1 GBP = 93.00 INR                       

BREAKING NEWS

മകളുടെ പ്രണയ വിവാഹത്തില്‍ പങ്കെടുക്കാത്ത അച്ഛനും അമ്മയും; കല്യാണ ശേഷം സ്വന്തം വീട്ടിലും എത്തിയില്ല; അമ്മയുമായി ഫോണ്‍ വിളിയില്‍ ബന്ധം ഒതുങ്ങി; തലേ ദിവസം ഫോണില്‍ വിളിച്ചെങ്കിലും ആരോ അതിനെ തടസ്സപ്പെടുത്തി; മരുമകന്റെ ഫോണില്‍ റിങ് ചെയ്തപ്പോള്‍ കിട്ടിയത് മകള്‍ അബദ്ധം കാട്ടിയെന്ന മറുപടി; നിറമണ്‍കര എന്‍എന്‍എസ് കോളജിലെ ബിഎ വിദ്യാര്‍ത്ഥിനിയുടെ പോത്തന്‍കോട്ടെ ഭര്‍തൃ വീട്ടിലെ ആത്മഹത്യയില്‍ ദുരൂഹത

Britishmalayali
kz´wteJI³

പോത്തന്‍കോട്: പ്രണയ വിവാഹം നടന്ന് 71 ദിവസം കഴിയുമ്പോള്‍ യുവതിയുടെ തൂങ്ങി മരണം. മകളുടെ അപ്രതീക്ഷിത മരണത്തില്‍ ദുരൂഹതയുണ്ടെന്നു ആരോപിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം.

മകളുടെ മരണത്തില്‍ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് വേറ്റിനാട് ഐകുന്നത്തില്‍ ശിവാലയത്തില്‍ രാജേന്ദ്രന്‍ നായര്‍ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കി. പോത്തന്‍കോട് നന്നാട്ടുകാവിലെ വാടക വീട്ടില്‍ ഭര്‍ത്താവുമൊത്ത് കഴിയവെ മകള്‍ രാകേന്ദു(19) തൂങ്ങി മരിച്ചതില്‍ ദുരൂഹതയുള്ളതായാണ് ആരോപണം. ഇക്കഴിഞ്ഞ 23 നായിരുന്നു രാകേന്ദുവിന്റെ ആത്മഹത്യ.

തലേ ദിവസം രാത്രി 11 ന് രാകേന്ദു അമ്മ ലീനയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് തടസപ്പെടുത്തും പോലെ തോന്നി. പിന്നീട് പലവട്ടം അങ്ങോട്ടു ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഇതാണ് സംശയങ്ങള്‍ക്ക് കാരണമെന്ന് രാജേന്ദ്രന്‍ നായര്‍ പറയുന്നു. 20 മിനിട്ടിനു ശേഷം ഫോണില്‍ വീണ്ടും വിളി വന്നു. രാവിലെ വിളിക്കാമെന്നു മാത്രമാണ് പറഞ്ഞത്.

അടുത്ത ദിവസം രാവിലെ അങ്ങോട്ടു വിളിച്ചപ്പോള്‍ രാകേന്ദുവിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. 10.30 ന് ഭര്‍ത്താവ് ആദര്‍ശിന്റെ ഫോണില്‍ വിളിച്ചു. ഒരു ബന്ധുവാണ് ഫോണ്‍ എടുത്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. മകള്‍ അബദ്ധം കാട്ടിയെന്നും ആശുപത്രിയില്‍ കൊണ്ടുപോയെന്നും പറഞ്ഞു. വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയെങ്കിലും അവിടെ ആദര്‍ശിന്റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് രാകേന്ദുവിന്റെ അച്ഛന്റെ പരാതി.

പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും രാജേന്ദ്രന്‍ നായര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം വേറ്റിനാട്ടുള്ള വീട്ടുവളപ്പിലായിരുന്നു സംസ്‌കരിച്ചത്. നിറമണ്‍കര എന്‍എന്‍എസ് കോളജില്‍ ബി.എ ഹിസ്റ്ററി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദര്‍ശുമായി പ്രണയവിവാഹമായിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ വേങ്കമല ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

അതിനുശേഷം രാകേന്ദു മാതാപിതാക്കളെ കാണാന്‍ വന്നിട്ടില്ലെന്നും അമ്മയെയും സഹോദരിയെയും ഇടയ്ക്കിടയ്ക്ക് ഫോണില്‍ വിളിക്കാറുണ്ടായിരുന്നെന്നും പിതാവ് പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂയെന്ന് പോത്തന്‍കോട് എസ് ഐ അജീഷ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category