1 GBP = 85.80INR                       

BREAKING NEWS
British Malayali

മലയാളികളായ കൗമാരക്കാര്‍ അടക്കം പ്രായപൂര്‍ത്തിയാവുന്നതോടെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി ഡ്രൈവിങ് സീറ്റിലേക്ക് കയറാന്‍ ആഗ്രഹിച്ച് കഴിയുന്നവരാണ്. ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച് കഴിഞ്ഞാലാവട്ടെ യുവാക്കള്‍ക്ക്  ഡ്രൈവിങ് എന്നത് ഒരു ആവേശവും ഹരവുമൊക്കെയാണ്. യുവാക്കളുടെ ഡ്രൈവിങ് ഹരവും സ്പീഡ്  ഡ്രൈവിങുകളുമൊക്കെ കൊണ്ടെത്തിക്കുന്നതോ അപകടങ്ങളിലുമാണ്.ഇത്തരം അപകട വാര്‍ത്തകളും അതിന്റെ ദോഷവശങ്ങളുമൊക്കെ മലയാളി സമൂഹത്തില്‍ തന്നെ നിരവധിയാണ് ഉണ്ടായിട്ടുള്ളത്. മാതാപിതാക്കളുടെ സമ്മതപ്രകാരമല്ലാതെ വാഹനവുമായി ചുറ്

Full story

British Malayali

വാല്‍സിംഗ്ഹാം: മരിയഭക്തിക്കും പള്ളിപ്പെരുന്നാളുകള്‍ക്കും പുകള്‍പെറ്റ കേരളത്തില്‍ നിന്നും യുകെയിലേക്കു കുടിയേറിയവര്‍ക്കു ഗൃഹാതുരത്വത്തിന്റെ തിരുനാളോര്‍മ്മകള്‍ അയവിറക്കാനും ദൈവമാതൃഭക്തിയുടെ വാത്സല്യം നുകരാനുമായി ഒരു അനുഗ്രഹീതദിനം. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാം 'വാല്‍സിംഗ്ഹാം തീര്‍ത്ഥാടന തിരുനാള്‍' നാളെ ശനിയാഴ്ച നടക്കും.  രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്ര

Full story

British Malayali

കവന്‍ട്രി: നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ ചിന്തയില്‍ നിറയുന്നത് എന്തൊക്കെ കാര്യങ്ങള്‍ ആയിരിക്കും? സാധാരണ ഗതിയില്‍ വിഡിയോ ഗെയിം, പുതുതായി വിപണിയില്‍ എത്തുന്ന കളിക്കോപ്പുകള്‍, വീട്ടുകാരും ഒത്തു പ്ലാന്‍ ചെയ്തിട്ടുള്ള വിനോദ സഞ്ചാര പരിപാടികള്‍, പുതുതായി എത്തുന്ന ഡിസ്‌നി സിനിമ എന്നിവ ഒക്കെ ആയിരിക്കും. എന്നാല്‍ കെന്റിലെ ജില്ലിന്‍ഹം നിവാസിയായ റോബെര്‍ട്ടിന്റെയും റിന്‍സിയുടെയും നാലാം ക്ലാസില്‍ പഠിക്കുന്ന മകന്‍ ആല്‍വിന് ഇതൊന്നും ചിന്തിക്കാന്‍ അധികം സമയമില്ല. ചെറുപ്പത്തിലേ ഗുരുതരമായ കിഡ്&zwn

Full story

British Malayali

ഹെര്‍ട്ട്ഫഡ്ഷയറിലെ സ്റ്റീവനേജില്‍ കുട്ടികളോടിച്ച കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റത് 14 പേര്‍ക്ക്. കാര്‍ പ്രദര്‍ശനം കണ്ടു നില്‍ക്കുകയായിരുന്നവരുടെ ഇടയിലേക്കാണ് രണ്ടുകാറുകള്‍ ഇടിച്ചുകയറിയത്. മറ്റാരു കാറിനെ ഇടിച്ചുകയറിയ നീല നിലറത്തിലുള്ള കാര്‍ എ602-ന് അരികില്‍ പ്രദര്‍ശനം കണ്ടുനിന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.  മെല്ലെ നീങ്ങുകയായിരുന്ന കാറിനെ പെട്ടെന്ന് മറികടക്കാന്‍ ശ്രമിച്ച കാര്‍ കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. കാര്‍മീറ്റ് കാണാന്‍ വ്

Full story

British Malayali

വര്‍ഷങ്ങളോളം സ്ഥിരത കാണിച്ച ബ്രിട്ടനിലെ വസ്തുവില ഇപ്പോള്‍ താളം തെറ്റിയ നിലയിലാണെന്ന് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ വീടുവില വന്‍തോതില്‍ വര്‍ധിച്ചപ്പോള്‍ മറ്റു ചിലയിടങ്ങളില്‍ കുത്തനെയിടിയുകയും ചെയ്തു. ഒരുകാലത്ത് വീടുവില കുതിച്ചുയര്‍ന്നുനിന്ന ലണ്ടനില്‍, ഇപ്പോള്‍, 2008-ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്തെക്കാള്‍ ഗുരുതരമായി വിലയിടിഞ്ഞതായും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. ചിലസ്ഥലങ്ങളില്‍ 13 ശതമാനത്തോളം വിലയുയര്‍ന്നപ്പോള്‍, മറ്റു ചിലയിടങ്ങളില്‍ 10 ശതമാനത്തിനടുത്ത് വിലയിടിഞ്ഞ സ്ഥിതിവിശേഷവ

Full story

British Malayali

പരിസ്ഥിതിവാദികള്‍ റോഡ് ഉപരോധിച്ചപ്പോള്‍, പിതാവിനെ അവസാനമായി ഒരുനോക്ക് കാണുകയെന്ന ആഗ്രഹം ഇല്ലാതായയാള്‍ക്കുവേണ്ടി കണ്ണീരൊഴുക്കുകയാണ് ബ്രിട്ടന്‍. ഇത്തരമൊരു സാഹചര്യമുണ്ടായതില്‍, മാപ്പുചോദിച്ച് സമരക്കാരും രംഗത്തെത്തി. ബ്രിട്ടനില്‍ എക്‌സ്റ്റിങ്ഷന്‍ റെബലിയന്‍ എന്ന സംഘടന ബ്രിസ്‌റ്റോള്‍ മോട്ടോര്‍വേ ഉപരോധിച്ചപ്പോഴാണ് നാടകീയമായ ഈ സംഭവങ്ങളുണ്ടായത്. ബ്രിസ്‌റ്റോള്‍ റോയല്‍ ഇന്‍ഫര്‍മേരി ആശുപത്രിയില്‍ മരണക്കിടക്കയിലായിരുന്ന പിതാവിനെക്കാണാനാണ് ഇദ്ദേഹം യാത്ര പുറപ്പെട്ടത്. എന്നാല്‍, സമയത്തിന് ആശു

Full story

British Malayali

വൃത്തിയായി പല്ലുതേക്കുന്നതെങ്ങനെയെന്ന് കുട്ടികളെ പഠിപ്പിക്കുന്ന കാര്യവും ഇനി അധ്യാപകരുടെ ചുമതലയായേക്കും. രക്ഷിതാക്കളുടെ അശ്രദ്ധയും തെറ്റായ രീതിയിലുള്ള പരിശീലനവും കുട്ടികളുടെ പല്ല് കേടാക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇങ്ങനെയൊരു പരിഷ്‌കാരം. ആറുവയസ്സില്‍ത്താഴെയുള്ള ആയിരം കുട്ടികളുടെയെങ്കിലും കേടായ പല്ല് ഓരോ മാസവും ബ്രിട്ടനില്‍ പറിക്കുന്നുണ്ടെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ കണക്ക്. ഓരോ ദിവസവും പല്ലുവേദനയും മറ്റ് ദന്തരോഗങ്ങളും കാരണം 105 കുട്ടികളെങ്കിലും ആശുപത്രിയിലെത്തുന്നുണ്ട

Full story

British Malayali

ദിവസം ചെല്ലുന്തോറും നഴ്സുമാരുടെ അപര്യാപ്തയേറി വരുന്നതിന് പുതിയ പരിഹാരമായി ഇംഗ്ലണ്ടില്‍ ഓണ്‍ലൈനിലൂടെ നഴ്സിംഗ് ഡിഗ്രിയെടുക്കുന്നതിനുളള സംവിധാനം നടപ്പിലാക്കുന്നതിനുള്ള ആലോചന തിരുതകൃതിയായി നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങളനുസരിച്ചായിരിക്കും ഈ ഓട്ടം സീസണോടെ പുതിയ കോഴ്സ് നടപ്പിലാക്കുന്നത്. നഴ്സമാരുടെ ഒരു ലക്ഷത്തോളം ഒഴിവുകള്‍ നികത്തുന്നതിനുള്ള ഇന്റെറിം എന്‍എച്ച്എസ് പീപ്പിള്‍ പ്ലാനിന്റെ ഭാഗമായിട്ടാണ് പുതിയ ഓണ്‍ലൈന്‍ നഴ്സിംഗ് ഡ

Full story

British Malayali

കവന്‍ട്രി: മെയ് രണ്ടാം വാരം പിന്നിട്ടപ്പോള്‍ രണ്ടു ദിവസത്തേക്കാണ് മുഖ്യമന്ത്രി പിണറയി വിജയന്‍ ലണ്ടനില്‍ എത്തിയത്. കൂടെയെത്തിയ ധനമന്ത്രി തോമസ് ഐസക്കാകട്ടെ പിന്നെയും ഒരാഴ്ച ചുറ്റിത്തിരിഞ്ഞാണ് തിരികെ നാട്ടില്‍ എത്തിയത്. രണ്ടു പേരും കേരളത്തില്‍ എത്തിയ ഉടന്‍ തന്നെ മറ്റൊരു മന്ത്രി ലണ്ടനിലേക്ക് പറന്നു, ഊര്‍ദ്ധശ്വാസം വലിച്ചു കിടക്കുന്ന കെഎസ്ആര്‍ടിസി അടക്കമുള്ള ഗതാഗത സംവിധാനം നേരെയാക്കാന്‍ ഉള്ള ഉദ്ദേശവുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. വീണ്ടും കൃത്യം ഒരു മാസം പിന്നിട്ടതേയുള്ളൂ, അടുത്തയാളുടെ ഊഴമായി. ഇത

Full story

British Malayali

ഇക്കുറി നാട്ടിലേക്ക് കുടുംബ സമേതം അവധിക്ക് പോകുമ്പോള്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കൗമാരക്കാരായ പെണ്‍മക്കള്‍ ഏതെങ്കിലും കാര്യത്തില്‍ വിഷമത്തിലാണെങ്കില്‍ പൊലീസ് നിങ്ങളെ ചോദ്യം ചെയ്തുവെന്നു വാരം. മക്കളെ നിര്‍ബന്ധിച്ചു കെട്ടിക്കാന്‍ നാട്ടില്‍ കൊണ്ടു പോവുകയാണോ എന്നു നിരീക്ഷിക്കാന്‍ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള വിമാനങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ ബോര്‍ഡര്‍ പൊലീസ് ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു. അനേകം പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് എയര്‍പോര്‍ട്ടില്‍ തടഞ്ഞതായി റിപ്പ

Full story

[1][2][3][4][5][6][7][8]