1 GBP = 92.50 INR                       

BREAKING NEWS

കൊറോണ കെട്ടടങ്ങും മുന്‍പ് യൂറോപ്പിനേയും അമേരിക്കയേയും കാത്തിരിക്കുന്നത് ലഹളകളുടെ കാലം; രോഗം ബാധിച്ചവരില്‍ ഏറെയും പാവങ്ങള്‍ ആയതിനാലും, നിത്യവൃത്തിക്ക് കഷ്ടപ്പാട് വരുമെന്നതിനാലും തെരുവിലിറങ്ങുമെന്ന് ഭയന്ന് റെഡ്ക്രോസ്സ്; സാമ്പത്തിക മാന്ദ്യത്തേക്കാള്‍ പാശ്ചാത്യലോകത്തെ ഭയപ്പെടുത്തുന്നത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവന്റെ ലഹളകളാകാം

Britishmalayali
kz´wteJI³

86,000 ത്തില്‍ അധികം പേര്‍ക്കാണ് ഇറ്റലിയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 9000 കടക്കുകയും ചെയ്തിരിക്കുന്നു. ഫ്രാന്‍സില്‍ മരണം രണ്ടായിരത്തോടടുക്കുന്നു. സ്‌പെയിനില്‍ 5000 വും. അമേരിക്കയിലാണെങ്കില്‍ കടിഞ്ഞാണില്ലാതെ തുടരുകയാണ് കൊറോണയുടെ അശ്വമേധം. ഈ സാഹചര്യത്തില്‍ ലോകം വളരെ വലിയൊരു സാമൂഹ്യ പ്രതിസന്ധി അഭിമുഖീകരിക്കാന്‍ പോവുകയണെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ്ക്രോസ് ആന്‍ഡ് റെഡ് ക്രസന്റ് സൊസൈറ്റീസ് തലവന്‍ ഫ്രാന്‍സെസ്‌കോ റോക്ക മുന്നറിയിപ്പ് നല്‍കുന്നു. നിര്‍ധനരരുടെ ഇടയില്‍ ആത്മഹത്യാ നിരക്കും വര്‍ദ്ധിച്ചേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ ഒരു വിശദീകരണ യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത് പാര്‍ശ്വവത്കൃത വിഭാഗത്തിന്റെ ജീവിതത്തെ ഈ കൊറോണ എങ്ങിനെ ബാധിക്കുമെന്നതിനെ കുറിച്ചാണ്. എല്ലാ നഗരപ്രാന്തങ്ങളിലും ഇരുണ്ട ഗര്‍ത്തങ്ങള്‍ എന്നറിയപ്പെടുന്ന ഇടങ്ങളില്‍ ജീവിക്കുന്ന ഒരു വിഭാഗമുണ്ട്. സമൂഹത്തിന്റെ സുഖസൗകര്യങ്ങളോ, ഭരണകൂടം നല്‍കുന്ന സംരക്ഷണങ്ങള്‍ക്കോ അര്‍ഹതയില്ലാത്ത വിഭാഗം. അവരില്‍ രൂപപ്പെടുന്ന അസ്വസ്ഥതകള്‍ ഏത് രൂപത്തിലായിരിക്കും എന്നതാണ് ഭയപ്പെടുത്തുന്ന വസ്തുത എന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ അസ്വസ്ഥത മറനീക്കി പുറത്ത് വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇതൊരു സാമൂഹിക ബോംബാണ്. ഏത് നിമിഷവും ഇത് പൊട്ടിത്തെറിക്കാം, കാരണം അവര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നുംതന്നെയില്ല. അദ്ദേഹം പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിന്റെ പ്രകമ്പനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ദൃശ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ നഗരങ്ങളിലും ഉണ്ട്, ഒറ്റപ്പെട്ട ജോലികള്‍ ചെയ്ത് അന്നന്നത്തേക്കുള്ള ആഹാരം സമ്പാദിക്കുന്ന ഒട്ടനവധി പേര്‍. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കോ സംരക്ഷണങ്ങള്‍ക്കോ ഇവര്‍ അര്‍ഹരുമല്ല. കൊറോണാനന്തരകാലത്തെ തകര്‍ന്ന സമ്പദ്ഘടനയില്‍ ഒരു വരുമാനം കണ്ടെത്താനാകാതെ വരുമ്പോള്‍ അവര്‍ തെരുവിലിറങ്ങിയാല്‍ അത് പല രാജ്യങ്ങളിലും ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കും. അദ്ദേഹം പറഞ്ഞു.

ഏകദേശം 14 മില്ല്യണ്‍ വോളന്റെയേഴ്സുള്ള ഐ എഫ് ആര്‍ സിക്ക് ലോകത്താകമാനം 192 രാജ്യങ്ങളില്‍ സാന്നിദ്ധ്യവുമുണ്ട്. ലോകമാകമാനമുള്ള കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ സജീവമായി പങ്കെടുക്കുന്ന സംഘടന ഈയിടെ ലോകത്ത് എല്ലായിടത്തുമുള്ള പാര്‍ശ്വവത്കൃത ജനങ്ങളെ കൊറോണ ബാധയില്‍ നിന്നും രക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി 67 മില്ല്യണ്‍ പൗണ്ടിന്റെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category