1 GBP = 92.00 INR                       

BREAKING NEWS

കോറോണയെ പേടിച്ച് കൈകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുന്ന കഥകളിക്കാരന്‍; സഹോദരിയുടെ പ്രസവത്തിന് അതിവേഗം പോയ ബൈക്കുകാരന്റെ കൈയില്‍ അളിയന്റേയും പെങ്ങളുടേയും മൊബൈല്‍ നമ്പറുമില്ല; കൂട്ടുകാരന്‍ ഭാര്യയുടെ പ്രസവമെന്ന് ഒടുവില്‍ മറ്റൊരു കള്ളം; അത് കൂട്ടുകാരന്‍ നോക്കുമെന്ന പൊലീസിന്റെ മാസ് ഡയലോഗ്; പാതിരാത്രി അച്ഛനെ കാണാന്‍ പോകുന്ന മകനും! ഭാവി അറിയാന്‍ ജ്യോത്സ്യനെ കാണാനിറങ്ങുന്ന കേരള മാതൃക തീരുന്നില്ല; ലോക് ഡൗണ്‍ കാലത്ത് റോഡില്‍ അതിവിചിത്ര വിശദീകരണങ്ങള്‍

Britishmalayali
kz´wteJI³

കൊച്ചി: ജ്യോത്സ്യനെ കാണാന്‍ പോയ യുവാവിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു പോയി സമയം മനസ്സിലാക്കി കൊടുത്ത കാട്ടാക്കട എസ് ഐ മാസായിരുന്നു. കോവിഡില്‍ കേരളം വിറങ്ങലിക്കുമ്പോഴും കൊച്ചു കൊച്ചു കാര്യങ്ങളുമായി കറങ്ങാന്‍ ഇറങ്ങുന്നവര്‍ക്ക് ഇപ്പോഴും കുറവില്ല. നിരത്തുകളെ ആളൊഴിക്കാനുള്ള നടപടിക്കിടെ പെരുമ്പാവൂരില്‍ ബൈക്ക് യാത്രികന്റെ കഥകളി കണ്ടപ്പോള്‍ പൊലീസിനു പോലും ചിരിപൊട്ടിപ്പോയി.

മാസ്‌ക് ധരിക്കാതിരുന്ന ഇയാള്‍, കൈകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയതായിരുന്നു ഇയാള്‍. ഇത്തരത്തില്‍ പല കഥകള്‍ പൊലീസിന് മുമ്പിലുണ്ട്. മരിച്ച അളിയനെ കാണാന്‍ പോയ വ്യക്തിയെ പൊലീസ് കുടുക്കിയത് ഏറെ ചര്‍ച്ചയായിരുന്നു. എന്നിട്ടും ഇത്തരം കള്ളങ്ങള്‍ പറയുന്നത് തുടരുകയാണ്. പുത്തന്‍വേലിക്കരയില്‍ കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാരനെ പൊലീസ് പിടികൂടിയത് സമാനമായ മറ്റൊരു കള്ളത്തിന്റെ പേരിലാണ്. സഹോദരി പ്രസവിച്ചു കിടക്കുകയാണെന്നും അവരുടെ അടുത്തേക്കു പോകുകയാണെന്നും പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍ പെങ്ങളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു.

യാത്രക്കാരന്‍ കുറച്ചുനേരം ഫോണില്‍ പരതി നിന്നെങ്കിലും നമ്പര്‍ നോക്കിയിട്ടു കിട്ടുന്നില്ലെന്നായിരുന്നു മറുപടി. എന്നാല്‍, അളിയന്റെ നമ്പര്‍ തരൂ എന്നായി പൊലീസ്. ആ നമ്പറും കൈവശമില്ലെന്നു പറഞ്ഞു. യാത്രക്കാരന്റേതു 'വെറും നമ്പറുകളാ'ണെന്നു തിരിച്ചറിഞ്ഞു. ഫോണ്‍ നമ്പര്‍ നല്‍കാതെ വിടില്ലെന്നു ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ ഒരു നമ്പര്‍ ഇയാള്‍ കൊടുത്തു. പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ഡയല്‍ ചെയ്തു. ആരും എടുത്തില്ല. പിന്നേയും തിരക്കിയപ്പോള്‍ സ്വന്തം പെങ്ങളല്ല കൂട്ടുകാരന്റെ പെങ്ങളാണെന്നായി. അക്കാര്യം കൂട്ടുകാരന്‍ നോക്കിക്കോളും നിങ്ങള്‍ വീട്ടിലേക്കു പോകണമെന്നു പറഞ്ഞ് ഇയാളെ പൊലീസ് തിരിച്ചയച്ചു.

കൂട്ടുകാരന്റെ ഭാര്യ ശുചിമുറിയില്‍ കാല്‍വഴുതി വീണ് ആശുപത്രിയിലാണെന്നും സന്ദര്‍ശിച്ചു മടങ്ങുന്നതാണെന്നും പറഞ്ഞ ആളേയും ഫോണ്‍ നമ്പര്‍ വാങ്ങിയാണു പൊലീസ് കുടുക്കിയത്. ഭാര്യ കാല്‍വഴുതി വീണിട്ടില്ലെന്നും തന്റെ അടുത്തുണ്ടെന്നും കൂട്ടുകാരന്‍ പറഞ്ഞു. ഇതോടെ കേസെടുത്തു. തേവരയില്‍, ബൈക്ക് യാത്രികരായ ദമ്പതികളെ മാറ്റി നിര്‍ത്തി എവിടേക്കെന്നു ചോദിച്ചപ്പോള്‍ രണ്ടു പേരും പറഞ്ഞത് 2 സ്ഥലങ്ങള്‍. അങ്ങനെ പൊലീസ് കള്ളങ്ങള്‍ പൊളിക്കുകയാണ്.

 

അച്ഛനെ കാണാന്‍ അര്‍ധരാത്രിയില്‍

അച്ഛനെ കാണാന്‍ അര്‍ധരാത്രിയില്‍ പോകുന്നവരും ഉണ്ട്. രാത്രി 2ന് പെരുമ്പാവൂര്‍ എഎം റോഡില്‍ പൊലീസിനു മുന്നില്‍പെട്ട യുവാവിന്റെ വിശദീകരണം കേട്ട് പൊലീസുകാര്‍ ഞെട്ടി. എവിടെപ്പോകുന്നു എന്നു ചോദിച്ചപ്പോള്‍ വീട്ടില്‍ അച്ഛന്‍ ഒറ്റയ്ക്കാണെന്നും കാണണമെന്നുമായിരുന്നു മറുപടി. നേര്യമംഗലത്തു നിന്നു ആലുവയിലേക്കാണു യാത്ര. അര്‍ധരാത്രിയില്‍ തന്നെ കാണണോയെന്ന ചോദ്യം യുവാവിനെ കുടുക്കി. അച്ഛനെ നേരം വെളുത്തിട്ടു കാണാമെന്നു പറഞ്ഞു നേര്യമംഗലത്തേക്കു പൊലീസ് തിരിച്ചയച്ചു.

കോട്ടയത്ത് ക്വാറന്റീന്‍ നിര്‍ദ്ദേശം ലംഘിച്ച് നഗരത്തില്‍ ബൈക്കില്‍ കറങ്ങിയ യുവാവും പൊലീസ് പിടിയിലായി. ആശുപത്രിയിലെത്തിച്ചു പരിശോധന നടത്തിയതിനുശേഷം ഇയാളെ വീണ്ടും വീട്ടില്‍ നിരീക്ഷണത്തിലാക്കി. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവാവ് 22നാണ് നാട്ടിലെത്തിയത്. 14 ദിവസം വീട്ടില്‍ തുടരാനായിരുന്നു നിര്‍ദ്ദേശം.

കഞ്ഞിക്കുഴിയില്‍ വാഹന പരിശോധന നടത്തിയ പൊലീസ് സംഘത്തിനു മുന്നിലൂടെ 2 തവണ ബൈക്കില്‍ കറങ്ങിയതോടെയാണു പിടി വീണത്. അച്ഛനെ കടയിലെത്തിക്കാനായിരുന്നു ആദ്യത്തെ യാത്ര. ഇതിനുശേഷം വീട്ടിലേക്കു മടങ്ങിയ യുവാവ് വീണ്ടുമെത്തിയതോടെ പൊലീസ് പിടികൂടി. ഇതോടെ എല്ലാം പൊലീസ് മനസ്സിലാക്കി. പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആംബുലന്‍സ് എത്തി യുവാവിനെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനയില്‍ രോഗലക്ഷണങ്ങളൊന്നും കണ്ടെത്താത്തതിനാലാണു വീട്ടിലേക്കുതന്നെ മാറ്റിയത്.

വീടുകളിലുള്ളവരെ നിരീക്ഷിക്കാന്‍ പൊലീസ് ജിയോ ഫെന്‍സിങ് സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നു. ഇതും വെട്ടിച്ച് യുവാവ് പുറത്തെത്തിയതും പൊലീസിനെ ഞെട്ടിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category