1 GBP = 92.50 INR                       

BREAKING NEWS

കൊറോണ രോഗിയെ തൂക്കിക്കൊല്ലാന്‍ ഉറച്ച് സൗദി ഭരണകൂടം; ഷോപ്പിംഗ് മാളില്‍ എത്തി ട്രോളിയില്‍ തുപ്പിയ ആള്‍ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ചികിത്സക്ക് ശേഷം വധശിക്ഷ വിധിക്കാന്‍ ശുപാര്‍ശ ചെയ്ത് സൗദി പോലീസ്; തുപ്പല്‍ ഒരു മഹാ കുറ്റമായി മാറുന്നതിങ്ങനെ

Britishmalayali
kz´wteJI³

സൗദി അറേബ്യയിലെ വടക്കന്‍ പ്രവിശ്യയായ ഹെയ്ലില്‍ കഴിഞ്ഞ ദിവസമാണ് ആ സംഭവം നടന്നത്. പ്രവിശ്യയിലെ ഒരു ഷോപ്പിംഗ് മാളിലെത്തിയ ഒരു വ്യക്തി അവിടത്തെ ട്രോളികളിലും വാതിലുകളിലുമൊക്കെ തുപ്പുന്നു. ഇത് ശ്രദ്ധയില്‍ പെട്ട മാള്‍ ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തു.

ഒരു വിദേശപൗരന്‍ എന്നല്ലാതെ ഏത് രാജ്യത്തെ പൗരനാണ് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയില്‍ ഇരിക്കവേ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കൊറോണാ ബാധിതനാണെന്ന് വെളിപ്പെട്ടത്. തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ബാല്‍ജുറാഷി നഗരത്തില്‍ താമസിക്കുന്ന ഇയാള്‍ എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന വിവരം ലഭ്യമല്ല. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സമയത്ത് തനിക്ക് രോഗബാധയുണ്ടോ എന്ന കാര്യം അയാള്‍ക്ക് അറിയാമായിരുന്നോ എന്നും വ്യക്തമല്ല. ഇയാള്‍ രോഗിയാണെന്ന് തിരിച്ചറിഞ്ഞ ഉടനെ അന്ന് ആ മാള്‍ സന്ദര്‍ശിച്ച എല്ലാവരോടും കോവിഡ് 19 പരിശോധനക്ക് വിധേയരാകാന്‍ സൗദി ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അയാള്‍ വേറെയിടങ്ങളിലും ഇപ്രകാരം ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

എന്നാല്‍ അയാള്‍ക്ക് താന്‍ രോഗബാധിതനാണെന്ന കാര്യം അറിയാമായിരുന്നു എന്നും മനപൂര്‍വ്വം രോഗം പടര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു എന്നും ആരോപിച്ചാണ് ചികിത്സക്ക് ശേഷം അയാള്‍ക്ക് വധശിക്ഷ വിധിക്കണം എന്ന ആവശ്യവുമായി സൗദി പോലീസ് രംഗത്ത് എത്തിയിട്ടുള്ളത്. ഇതുവരെ 1012 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ള സൗദിയില്‍  മൂന്നു മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category