1 GBP = 93.00 INR                       

BREAKING NEWS

വെന്റിലേറ്ററിലാക്കും മുമ്പ് മലയാളി നഴ്‌സ് പറഞ്ഞത് എന്റെ മോളെ നോക്കണേയെന്നു മാത്രം; മകള്‍ കഴിയുന്നത് പീഡി യാട്രിക് വാര്‍ഡില്‍; നാ ട്ടില്‍നിന്നും മടങ്ങാനാകാതെ ഭര്‍ത്താവ്‌

Britishmalayali
kz´wteJI³

കൊറോണ കത്തിപ്പിടിക്കുമ്പോള്‍ അതിന്റെ ഇരകളാവുന്നവരില്‍ മുന്‍പന്തിയിലേക്ക് മാറുകയാണ് മലയാളി സമൂഹം. പ്രത്യേകിച്ച് ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നവരും അവരുടെ ബന്ധുക്കളും. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മലയാളിയെ തേടി എത്തിയത് ഇങ്ങനെ ദുരിതത്തിലായ മലയാളി നഴ്സിന്റെയും കുടുംബത്തിന്റെയും ദയനീയ കഥയാണ്. കൊല്ലം സ്വദേശിനിയായ ഈ യുവതിയുടെ പേരും ചിത്രങ്ങളും ലഭ്യമാണെങ്കിലും ഞങ്ങള്‍ സ്വകാര്യത കാത്തു സൂക്ഷിക്കുവാനായി പ്രസിദ്ധീകരിക്കുന്നില്ല.

സൗദിയിലെ ഒരു ഹോസ്പിറ്റലില്‍ ഒപിഡി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന മലയാളി യുവതിയ്ക്കാണ് കൊറോണ ബാധിച്ചിരിച്ചിരിക്കുന്നത്. ഒരു ഹോസ്പിറ്റലിലേക്ക് രോഗിയെ ആദ്യമെത്തിക്കുന്നത് ഒപിഡിയിലേക്ക് ആയതിനാല്‍ ഇവിടെ നിന്നുമാണ് ഈ യുവതിക്ക് വൈറസ് ബാധ ഉണ്ടായത് എന്നു വ്യക്തമാണ്.

നാലു വയസുള്ള മകളുമായി ലീവ് ഔട്ടില്‍ ആണ് യുവതിയും ഭര്‍ത്താവും താമസിച്ചു വന്നിരുന്നത്. നാട്ടില്‍ ഒരു അത്യാവശ്യ കാര്യത്തിനായി ഭര്‍ത്താവ് പോയിരിക്കെയാണ് കൊറോണ വൈറസ്  പിടിമുറുക്കുന്നത്. വിമാനത്താവളങ്ങളിലും വിമാനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഭര്‍ത്താവ് നാട്ടില്‍ കുടുങ്ങുകയും ചെയ്തു. ആ അവസ്ഥയിലാണ് യുവതിയ്ക്ക് കൊറോണ പിടിപെട്ടത്. മുപ്പതുകാരിയായ യുവതിയ്ക്ക് ആസ്മ രോഗം ഉള്ളതിനാല്‍ തന്നെ ശ്വാസം മുട്ടലാണ് ആദ്യ ലക്ഷണമായി എത്തിയത്.

ഉടന്‍ തന്നെ ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും മകളെ യുവതിയില്‍ നിന്നും മാറ്റുകയും ചെയ്തു. ഭര്‍ത്താവ് നാട്ടില്‍ കുടുങ്ങി പോയതിനാലും യുവതിയ്ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തതോടെ ആരും കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഇതോടെ ഹോസ്പിറ്റലിലെ പീഡിയാട്രിക് വാര്‍ഡിലേക്ക് കുഞ്ഞിനെ മാറ്റി. അമ്മയില്ലാതെ ഒറ്റപ്പെട്ടു പോയ കുഞ്ഞ് ആദ്യ ദിവസങ്ങളിലൊക്കെ കരച്ചിലും ബഹളവുമായിരുന്നുവെന്ന് മലയാളി നഴ്‌സുമാര്‍ പറയുന്നു.

എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കുവാന്‍ കുഞ്ഞിന് കോളിംഗ് ബെല്‍ നല്‍കിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എനിക്ക് കുറച്ച് വെള്ളം തരുമോ എന്നു ചോദിച്ച് ഫോണ്‍ വിളിച്ചിരുന്നുവെന്ന് ഒരു മലയാളി നഴ്‌സ് സങ്കടത്തോടെ പറയുന്നു. എങ്കിലും ഇന്‍ക്യുബേറ്റ് ചെയ്യുന്നതിനു മുമ്പ് ആകെ ഡോക്ടറോട് മാത്രമാണ് യുവതിക്ക് സംസാരിക്കുവാന്‍ സാധിച്ചത്. അപ്പോഴും എനിക്ക് ഒരു മോളുണ്ട്... അവളെ നോക്കണേ എന്നു മാത്രമാണ് പറഞ്ഞത് എന്ന് ഒപ്പമുണ്ടായിരുന്ന നഴ്‌സുമാര്‍ പങ്കുവെക്കുന്നു.

വെന്റിലേറ്ററില്‍ കഴിയുന്ന യുവതിയുടെ നില അല്‍പം മെച്ചപ്പെട്ടുവെന്നാണ് വിവരം ലഭിക്കുന്നത്. അതേസമയം, നാട്ടില്‍ കഴിയുന്ന ഭര്‍ത്താവ് എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ്. എങ്ങനെയും സൗദിയിലേക്ക് തിരിച്ചെത്തി ഭാര്യയേയും കുഞ്ഞിനെയും സംരക്ഷിക്കുവാന്‍ സാധിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് ഭര്‍ത്താവ് ഇപ്പോള്‍. കൊല്ലം സ്വദേശികളാണ് ഈ കുടുംബം.

പ്രിയപ്പെട്ട മലയാളി നഴ്സുമാരോടും കെയറര്‍മാരോടും ഞങ്ങള്‍ക്കു പറയാനുള്ളത് സ്വയം കരുതല്‍ എടുക്കുക എന്നതു മാത്രമാണ്. രോഗികള്‍ കുന്നു കൂടുകയും സൗകര്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. വീട്ടില്‍ തന്നെ സ്വയം ക്വാറന്റൈന്‍ ആയി വീട്ടിലുള്ളവരെയും സ്ംരക്ഷിക്കുക. വൈറസ് പടരാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും അക്ഷരം പ്രതി അനുസരിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category