1 GBP = 92.00 INR                       

BREAKING NEWS

പൂജാരിയേയും വികാരിയേയും മൗലവിമാരേയും റോഡില്‍ തടയില്ല; നിരീക്ഷണത്തിന് എല്ലാ ജില്ലകളിലും ഡ്രോണുകള്‍ എത്തും; പൊലീസിനെതിരെ പരാതിപ്പെടാന്‍ കണ്‍ട്രോള്‍ റൂമും; ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയേണ്ടത് അനിവാര്യതയെന്ന തിരിച്ചറിവില്‍ സര്‍ക്കാര്‍; അനാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി കര്‍ശന നടപടി; കാസര്‍കോടും കണ്ണൂരും രോഗ വ്യാപനം കൈവിട്ടു പോകുമോ എന്ന ആശങ്ക അതിശക്തം; ഇനിയുള്ള രണ്ട് ദിവസം നിര്‍ണ്ണായകം; കോവിഡില്‍ നിന്ന് രക്ഷ തേടുന്ന കേരളത്തിന്റെ പ്രതീക്ഷ ക്യൂബന്‍ മരുന്നില്‍

Britishmalayali
kz´wteJI³

തിരുവവന്തപുരം: കോവിഡില്‍ ഇനിയുള്ള രണ്ട് ദിനം കേരളത്തിന് നിര്‍ണ്ണായകം. ഇന്നലെ 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇനിയുള്ള രണ്ട് ദിവസം രോഗ വ്യാപനത്തില്‍ കുറവുണ്ടായില്ലെങ്കില്‍ അതീവ ഗുരുതരാവസ്ഥയിലേക്ക് രാജ്യം കടക്കും. അതിനിടെ നിരോധനാജ്ഞ ലംഘിക്കുന്നതും ജനം കൂട്ടംകൂടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഡ്രോണുകളുടെ സേവനം വിനിയോഗിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. എല്ലാ ജില്ലകളിലും ഡ്രോണ്‍ ഉപയോഗിച്ച് ഇത്തരം പരിശോധന നടത്തും. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഇത്.കാസര്‍കോടും കണ്ണൂരും കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന ഭയം സര്‍ക്കാരിനുണ്ട്.

ഈ സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കും. വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പര്‍ശിക്കാതെ ആയിരിക്കും ശനിയാഴ്ച മുതല്‍ വാഹന പരിശോധന ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ നടത്തുക. ഇതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കയ്യുറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഐഡന്റിറ്റി കാര്‍ഡ്, സത്യവാങ്മൂലം എന്നിവ കൈയില്‍ വാങ്ങി പരിശോധിക്കാന്‍ പാടില്ല. ആവശ്യമെങ്കില്‍ മതിയായ ദൂരത്തുനിന്ന് അവയുടെ ഫോട്ടോയെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. പച്ചക്കറികള്‍, മല്‍സ്യം, മാംസം, മുട്ട, പാക്ക് ചെയ്ത ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും തടയാന്‍ പാടില്ല. ബേക്കറി ഉള്‍പ്പെടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു വിരുദ്ധമായി പൊലീസ് പ്രവര്‍ത്തിക്കുന്നപക്ഷം പൊതുജനങ്ങള്‍ക്ക് അക്കാര്യം തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഡി ജി പി യുടെ കണ്‍ട്രോള്‍ റൂമിനെ അറിയിക്കാം. ഫോണ്‍: 9497900999, 9497900286 , 0471 2722500.

തെരുവുനായ്ക്കള്‍, കുരങ്ങന്മാര്‍ എന്നിവയുടെ ക്ഷേമം ഉറപ്പാക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് പാസ് നല്‍കുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എ ഡിജിപി ഡോ. ബി.സന്ധ്യയെ ചുമതലപ്പെടുത്തി. പൊരിവെയിലില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

അതിനിടെ കേരളത്തിന്റെ ദുരന്തം കേന്ദ്രവും തിരിച്ചറിയുന്നു. ഇതേ തുടര്‍ന്ന് കേരളത്തിന് 460 കോടിയുടെ കേന്ദ്രസഹായം അനുവദിച്ചു ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് കേരളത്തിന് 460.77 കോടി രൂപയുടെ സഹായം ലഭിക്കും. കേരളമടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍(എന്‍ഡിആര്‍എഫ്) നിന്ന് 5,751.27 കോടിയുടെ അധിക ധനസഹായമാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണു ധനസഹായം നല്‍കാന്‍ തീരുമാനമായത്.

കോവിഡ് വൈറസ് ബാധ കേരളത്തെ രൂക്ഷമായി ബാധിച്ചിരിക്കെയാണ് പ്രളയ സഹായമായി കോടികള്‍ സംസ്ഥാനത്തിനു ലഭിക്കുന്നത്. കേരളത്തിനു പുറമേ ബിഹാര്‍(953.17 കോടി), മഹാരാഷ്ട്ര(1758.18 കോടി), നാഗാലാന്‍ഡ്(177.37 കോടി), ഒഡിഷ(1758.18 കോടി), രാജസ്ഥാന്‍(1119.98 കോടി), ബംഗാള്‍(1090.68 കോടി) സംസ്ഥാനങ്ങള്‍ക്കാണു കേന്ദ്ര സഹായം ലഭിക്കുക. പ്രളയം, മണ്ണിടിച്ചില്‍, ബുള്‍ബുള്‍ ചുഴലിക്കാറ്റ്, വരള്‍ച്ച തുടങ്ങിയവയില്‍ ഈ സംസ്ഥാനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിഗണിച്ചാണു ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് സഹായം ലഭിക്കുന്നത്. മൃഗസംരക്ഷണ മേഖലയില്‍ വരള്‍ച്ച കൊണ്ടുണ്ടായ ദുരിതങ്ങള്‍ക്കുള്ള സഹായമായി 11.48 കോടിയുടെ അധിക സഹായം കര്‍ണാടകയ്ക്കും പ്രഖ്യാപിച്ചു

കേരളത്തില്‍ കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളെ ഇന്നലെയും സ്ഥിരീകരിച്ചത്- 34 പേര്‍. കണ്ണൂര്‍ 2 , തൃശൂര്‍ 1, കോഴിക്കോട് 1, കൊല്ലം 1. കൊല്ലത്ത് ആദ്യമായാണു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ കേരളത്തിലെ എല്ലാ ജില്ലകളിലും രോഗമെത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ ദുബായില്‍ നിന്ന് എത്തിയവരാണ്. വിദേശത്തു നിന്ന് എത്തിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 13 പേര്‍ക്കും രോഗം ബാധിച്ചു. ഇടുക്കി ജില്ലയിലെ പൊതുപ്രവര്‍ത്തകനു വൈറസ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല.

വിദേശത്തു നിന്നു വന്നയാളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്. കേരളത്തില്‍ ഇതിനകം 176 പേര്‍ക്കു രോഗം കണ്ടെത്തി. ഇതില്‍ 164 പേരാണു ആശുപത്രിയില്‍ കഴിയുന്നത്. മറ്റുള്ളവര്‍ രോഗം മാറി ആശുപത്രി വിട്ടു.

പ്രതീക്ഷ ക്യൂബന്‍ മരുന്നില്‍
കൊറോണ വൈറസിനെതിരെ ക്യൂബയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നടന്ന അവലോകന യോഗത്തില്‍ ക്യൂബയില്‍ നിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഡ്രഗ്‌സ് കണ്‍ട്രോളറുമായി ബന്ധപ്പെട്ട് അനുമതി വാങ്ങേണ്ട പ്രശ്‌നമാണതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌ക് ഉപയോഗങ്ങളില്‍ എന്‍ 95 മാസ്‌ക് ആശുപത്രികളില്‍ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. നമുക്ക് പരിശോധനാ സംവിധാനം കൂടുതല്‍ വേണ്ടതുണ്ട്. അതിന്റെ ഭാഗമായി റാപ്പിഡ് ടെസ്റ്റ് നടപ്പാക്കേണ്ടതുണ്ടെന്ന് നേരത്തെ കണ്ടിരുന്നു. അതിന്റെ അനുമതി ആവുകയാണ്. അനുമതി ലഭിച്ചാല്‍ ഉടനെ തന്നെ അതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കും. എച്ച് ഐ വി ബാധിതര്‍ക്കുള്ള മരുന്ന് ഇപ്പോള്‍ ജില്ലാ ആശുപത്രികളില്‍ നിന്നാണ് നല്‍കുന്നത്. അത് താലൂക്ക് ആശുപത്രികളില്‍ നിന്ന് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയാന്‍ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കുമെന്നും, രോഗ പ്രതിരോധത്തിനുള്ള എല്ലാ സാധ്യതകളും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആയുര്‍വേദ മരുന്നുകടകള്‍ അടഞ്ഞു കിടക്കുന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ച്ചയായി ആയുര്‍വേദ മരുന്ന് കഴിക്കുന്നവര്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കും. അതുകൊണ്ട് അത്തരം കടകള്‍ തുറന്ന് ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പത്ര വിതരണം തടയരുത്
പത്രഏജന്റുമാരെയും വിതരണക്കാരെയും ലോക്ക് ഡൗണിന്റെ പേരില്‍ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ഇന്നലെ ഉത്തരവിറക്കി. രാവിലെ 4 മുതല്‍ 7 വരെ നടക്കുന്ന വിതരണത്തിന് ആവശ്യമായ സജ്ജീകരണം ചെയ്തുകൊടുക്കാന്‍ പൊലീസുകാര്‍ക്ക് അടിയന്തര സന്ദേശം നല്‍കണമെന്ന് എ.ഡി.ജി.പി. മുതല്‍ സ്റ്റേഷന്‍ ഓഫീസര്‍മാരെയുള്ളവര്‍ക്ക് അയച്ച ഉത്തരവില്‍ പറയുന്നു.

ആരാധനാലയങ്ങളിലേക്ക് പോകുന്ന പൂജാരി,മൗലവി,വികാരി എന്നിവരെയും തടയരുത്.പത്രവിതരണക്കാര്‍ക്കും ഏജന്റുമാര്‍ക്കും സംരക്ഷണവും ജോലി സ്വാതന്ത്ര്യവും നല്‍കണമെന്ന ആവശ്യം മാധ്യമ മേധാവികള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയും (ഐ.എന്‍.എസ്) ഇക്കാര്യം സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category