1 GBP = 92.50 INR                       

BREAKING NEWS

ഓരോ വീട്ടിലും ഒരു ചാക്ക് അരിയും മാസ്‌കും എത്തിക്കാന്‍ ഡോര്‍ സെറ്റ് മലയാളികള്‍; യുകെയില്‍ ആരും ഭക്ഷണം ലഭിക്കാതെ വലയില്ലെന്ന് ലണ്ടനിലെ മലയാളി സംഘടന; കോവിഡ് ബാധിച്ചാ ല്‍ വീട്ടില്‍ പോകാന്‍ പ്രയാസമുള്ളവര്‍ക്കു ഹോട്ടല്‍ തുറന്നിട്ട് മാഞ്ചസ്റ്റര്‍ മലയാളി; ഡെര്‍ബിയിലും വൂസ്റ്ററിലും സന്നദ്ധ സേവകര്‍; കൊറോണയെ നേരിടാന്‍ മലയാളികള്‍ കൈ കോര്‍ക്കുന്നു

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡ് രോഗം ബ്രിട്ടനില്‍ തീക്കാറ്റ് പോലെ പടര്‍ന്നു പിടിക്കുമ്പോള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അത് ബാധിക്കാത്ത മലയാളി കുടുംബങ്ങള്‍ ഇല്ലെന്നതാണ് വസ്തുത. പരാസ്പരം സഹായിക്കാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ പോലും അത് സാധികാത്ത നിസ്സഹായാവസ്ഥ. ഏവരും എന്തുചെയ്യണം എന്നറിയാതെ പകച്ചു നില്‍കുമ്പോള്‍ കയ്യും കെട്ടി നോക്കി നില്ക്കാന്‍ ഉള്ള സമയം അല്ലെന്നു തിരിച്ചറിഞ്ഞു സന്നദ്ധ സംഘടനകള്‍ രംഗത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ആശ്വാസ വാക്ക് പോലും അതിയായ ആത്മവിശ്വാസമായി മാറുകയാണ്.

രോഗികളും ഒറ്റപ്പെട്ടു താമസിക്കുന്നവരും ഒക്കെ ഭയത്തിനു കീഴ്പ്പെടും വിധമുള്ള ഉദാസീനത മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ലഭ്യമാകുന്നത്. കോവിഡ് രോഗ ലക്ഷണത്തോടെ എമര്‍ജന്‍സി സെല്ലിലേക്ക് വിളിച്ചാല്‍ പോലും സഹായം ലഭിക്കില്ലെന്നതാണ് അവസ്ഥ. ആംബുലന്‍സ് സഹായം തേടിയാലും നിരാശയാണ് ഫലം. അത്രയ്ക്ക് ഗുരുതര സ്ഥിതിയിലേക്ക് നീങ്ങുകയാണ് രാജ്യം. ഇതിനിടയില്‍ പരസ്പരം സഹായിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നു തിരിച്ചറിയുകയാണ് ഉത്തരവാദിത്തമുള്ള മലയാളി സംഘടനകളും കൂട്ടായ്മകളും.

ഇന്നലെ മുതല്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ കോളുകളാണ് എത്തികൊണ്ടിരിക്കുന്നത്. നാട്ടിലേക്ക് അത്യാവശ്യമായി അല്‍പം പണം എത്തിക്കാന്‍ ഉള്ള സഹായം മുതല്‍ മൊത്തവ്യാപാരികളില്‍ നിന്നും ഒരു പ്രദേശത്തെ മലയാളികള്‍ക്ക് ഒന്നാകെ അരി ലഭിക്കാന്‍ മാര്‍ഗം ഉണ്ടോ എന്നുവരെയുള്ള ഫോണ്‍ കോളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പലയിടത്തും മലയാളി കൂട്ടായ്മകള്‍ നിസഹായരായി മാറിപ്പോകുന്നതിന്റെ വിഷമതകള്‍ പങ്കു വയ്ക്കുന്നവരുമുണ്ട്. ഇതിനിടയിലും ആശ്വാസത്തിന്റെ വാര്‍ത്തകളും എത്തുന്നുണ്ട്. ഡോര്‍സെറ്റില്‍ മലയാളി സംഘടനകള്‍ അരിയും മാസ്‌കും എത്തിച്ചാണ് പൊതു സമൂഹത്തിനു മാതൃകയാകുന്നത്. ലണ്ടനിലെ പ്രമുഖ മലയാളി സംഘടനാ യുകെയില്‍ എവിടെയും ആവശ്യത്തിന് മൊത്ത വ്യാപാരികളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങി മലയാളികള്‍ക്ക് എത്തിക്കാന്‍ ഉള്ള ശ്രമത്തിലാണ്.

ഡോര്‍സെറ്റില്‍ മലയാളി അസോസിയേഷന്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് ഓരോ ചാക്ക് അരി വീതം എത്തിച്ചു ക്ഷാമകാലം നേരിടാന്‍ ഉള്ള ഒരുക്കമാണ് നടത്തുന്നത്. പ്രദേശത്തു അരിക്ക് കടുത്ത ക്ഷാമം ഉണ്ടായതോടെയാണ് ഭാരവാഹികള്‍ ഇത്തരം ഒരു തീരുമാനത്തില്‍ എത്തിയത്. മാത്രമല്ല, അരിയും മറ്റും അന്വേഷിച്ചു കടകള്‍ കയറി ഇറങ്ങുന്നതും രോഗത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യം ആണെന്നതും ഈ നീക്കത്തിന് കാരണമായി. കുട്ടികള്‍ അടക്കം നാലുപേരുള്ള ഒരു കുടുംബത്തിന് കഷ്ടിച്ചു ഒരു മാസം പിടിച്ചു നില്‍ക്കാന്‍ ഒരു ചാക്ക് അരി സഹായമാകും എന്നാണ് വിലയിരുത്തല്‍.

എന്നാല്‍ പ്രദേശത്തെ മറ്റൊരു സംഘടനയായ ഡികെസി തങ്ങളുടെ അംഗങ്ങള്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കമാണ് നടത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ മാസ്‌കുകള്‍ ധരിച്ചേ പുറത്തിറങ്ങാനാകൂ എന്ന സാഹചര്യം ഉള്ളതിനാല്‍ ഓരോ വീട്ടിലും താല്‍ക്കാലിക ആവശ്യത്തിനുള്ള മാസ്‌കുകള്‍ എത്തിക്കുകയാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. അത്യവശ്യം വെളിയില്‍ ഇറങ്ങേണ്ടി വരുന്ന സാഹചര്യം ഉണ്ടാകും എന്നതിനാല്‍ മാസ്‌കുകള്‍ ലഭിക്കാനാണ് ഏറ്റവും പ്രയാസം എന്ന് വന്നതോടെയാണ് ഡികെസി ഇത്തരം ഒരു തീരുമാനം എടുത്തത് എന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

അതിനിടെ കോവിഡ് രോഗ സ്ഥിരീകരണം ഉണ്ടായാല്‍ ആശുപത്രിയില്‍ നിന്നും വീട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍ക്കായി മാഞ്ചസ്റ്റര്‍ മലയാളിയായ അനൂപ് തന്റെ ഹോട്ടല്‍ സൗജന്യമായി തുറന്നു നല്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ അംഗം കൂടിയായ അനൂപിന്റെ തീരുമാനം ഏറ്റവും സ്വാഗതാര്‍ഹം ആണെന്ന് യുകെയില്‍ ആദ്യം മലയാളികള്‍ക്കായി ഹെല്‍പ് ലൈന്‍ സേവനം തുടങ്ങിയ എംഎംഎ പ്രസിഡന്റ കെ ഡി ഷാജിമോന്‍ അറിയിച്ചു. രോഗികളായി ഹോട്ടലില്‍ തങ്ങേണ്ടി വരുന്നവര്‍ക്ക് ക്വാറന്റൈന്‍ കാലം പൂര്‍ണമായും സൗജന്യമായി ഭക്ഷണം നല്‍കുമെന്നും അനൂപ് വ്യക്തമാക്കി. സമാനതകള്‍ ഇല്ലാത്ത മനുഷ്യ സഹായമാണ് അനൂപിനെ പോലെ ഉള്ളവര്‍ മലയാളി സമൂഹത്തിനായി കൈവച്ചു നീട്ടുന്നതെന്നും ഷാജിമോന്‍ സൂചിപ്പിച്ചു.

ലണ്ടനിലെ പഴക്കം ചെന്ന മലയാളി സംഘടനകളില്‍ ഒന്ന് റെസ്റ്റോയ്ന്റുകള്‍ക്കും മറ്റും മൊത്തമായി ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയുന്ന ഒന്നിലേറെ മൊത്തവ്യാപാരികളെ ബന്ധപ്പെട്ടു യുകെയില്‍ എവിടെയും മലയാളി സമൂഹത്തിന് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ എത്തിക്കാന്‍ ധാരണയായിട്ടുണ്ട്. രണ്ടു മാസത്തെ വിതരണത്തിന് ആവശ്യമായ സ്റ്റോക്ക് ഇവരുടെ കൈവശം ഉണ്ടെന്നാണ് വിവരം. ദൂരെയുള്ളവര്‍ വാഹനവുമായി എത്തിയാല്‍ എത്ര സാധനങ്ങള്‍ വേണമെങ്കിലും നല്‍കാന്‍ തയ്യാറാണെന്നാണ് വ്യാപാരികള്‍ അറിയിച്ചിരിക്കുന്നത്. പ്രദേശത്തെ മലയാളി കുടുംബങ്ങള്‍ക്കായി തങ്ങളുടെ വക ഹെല്‍പ് ലൈന്‍ പ്രവര്‍ത്തിക്കുമെന്ന് ഡെര്‍ബി മലയാളി അസോസിയേഷനും വൂസ്റ്റര്‍ മലയാളി അസോസിയേഷനും അറിയിച്ചിട്ടുണ്ട്.

നിരവധി മലയാളി കുടുംബങ്ങള്‍ വരും ദിവസങ്ങളില്‍ ക്വാറന്റൈന്‍ പോകേണ്ടി വരുന്നതിനാല്‍ പലര്‍ക്കും സഹായം ആവശ്യമായി വരുന്ന സമയമാണ് മുന്നില്‍ ഉള്ളതെന്ന് ഡെര്‍ബി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷിബു രാമകൃഷ്ണന്‍ വ്യക്തമാക്കി. തങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികളെ മുഴുവന്‍ സന്നദ്ധ സേവകരാക്കി മാറ്റി ആര്‍ക്കും ഏതു സമയവും സഹായം എത്തിക്കാന്‍ ഉള്ള ഒരുക്കമാണ് നടത്തിയിരിക്കുന്നതെന്നു വൂസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ദിനു വര്‍ഗീസും അറിയിച്ചു. ഇതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ സമ്മര്‍ദ്ദം നേരിടുകയാണ്. കയ്യും കെട്ടി നില്‍ക്കുന്ന അസോസിയേഷന്‍ ഭാരവാഹികളെ ജനം തിരിച്ചറിഞ്ഞു പലയിടത്തും വ്യക്തിഗത ഗ്രൂപ്പുകള്‍ രൂപീകരിച്ചതും സഹായ പ്രവര്‍ത്തങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കാരണമാകും എന്ന് വിലയിരുത്തപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category