1 GBP = 92.50 INR                       

BREAKING NEWS

ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ കൊറോണ ആശുപത്രികളാക്കുന്നു; ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് മോര്‍ച്ചറിയാക്കുന്നു; വരാന്‍ പോകുന്ന മഹാദുരന്തത്തിന് ബ്രിട്ടന്‍ തയ്യാറെടുക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

പിടിവിട്ടുയരുന്ന കൊറോണ മരണങ്ങളും രോഗികളുടെ എണ്ണത്തിലെ വര്‍ധനവും കണക്കിലെടുത്ത് വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടുന്നതിന് ബ്രിട്ടന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെ ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍ കൊറോണ ആശുപത്രികളാക്കാനുള്ള നീക്കങ്ങള്‍ തിരുതകൃതിയാണ്. ഇതിന് പുറമെ ബര്‍മിംഗ്ഹാം എയര്‍പോര്‍ട്ട് മോര്‍ച്ചറിയാക്കി അടിയന്തിര സാഹചര്യങ്ങളെ നേരിടാനും നീക്കമുണ്ട്. വരാന്‍ പോകുന്ന അത്യാപത്തിനെ കൈകാര്യം ചെയ്യാന്‍ സാധ്യമായ എല്ലാ നീക്കങ്ങളും രാജ്യം നടത്താനാരംഭിച്ചിരിക്കുകയാണ്.

ലണ്ടനിലെ പേരുകേട്ട എക്സിബിഷന്‍ സെന്ററായ എക്സെല്‍ സെന്റര്‍ 4000 ബെഡുകളുള്ള ആശുപത്രിയാക്കി പരിവര്‍ത്തനപ്പെടുത്തുന്നതിനായി സൈന്യം തന്നെയാണ് രംഗത്തിറങ്ങിയത്. പുതിയ കൊറോണ ആശുപത്രിക്കായി ഇവിടെ മിലിട്ടറി പ്ലാനര്‍മാരും ഹെല്‍ത്ത് സര്‍വീസ് ഒഫീഷ്യലുകളും കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്.രാജ്യത്ത് കൊറോണ രോഗികള്‍ നാള്‍ക്ക നാള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വിവിധയിടങ്ങളില്‍ ഇത്തരം കൊറോണ ആശുപത്രികള്‍ സജ്ജമാക്കുന്നതിനുള്ള നീക്കങ്ങള്‍ സജീവമാണ്. 4000 പേരെ കിടത്തി ചികിത്സിക്കാന്‍ പ്രാപ്തിയുളള ഈ ആശുപത്രി എന്‍എച്ച്എസ് നൈറ്റിന്‍ഗെയില്‍ ഹോസ്പിറ്റല്‍ എന്നായിരിക്കും അറിയപ്പെടുന്നത്.

ഏപ്രില്‍ നാലിനായിരിക്കും ഈ ആശുപത്രി പ്രവര്‍ത്തനസജ്ജമാകാന്‍ പോകുന്നത്.ഇതിന് പുറമെ വെയില്‍സിലെ റഗ്ബി ഗ്രൗണ്ട് താല്‍ക്കാലിക കൊറോണ ആശുപത്രിയാക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്. ലാനെല്ലിയിലെ പെര്‍സി സ്‌കാര്‍ലെറ്റ്സിലും നൂറ് കണക്കിന് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യം ഒരുങ്ങുന്നുണ്ട്. ഈ ഇന്‍ഡോര്‍ ട്രെയിനിംഗ് പിച്ചിന്റെ ടര്‍ഫില്‍ നൂറ് കണക്കിന് ബെഡുകള്‍ ഇടാനുള്ള സംവിധാനങ്ങളാണ് സജ്ജമാക്കുന്നത്.മേയ് മാസത്തില്‍ കൊറോണ ബാധ മൂര്‍ധന്യത്തിലെത്തുമ്പോള്‍ ഇത്തരം അധിക സംവിധാനങ്ങള്‍ വേണ്ടി വരുമെന്ന ആശങ്ക കനത്തതിനാണ് ഈ വക നീക്കങ്ങള്‍ ഇപ്പോള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്.

യുകെയില്‍ കൊറോണ ബാധിച്ചുള്ള മരണങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ധിക്കുന്ന  സാഹചര്യത്തില്‍ ബെര്‍മിംഗ്ഹാമിലെ  എയര്‍പോര്‍ട്ടില്‍ 12,000 മൃതദേഹങ്ങള്‍ വരെ സൂക്ഷിക്കാവുന്ന മോര്‍ച്ചറി സജ്ജമാക്കുന്നുണ്ട്. ഇവിടെ താല്‍ക്കാലിക മോര്‍ച്ചറി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ബര്‍മിംഗ്ഹാമിലെ നാഷണല്‍ എക്സിബിഷന്‍ സെന്ററിന് സമീപത്താണീ എയര്‍ പോര്‍ട്ട്. രാജ്യത്തെ ഏത് എയര്‍പോര്‍ട്ടിനെയും ഇത്തരത്തില്‍ അടിയന്തര സാഹചര്യത്തില്‍ മോര്‍ച്ചറിയും മറ്റുമായി ഉപയോഗിക്കുന്നതിനുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. ഏത് എയര്‍പോര്‍ട്ടിലും ചുരുങ്ങിയത് 2500 മൃതദേഹങ്ങള്‍ കിടത്താന്‍ സ്ഥലമുണ്ടാകുമെന്നും അത്യാവശ്യ ഘട്ടത്തില്‍ അത് 12,000 മൃതദേഹങ്ങള്‍ വരെ കിടത്താന്‍ പാകത്തില്‍ പരിവര്‍ത്തനപ്പെടുത്താനാവുമെന്നുമാണ് അധികൃതര്‍ പദ്ധതിയിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category