1 GBP = 92.70 INR                       

BREAKING NEWS

ഭാഷാവരം എന്ന മിമിക്രി : ഭാഗം മൂന്ന്

Britishmalayali
പോള്‍ മണ്ഡലം

മ്മുടെ കരിസ്മാറ്റിക് ധ്യാനങ്ങളിലും പ്രാര്‍ത്ഥനാ സമ്മേളനങ്ങളിലും ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ വരദാനങ്ങളില്‍ ഒന്നാണ് ഭാഷാവരം, അതോടൊപ്പം തന്നെ പ്രവചനവപരം, രോഗശാന്തിവരം ഇവയൊക്കെയും ലഭിക്കേണ്ടതുണ്ട്. പക്ഷേ അതൊന്നും ആര്‍ക്കും ലഭിക്കുന്നില്ല. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന ഭക്തന്മാര്‍ക്കും പ്രേഷിതര്‍ക്കുമാണ് ഭാഷാവരം ലഭിക്കുന്നത്. പുരോഹിതന്മാര്‍ക്ക് വളരെ ചുരുക്കം പേര്‍ക്കുമാത്രമേ ഇതു ലഭിച്ചു കാണുന്നുള്ളൂ. ഈ ഭാഷാവരം ലഭിക്കുന്ന ഇവരില്‍ നിന്ന് പിന്നീട് നിര്‍ഗ്ഗളിച്ചൊഴുകുന്നത് അപശബ്ദങ്ങളുടെ ഒരു മഹാ പ്രവാഹമാണ്.! മിഴികളടച്ച് ധ്യാന നിരതരായി ഇരിക്കുന്ന ഇവരുടെ അധരങ്ങളില്‍ നിന്ന് പ്രാര്‍ത്ഥന ഉച്ചസ്ഥായി ആകുമ്പോള്‍ നിര്‍ഗ്ഗളിക്കുന്ന ല,ല, ലലല, ള, ളളള, ളള ഴ, ഴ ട്രൂ, ട്രു, ട്രു,ട്രൂ എന്നിങ്ങനെയുള്ള അപശബ്ദ പ്രവാഹം. അവസാനം ഇത് ബൈക്കിന്റെ ശബ്ദം പോലെയും വലിയ കൂര്‍ക്കം വലിയുടെ ശബ്ദം പോലെയും, നായവേളുന്നതു പോലെയും മറ്റും ആയിത്തീരുന്നു. അതോടൊപ്പം തന്നെ ഈ വ്യക്തികള്‍ ഏതോ ആത്മീയ നിര്‍വൃതിയിലേയ്ക്കു ആണ്ടു പോകുന്നതുപോലെയും കാണപ്പെടുന്നു.


എന്താണ് ഭാഷാവരം

ഭാഷാ വരം എന്താണെന്നും അതിന്റെ ലക്ഷണങ്ങളേക്കുറിച്ചും ബൈബിളില്‍ വളരെ വളരെ വ്യക്തമായ ഭാഷയില്‍ പറഞ്ഞിട്ടുണ്ട്.
പന്തക്കുസ്താദിനത്തില്‍ ശിഷ്യന്മാര്‍ ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ അഗ്‌നിജ്വാലകള്‍ പോലുള്ള നാവുകള്‍ അവരുടെ ശിരസ്സിനുമുകളില്‍ വന്നു നിന്നു. അവര്‍ പരിശുദ്ധാത്മാവിനാല്‍ നിറയുകയും ആത്മാവു കൊടുത്ത ഭാഷാ വരമനുസരിച്ച് വിവിധ ഭാഷകളില്‍ സംസാരിക്കുകയും ചെയ്തു. ആകാശത്തിനു കീഴിലുള്ള സര്‍വ്വജനപദങ്ങളില്‍ നിന്നും വന്നവര്‍ ജറുസലേമിലന്നുണ്ടായിരുന്നു വിവിധ രാജ്യക്കാര്‍, ദേശക്കാര്‍, ഭാഷക്കാര്‍, അവരെല്ലാവരും താന്താങ്ങളുടെ ഭാഷകളില്‍ അവരുടെ പ്രഭാഷണം കേട്ട് സംഭ്രമചിത്തരായി- ഇതാണ് ഭാഷാവരത്തെപ്പറ്റിയുള്ള സംഭവ വിവരണം. ഭാഷാവരം എന്താണന്നും അതിന്റെ സാരാംശം എന്താണന്നും 1 കൊറിന്തോസ് 14 ല്‍ വ്യക്തവും ശക്തവുമായ ഭാഷയില്‍ എഴുതപ്പെട്ടിരിക്കുന്ന ഭാഗം ഉദ്ധരിക്കുന്നു. ''ഭാഷാവരമുള്ളവന്റെ വാക്കുകള്‍ സഭയുടെ ഉല്‍ക്കര്‍ഷത്തിന് ഉതകുംവിധം ആരെങ്കിലും വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുവാനാണ് അവനേക്കാള്‍ വലിയവന്‍.

''സഹോദരന്മാരെ, ഞാന്‍ ഭാഷാവരത്തോടെ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കലേയ്ക്കു വരികയും എന്തെങ്കിലും വെളിപാടോ വിജ്ഞാനമോ പ്രബോധനമോ നല്‍കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം? വീണ, കുഴല്‍ തുടങ്ങിയ അചേതനങ്ങളായ വാദ്യോപകരണങ്ങള്‍ പോലും വ്യതിരിക്തമായ ശ്രുതി പുറപ്പെടുവിക്കുന്നില്ലെങ്കില്‍ അവയുടെ സ്വരങ്ങള്‍ തിരിച്ചറിയുവാന്‍ സാധിക്കുമോ? കാഹളധ്വനി അസ്പഷ്ടമെങ്കില്‍ ആരെങ്കിലും യുദ്ധത്തിനിറങ്ങുമോ? അതുപോലെ തന്നെ നിങ്ങളുടെ കാര്യവും. ഭാഷാവരം കൊണ്ട് അവ്യക്തമായി സംസാരിച്ചാല്‍ ആര്‍ക്ക് എന്തു മനസ്സിലാകും? വായുവിനോടായിരിക്കും നിങ്ങള്‍ സംസാരിക്കുന്നത്. അര്‍ത്ഥമുള്ള അനേകം വാക്കുകള്‍ ലോകത്തിലുണ്ട്. എന്നാല്‍ ഭാഷയുടെ ശബ്ദം ഞാന്‍ ഗ്രഹിക്കുന്നില്ലെങ്കില്‍ എന്തു പ്രയോജനം? അതിനാല്‍ ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ വ്യാഖ്യാനത്തിനുള്ള കഴിവിനായി പ്രാര്‍ത്ഥിക്കണം.'' (1 കൊരിന്തോസ് 14: 5-13) ''സഹോദരരെ നിങ്ങള്‍ സമ്മേളിക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഒരു സങ്കീര്‍ത്തനമോ സാരോപദേശമോ ഭാഷയോ വ്യാഖ്യാനമോ ഉണ്ടാകട്ടെ. ഭാഷാവരത്തോടെ സംസാരിക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ സംസാരിക്കാവു. ഓരോരുത്തരും മാറി മാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയും വേണം.... എന്തെന്നാല്‍ ദൈവം കോലാഹലത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമാണ്.'' (1 കൊറിന്തോസ് 14: 26-32)
ഇവിടെ മൂന്നു കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണ്. ഭാഷാവരം എന്നാല്‍ സ്വന്തം ഭാഷയിലും അന്യഭാഷകളിലും അനായാസം സംസാരിക്കുവാനുള്ള കഴിവ്.

രണ്ട് - ഭാഷാവരത്തോടെ സംസാരിക്കുന്നവര്‍ എന്തെങ്കിലും സന്ദേശമോ വെളിപാടോ പ്രബോധനമോ നല്‍കിയിരിക്കണം.

മൂന്ന് - അവ അര്‍ത്ഥമുള്ള വാക്കുകളും വ്യാഖ്യാനത്തിനുതകുന്നവയും ആയിരിക്കണം. ഇതാണ് ഭാഷാവരത്തെപ്പറ്റി ബൈബിള്‍ നല്‍കുന്ന പാഠം. അല്ലാതെ പ്രാര്‍ത്ഥനാ സമ്മോളനത്തിനിടയിലിരുന്ന് അറപ്പും വെറുപ്പും ഉളവാരക്കുന്ന അപശബ്ദങ്ങള്‍ പുറപ്പെടുവിക്കലല്ല.
ഏതാണ്ട് പത്തും പന്ത്രണ്ടും വര്‍ഷങ്ങളായി പ്രാര്‍ത്ഥനാ സമ്മേളനത്തിലിരുന്ന് ഈ അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നവരെ പലര്‍ക്കുമറിയാം. അവരോട് ഒരു ചോദ്യം. ഈ ഗ്രന്ഥകര്‍ത്താവിന് നാളിതുവരെയായി നിങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്ന അപശബ്ദങ്ങളുടെ അര്‍ത്ഥമോ ആശയമോ നിങ്ങള്‍ക്കുതന്നെ എന്തെന്നു മനസ്സിലായിട്ടുണ്ടോ? ഇല്ല. ഇത് ആത്മാവ് പരിശുദ്ധാത്മാവിനോട് സംസാരിക്കുന്ന ഭാഷയാണെന്നാണ് ഇവര്‍ സ്വയം കണ്ടു പിടിച്ച ഉത്തരം. അങ്ങനെയെങ്കില്‍ ഈ ലേഖകന്റെ അനുഭവം എഴുതുകയാണ്. 2014 ജനുവരി ഒന്നാംതീയതി മാഞ്ചസ്റ്ററിലുള്ള  ദേവാലയത്തില്‍ സകുടുംബം പാതിരാ കുര്‍ബ്ബാനയ്ക്കു പോയി കുര്‍ബ്ബാനയ്ക്കു മുമ്പ്  നിറഞ്ഞസദസ്സ് ഇടിമുഴക്കങ്ങള്‍ പോലുള്ള പ്രാര്‍ത്ഥനകള്‍, ഭാഷാവരധോരണികള്‍, പ്രഘോഷണങ്ങള്‍! പ്രാര്‍ത്ഥന ഉച്ചസ്ഥായിയായി പെട്ടെന്ന് ഒരു ഭാഷാവരക്കാരന്‍ ചാടിയെണീറ്റ് ആക്രോശിച്ചു സജിയച്ചാ ഇതെന്തൊരു മര്യാദകേടാ, ഞങ്ങള്‍ ചൊല്ലുമ്പോള്‍ കേറിച്ചൊല്ലുന്നത്? കുറച്ചുനേരം ആക്രോശം മുഴക്കിയശേഷം ഭാഷാവരക്കാരന്‍ ഭാര്യയുമൊത്ത് തുള്ളിച്ചാടി ഇറങ്ങിപ്പോയി. എല്ലാവരും വീണ്ടും പ്രാര്‍ത്ഥനയില്‍ മുഴുകി. ഇതു കണ്ട് ഈ ലേഖകന്‍ പിന്നാലെ ചെന്ന് വിനീതമായി ചോദിച്ചു. സഹോദരാ ന്യൂ ഇയറായിക്കൊണ്ട് പള്ളിക്കകത്ത് കിടന്നു അലമ്പുണ്ടാക്കുന്നത് എന്താ?
കലി തുള്ളി നിന്ന അയാളുടെ മറുപടി ഇതായിരുന്നു. അതു ചോദിക്കാന്‍ നീ ആരാടാ... മോനേ ഇത്രയും നേരം പ്രാര്‍ത്ഥിച്ച നാവു കൊണ്ടാണോ നീ ഈ ഭാഷ പറയുന്നത്? ഞാന്‍ ചോദിച്ചു. അസഭ്യങ്ങളുടെ ഒരു പൂരപ്പാട്ടായിരുന്നു പിന്നീട് അയാളുടെ നാവില്‍ നിന്നുതിര്‍ന്നത്. ഇതു കണ്ട് അയാളുടെ ഭാര്യ ഇടയ്ക്കു കയറി. ഇത്രയും നേരം ഭാഷാവരത്തോടെ പ്രാര്‍ത്ഥിച്ച ആത്മാവില്‍ നിന്നായിരുന്നു ആ അസഭ്യവര്‍ഷങ്ങള്‍!

പണ്ട് നാട്ടില്‍ നടന്ന ഒരു സംഭവം കൂടി എഴുതുകയാണ്. സ്ഥലത്തെ മാന്യനായ ഒരു കൃഷിക്കാരന്റെ ഫോണിലേയ്ക്ക് പാതിരാത്രികളില്‍ അസഭ്യ വര്‍ഷം... മാസങ്ങളോളം ഈ പ്രക്രിയ തുടര്‍ന്നുവന്നു. സഹികെട്ട് അദ്ദേഹം ഐ,ഡി കോളര്‍ പിടിപ്പിച്ചു. നമ്പര്‍ കണ്ട് സകലരും ഞെട്ടി വിറച്ചു. വര്‍ഷങ്ങളായി പ്രാര്‍ത്ഥന നടത്തുകയും ഭാഷാവരത്തോടെ അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു കൊണ്ടിരുന്നു. നാട്ടിലെ ഒരു മാന്യ വ്യക്തി! പകല്‍ ഭാഷാവരം, രാത്രിയില്‍ അസഭ്യവര്‍ഷം! അതുകൊണ്ട് പ്രാര്‍ത്ഥനാ സമ്മേളനത്തിലിരുന്ന് പുറപ്പെടുവിക്കുന്ന ഈ അപശബ്ദങ്ങള്‍ എത്ര അരോചകം. കൂര്‍ക്കം വലിയുടെ ശബ്ദങ്ങള്‍, കാര്‍ക്കിക്കുന്ന ശബ്ദങ്ങള്‍, പട്ടിവേളുന്ന ശബ്ദങ്ങള്‍, ഇത്തരത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍  മറ്റു മതസ്ഥര്‍ കേട്ടാല്‍ പരിഹസിക്കുന്ന ഈ അപശബ്ദങ്ങള്‍ ഒഴിവാക്കുക. ഇതെഴുതുന്നതുകൊണ്ട് കരിസ്മാറ്റിക്കിന് എതിരാണെന്നു കരുതരുത്. കരിസ്മാറ്റിക് മൂലം അനേകം കുടുംബങ്ങള്‍ രക്ഷപെട്ടുകഴിഞ്ഞു. മദ്യപാനങ്ങളില്‍ നിന്നും മാറാരോഗങ്ങളില്‍ നിന്നും മറ്റും. അനേകം അവിശ്വാസികള്‍ വിശ്വാസത്തിലേയ്ക്കു വന്നു. എന്നാല്‍ അതിന്റെ പേരില്‍ കാട്ടികൂട്ടുന്ന ചില വിക്രിയകള്‍ തുറന്നുകാട്ടി എന്നു മാത്രം.

ശുദ്ധീകരണ സ്ഥലം എന്ന മിഥ്യ

കത്തോലിക്കാ സഭയില്‍ നിറഞ്ഞു നില്‍ക്കുന്ന അന്ധവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ശുദ്ധീകരണസ്ഥലം എന്ന സങ്കല്‍പം. ബൈബിളില്‍ സങ്കല്‍പ്പിച്ചിട്ടു പോലുമില്ലാത്ത എന്തെല്ലാം മിഥ്യാസങ്കല്‍പ്പങ്ങളാണ് സഭ വച്ചു പുലര്‍ത്തുന്നത്.! ഈ അന്ധവശ്വാസങ്ങള്‍ മനസ്സിലാക്കിക്കഴിയുമ്പോള്‍ ഇവയെല്ലാം ബൈബിള്‍ വിരുദ്ധമാണെന്നുള്ള സത്യം മനസ്സിലാക്കുമ്പോള്‍ കുഞ്ഞാടുകള്‍ കൂടുവിട്ടുപോകുന്നു. അതിന്  ഇതര ക്രൈസ്തവ സമൂഹങ്ങളേയും അവരുടെ പാസ്റ്റര്‍മാരേയു പഴിച്ചിട്ടു കാര്യമില്ല. ഈ കൊഴിഞ്ഞു പോക്കലിന്റെ അടിസ്ഥാന കാര്യങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയാണ് ചെയ്യേണ്ടിയത്.

ശുദ്ധീകരണ സ്ഥലത്തേപ്പറ്റി പല പുരോഹിതന്മാരുടേയും ഉഗ്രഭാഷണങ്ങള്‍ കേട്ടിട്ടുണ്ട്. ബര്‍ബിംങ് ഹാമിലെ ഒരു കണ്‍വന്‍ഷനില്‍വച്ച് അഭിവന്ദ്യനായ  ഒരു പുരോഹിതന്‍ പ്രസംഗിച്ചത്  ദൈവം സാധാരണ അഗ്‌നിയേക്കാള്‍ അനേകായിരം ഇരട്ടി ചൂടുള്ള അഗ്‌നിയിലിട്ട് ദഹിപ്പിച്ച് ശുദ്ധീകരിക്കുന്ന സ്ഥലം ആണ് ശുദ്ധീകരണസ്ഥലം എന്നാണ്. അതിന്റെ ഭയാനകത കുറേ പുണ്യാളന്മാരുടെ വാക്കുകളെ ഉദ്ധരിച്ച് അദ്ദേഹം സമര്‍ത്ഥിച്ചു എന്നാല്‍ ഇദ്ദേഹത്തിന്  വിശുദ്ധ ഗ്രന്ഥത്തില്‍ നിന്ന് ഉരു ഉദ്ധരണിപോലും ഉദ്ധരിക്കുവാന്‍ കഴിഞ്ഞില്ല.
ശുദ്ധീകരണ സ്ഥലം എവിടെ?

വാസ്തവത്തില്‍ ഈ ശുദ്ധീകരണത്തെപ്പറ്റി എന്തെങ്കിലും ബൈബിളില്‍ പറഞ്ഞിട്ടുണ്ടോ? അതു മാത്രമല്ല ഇതിനോട് സാമ്യമോ വിദൂരബന്ധമെങ്കിലും പുലര്‍ത്തുന്ന ഒരുവാക്യമെങ്കിലും വിശുദ്ധ ഗ്രന്ഥത്തില്‍ എഴുതിയിട്ടുണ്ടോ? ഇല്ല. എന്ന് നിസ്സംശയം പറയുവാന്‍ സാധിക്കും.
പഴയ നിയമത്തിലോ പുതിയ നിയമത്തിലോ യേശുക്രിസ്തുവോ ശിഷ്യഗണങ്ങളോ ശുദ്ധീകരണസ്ഥലത്തേപ്പറ്റി പറഞ്ഞിട്ടുണ്ടോ? ഒരു വിദൂര സങ്കല്പമെങ്കിലും വച്ചു പുലര്‍ത്തിയിട്ടുണ്ടോ? -ഇല്ല. പിന്നെ എന്തിന് വിശുദ്ധ ഗ്രന്ഥത്തില്‍ ഒരിടത്തും പറയാത്ത ഈ നുണക്കഥയുണ്ടാക്കി വിശ്വാസികളെ പഠിപ്പിക്കുന്നു? വിശുദ്ധ ഗ്രന്ഥം ഒന്നേ പറഞ്ഞിട്ടുള്ളൂ. സ്വര്‍ഗ്ഗവും നരകവും. യേശുക്രിസ്തു പറയുന്നു അവസാനദിവസം മരിച്ചവരേയും ജീവിച്ചിരിക്കുന്നവരേയും  വിധിക്കാന്‍ വരുമെന്നും മരിച്ചവരേ ഉയിര്‍പ്പിക്കുമെന്നും, ദുഷ്ടരേ നരകാഗ്‌നിയിലേയ്ക്കു തള്ളുമെന്നും ശിഷ്ടരേ നിത്യ ജീവനിലേയ്ക്ക് ഉയര്‍ത്തുമെന്നും അല്ലാതെ ശുദ്ധീകരണത്തേപ്പറ്റി ഒന്നും പറയുന്നില്ല.
ബൈബിളില്‍ അങ്ങനെ ഒരു വിദൂര സങ്കല്‍പം പോലും ഇല്ല.
മാത്രമല്ല മരിച്ചു കഴിഞ്ഞാല്‍ അത്മാക്കള്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ശുദ്ധീകരണസ്ഥലത്തോ ആയിരിക്കുമെന്നാണ് സഭാ സങ്കല്പം. ഇതു ശരിയെങ്കില്‍ അന്തിമ വിധി സമയത്ത് സ്വര്‍ഗ്ഗത്തിലും നരകത്തിലും ശുദ്ധീകരണസ്ഥലത്തുമായി കോടിക്കണക്കിന് ആത്മാക്കള്‍ കാണുമല്ലോ. ഇവരേ എല്ലാവരേയും തിരിച്ചുകൊണ്ടു വന്ന് വീണ്ടും വിധിക്കുമോ?

അതിവിശുദ്ധനായ ദാനിയേല്‍ പ്രവാചകനോടു പോലും ദൈവദൂതന്‍ പറഞ്ഞതെന്ത്? പ്രവാചകാ നീ നിന്റെ വഴിക്കു പോകുക, അവസാനദിവസം നീ നിന്റെ വിഹിതം സ്വീകരിക്കുവാന്‍ ഉയിര്‍ക്കും. (ദാനിയേല്‍ 12: 9-12) മഹാ പ്രവാചകനായ ദാനിയേല്‍ പോലും അവസാനദിവസം ഉയര്‍ക്കും. എന്നാണ് ബൈബിള്‍ പറയുന്നത്. അതുകൊണ്ട് മരിച്ചവരാരും സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ശുദ്ധീകരണസ്ഥലത്തോ അല്ല എന്നാണ് ബൈബിള്‍ പറയുന്നത്. പുണ്യാളന്മാരോ മറ്റു വിശുദ്ധജനമോ ആരം സ്വര്‍ഗ്ഗത്തിലോ ദൈവത്തിന്റെ അടുത്തിരുന്നു മദ്ധ്യസ്ഥം അപേക്ഷിക്കുകയോ ചെയ്യുന്നില്ല. ആകാശത്തിന്‍ കീഴില്‍ ഭൂമിക്കു മുകളില്‍ യേശുവല്ലാതെ ഒരു മദ്ധ്യസ്ഥനം ഇല്ല എന്ന് ബൈബിള്‍ ആണയിട്ടു പറയുന്നു. ''സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ മനുഷ്യപുത്രനൊഴികെ ദൈവത്തെ ആരും കണ്ടിട്ടില്ല. കാണുക സാദ്ധ്യവുമല്ല'' എന്നും ബൈബിള്‍ സുവ്യക്തമായി പറയുന്നു. അതുകൊണ്ട് യേശു ക്രിസ്തു ഒഴിച്ച് മരിച്ചവരാരും ദൈവത്തിന്റെ അടുത്തിരുന്ന് മദ്ധ്യസ്ഥം അപേക്ഷിക്കുന്നില്ല എന്ന് ബൈബിള്‍ വ്യക്തമായി വെളിപ്പെടുത്തുന്നു. ''എന്തെന്നാല്‍ ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യനുമിടയില്‍ മദ്ധ്യസ്ഥനായി ഒരുവനേയുള്ളൂ. മനുഷ്യനായ യേശുക്രിസ്തു.'' - തിമത്തിയോസ് 2: 5
ഇത്തരത്തിലുളള ധാരാളം വചനങ്ങള്‍ ബൈബിളിലുണ്ട്. അപ്പോള്‍ മനുഷ്യന്റെ മരണശേഷം അവന്റെ അനശ്വരമായ ആത്മാവ് എവിടേയ്ക്കു പോകുന്നു എന്ന് ചോദ്യം പലരും ഈ ഗ്രന്ഥകാരനോടു ചോദിച്ചിട്ടുണ്ട്. അതിനുള്ള ഉത്തരം ബൈബിളില്‍ നിന്നു തന്നെ ലഭിച്ചു. ''എന്തെന്നാല്‍ നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ആത്മാവ് ക്രിസ്തുവിനോടൊത്ത് ദൈവത്തില്‍ നിഗൂഢമായി സ്ഥിതി ചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോടു കൂടി നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.'' കൊളോസോസ് 3:3 ഇതില്‍ നിന്നെല്ലാം ഒരു കാര്യം സ്പഷ്ഠമാണ്. മരിച്ചു കഴിഞ്ഞാല്‍ അവന്റെ ആത്മാവ് സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ശുദ്ധീകരണ സ്ഥലത്തോ അല്ല. അങ്ങനെയെങ്കില്‍  അന്തിമദിവസം ഈ ആത്മാക്കളെ എല്ലാം ശുദ്ധീകരണ സ്ഥലത്തുനിന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും നരകത്തില്‍ നിന്നും എല്ലാം കൂട്ടിക്കൊണ്ടു വന്ന് വീണ്ടും വിധിക്കേണ്ടിവരും. എന്നാല്‍ അവരുടെ ആത്മാക്കളെല്ലാം ദൈവത്തില്‍ നിഗൂഢമായി വസിക്കുന്നു. അന്ത്യകാഹളം കേള്‍ക്കുമ്പോള്‍ ഈ മരിച്ചവരെല്ലാം ഉയര്‍ത്തെഴുന്നേല്ക്കുമെന്നാണ് ബൈബിള്‍ വ്യക്തമായി പറയുന്നത്. ഈ ശുദ്ധീകരണ സ്ഥലത്തേപ്പറ്റി കാതലിക് എന്‍സൈക്ലോപീഡിയാ എന്തു പറയുന്നുവെന്നു നോക്കാം. In the final analysis the catholic dotcrine on purgatory is based ont radition, not sacred scriptures'' þ (Catholic encyclopedia 1987 vol XI P 1034) (അതായത് ശുദ്ധീകരണസ്ഥലത്തേപ്പറ്റി കതോലിക്കാവിശ്വാസം പാരമ്പര്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ബൈബിള്‍ വചനത്തെ അടിസ്ഥാനമാക്കിയുളളതല്ല എന്നു അവസാന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു) അതുകൊണ്ട് ബൈബിളില്‍ സങ്കല്‍പിച്ചിട്ടുപോലുമില്ലാത്ത നുണക്കഥകളുണ്ടാക്കി എന്തിന് വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു? പുരോഹിതരും ഇങ്ങനെ വിശ്വസിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category