1 GBP = 92.50 INR                       

BREAKING NEWS

കൊലയാളി വൈറസ് ആഞ്ഞടിക്കാന്‍ തുടങ്ങിയ ശേഷം ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഇന്നലെ; 181 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവര്‍ 759 ആയി; രോഗബാധിതര്‍ 15,000 കടന്നതോടെ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പരിശോധന

Britishmalayali
kz´wteJI³

കൊറോണയുടെ അടുത്ത താണ്ഡഭൂമിയായി ബ്രിട്ടന്‍ മാറിത്തുടങ്ങിയെന്ന് അനുദിനം പുറത്ത് വരുന്ന മരണങ്ങളും രോഗബാധിതരുടെ എണ്ണവും അടിവരയിടുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊലയാളി വൈറസ് ആഞ്ഞടിക്കാന്‍ തുടങ്ങിയ ശേഷം ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഇന്നലെയാണ്. 181 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവര്‍ 759 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗബാധിതര്‍ 15,000 കടന്നതോടെ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും പരിശോധന തുടങ്ങിയെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 578 മരണങ്ങളില്‍ നിന്നും 24 മണിക്കൂറുകള്‍ക്കിടെ 759ലേക്ക് മരണനിരക്കുയര്‍ന്നിരിക്കുന്നതെന്നത് കടുത്ത ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.

കടുത്ത സാഹചര്യത്തില്‍ എന്‍എച്ച്എസ് ജീവനക്കാരെ മഹാമാരിയില്‍ നിന്നും കാത്ത് രക്ഷിക്കുന്നതിന് ഈ വീക്കെന്‍ഡ് മുതലാണ് അവര്‍ക്ക് കോവിഡ്-19 ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഹോം നാഷനുകളില്‍ 181 പുതിയ മരണങ്ങളും 2921 പുതിയ കേസുകളും ഹെല്‍ത്ത് ചീഫുമാര്‍ പ്രഖ്യാപിച്ചതോട് കൂടിയാണ് യുകെയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 15,000 ആയി കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇതോടെ കൊറോണയെന്ന പ്രതിസന്ധി യുകെയുടെ പിടിവിട്ട് പോകാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ചാള്‍സ് രാജകുമാരനും ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രഫ. ക്രിസ് വിറ്റി അടക്കുമുള്ള നിരവധി പ്രമുഖര്‍ക്ക് വരെ യുകെയില്‍ കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്ന ദുരവസ്ഥയാണുള്ളത്.

എന്‍എച്ച്എസ് വര്‍ക്കര്‍മാര്‍ക്ക് കൊറോണ ടെസ്റ്റ് നടത്തുമെന്ന നിര്‍ണായകമായ പ്രഖ്യാപനം ഈ മൂന്ന് പേരുടെയും അഭാവത്തിലാണ് ഇന്നലെ ഡൗണിംഗ് സ്ട്രീറ്റില്‍ കൊറോണ സംബന്ധിച്ച പത്ര സമ്മേളനത്തില്‍ മൈക്കല്‍ ഗോവ് നടത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച ആന്റിജന്‍ ടെസ്റ്റുകളുടെ ട്രയല്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്നും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് രോഗബാധയുണ്ടെങ്കില്‍ ഇതിലൂടെ പെട്ടെന്ന് വെളിപ്പെടുമെന്നും ഗോവ് പറയുന്നു.യുകെയില്‍ രോഗം കടുത്ത ഭീഷണിയുയര്‍ത്തി പടരുമ്പോഴും വേണ്ടത്ര ടെസ്റ്റിംഗ് സൗകര്യങ്ങളില്ലെന്ന വിമര്‍ശനം ശക്തമാകുന്ന വേളയിലാണ് ഇത്തരത്തില്‍ ടെസ്റ്റിംഗ് ത്വരിതപ്പെടുത്തുന്നതിനുള്ള നീക്കമാരംഭിച്ചിരിക്കുന്നത്.

യുകെയില്‍ ഹോസ്പിറ്റലുകളില്‍ അഡ്മിറ്റാകുന്ന രോഗികള്‍ക്ക് മാത്രമാണ് കൊറോണ ടെസ്റ്റ് നടത്തുന്നതെന്നും അതിനാല്‍ രാജ്യത്തെ കൊറോണ രോഗികളുടെ യഥാര്‍ത്ഥ എണ്ണം കണ്ടുപിടിക്കാനാവുന്നില്ലെന്നും ടെസ്റ്റിംഗ് നേരായ വിധത്തില്‍ നടന്നിരുന്നുവെങ്കില്‍ ആറ് ലക്ഷത്തോളം കൊറോണ രോഗികള്‍ രാജ്യത്തുണ്ടെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുമായിരുന്നുവെന്നും വിമര്‍ശകര്‍ ആരോപിക്കുന്നതിനിടെയാണ് ടെസ്റ്റിംഗ് സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കൊറോണയുടെ ഇതുവരെയുള്ള പ്രവണത അനുസരിച്ച് 1000 രോഗികളില്‍ ഒരാളാണ് മരിക്കുന്നതെന്നും അങ്ങനെ കണക്ക് കൂട്ടുമ്പോള്‍ യുകെയിലെ മരണനിരക്ക് വച്ച് കണക്കാക്കുമ്പോള്‍ രാജ്യത്ത് ചുരുങ്ങിയത് ആറ് ലക്ഷം രോഗികളെങ്കിലുമുണ്ടാകുമെന്നാണ് ഗവണ്‍മെന്റ് സയന്റിസ്റ്റുകള്‍ തന്നെ സമ്മതിക്കുന്നത്.

യുകെയിലെ ബിസിനസുകള്‍, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിവയുടെ സഹകരണത്തോടെയാണ് ആന്റിജന്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുകയെന്നാണ് ഗോവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോസ്പിറ്റലുകള്‍, സോഷ്യല്‍ കെയറുകള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരിലേക്ക് അടുത്ത ആഴ്ച മുതല്‍ ഇത്തരം ടെസ്റ്റിംഗ് അതിവേഗം വ്യാപിപ്പിക്കുകയും ചെയ്യും. ഇതിലൂടെ കൊറോണ പടരുമ്പോഴും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് രോഗഭീതിയില്ലാതെ ജോലി ചെയ്യുന്നതിനുള്ള അവസരമുറപ്പാക്കുമെന്നും ഗോവ് ഉറപ്പേകുന്നു. ജലദോഷം, മലേറിയ, സ്ട്രെപ് എ, എച്ച്ഐവി തുടങ്ങിയവ ഉള്ള രോഗികളിലും നടത്തി വരാറുണ്ട്.

ഇത്തരത്തില്‍ സ്ഥിതിഗതികള്‍ വഷളാകുമ്പോഴും ഇപ്പോഴും യുകെയില്‍ പ്രതിദിനം 10,000ത്തില്‍ കുറവ് പേരെ മാത്രമാണ് കോവിഡ് ടെസ്റ്റുകള്‍ക്ക് വിധേയരാക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. വെള്ളിയാഴ്ച വെറും 8911 പേരെയും വ്യാഴാഴ്ച 7847 പേരെയുമായിരുന്നു ടെസ്റ്റിന് വിധേയരാക്കിയിരുന്നത്. നിലവിലെ ആയിരക്കണക്കിന് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരാണ് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാഞ്ഞിട്ട് കൂടി ഹോം ഐസൊലേഷനിലുള്ളത്. കുടുംബാംഗങ്ങളിലാര്‍ക്കെങ്കിലും സുഖമില്ലെങ്കില്‍ പോലും ആരും ജോലിക്ക് പോകരുതെന്ന ഗവണ്‍മെന്റിന്റെ കര്‍ക്കശ നിര്‍ദേശമുള്ളതിനാലാണിത്. എന്നാല്‍ ആന്റിജന്‍ ടെസ്റ്റുകള്‍ കൂടുതല്‍ ലഭ്യമാകുന്നതോടെ നേരിയ സംശയമുള്ള ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് ഇതിന് വിധേയമാകാനും രോഗമില്ലെന്നുറപ്പായാല്‍ ജോലിക്ക് പോകാനും സാധിക്കും.

ലോകത്തില്‍ ആറു ലക്ഷത്തിനടുത്ത് കൊറോണ രോഗികള്‍; മരണം 27,343
യുകെയ്ക്ക് പുറമെ ലോകത്തിലെ മിക്ക രാജ്യങ്ങളിലും കൊറോണ ബാധ എത്തിച്ചേര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ലോകമാകമാനം കോവിഡ്-19 ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷത്തിനടുത്ത് അതായത് 5,96,350 ആയി കുതിച്ചുയര്‍ന്നു. മരിച്ചവരുടെ എണ്ണം 27,343 ആയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം 1,33,057 ആണ്. 1,04,126 രോഗികളുള്ള യുഎസ്എ ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുളള രാജ്യം. ഇക്കാര്യത്തില്‍ ചൈന, ഇറ്റലി എന്നിവയെ മറികടന്നാണ് യുഎസിന്റെ കുതിപ്പ്. യുഎസില്‍ 1695 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്.2522 പേര്‍ക്ക് രോഗം ഇവിടെ സുഖപ്പെട്ടിട്ടുമുണ്ട്.

രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 86,498 പേരാണ് രോഗബാധിതര്‍. ഇവിടെ മരണം 9134 ആയാണ് വര്‍ധിച്ചത്. നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളുണ്ടായിരിക്കുന്നത് ഇറ്റലിയിലാണ്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ചൈനയില്‍ രോഗം ബാധിച്ചത് 81,394 പേര്‍ക്കാണ് .ചൈനയിലെ മരണം 3295 ആണ്.  രോഗബാധിതരില്‍ നാലാം സ്ഥാനത്തുള്ള സ്പെയിനില്‍ രോഗബാധിതര്‍ 65,719 മരണം 5138ഉം ആണ്.

രോഗബാധിതരില്‍ അഞ്ചാം സ്ഥാനത്തുള്ള ജര്‍മനിയില്‍ രോഗബാധിതര്‍ 50,871ഉം മരണം 351 ആകുന്നു. ഫ്രാന്‍സില്‍ 32,964 പേര്‍ക്ക് കൊറോണ ബാധിച്ചപ്പോള്‍ മരിച്ചത് 1995 പേരാണ്. ഇറാനില്‍ 32,332 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ മരിച്ചത് 2378 പേരാണ്.യുകെയില്‍ 14,543 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ ജീവന്‍ നഷ്ടമായത് 759 പേര്‍ക്കാണ്. സ്വിറ്റ്സര്‍ലണ്ടില്‍ 12,928 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ മരിച്ചത് 231 പേരാണ്. ഇന്ത്യയില്‍ 887 പേര്‍ രോഗികളായപ്പോള്‍ മരിച്ചത് 20 പേരാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category