1 GBP = 94.20 INR                       

BREAKING NEWS

കാസര്‍കോട് അതീവ ജാഗ്രത; പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു; സഹപാഠികള്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം; രോഗം സ്ഥിരീകരിച്ചത് പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട കുട്ടിക്ക്; ജില്ലയില്‍ പുതുതായി 34 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 81 ആയി; കേന്ദ്രസര്‍വ്വകലാശാലയെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് അധികൃതര്‍

Britishmalayali
kz´wteJI³

കാസര്‍കോട്: എല്ലാ ജില്ലകളിലും കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. കൂടാതെ, കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മൂന്നു പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാളുടെ മകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നുള്ള വവിരങ്ങള്‍ പുറത്തു വരുന്നത്.

പത്ത് എഫ് ഡിവിഷനിലാണ് കുട്ടി പഠിക്കുന്നത്. എന്നാല്‍ പത്ത് എ ക്ലാസിലാണ് കുട്ടി പരീക്ഷ എഴുതിയത്. ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ പതിനൊന്നിനും അമ്പത്തിയാറ് വയസിനും ഇടയിലുള്ള 34 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ ആശങ്കയുണ്ടാക്കിയതോടെ ജില്ലയില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ വരുത്താനും തീരുമാനിച്ചു. തൊട്ടടുത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെ കൊറോണ ആശുപത്രിയാക്കി മാറ്റി. 200 കിടക്കകളും 40 ഐ.സി.യു കിടക്കകളും 15 വെന്റിലേറ്ററുകളും ഒരുക്കിയിട്ടുണ്ട്.

അതേസമയം, ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 11 പേര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരും 23 പേര്‍ ദുബായില്‍ നിന്നും വന്നവരുമാണ്. ഇതില്‍ 9 സ്ത്രീകളും 25 പുരുഷന്മാരുമാണ്. ജില്ലയില്‍ 6085 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 103 പേരെ ആശുപത്രികളിലാണ് നിരീക്ഷിക്കുന്നത്. 308 പേരുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.

കാസര്‍കോട് മെഡിക്കല്‍ കോളേജിനെയും ഇത്തരത്തില്‍ മാറ്റുകയാണ്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയെ കൊറോണയുടെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റി. വിപുലമായ ടെസ്റ്റിങ് സംവിധാനം ഇവിടെയുണ്ട്. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടന്‍ ഇത് ആരംഭിക്കും. കാസര്‍കോട്ട് നിന്ന് ദിവസേന മംഗലാപുരത്തെ ആശുപത്രികളില്‍ പോയി ഡയാലിസിസ് നടത്തുന്നവരുണ്ട്.

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവര്‍ക്ക് കര്‍ണാടകത്തിലേക്ക് പോകാനാവുന്നില്ല. ഇവരെയെല്ലാം ഉള്‍ക്കൊള്ളാനുള്ള ശേഷി കണ്ണൂര്‍ ജില്ലയ്ക്കില്ല. അതിനാല്‍ കര്‍ണാടക സര്‍ക്കാരുമായി ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

കോവിഡ് രോഗം പടരുമ്പോള്‍ ഏറ്റവും ആശങ്കയിലുള്ളത് കാസര്‍കോട് നഗരവും അതിന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങളും തന്നെയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും ഈ പ്രദേശത്തുള്ളവര്‍ക്കാണ്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ രോഗ ഭീഷണിയുള്ളത് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലാണ്. രോഗം സ്ഥിരീകരിച്ച ഏരിയാല്‍ സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് കൂടുതലും നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച തളങ്കര സ്വദേശിയും ഒട്ടേറെപ്പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആ പ്രദേശവും ഏറ്റവും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. തുടക്കത്തില്‍ രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയില്‍ നിന്നാണ് രോഗം ഇതുവരെ കൂടുതല്‍ പേരിലേക്ക് പടര്‍ന്നത്. അടുത്ത ബന്ധുക്കള്‍ക്കും സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍ അവിടെയും ആരോഗ്യവകുപ്പ് കടുത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

കാസര്‍കോട് നഗരത്തിനോട് ചേര്‍ന്ന അണങ്കൂര്‍, ഉളിയത്തടുക്ക, ചന്ദ്രഗിരി, പുളിക്കൂര്‍, കുഡ്‌ലു, നെല്ലിക്കുന്ന്, വിദ്യാനഗര്‍, ചെങ്കള, മൊഗ്രാല്‍, തളങ്കര, ഏരിയാല്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് രോഗം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ചത്. കാഞ്ഞങ്ങാട് ചിത്താരി, അലാമിപ്പള്ളി, ബേക്കല്‍, ഉദുമ, പൂച്ചക്കാട്, മരക്കാപ്പ് പ്രദേശങ്ങളിലും രോഗം സ്ഥിരീകരിച്ചു. ഉദുമ, ബാര, ആലൂര്‍, ചൂരിമൂല, ഉപ്പള എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കും രോഗബാധയുണ്ട്. മലയോര മേഖലകളിലാണ് രോഗം പൊതുവേ കുറവുള്ളതും.

കടുത്ത നിയന്ത്രണങ്ങള്‍ കൂടി നിലവിലുള്ളതിനാല്‍ മലയോര പഞ്ചായത്തുകള്‍ പൊതുവേ സുരക്ഷിതമെന്നു തന്നെയാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. ഗള്‍ഫില്‍ നിന്നെത്തിയവര്‍ക്കാണ് ഇതുവരെ കൂടുതലും രോഗം സ്ഥിരീകരിച്ചതെങ്കിലും ഇനി ഫലം വരാനുള്ളത് ഇവരുമായി ബന്ധപ്പെട്ടവര്‍ക്കാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category