1 GBP = 93.00 INR                       

BREAKING NEWS

ഉമ്മന്‍ ചാണ്ടിക്കും മന്ത്രി രവീന്ദ്രനാഥിനും കോവിഡ് രോഗ സാധ്യതയില്ലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍; ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിനെ കണ്ട് മൂന്നാഴ്ച പിന്നിട്ടിട്ടും മുന്‍ മുഖ്യമന്ത്രിക്ക് രോഗ ലക്ഷണമില്ലാത്തത് വൈറസ് പടരാത്തതിന്റെ സൂചന; വിദ്യാഭ്യാസ മന്ത്രിക്കും ധൈര്യമായി പുറത്തിറങ്ങാം; ഉസ്മാന് രോഗം പിടിപെട്ടത് മൂന്നാറില്‍ നിന്നെന്ന് സംശയം; യാത്രാ വഴികളില്‍ വ്യക്തത വരുത്താന്‍ ഇനി മൊബൈല്‍ ടവര്‍ പരിശോധന; നിയമസഭയും രാജ്ഭവനും സന്ദര്‍ശിച്ച നേതാവിന്റെ ആരോഗ്യ നില തൃപ്തികരം

Britishmalayali
kz´wteJI³

 

തൊടുപുഴ: കോവിഡ്19 സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവ് എ.പി. ഉസ്മാന് കോവിഡ് പടര്‍ന്നത് എവിടെ നിന്നെന്ന് അറിയാത്തത് ദുരൂഹമാകുന്നു. ഇടുക്കി ജില്ലയ്ക്കു പുറത്തു നിന്നാണു ഉസ്മാനു രോഗം ബാധിച്ചതെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ നേതാവ് മൂന്നാര്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ മൂന്നാറില്‍ ഉണ്ടായിരുന്നു. ഇയാളുടെ സാന്നിധ്യത്തില്‍ നിന്നാകാം കോണ്‍ഗ്രസ് നേതാവിന് രോഗം എത്തിയതെന്നാണ് കണക്കുകൂട്ടല്‍.

പെരുമ്പാവൂരില്‍ ഉസ്മാന്‍ ഈ മാസം ഏഴിന് താമസിച്ചിരുന്നു എന്നു കണ്ടെത്തിയതായും ഇടുക്കി കലക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. യാത്രകളെപ്പറ്റി പൂര്‍ണമായി ഓര്‍മയില്ലെന്നാണ് ഉസ്മാന്‍ പറയുന്നത്. അതുകൊണ്ട് തന്നെ മൊബൈല്‍ ഫോണ്‍ സഞ്ചരിച്ച ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് കോവിഡ് ബാധിതരുമായി ബന്ധപ്പെടാനുള്ള സാധ്യത പൊലീസ് പരിശോധിക്കും. പെരുമ്പാവൂരില്‍ വച്ച് കോവിഡ് ബാധിതരെ ഇയാള്‍ കണ്ടോ എന്നും പരിശോധിക്കും.

അതിനിടെ ഉസ്മാനുമായി അടുത്തിടപെട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കോവിഡ് ഉണ്ടാകില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം. ഉസ്മാനെ ഉമ്മന്‍ ചാണ്ടി കണ്ടിട്ട് 14 ദിവസത്തില്‍ ഏറെയായി. അതുകൊണ്ട് തന്നെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ആരോഗ്യ പ്രശ്നങ്ങളുമില്ല. അതിനാല്‍ കോവിഡ് ഭീതി ഉമ്മന്‍ ചാണ്ടിക്കില്ലെന്നാണ് വിലയിരുത്തല്‍. നേരത്തെ ഉമ്മന്‍ ചാണ്ടി സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. മന്ത്രി സി രവീന്ദ്രനാഥിനെ കാണാനും ഇരുവരും എത്തി. സി രവീന്ദ്രനാഥിനും കോവിഡ് ഭീഷണിയില്ല. കാരണം ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞിട്ടും പനി പോലും വരാത്തതു കൊണ്ടാണ് ഇത്.

ആയിരത്തിലധികം പേരുമായി ഇടപെഴുകിയതു കൊണ്ട് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ പേരു മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തണം എന്ന് ഉസ്മാന്‍ ഇടുക്കി കലക്ടറോട് ഇന്നലെ അഭ്യര്‍ത്ഥിച്ചു. ഇടുക്കി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമാണ് ഉസ്മാന്‍. ഐഎന്‍ടിയുസിയുടെ വിവിധ യൂണിയനുകളുടെ ഭാരവാഹിയുമാണ്. ഇടുക്കി ജില്ലയില്‍ ഇദ്ദേഹം അടുത്തിടപഴകിയ 260 പേരോടു ക്വാറന്റീനില്‍ പോകാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ജില്ലയിലെ ജനപ്രതിനിധികളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റീനിലാണ്. ഫെബ്രുവരി 29 മുതല്‍ രോഗം സ്ഥിരീകരിച്ച ഈ മാസം 26 വരെയുള്ള ദിവസങ്ങളില്‍ എ.പി. ഉസ്മാന്‍ നടത്തിയ യാത്രകള്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം ഇന്നലെ തയാറാക്കിയ സഞ്ചാരപഥവും പുറത്തുവിട്ടു.

മൂന്നാറിലെത്തിയ ബ്രിട്ടിഷ് പൗരന്‍ ഉള്‍പ്പെടെ 3 പേര്‍ക്കാണു നിലവില്‍ ഇടുക്കി ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ചത്. കോണ്‍ഗ്രസ് നേതാവും തൊടുപുഴ കുമാരമംഗലം സ്വദേശിയും തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലാണ്. ഇരുവരുടെയും നില മെച്ചപ്പെട്ടതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ബ്രിട്ടിഷ് പൗരന്‍ കൊച്ചിയില്‍ ആശുപത്രിയിലാണ്. മറയൂര്‍ മേഖലയില്‍ ഉസ്മാന്‍ പങ്കെടുത്ത സത്യഗ്രഹത്തില്‍ നൂറിലധികം പേരാണു പങ്കെടുത്തത്. ഇവരില്‍ 40 പേര്‍ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

'എന്റെ അടുത്തു വന്നവര്‍ മുന്‍കരുതല്‍ എടുക്കണം'
''ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യുകയും ചെയ്യേണ്ടതായും വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഃഖവുമുണ്ട്. ഫെബ്രുവരി 29 മുതല്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ ബന്ധപ്പെടാനും മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്.

ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ സമീപിച്ചിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുന്ന സാധാരണക്കാരായ ആളുകളും ഇതിലുള്‍പ്പെടുന്നു. എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണം.''ഉസ്മാന്‍ അഭ്യര്‍ത്ഥിച്ചു.

ഉസ്മാന്റെ യാത്രാ വഴി ഇങ്ങനെ
തിരുവനന്തപുരത്ത് ഫെബ്രുവരി 29ന് തിരുവനന്തപുരം ഹോട്ടല്‍ ഹൈലാന്‍ഡില്‍ താമസിച്ച അദ്ദേഹം രാവിലെ 11ന് സെക്രട്ടേറിയറ്റ് ധര്‍ണയില്‍ പങ്കെടുത്തു. തുടര്‍ന്നു രണ്ടിന് കെഎസ്ആര്‍ടിസി ബസില്‍ കാട്ടാക്കടയിലേക്കും നാലിന് കാട്ടാക്കടയില്‍ നിന്ന് അമ്പൂരിയിലേക്കും ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചു. തിരികെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ എത്തിയ ശേഷം രാത്രി 10.30 ന് കെഎസ്ആര്‍ടിസി ബസില്‍ ഇടുക്കിയിലേക്കു മടങ്ങി, മാര്‍ച്ച് 14ന് വീണ്ടും തിരുവനന്തപുരത്തെത്തി രാജ്ഭവന്‍ സന്ദര്‍ശിച്ചു.

ഇദ്ദേഹം മാര്‍ച്ച് 11ന് വീണ്ടും തിരുവനന്തപുരത്ത് എത്തി എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചു. ഇടുക്കി ജില്ലയില്‍ മാര്‍ച്ച് 2ന് 1.30ന് അടിമാലി മന്നാങ്കണ്ടത്ത് ഏകാധ്യാപക സമരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് അടിമാലിയിലെ മനോരമ സബ് ബ്യൂറോയില്‍ എത്തി. ഇടുക്കി ജില്ലയില്‍ ഇദ്ദേഹം താമസിച്ചതും പോയതുമായ സ്ഥലങ്ങള്‍: ചെറുതോണിയിലെ വീട്, ചെറുതോണി കോണ്‍ഗ്രസ് ഓഫിസ്, കട്ടപ്പന പള്ളി, കട്ടപ്പന നഗരസഭ (യോഗത്തില്‍ പങ്കെടുത്തു), ചെറുതോണി പൊലീസ് സ്റ്റേഷനു മുന്നില്‍ (ധര്‍ണയില്‍ പങ്കെടുത്തു), തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസ്, ഇന്ദിരാഭവന്‍, ചെറുതോണി ജുമാ മസ്ജിദ്, ചെറുതോണി ജെകെ ലാബ്, മറയൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം, മറയൂര്‍ മസ്ജിദ്, ചെറുവാടി കുടി, മൂന്നാര്‍ ഐഎന്‍ടിയുസി ഓഫിസ്, മൂന്നാര്‍ ടാറ്റാ ആശുപത്രി, കീരിത്തോട്, ഇടുക്കി കഞ്ഞിക്കുഴി, തൊടുപുഴ അശോക കവലയിലെ ഹോട്ടല്‍, ഇടുക്കി ജില്ലാ ആശുപത്രി, തൊടുപുഴ ജില്ലാ ആശുപത്രി.

മാര്‍ച്ച് 7ന് ചെറുതോണിയില്‍ നിന്നു പെരുമ്പാവൂരിലേക്ക് സ്വകാര്യ ബസില്‍ യാത്ര. പെരുമ്പാവൂരില്‍ നിന്നു അട്ടപ്പാടിയിലേക്ക് കാറില്‍. കാക്കോപ്പടി ഗ്രാന്‍ഡ് റസിഡന്‍സിയില്‍ താമസിച്ചു. രാത്രി 12 ന് അട്ടപ്പാടിയില്‍ അത്താഴം. മാര്‍ച്ച് 8ന് കാക്കോപ്പടി ഗ്രാന്‍ഡ് റസിഡന്‍സിയില്‍ താമസം. പുലര്‍ച്ചെ ഒന്നിന് ഷോളയാറില്‍ ഏകാധ്യാപക സമരത്തില്‍ പങ്കെടുത്തു. ഷോളയാര്‍ ജംക്ഷനിലെ ഹോട്ടലില്‍ ഉച്ചയൂണ്, പെരുമ്പാവൂരിലേക്കു മടക്കം. എംസി റോഡിലെ മെയിന്‍ സിഗ്നല്‍ ജംക്ഷനു സമീപത്തെ ഹോട്ടലില്‍ അത്താഴം.

കാറില്‍ യാത്ര. സുഹൃത്തിന്റെ വീട്ടില്‍ തങ്ങി. മാര്‍ച്ച് 9 ന് രാവിലെ 5.00 ആലുവ എംഎച്ച് കവല മസ്ജിദില്‍. 9.30 ന് ആലുവയില്‍ നിന്നു തൊടുപുഴയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ചു.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category