1 GBP = 92.50 INR                       

BREAKING NEWS

പ്രധാനമന്ത്രിക്ക് പുറമെ ആരോഗ്യമന്ത്രിക്കും ആരോഗ്യവിഭാഗം തലവനും കിരീടാവകാശിക്കും കൊറോണ ബാധിച്ചതോടെ ബ്രിട്ടന്‍ ഭയാനകമായ അവസ്ഥയിലേക്ക്; അടുത്തിടപഴകിയവരെയും ക്വാറന്റീന്‍ ചെയ്യേ ണ്ടിവരും; കൊറോണ കാലത്ത് ഭരിക്കാന്‍ ആളില്ലാതാവുന്ന ബ്രിട്ടന്‍

Britishmalayali
kz´wteJI³

കോവിഡ്-19 പടര്‍ന്ന് പിടിച്ച് 759 പേര്‍ മരിക്കുകയും 15,000 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്ന് സ്ഥിരീകരിക്കപ്പെട്ട യുകെ മറ്റ് രാജ്യങ്ങളൊന്നും നേരിടാത്ത കടുത്ത പരീക്ഷണത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ട്. അതായത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ആരോഗ്യ മന്ത്രി അഥവാ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും ആരോഗ്യവിഭാഗം തലവന്‍ അഥവാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രഫ. ക്രിസ് വിറ്റിക്കും കിരീടാവകാശി ചാള്‍സ് രാജകുമാരനും വരെ കൊറോണ ബാധിച്ചതോടെ രാജ്യത്ത് ഭരിക്കാന്‍ പോലും ആളില്ലാത്ത അനിശ്ചിതത്വമാണ് ബ്രിട്ടനിലുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍  പ്രമുഖര്‍ക്ക് പണി കിട്ടിയതോടെ ഇവരുമായി അടുത്തിടപഴകിയ സകലരെയും ക്വോറന്റീന്‍ ചെയ്യേണ്ടി വരുന്ന അവസ്ഥയാണുളളത്.

വേണ്ടത്ര കൊറോണ ടെസ്റ്റിംഗ് സംവിധാനം യുകെയില്‍ ഇല്ലാത്തതാണ് കാര്യങ്ങള്‍ ഇത്രയേറെ വഷളാക്കിയിരിക്കുന്നതെന്ന വിമര്‍ശനം ശരിയാണെന്ന് തെളിയിക്കുകയാണ്  ഇവിടെ പ്രമുഖര്‍ക്ക് പ്രമുഖര്‍ക്ക് പോലും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. ഇത്തരത്തില്‍ രാജ്യത്തെ നിര്‍ണായകമായ വ്യക്തികളെ പോലും കോവിഡ്-19 ബാധയില്‍ നിന്നും സംരക്ഷിക്കാന്‍ സാധിക്കാത്ത നിലവിലെ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണെന്ന ആരോപണവും ശക്തമാണ്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബോറിസും ക്രിസ് വിറ്റിയും സെല്‍ഫ് ഐസൊലേഷനിലാണ്. എന്നാല്‍ ഇവര്‍ വീട്ടിലിരുന്ന് കൊണ്ട് ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നുണ്ട്.

ഇത്തരത്തില്‍ അമരത്തിരിക്കാന്‍ ആളില്ലാതായതോടെ കാബിനറ്റ് ഓഫീസ് മിനിസ്റ്ററായ മൈക്കല്‍ ഗോവാണ് രാജ്യത്തെ കൊറോണ വൈറസ് പോരാട്ടത്തിന് നേരിട്ട് നേതൃത്വം കൊടുക്കാന്‍ നിര്‍ബന്ധിതനായത്. ഇന്നലെ നമ്പര്‍ പത്തില്‍ വച്ച് നടന്ന കൊറോണ വൈറസ് ഇത് സംബന്ധിച്ച പത്രസമ്മേളനമൊക്കെ നടത്തിയത് ഗോവായിരുന്നു. ബോറിസിനും ഹാന്‍കോക്കിനും കോവിഡ് ബാധയുണ്ടായത് ഇക്കാര്യത്തില്‍ ഗവണ്‍മെന്റിനുണ്ടായ പിഴവിന്റെ ആഴം വ്യക്തമാക്കുന്നുവെന്ന് ഗോവിന് മുന്നില്‍ നിരവധി ഉറവിടങ്ങളില്‍ നിന്നും ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വേണ്ടത്ര കോവിഡ് ടെസ്റ്റുകള്‍ ഗവണ്‍മെന്റ് പ്രദാനം ചെയ്യാത്തതാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലേക്ക് എത്തിയതെന്ന വിമര്‍ശനവും ഇതേ തുടര്‍ന്ന് കൂടുതല്‍ കൂടുതല്‍ ശക്തമാവുകയാണ്.

എന്‍എച്ച്എസ് ജീവനക്കാരടക്കമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നതിനുളള സൗകര്യം അടുത്ത ആഴ്ച മുതല്‍ വ്യാപകമാക്കുമെന്ന് വിമര്‍ശകരുടെ നാവടപ്പിക്കാനെന്ന മട്ടില്‍ ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ ഗോവ് പ്രഖ്യാപിച്ചിരുന്നു. ബോറിസിനും ഹാന്‍കോക്കിനും മറ്റ് പ്രമുഖര്‍ക്കും കോവിഡ് പിടിപെട്ടതിനെ വേര്‍തിരിച്ച് കാണേണ്ടതില്ലെന്നും രാജ്യത്തെ എല്ലാവരും കോവിഡ് ബാധ ഭീഷണിയിലാണെന്നുമാണ് ഗോവ് പറയുന്നത്. വൈറസിന് പ്രമുഖരും സാധാരണക്കാരുമെന്ന വേര്‍തിരിവില്ലെന്നും  നാം ആരും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നും ഗോവ് മുന്നറിയിപ്പേകുന്നു.

സീനിയര്‍ മിനിസ്റ്റര്‍മാര്‍, ഒഫീഷ്യലുകള്‍, എയ്ഡുമാര്‍ തുടങ്ങിയവര്‍ ആരായാലും അവര്‍ കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ മാത്രമേ അവരെ ടെസ്റ്റിന് വിധേയമാക്കാറുള്ളൂവെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് പറയുന്നത്. ഇത് ശരിയാണ സമീപനമാണെന്നും കൊറോണ സംബന്ധിച്ച ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാത്രമേ ടെസ്റ്റിന് വിധേയമാക്കുന്നുള്ളൂവെന്നും ഗോവ് റിപ്പോര്‍ട്ടര്‍മാരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. ബോറിസിന് കൊറോണ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ പങ്കാളിയും അഞ്ചു മാസം ഗര്‍ഭിണിയുമായ കാതി സിമണ്‍സ് (32) രോഗമില്ലെങ്കിലും ഐസൊലേഷനില്‍ പ്രവേശിക്കേണ്ടി വരും.

ഇതിന് പുറമെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമായ ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിലെ സ്റ്റാഫുകളും സീനിയര്‍ മിനിസ്റ്റര്‍മാരും അടക്കമുള്ള നിരവധി പേര്‍ കൂടി ഇനി സമ്പര്‍ക്ക വിലക്കിലേക്ക് പോകേണ്ടി വരും. ബോറിസിന് ഒരാഴ്ചത്തെ ഐസൊലേഷനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ബോറിസുമായി എത്ര പേര്‍ അടുത്തിടപഴകിയെന്ന കാര്യത്തില്‍ അവ്യക്തതയുളളത് ഏറെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് മറ്റ് നിരവധി മന്ത്രിമാര്‍ക്കും കോവിഡ് ബാധയുണ്ടാകുന്നതിന് സാധ്യതയേറിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category