1 GBP = 92.50 INR                       

BREAKING NEWS

4600 രോഗികള്‍ ഉള്ള ലണ്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍; ഈസ്റ്റ് മിഡ്ലാന്‍ഡ്സിലെ റുട്ട്ലാന്‍ഡ് ഒഴികെ എല്ലാ കൗണ്ടികളും കൊലയാളി വൈറസിന്റെ പിടിയിലായി

Britishmalayali
kz´wteJI³

യുകെയില്‍ തലസ്ഥാനമായ ലണ്ടന്‍ അടക്കമുള്ള ചില പ്രദേശങ്ങളെ കൊലയാളി വൈറസായ  കൊറോണ ഏത് വിധത്തിലാണ് വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുന്നതെന്ന ഭീതിദമായ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ലണ്ടനില്‍ കൊറോണ രോഗികളുടെ എണ്ണം 4637 ആയാണ് പെരുകിയിരിക്കുന്നത്. ഒരാഴ്ചക്കിടെ തലസ്ഥാനത്ത് രോഗികളുടെ എണ്ണം നാലിരട്ടിയായിത്തീര്‍ന്നിരിക്കുകയാണ്.യുകെയിലെ മൊത്തം കൊറോണ മരണസംഖ്യയായ 759 പേരില്‍ 228 പേരും മരിച്ചിരിക്കുന്നത് ലണ്ടനിലാണ്. ഇത്തരത്തില്‍ യുകെയുടെ കൊറോണ തലസ്ഥാനവും കൂടിയായി ലണ്ടന്‍ മാറിയപ്പോള്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് വെസ്റ്റ് മിഡ്ലാന്‍ഡ്സാണ്. കൂടാതെ ഈസ്റ്റ് മിഡ്ലാന്‍ഡ്സിലെ റുട്ട്ലാന്‍ഡ് ഒഴികെ എല്ലാ കൗണ്ടികളും കൊലയാളി വൈറസിന്റ പിടിയിലാവുകയും ചെയ്തിട്ടുണ്ട്.

വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത് 1630 കൊറോണ കേസുകളാണ്. കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനില്‍ വെറും 1221 കേസുകളുണ്ടായിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ അത് 4000ത്തില്‍ അധികം കേസുകളിലെത്തിയിരിക്കുന്നത്. ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ 181 കൊറോണ മരണങ്ങളില്‍ 57 പേരും മരിച്ചിരിക്കുന്നത് ലണ്ടനിലാണ്. 366 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്ന ബര്‍മിംഗ്ഹാം ആണ് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുളള രാജ്യത്തെ സിംഗിള്‍ ലോക്കല്‍ അഥോറിറ്റി. എന്നാല്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സിലെ റുട്ട്ലാന്‍ഡില്‍ ഇതുവരെ ഒരൊറ്റ കൊറോണ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇവിടെ ഏതാണ്ട് 38,000 പേരുണ്ടെങ്കിലും ഒരൊറ്റ കേസു പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാകുന്നു. രാജ്യത്ത് ഇത്തരത്തിലുളള ഒരൊറ്റ ജില്ല മാത്രമാണുള്ളത്.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കോവിഡ്-19 പിടിപെട്ടവരായി വെയില്‍സില്‍ ഇതുവരെയായി 921 പേരാണുളളത്. ഇവിടെ കൊറോണ കാരണം ജീവന്‍ നഷ്ടപ്പെട്ടത് 34 പേര്‍ക്കാണ്. സ്‌കോട്ട്ലന്‍ഡില്‍ വൈറസ് പിടിപെട്ടത് 1059 പേര്‍ക്കും മരണം സംഭവിച്ചിരിക്കുന്നത് 33 പേര്‍ക്കുമാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 275 പേരെ വൈറസ് പിടികൂടിയപ്പോള്‍ 53 പേരാണ് മരിച്ചത്.

നോര്‍ത്ത് വെസ്റ്റില്‍ 703 പേര്‍ കോവിഡ് ബാധിതരായപ്പോള്‍ 53 പേരാണ് മരിച്ചത്. യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് നോര്‍ത്ത് ഈസ്റ്റില്‍ 24 മരണവും 698 കേസുകളും മിഡ്‌ലാന്‍ഡ്‌സില്‍ 1296 കേസുകളും 67 മരണവും ഈസ്റ്റ് ആംഗ്ലിയയില്‍ 480 കേസുകളും 29 മരണവും  സൗത്ത് ഈസ്റ്റില്‍ 876 കേസുകളും 63 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൂടാതെ സ്ഥലം തിരിച്ചറിയാത്ത കോവിഡ് ബാധിതരുടെ എണ്ണം 2867 ഉം ഇത്തരം ഇടങ്ങളില്‍ മരിച്ചവരുടെ എണ്ണം 101 ഉം ആണ്. ഹാംപ്ഷെയറില്‍ മാത്രം സ്ഥിരീകരിക്കപ്പെട്ടത് 317ഉം സൗത്ത് വാര്‍ക്കില്‍ 290ഉം ഷെഫീല്‍ഡില്‍ 286ഉം ലാംബെത്തില്‍ 276ഉം ബ്രെന്റില്‍ 265ഉം വാന്‍ഡ്സ് വര്‍ത്തില്‍ 228ഉം കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category