1 GBP = 92.50 INR                       

BREAKING NEWS

ദുബായില്‍ നിന്നെത്തിയത് 16ന്; അടുത്ത ദിവസം പനി തുടങ്ങിയപ്പോള്‍ കാട്ടിയത് ന്യൂമോണിയയുടെ സ്വഭാവം; സ്രവ പരിശോധന പോസിറ്റീവായപ്പോള്‍ ആശുപത്രിയിലാക്കി; ഭാര്യയ്ക്കും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചു; ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും മട്ടാഞ്ചേരിക്കാരന് വിനയായി; ശ്വാസതടസമെത്തിയതോടെ എല്ലാം കൈവിട്ടു; ചുള്ളിക്കലുകാരന്റെ സംസ്‌കാരത്തിന് കടുത്ത നിയന്ത്രണങ്ങള്‍; ചടങ്ങില്‍ പങ്കെടുക്കുന്നവരെ എല്ലാം നിരീക്ഷണത്തിലാക്കും; കേരളവും കോവിഡ് മരണ പട്ടികയിലെത്തുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ കരുതലിലേക്ക് ആരോഗ്യ കേരളം. അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം. ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുരക്ഷാ ക്രമീകരണങ്ങളോടെ സംസ്‌കരിക്കും. ഇയാളുടെ മരണം ഇന്ന് രാവിലെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഉണ്ടായിരുന്നയാളാണ്. ഇന്ന് രാവിലെ രോഗം ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ദുബായില്‍നിന്ന് ഇദ്ദേഹം എത്തിയത് മാര്‍ച്ച് 16-നാണ്. 22-ന് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍ ദുബായില്‍നിന്ന് എത്തിയ വിമാനത്തിലെ 40 പേരും നിരീക്ഷണത്തിലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. നെടുമ്പാശ്ശേരിയില്‍നിന്ന് ഇദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയ ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ വീട്ടിലെത്തിച്ച ഡ്രൈവറുമായി ഇടപഴകിയ 40 പേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എറണാകുളത്ത് നിന്നും ഇദ്ദേഹത്തെ ഓണ്‍ലൈന്‍ ടാക്സിയില്‍ ചുള്ളിക്കലേക്ക് എത്തിച്ച ടാക്സി ഡ്രൈവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

മാര്‍ച്ച് 17ന് ഇദ്ദേഹം കടുത്ത ന്യുമോണിയയുമായാണ് ആശുപത്രിയിലെത്തിയത്. വീട്ടില്‍ ഐസലേഷനില്‍ കഴിയവെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 22ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടുത്ത ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. ചികിത്സയിലിരിക്കെ ശ്വാസകോശരാേഗം കൂടി ബാധിച്ചതോടെ അവസ്ഥ കൂടുതല്‍ വഷളാവുകയും വെന്റിലേറ്ററിലാക്കുകയും ചെയ്യുകയായിരുന്നു ചുള്ളിക്കല്‍ സ്വദേശി. മരിച്ചയാള്‍ താമസിച്ച വീട് കഴിഞ്ഞദിവസം അധികൃതര്‍ അണുവിമുക്തമാക്കിയിരുന്നു.

ടാക്സി ഡ്രൈവറുടെ സമ്പര്‍ക്ക പട്ടികയില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഉണ്ട്. രോഗ ബാധിതനായി മരിച്ച ആള്‍ താമസിച്ച ഫ്ളാറ്റിലെ ആളുകളേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്ക് അടക്കം നിയന്ത്രണത്തിനുള്ള നിര്‍ദ്ദേശം നല്‍കിയാണ് മൃതദേഹം വിട്ടുകൊടുത്തിട്ടുള്ളത്. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മാത്രമെ സംസ്‌കാര ചടങ്ങുകള്‍ നടത്താനാകു. ചടങ്ങില്‍ പങ്കെടുക്കുന്നവരെല്ലാം പതിനാല് ദിവസം നിരീക്ഷണത്തില്‍ കഴിയുകയും വേണം.

നിലവില്‍ കോവിഡ് രോഗം ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത് 14 പേരാണ്. ഇതില്‍ 5 പേര്‍ ബ്രിട്ടീഷ് പൗരന്മാരും, ആറു പേര്‍ എറണാകുളം സ്വദേശികളും, 2 കണ്ണൂര്‍ സ്വദേശികളും, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. വിദേശ പൗരന്‍ ഉള്‍പ്പെടെയുള്ള ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ രോഗികളുടെ എണ്ണം 100 കടന്നിട്ടുണ്ടായിരുന്നു എങ്കിലും സംസ്ഥാനത്ത് ആദ്യ കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തേയും ഗുരുതരാവസ്ഥയിലേക്ക് എത്തിയ രോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരെല്ലാം ജീവിതത്തിലേക്ക് തിരിച്ചു വന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category