1 GBP = 92.00 INR                       

BREAKING NEWS

മതിലില്‍ ശക്തിയായി ഇടിച്ച് നെഞ്ചില്‍ അടിച്ച് കൊണ്ട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറയുന്ന അയല്‍ക്കാരന്‍; നമ്മള്‍ ഒറ്റയ്ക്കായതു കൊണ്ടല്ലെ അമ്മേ.. ഞാന്‍ ഇത് പറയാതിരുന്നത്; ഞാന്‍ ഇക്കാര്യം പറഞ്ഞാല്‍ അമ്മ ചോദിക്കാന്‍ പോകുകയും അത് വലിയ പ്രശ്‌നമാകുകയും ചെയ്യും; അതു കൊണ്ടാ ഞാനിക്കാര്യങ്ങളൊന്നും പറയാതിരുന്നത്; എന്റെ അമ്മയ്ക്കും അനിയനും ഒന്നും സംഭവിക്കരുത്: മരണക്കിടക്കയിലും അമ്മയോട് ഗോപിക പങ്കുവച്ചത് ഭീതി മാത്രം; കാഞ്ഞങ്ങാട്ടുകാരന്‍ സിബിയുടെ ക്രൂരതയില്‍ കരഞ്ഞ് തളര്‍ന്ന് സിനിയും മകനും

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: യുവാവിന്റെ ഭീഷണിയെ തുടര്‍ന്ന് പേടിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത ഗോപിക ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ മാനസിക പീഡനം. അയല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സിബി പല തവണ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നതായി ആശുപത്രിക്കിടക്കയില്‍ വച്ച് ഗോപിക മാതാവ് സിനിയോട് പറഞ്ഞിരുന്നു.

മതിലില്‍ ശക്തിയായി ഇടിക്കുകയും നെഞ്ചില്‍ അടിച്ച് കൊണ്ട് എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞ് പലപ്പോഴും പിന്നാലെ വന്നിരുന്നു. 19 ന് പരീക്ഷയ്ക്ക് പോകുമ്പോള്‍ രാവിലെ പിന്നാലെ സിബി എത്തുകയും എന്നെ ഇഷ്ടമാണ് എന്ന് പറയണമെന്ന് ആവിശ്യപ്പെട്ടു. എന്നാല്‍ അതിന് തയ്യാറാകാതെ വന്നപ്പോള്‍ നിന്റെ പേര് എഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്നും അങ്ങനെ നിന്നെ പൊലീസ് പിടിച്ചു കൊണ്ട് പോകുമെന്നും ഭീഷണിപ്പെടുത്തി. കൂടാതെ പോക്കറ്റിലുണ്ടായിരുന്ന നോട്ട്‌സ് എടുത്ത് നീ അങ്ങനെ ഇപ്പോള്‍ പഠിച്ചു വലിയ ആളാകേണ്ട എന്ന് പറഞ്ഞ് കീറിക്കളയുകയുമായിരുന്നു എന്നാണ് ഗോപിക മാതാവിനോട് പറഞ്ഞത്.

നമ്മള്‍ ഒറ്റയ്ക്കായതു കൊണ്ടല്ലെ അമ്മേ..ഞാന്‍ ഇത് പറയാതിരുന്നത്. ഞാന്‍ ഇക്കാര്യം പറഞ്ഞാല്‍ അമ്മ ചോദിക്കാന്‍ പോകുകയും അത് വലിയ പ്രശ്‌നമാകുകയും ചെയ്യും. അതു കൊണ്ടാ ഞാനിക്കാര്യങ്ങളൊന്നും പറയാതിരുന്നത്. എന്റെ അമ്മയ്ക്കും അനിയനും ഒന്നും സംഭവിക്കരുത് എന്നും ഗോപിക പറഞ്ഞിരുന്നു. അവന്‍ ദുഷ്ടനാ, എന്തും ചെയ്യാന്‍ മടിയില്ലാത്തവനാണ്. എനിക്ക് അത്രക്ക് പേടിയായിട്ടാ. ഞാനില്ലാതായാല്‍ എന്റെ അമ്മയ്ക്കും അനിയനും ഒന്നും സംഭവിക്കില്ലല്ലോ എന്നും വേദനയ്ക്കിടയിലൂടെ ഗോപിക പറഞ്ഞിരുന്നതായി സിനി പറയുന്നു. ഇതില്‍ നിന്നെല്ലാം സിബി പെണ്‍കുട്ടിയെ എത്രത്തോളം മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും.

സിനിയുടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് മറ്റൊരു വീട്ടിലാണ് താമസം. നിര്‍ദ്ധന കുടുംബമാണ് ഇവരുടേത്. വീട്ടുവേലയ്ക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് കുടുംബം പുലര്‍ത്തിയിരുന്നത്. വീട്ടു വേല കഴിഞ്ഞ് വരുന്ന സമയത്താണ് ഗോപികയുടെ കൂട്ടുകാരിയുടെ പിതാവ് ഫോണില്‍ വിളിച്ച് രാവിലെ മകളുടെ നേരെ സിബി നടത്തിയ അതിക്രമത്തെ പറ്റി പറയുന്നത്. വേഗം തന്നെ വീട്ടിലെത്തി മകളോട് ഇതിനെ പറ്റി ചോദിച്ചു. പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു ഗോപിക രാവിലെ നടന്ന സംഭവങ്ങള്‍ പറഞ്ഞത്. പ്രശ്‌നം ഉണ്ടാക്കേണ്ട എന്നും സിനിയുടെ വീട്ടില്‍ പോയി നില്‍ക്കാം എന്നും പറഞ്ഞിരുന്നു. എന്നാല്‍ വൈകുന്നേരം ഗോപിക വീട്ടില്‍ കരുതിയിരുന്ന മണ്ണെണ്ണ തലയിലൂടെ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

സിബി ഗോപികയെ വല്ലാതെ പേടിപ്പിച്ചിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. മരണ മൊഴിയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെ ശല്യം ചെയ്യുന്ന വിവരം വീട്ടില്‍ പറയുകയോ പ്രശ്‌നമുണ്ടാക്കുകയോ ചെയ്യുകയാണെങ്കില്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുകൊണ്ടാണ് പേടിച്ച് വിവരം മറ്റാരെയും അറിയിക്കാതിരുന്നത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്ന ഇയാളെ കണ്ടാല്‍ തന്നെ പേടി വരും. കുറച്ച് വര്‍ഷങ്ങളായിട്ടേയുള്ളൂ സിബിയും കുടുംബവും കങ്ങരപ്പടിയില്‍ ഗോപികയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ട്. അയല്‍വാസികളുമായി യാതൊരു സഹകരണവുമില്ലാത്തവരാണ് ഇവര്‍. വയോധികരായ ദമ്പതികളും ഇയാളുടെ അമ്മയും ഇയാളും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.

കങ്ങരപ്പടി പല്ലാങ്ങാട്ട് വീട്ടില്‍ സാബുവിന്റെയും സിനിയുടെയും മകള്‍ ഗോപികയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സിബിയുടെ നിരന്തരമായ ശല്യപ്പെടുത്തലും ദേഹോപദ്രവവുമായിരുന്നു. ഗോപികയുടെ പിന്നാലെ പ്രണയാഭ്യര്‍ത്ഥനയുമായി നടന്ന ഇയാളെ അവഗണിച്ചതിനാല്‍ കടുത്ത പകയുണ്ടായിരുന്നു. അതിനാല്‍ മിക്കപ്പോഴും ഇയാള്‍ ഗോപികയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് ഗോപിക ആത്മഹത്യ ചെയ്തത്. ഗോപിക ആത്മഹത്യക്ക് ശ്രമിച്ച ദിവസം രാവിലെ പരീക്ഷയ്ക്ക് പോകുന്നതിനിടയില്‍ വഴിയില്‍ വച്ച് സിബി തടയുകയും വാക്കേറ്റമുണ്ടാകുകയും ചെയ്തു. നോട്ട്‌സ് എഴുതിയ പേപ്പര്‍ വലിച്ചു കീറിയെറിയുകയും മറ്റും ചെയ്യുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ഇക്കാര്യം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ പിതാവിനോട് പറഞ്ഞു. പിതാവാണ് ഈ വിവരം ഗോപികയുടെ മാതാവിനോട് പറഞ്ഞത്.

കാഞ്ഞങ്ങാട് സ്വദേശിയായ സിബി വാടകയ്ക്കാണ് പെണ്‍കുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നത്. വാടക വീടിന്റെ ഉടമ ഗോപികയുടെ വീടുമായി അടുത്ത സൗഹൃദമുള്ളയാളാണ്. അതിനാല്‍ ഇയാളെ പറ്റി പരാതി പറയാന്‍ മാതാവ് സിനി വാടക വീടിന്റെ ഉടമയെ കാണാനായി പുറത്തേക്കിറങ്ങി. ഈ സമയമാണ് ഗോപിക വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദോഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണച്ച് കളമശേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതു കൊണ്ട് തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയില്‍ തുടരുമ്പോഴാണ് ബുധനാഴ്ച രാത്രി 9 മണിയോടെ ഗോപിക മരണത്തിന് കീഴടങ്ങിയത്.

സംഭവം നടന്ന ദിവസം തന്നെ സിബിയെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ലഹരി ഉപയോഗിച്ചതിനെതുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു. സ്വകാര്യ ബസിലെ തൊഴിലാളിയായ ഇയാള്‍ ലഹരിക്കടിമയാണ്. നാലു വയസുകാരനായ ഗോവിന്ദ് സഹോദരനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category