1 GBP = 89.90 INR                       

BREAKING NEWS
British Malayali

യുകെയില്‍ തങ്ങളുടെ മഹത്തായ പ്രതിഭയാലും പ്രവര്‍ത്തനങ്ങളാലും സവിശേഷം നേട്ടം കൈവരിച്ച് ഇവിടുത്തെ മലയാളി സമൂഹത്തിന്റെ അഭിമാനം ഉയര്‍ത്തുന്നവരേറെയുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി ചേര്‍ത്ത് വയ്ക്കാവുന്ന ഒരു പേരായിത്തീര്‍ന്നിരിക്കുകയാണ് മലയാളിയായ പ്രഫസര്‍ വല്‍സ കോശിയുടേത്. എലിസബത്ത് രാജ്ഞിയില്‍ നിന്നും ഇപ്രാവശ്യം എംബിഇ ഏറ്റുവാങ്ങിയവരില്‍ ബ്രൂണെല്‍ യൂണിവേഴ്‌സിറ്റിയിലെ ഈ പ്രഫസറും ഉള്‍പ്പെടുന്നുണ്ട്. തന്റെ സവിശേഷമാര്‍ന്നതും മാതൃകാപരവുമായ പ്രവര്‍ത്തനത്തിലൂടെ പത്മഭൂഷണ് തുല്യമായ പുരസ്‌

Full story

British Malayali

കഴിഞ്ഞ ദശാബ്ദത്തില്‍ യുകെയില്‍ ക്രെഡിറ്റ് കാര്‍ഡ് ലെന്‍ഡിംഗില്‍ വന്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് വന്‍ പ്രതിസന്ധിക്ക് കളമൊരുങ്ങിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം 2009 മുതല്‍ ഇക്കാര്യത്തില്‍ 41 ശതമാനം പെരുപ്പമുണ്ടായി മൊത്തം ക്രെഡിറ്റ് കാര്‍ഡ് കടം 72.6 ബില്യണ്‍ പൗണ്ടായിരിക്കുകയാണ്. ഇത് പ്രകാരം ബ്രിട്ടനില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും ശരാശരി 1400 പൗണ്ട് വീതം ക്രെഡിറ്റ് കാര്‍ഡ് കടമാണുണ്ടായിരിക്കുന്നത്. അഞ്ചില്‍ ഒന്ന് കാര്‍ഡ് ഉടമകള്‍ പണം അടക്കാത്ത അവസ്ഥയും സംജാതമായിട്ടുണ

Full story

British Malayali

യുകെയില്‍ നഴ്സുമാര്‍ അടക്കം നിരവധി പ്രഫഷനുകളിലുള്ളവര്‍ യൂണിഫോം അണിഞ്ഞാണ് ജോലി ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് ഫ്രീ യൂണിഫോം ടാക്സ് റീഫണ്ടിനുള്ള അവകാശമുണ്ടെന്നറിയുക. ഇത് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെയും യൂണിഫോം വിലയും അലക്ക് കൂലിയും ഒക്കെ നിങ്ങള്‍ക്ക് ടാക്സില്‍ കുറവ് വരുത്താന്‍ സാധിക്കും. നഴ്സുമാര്‍ അടങ്ങിയ മലയാളി സമൂഹം അറിയാന്‍ ചില കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. നിങ്ങള്‍ സ്വന്തം നിലയില്‍ യൂണിഫോം വാങ്ങുകയും അലക്കുകയും റിപ്പയര്‍ ചെയ്യുകയും കീറുമ്പോള്‍ പുതിയത് വാങ്ങുകയും ചെയ്യുന്

Full story

British Malayali

യുകെയിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ അഭിമാനം ഒരിക്കല്‍ കൂടി ഉയര്‍ത്തപ്പെടുന്ന നിമിഷമായിരിക്കും ബ്രിട്ടന്‍ ഗോട്ട് ടാലന്റ് 2019ന്റെ അവസാന ഫലമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. അതായത് ഇന്ത്യന്‍ വംശജനായ അക്ഷത് സിംഗ് എന്ന 13 കാരനായിരിക്കും ഈ ഷോയില്‍ ജേതാവാകുകയെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷോയുടെ അവതാരകരായ അന്റ് മാക് പാര്‍ട്ലിനും ഡെക് ഡോണെല്ലെയും. ഷോയില്‍ ഈ കൊച്ചുമിടുക്കന്‍ കാണിച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇ

Full story

British Malayali

ഹാരി രാജകുമാരന്റെ പത്നി മേഗന്‍ മെര്‍ക്കല്‍ ഏതു നിമിഷവും പ്രസവിക്കുമെന്ന നിറഞ്ഞ പ്രതീക്ഷയിലാണ് രാജഭക്തര്‍ ഇപ്പോഴുള്ളത്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ലെങ്കിലും ഹാരി-മേഗന്‍ ദമ്പതികള്‍ക്ക് ഉണ്ണി പിറന്നു കഴിഞ്ഞുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. രാജകുമാരന്റെ ജനനം ഇത്തരത്തില്‍ രഹസ്യമാക്കി വയ്ക്കുന്നത് മേഗന്റെ വ്യക്തിപരമായ താല്‍പര്യം മൂലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്ക് കടിഞ്ഞൂല്‍ സന്തതി പിറക്കാന്‍ പോകുന്നുവെന്ന്  കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായ

Full story

British Malayali

2016ലെ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിലെ ജനഹിതത്തെ തെല്ലും മാനിക്കാതെ ബ്രക്സിറ്റിനെ പ്രതിസന്ധിയിലാക്കിയ ബ്രിട്ടന്‍ ഭരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അണികളുടെ മനസില്‍ നിന്നും മാഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജനഹിതം മനസിലാക്കാത്ത എംപിമാര്‍ക്ക് വേണ്ടി എന്തൊക്കെയോ നീക്കങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടി മരിച്ചുവെന്നും അതിനാല്‍ തങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധനായ നിജെല്‍ ഫെരാജ് സ്ഥാപിച്ചിര

Full story

British Malayali

യുകെയിലെ ഏഴ് ലക്ഷത്തോളം വിവാഹിതരായ ദമ്പതികള്‍ തങ്ങള്‍ക്ക് അര്‍ഹമായ  മാര്യേജ്  ടാക്സ് അലവന്‍സ് ഇനിയും ക്ലെയിം ചെയ്തിട്ടില്ലെന്ന മുന്നറിയിപ്പുമായി മണി സേവിംഗ്സ് എക്സ്പര്‍ട്ടായ മാര്‍ട്ടിന്‍ ലെവിസ് രംഗത്തെത്തി. ഈ നികുതിയിളവിലൂടെ വര്‍ഷത്തില്‍  250 പൗണ്ടാണ് ലാഭിക്കാനാവുന്നത്. അര്‍ഹതയുള്ളവര്‍ക്ക് 2015 മുതലുള്ള ഈ പണത്തിന് ക്ലെയിം ചെയ്യാമെന്നും അങ്ങനെ കണക്കാക്കുമ്പോള്‍ നിരവധി പേര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ 1250 പൗണ്ട് ഈ വകയില്‍ ലഭിക്കുമെന്നും ഐടിവിയുടെ ദിസ് മോണിംഗ് പരിപാടിയില്‍ പങ്കെടുത്ത് കൊണ്ട

Full story

British Malayali

യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് പാര്‍ക്കിംഗുകളില്‍ കാര്‍ ഇട്ട് മുങ്ങുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇനി മുതല്‍ മോറിസണ്‍സില്‍ ഇത്തരത്തില്‍ കാറിട്ട് മുങ്ങിയാല്‍ 80 പൗണ്ട് പിഴയൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന നമ്പര്‍ റെക്കഗ്‌നീഷന്‍ സ്‌കാനര്‍ പൊക്കി നിങ്ങള്‍ക്ക് ഇടുന്നത് 80 പൗണ്ട് പിഴയാണെന്ന് പ്രത്യേകം ഓര്‍ക്കുക. ഇവിടെ  മൂന്ന് മണിക്കൂറില്‍ കൂടുതല്‍ നേരം കാര്‍ പാര്‍ക്ക് ചെയ്താല്‍ പണിയുറപ്പാണെന്നാണ് പുതിയ മുന്നറിയിപ്പ്. ഗ്ലാസ്റ്റണ്‍ബറിയിലെ സ്ട്രീറ്റ് റോഡിലുള്ള മോ

Full story

British Malayali

ലണ്ടന്‍ റോയല്‍ സൊസൈറ്റിയില്‍ ഫെല്ലോയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യം ഇന്ത്യന്‍ വനിതയെന്ന അപൂര്‍വ ബഹുമതി ഡോ. ഗംഗന്‍ദീപ് കാന്‍ഗിന് സ്വന്തം. ലോകത്തെ ആദ്യത്തെ ശാസ്ത്രജ്ഞന്മാരുടെ ബോഡിയായ ഈ സൊസൈറ്റിയിലേക്ക് മൂന്ന് ഇന്ത്യന്‍ വംശജരടക്കം 51 ശാസ്ത്ര പ്രതിഭകളെയാണ്  ലോകമെമ്പാട് നിന്നും തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രില്‍ 16നാണ് ലോകമെമ്പാട് നിന്നും ഈ ഫെല്ലോകളെയും ഫോറിന്‍ മെമ്പര്‍മാരെയും സൊസൈറ്റിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.  ശാസ്ത്രമേഖയിലേക്ക് ഇവര്‍ നല്‍കിയ അപൂര്‍വ സംഭാവനകള്‍ പരിഗണിച്ചാണ് ഇവരെ തെര

Full story

British Malayali

ഹാരി രാജകുമാരന്റെ ഭാര്യയായി ബ്രിട്ടീഷ് രാജകുടുംബത്തിലെത്തിയ മേഗന്‍ മെര്‍ക്ക്‌ലിന്റെ പല രീതികളും ഇപ്പോഴും രാജകുടുംബത്തിനോ രാജഭക്തര്‍ക്കോ മനസ്സിലായിട്ടില്ല. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റുമായുള്ള മേഗന്റെ പിണക്കങ്ങളും ഇരുവര്‍ക്കുമിടയിലെ ഭിന്നതയും ബ്രിട്ടനിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇപ്പോഴിതാ, മേഗന് ഇന്ത്യയോടുള്ള അടുപ്പമാണ് മറ്റൊരു വാര്‍ത്ത. ജീവകാരുണ്യ സംഘടനയായ വേള്‍ഡ് വിഷനുമായി ബന്ധപ്പെട്ട് മേഘന്‍ 2017-ല്‍ ഇന്ത്യയില്‍ വന്നിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്ന

Full story

[1][2][3][4][5][6][7][8]