1 GBP = 92.50 INR                       

BREAKING NEWS

വീട്ടിനുള്ളില്‍ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടര്‍ത്താന്‍ നമുക്ക് കൈ കോര്‍ക്കാം; ഇന്‍ഫോസിസിലെ സീനിയര്‍ ആര്‍ക്കിടെക്കിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോള്‍ അന്വേഷണം നടത്തി ഞൊടിയിടയില്‍ പുറത്താക്കി ടെക്കി ഭീമന്‍; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാര്‍ത്ഥ ഭീകരനെന്ന് സോഷ്യല്‍ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവില്‍ നിന്നുള്ള വമ്പന്‍ വിവാദം ഇങ്ങനെ

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പോരാടുമ്ബോള്‍ വിചിത്രവും വിവാദവുമായ പ്രസ്താവന നടത്തി ഇന്‍ഫോസിസ് ഉദ്യോഗസ്ഥനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് വ്യാപക പ്രതിഷേധം. ഐടി മേജര്‍ ഇന്‍ഫോസിസില്‍ ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദ് എന്ന യുവാവ് പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമയ്ക്കണമെന്നും വൈറസ് പരത്തണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരിക്കുന്നു. ഇതാണ് പ്രതിഷേധം ആളിക്കത്തിയത്. ഇതോടെ നടപടിയുമായി ഇന്‍ഫോസിസും രംഗത്ത് എത്തി. ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ഇന്‍ഫോസിസ് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥനാണ് മുജീബ്. മുജീബിന്റെ വാക്കുകള്‍ ഇങ്ങനെ, 'പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കാതെ ചുമക്കുക. വൈറസ് പരക്കട്ടെ. ഇതിനായി നമുക്ക് കൈകോര്‍ക്കാം'. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മുജീബിന്റെ പോസ്റ്റ് വ്യാപകമായി പ്രചരിച്ചു .പോസ്റ്റ് വിവാദമായതോടെ ഇന്‍ഫോസിസ് കമ്പനി കടുത്ത തീരുമാനം എടുക്കുകയായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസിലാക്കി പ്രാഥമിക അന്വേഷണം നടത്തിയതായി അധികൃതര്‍ പറഞ്ഞു. ഇയാള്‍ തെറ്റുകാരനാണെന്ന് കണ്ടെത്തിയെന്നും മുജീബിനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടെന്നും ഇന്‍ഫോസിസ് അറിയിച്ചു.

ഇത്തരക്കാര്‍ സമൂഹത്തിനു തന്നെ അപകടമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മാരകമായ കൊറോണ വൈറസ് പ്രചരിപ്പിക്കാന്‍ പരസ്യമായി ആഹ്വനം ചെയ്ത ഇന്‍ഫോസിസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ യഥാര്‍ത്ഥ ഭീകരന്‍ എന്നാണ് സോ്ഷ്യല്‍ മീഡിയ വിശദീകരിക്കുന്നത്. ഇരുപത്തിയഞ്ചു കാരനായ മുജീബ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത് ക്രൈംബ്രാഞ്ചാണ്. മുജീബിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ഇന്‍ഫോസിസിന്റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാണ്. ഇന്‍ഫോസിസിന് അത്തരം പ്രവൃത്തികളോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. അതനുസരിച്ച് മുജീബിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി കമ്പനിയും അറിയിച്ചു.

ഈ മാസം ആദ്യം ഒരു ജീവനക്കാരന് രോഗം ബാധിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് ഇന്‍ഫോസിസ് ഒരു കെട്ടിടത്തിലെ തങ്ങളുടെ മുഴുവന്‍ ജീവനക്കാരേയും ഒഴിപ്പിച്ചിരുന്നു. കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന തരത്തില്‍ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചുവെന്ന കേസില്‍ നാഗ്പുരില്‍ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. അമിത് പ്രാഥ്വി, ജയ് ഗുപ്ത, ദിവ്യാന്‍ഷു മിശ്ര എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാള്‍ നഗരത്തിലെ ക്ലബ് ഉടമയാണ്. കഴിഞ്ഞ 24 നാണ് ഓഡിയോ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. നാഗ്പുരില്‍ മാത്രം 59 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇവ ജനങ്ങളില്‍ ഭീതി പരത്തുന്നതായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കോവിഡ് പ്രചരണത്തില്‍ അറസ്റ്റിലായ മറ്റ് കേസുകള്‍ക്കെല്ലാം അപ്പുറത്തായിരുന്നു ബംഗളൂരു ഇന്‍ഫോസിസിലെ മുജീബ് മുഹമ്മദിന്റെ പോസ്റ്റ്.

കൊറോണ വൈറസ് ദിനം പ്രതി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത യുവാവിനെതിരെ വ്യാപക പ്രതിഷേധമാണ് എങ്ങും ഉയര്‍ന്നത്. ബാംഗ്ലൂര്‍ നിവാസിയായ മുജീബിന്റേത് ഫെയ്സ് ബുക്കിലൂടെ വൈറസ് പടര്‍ത്താനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഇയാളുടെ മറ്റ് ബന്ധങ്ങളും പൊലീസ് അന്വേഷിക്കും. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category