പോള്‍ ആദ്യം പൂട്ടുവീണത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായിരുന്നു, മാര്‍ച്ച് 5 ന്. ഏപ്രില്‍ 3 വരെയാണ് അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് വീണ്ടും നീട്ടിയേക്കും. രോഗബാധ പൂര്‍ണ്ണമായും ഭേദമായി എന്ന് ഉറപ്പാക്കിയിട്ടെ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ തുറക്കാനാകൂ എന്ന് വിദ്യഭ്യാസ മന്ത്രി ലൂസിയ അസോളിന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കൊറോണാ താണ്ഡവത്തില്‍ ഏറ്റവുമധികം നഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ഉത്തര ഇറ്റലിയിലെ ലൊംബാര്‍ഡി മേഖല തന്നെയാണ് ഇപ്പോഴും മുന്നില്‍. രോഗബാധിതരില്‍ 43% ഉം മരിച്ചവരില്‍ 60% ഉം ഈ മേഖലയില്‍ നിന്നുള്ളവരാണ്. ഈ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തികഞ്ഞ സമ്മര്‍ദ്ദത്തിലാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയും വെന്റിലേറ്ററുകള്‍ പോലുള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ആവശ്യത്തിന് ലഭ്യമല്ലാത്തതും അവരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. അതുപോലെ മരണ സംഖ്യ കൂടുന്നതനുസരിച്ച് മോര്‍ച്ചറി, സെമിത്തേരി എന്നീ സൗകര്യങ്ങള്‍ വര്‍ദ്ധിക്കാത്തതും ചില്ലറ പ്രശ്‌നങ്ങളൊന്നുമല്ല ഉണ്ടാക്കുന്നത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ജോലി ഏതാണ്ട് പൂര്‍ണ്ണമായി തന്നെ സൈന്യം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ദുരന്തത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നമ്മള്‍ എത്തിയിട്ടില്ലെന്നും, ആ അവസ്ഥ ഇനിയും നമ്മള്‍ തരണം ചെയ്തിട്ടില്ലെന്നും പറഞ്ഞ ആരോഗ്യ വിഭാഗം മേധാവി പക്ഷെ രോഗവ്യാപനത്തിന്റെ വേഗത ചെറുതായി ഒന്നു കുറഞ്ഞിട്ടുണ്ട് എന്ന് സൂചിപ്പിച്ചു. ഈ കുറവ് ദൃശ്യമാകുമ്പോള്‍, അത് എത്രത്തോളം വേഗത്തിലുള്ള കുറയല്‍ ആയിരിക്കുമെന്നത് ജനങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടാകുന്നതാണ് ഇറ്റലിയെ കുഴക്കുന്ന മറ്റൊരുകാര്യം. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധ ചൈനയില്‍ ഉണ്ടായതിനേക്കാളേറെയാണ് ഇറ്റലിയില്‍. ഇന്നലെ നാല് ആരോഗ്യപ്രവര്‍ത്തകര്‍ കൂടി മരിച്ചതോടെ കോറോണാ ആക്രമത്തില്‍ മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 44 ആയി. 6414 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇത് വരെ കൊറോണാ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനര്‍ത്ഥം ഏറ്റവും അത്യാവശ്യമായ സമയത്ത് അത്രയും പേരുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കുന്നില്ല എന്നാണ്. അല്ലെങ്കില്‍ തന്നെ അപര്യാപതമായ ആരോഗ്യ സംരക്ഷണ സംവിധാനം കൊണ്ട് വലയുന്ന ഇറ്റലിയുടെ കൂനിന്മേല്‍ വന്ന കുരുവാണ് ഇത്രയധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category