1 GBP = 92.50 INR                       

BREAKING NEWS

പ്രണയ വിവാഹവും 71 ദിവസത്തെ ദാമ്പത്യവും; പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തപ്പോള്‍ കലി കയറി; പ്രതികാരം തീര്‍ക്കാന്‍ വാതിലടച്ച് ക്രൂരമായി മര്‍ദ്ദിച്ചു; കമ്പി വടി കൊണ്ട് തല്ലി അവശയാക്കി മദ്യം വായിലൊഴിച്ച് അര്‍ദ്ധ ബോധാവസ്ഥയിലാക്കി; പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി കൊന്നത് പ്രിയതമന്‍; ഏറെ പ്രതീക്ഷയുമായി വീട്ടുകാരെ പിണക്കി ഇറങ്ങിയ രാകേന്ദുവിനെ കൊന്നത് ഭര്‍ത്താവായ ആദര്‍ശ് തന്നെ; പോത്തന്‍കോടിനെ നടുക്കി 19കാരിയുടെ കൊലപാക രഹസ്യം പുറത്ത്

Britishmalayali
എം മനോജ് കുമാര്‍

പോത്തന്‍കോട്: പോത്തന്‍കോടെ രാകേന്ദു (19)വിന്റെ മരണം കൊലപാതകം. പ്രേമിച്ച് വിവാഹം കഴിച്ച രാകേന്ദുവിനെ ഭര്‍ത്താവ് ആദര്‍ശ് ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. പോത്തന്‍കോടിനെ നടുക്കിയ ദാരുണമായ കൊലപാതകത്തിന്റെ കഥയാണ് ഇപ്പോള്‍ ചുരുള്‍ നിവരുന്നത്. വെറും 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിന്നൊടുവിലാണ് കഴിഞ്ഞ 23 നു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ രാകേന്ദുവിനെ കണ്ടത്. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്. രാകേന്ദുവിനെ ജീവനോടെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു എന്നാണ് ചോദ്യം ചെയ്യല്‍ വേളയില്‍ ഭര്‍ത്താവ് ആദര്‍ശ് വെളിപ്പെടുത്തിയത്. രാകേന്ദുവിന്റെ കൊലപാതകത്തെ തുടര്‍ന്നു അറസ്റ്റിലായ ആദര്‍ശിനെ പോത്തന്‍കോട് പൊലീസ് ഇന്നു റിമാന്‍ഡ് ചെയ്യും.

ആദര്‍ശിന്റെ പരസ്ത്രീ ബന്ധം രാകേന്ദു ചോദ്യം ചെയ്തതില്‍ രോഷാകുലനായാണ് ഭാര്യയെ കെട്ടിത്തൂക്കി കൊന്നത് എന്നാണ് ആദര്‍ശ് മൊഴി നല്‍കിയത്. ക്രൂരമായ വിധത്തിലാണ് രാകേന്ദു കൊല ചെയ്യപ്പെട്ടത്. മറ്റൊരു പെണ്‍കുട്ടിയുമായുള്ള ആദര്‍ശിന്റെ ബന്ധം രാകേന്ദു ചൂണ്ടിക്കാട്ടി. ഇത് തര്‍ക്കത്തിന് വഴിവെച്ചു. കുപിതനായ ആദര്‍ശ് അന്ന് രാത്രി വാതിലടച്ച് രാകേന്ദുവിനെ മര്‍ദ്ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ട് മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം മദ്യം വായിലൊഴിച്ച് അര്‍ദ്ധബോധാവസ്ഥയിലാക്കി. അതിനു ശേഷം പുതപ്പെടുത്ത് കുരുക്കുണ്ടാക്കി ഭാര്യയെ കെട്ടിത്തൂക്കി കൊല്ലുകയായിരുന്നു. രാവിലെ അച്ഛന്‍ പത്തുമണിക്ക് കതക് തട്ടിത്തുറന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. അതിനുശേഷം അയല്‍വീട്ടുകാരെ വിവരമറിയിച്ച ശേഷം ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. അതിനു ശേഷമാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. സ്വാഭാവിക മരണത്തിനാണ് പോത്തന്‍കോട് പൊലീസ് കേസ് എടുത്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിയുന്നത്-പൊലീസ് മറുനാടനോട് പറഞ്ഞു.

അഞ്ചു വര്‍ഷം പ്രേമവുമായി പിറകെ നടന്ന ശേഷമാണ് ടിപ്പര്‍ ലോറി ഡ്രൈവറായ ആദര്‍ശ് രാകേന്ദുവിനെ താലി ചാര്‍ത്തുന്നത്. 71 ദിവസം മാത്രം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് രാകേന്ദു കൊല ചെയ്യപ്പെടുന്നത്. രണ്ടു വീട്ടുകാരും ഇവരുടെ പ്രണയത്തിനു എതിരായിരുന്നു. നിറമണ്‍കര എന്‍എന്‍എസ് കോളജില്‍ ബി.എ ഹിസ്റ്ററി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദര്‍ശ് ടിപ്പര്‍ ലോറി ഡ്രൈവറും ട്യൂട്ടോറിയല്‍ അദ്ധ്യാപകനുമായിരുന്നു. ഇങ്ങനെ ക്ലാസ് എടുക്കുന്ന വേളയിലാണ് രാകേന്ദു ആദര്‍ശുമായി അടുത്തത്. പ്രണയം വീട്ടില്‍ അറിഞ്ഞതോടെ ഇരുവീട്ടുകാരും എതിരായി. പെണ്‍കുട്ടി നായര്‍ സമുദായവും ആദര്‍ശ് നാടാര്‍ സമുദായവുമാണ്. അതുകൊണ്ട് തന്നെ കടുത്ത എതിര്‍പ്പാണ് വീട്ടുകാര്‍ പ്രകടിപ്പിച്ചത്. പക്ഷെ വീട്ടുകാരെ ധിക്കരിച്ച് രാകേന്ദു ആദര്‍ശിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. വിവാഹം കഴിഞ്ഞു മൂന്നു മാസത്തിന്നിടെ തന്നെ രാകേന്ദു കൊല ചെയ്യപ്പെടുകയും ചെയ്തു.

മകളുടെ മരണത്തില്‍ വിശദ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് വേറ്റിനാട് ഐകുന്നത്തില്‍ ശിവാലയത്തില്‍ രാജേന്ദ്രന്‍ നായര്‍ പോത്തന്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മരണത്തിനു തലേ ദിവസം രാത്രി 11 ന് രാകേന്ദു അമ്മ ലീനയെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അത് തടസപ്പെടുത്തും പോലെ തോന്നി. പിന്നീട് പലവട്ടം അങ്ങോട്ടു ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. ഇതാണ് സംശയങ്ങള്‍ക്ക് കാരണമെന്ന് രാജേന്ദ്രന്‍ നായര്‍ പൊലീസില്‍ പറഞ്ഞത്. 20 മിനിട്ടിനു ശേഷം ഫോണില്‍ വീണ്ടും വിളി വന്നു. രാവിലെ വിളിക്കാമെന്നു മാത്രമാണ് പറഞ്ഞത്.

അടുത്ത ദിവസം രാവിലെ അങ്ങോട്ടു വിളിച്ചപ്പോള്‍ രാകേന്ദുവിന്റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. 10.30 ന് ഭര്‍ത്താവ് ആദര്‍ശിന്റെ ഫോണില്‍ വിളിച്ചു. ഒരു ബന്ധുവാണ് ഫോണ്‍ എടുത്തത്. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. മകള്‍ അബദ്ധം കാട്ടിയെന്നും ആശുപത്രിയില്‍ കൊണ്ടുപോയെന്നും പറഞ്ഞു. വിവരം അറിഞ്ഞയുടനെ സ്ഥലത്തെത്തിയെങ്കിലും അവിടെ ആദര്‍ശിന്റെ അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നാണ് രാകേന്ദുവിന്റെ അച്ഛന്റെ പരാതി.

പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതെന്നും രാജേന്ദ്രന്‍ നായര്‍ പറഞ്ഞു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം വേറ്റിനാട്ടുള്ള വീട്ടുവളപ്പിലായിരുന്നു സംസ്‌കരിച്ചത്. നിറമണ്‍കര എന്‍എന്‍എസ് കോളജില്‍ ബി.എ ഹിസ്റ്ററി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച രാകേന്ദു. ആദര്‍ശുമായി പ്രണയവിവാഹമായിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ വേങ്കമല ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

അതിനുശേഷം രാകേന്ദു മാതാപിതാക്കളെ കാണാന്‍ വന്നിട്ടില്ലെന്നും അമ്മയെയും സഹോദരിയെയും ഇടയ്ക്കിടയ്ക്ക് ഫോണില്‍ വിളിക്കാറുണ്ടായിരുന്നെന്നും പിതാവ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category