1 GBP = 97.00 INR                       

BREAKING NEWS

മനുഷ്യന്റെ ലങ്സില്‍ പിടികൂടിയാല്‍ പിന്നെ 90 ശതമാനം പേരും മരിക്കും; ആ മഹാ രോഗത്തിന്റെ പേര് കൊറോണ വൈറസ് എന്നാണ്; രണ്ട് കൊല്ലം മുന്‍പ് കൊറിയന്‍ ഭാഷയില്‍ ഇറങ്ങിയ ഒരു നെറ്റ്ഫ്ളിക്സ് വെബ്സീരിസ് ഇപ്പോള്‍ സൂപ്പര്‍ വൈറലാകുന്നത് ഇങ്ങനെ; ലോകമെമ്പാടുമുള്ളവര്‍ക്ക് ഇപ്പോള്‍ ചര്‍ച്ച ഇത് മാത്രം

Britishmalayali
kz´wteJI³

പ്പോള്‍ ലോകമെമ്പാടമുള്ള ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് രണ്ട് വര്‍ഷം മുമ്പ് കൊറിയന്‍ ഭാഷയില്‍ ഇറങ്ങിയ ഒരു നെറ്റ്ഫ്ളിക്സ് വെബ്സീരിസിനെ കുറിച്ചാണ്. കൊറോണ വൈറസിനെ കുറിച്ചും അത് മനുഷ്യരിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചും ആണ് 2018ല്‍ പുറത്തിറങ്ങിയ ഈ വെബ് സീരിസില്‍ ചര്‍ച്ച ചെയ്യുന്നത്. മനുഷ്യന്റെ ലങ്സില്‍ പിടികൂടിയാല്‍ പിന്നെ 90 ശതമാനം പേരും മരിക്കുന്ന ഈ മഹാരോഗത്തിന് കാരണം കൊറോണ വൈറസ് ആണെന്നും ഈ രോഗം ബാധിച്ചാല്‍ പിന്നെ പനി പോലുള്ള രോഗ ലക്ഷണം ഉള്ളവരെ എല്ലാം 14 ദിവസത്തെ നിരീക്ഷണത്തില്‍ വയ്ക്കണമെന്നും എല്ലാം ഈ വെബ് സീരിസില്‍ പറയുന്നുണ്ട്.

ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വെബ് സീരിസ് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കഥയില്‍ പറഞ്ഞിരിക്കുന്നത് പോലെ കൊറോണ വൈറസ് ആക്രമിക്കുന്നത് ശ്വാസകോശത്തെയാണ്. അതു പോലെ തന്നെ 14 ദിവസത്തെ ഇന്‍ക്യുബേഷന്‍ പീരിഡും യാഥാര്‍ത്ഥ്യമായി. ഈ ഫിക്ഷണല്‍ വേര്‍ഷനില്‍ ഈെേ െവറസിനെ ഒരു ആയുധമായാണ് ഉപയോഗിക്കുന്നത്. ഇരകളാകുന്നവരില്‍ 90 ശതമാനം പേരും മരിക്കുകയും ചെയ്യുന്നുണ്ട്. ഈ വെബ്സീരിസിലും ശ്വാസകോശത്തെയാണ് ഈ വൈറസ് ബാധിക്കുക എന്നും വ്യക്തമായി പറയുന്നുണ്ട്.

സാര്‍സ്, എംഇആര്‍എസ് വൈറസ് ഫാമിലിയില്‍ പെട്ടതാണ് ഇതെന്നും ഡോക്ടര്‍ പറയുന്നുണ്ട്. രോഗമുക്തി നേടാനുള്ള മാര്‍ഗം ഡോക്ടറോട് തിരക്കുന്നുണ്ടെങ്കിലും ഇതിന് മരുന്ന് കണ്ട് പിടിച്ചിട്ടില്ലെന്നും മരുന്ന് കണ്ട് പിടിക്കേണ്ടതായുണ്ടെന്നും നിലവില്‍ രോഗമ മാറാന്‍ മരുന്നില്ലെന്നും പറയുന്നു. എന്തായാലും ഈ കൊറിയന്‍ വെബ് സീരിസ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇതോടെ ഈ വെബ് സീരിസ് നിരവധി പേരാണ് നെറ്റ് ഫ്ളിക്സില്‍ കണ്ടു കഴിഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category