1 GBP = 94.40 INR                       

BREAKING NEWS

വിടവാങ്ങിയത് വനിതകള്‍ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയപ്രസ്ഥാനമായ ബ്രഹ്മകുമാരീസിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റര്‍; 140 രാജ്യങ്ങളില്‍ രാജയോഗ സെന്ററുകള്‍ സ്ഥാപിക്കുന്നതിനു മുന്‍കയ്യെടുത്ത അസാധാരണ സ്ത്രീത്വം; ലോകത്തിലെ ഏറ്റവും മനഃസ്ഥിരതയുള്ള വനിത: രാജയോഗിനി ദാദി ജാനകിയുടെ വിയോഗത്തില്‍ തേങ്ങി ബ്രഹ്മകുമാരീസ്

Britishmalayali
kz´wteJI³

ജയ്പുര്‍: രാജയോഗിനി ദാദി ജാനകി (104) യുടെ വിയോഗത്തില്‍ തേങ്ങി ബ്രഹ്മകുമാരീസ്. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആത്മീയ മേധാവിയായിരുന്ന ദാദി ജാനകി ഇന്നലെ പുലര്‍ച്ചെ 2നാണ് ലോകത്തോട് വിടപറഞ്ഞ് പോയത്. കഴിഞ്ഞ 2 മാസമായി ശ്വാസകോശ, ഉദര രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. രാജസ്ഥാനിലെ മൗണ്ട് ആബുവിലുള്ള ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്ററിലായിരുന്നു അന്ത്യം. ദാദി ജാനകിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

ബ്രഹ്മകുമാരീസ് കേന്ദ്ര ആസ്ഥാനമായ ശാന്തിവനില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ലളിതമായ ചടങ്ങില്‍ ചുരുക്കം ആളുകള്‍ മാത്രമാണു പങ്കെടുത്തത്. ബ്രഹ്മകുമാരീസിന്റെ സര്‍വ്വസ്വവുമായിരുന്ന ദാദി ജാനകി 2007 ലാണു ബ്രഹ്മകുമാരീസ് ചീഫ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്ള ഹൈദരാബാദില്‍ 1916 ജനുവരി ഒന്നിനാണു ജനനം. വനിതകള്‍ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയപ്രസ്ഥാനമായ ബ്രഹ്മകുമാരീസില്‍ അംഗമായത് 21ാം വയസ്സില്‍.

140 രാജ്യങ്ങളില്‍ രാജയോഗ സെന്ററുകള്‍ സ്ഥാപിക്കുന്നതിനു മുന്‍കയ്യെടുത്തത് ദാദി ജാനകിയാണ്. സ്വച്ഛ് ഭാരത് അഭിയാന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്നു. വളരെ ചിട്ടയോടുള്ള ജചീവിത ക്രമമായിരുന്നു ദാദി ജാനകിയുടേത്. 104-ാം വയസ്സിലും ദിവസവും പുലര്‍ച്ചെ മൂന്നു മണിക്ക് മുന്‍പ് ഉണര്‍ന്നു തയാറായി പ്രഭാത ധ്യാനം നടത്തുമായിരുന്നു.

മരണശേഷം തന്റെ ശരീരം എന്തു ചെയ്യണമെന്ന് ദാദി ജാനകിജി മുന്‍കൂട്ടി പറഞ്ഞിരുന്നു. ഒട്ടും ആര്‍ഭാടങ്ങളില്ലാതെ, സംസ്‌കാരച്ചടങ്ങുകള്‍ ചെയ്യണം എന്നതായിരുന്നു നിര്‍ദ്ദേശം. ഒടുവില്‍ അതു പോലെ തന്നെ സംഭവിച്ചു ഭാരതം മുഴുവന്‍ ലോക്ഡൗണ്‍ ചെയ്ത സമയത്തുതന്നെ ജാനകിജി ഇഹലോകവാസം അവസാനിപ്പിച്ചു. അതിനാല്‍ ആളും അനക്കവുമില്ലാതെ തന്നെ ദാദി ലോകത്തോട് വിടപറഞ്ഞു.

കേരളത്തില്‍ 3 തവണ വന്നിട്ടുള്ള ദാദി ജാനകി യാത്രകളെ ഇഷ്ടപ്പെട്ടിരുന്നു. 2004ല്‍ തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു നടന്ന മഹാതപസ്വിനി സംഗമത്തില്‍ ദാദിജി ഒരു ലക്ഷം പേരെയാണു നിശ്ശബ്ദരാക്കി ധ്യാനിച്ചിരുത്തിയത്. ഇത്രയേറെ ശാക്തീകരിക്കപ്പെട്ട ഒരു വനിതയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. 103ാം വയസ്സില്‍ 2019ല്‍ 72,000 കിലോമീറ്ററാണ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ പരിപാടികള്‍ക്കായി ദാദിജി സഞ്ചരിച്ചത്. വിദേശ സഞ്ചാരങ്ങള്‍ വേറെയും.

1978ല്‍ യുഎസിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലുള്ള മെഡിക്കല്‍ സയന്റിസ്റ്റുകളുടെ ഗവേഷണത്തിന്റെ ഭാഗമായി ദാദിജിയെ ഇഇജി ടെസ്റ്റിലൂടെ 'ഡെല്‍റ്റ ബ്രെയിന്‍ വുമണ്‍' എന്നു രേഖപ്പെടുത്തി. ഏറ്റവും മനഃസ്ഥിരതയുള്ള വനിത എന്ന ഈ അംഗീകാരം ഇന്നും ദാദിജിക്കു സ്വന്തം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category