1 GBP = 92.50 INR                       

BREAKING NEWS
British Malayali

യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ വേര്‍പിരിയല്‍ മാര്‍ച്ച് 29-ഓടെ പൂര്‍ത്തിയാവുകയാണ്. ബ്രക്‌സിറ്റ് നടപ്പാക്കിക്കഴിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുകയാണ്. അജ്ഞതയാണ് പലരെയും ആശങ്കാകുലരാക്കുന്നതും. ബ്രക്‌സിറ്റിനുശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ അവസ്ഥയെന്താകുമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. ഇപ്പോള്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വിലയും മതിപ്പും തുടര്‍ന്ന് ലഭിക്കുമോ എന്ന് സംശയിക്കുന്നവരുമേറെയാണ്. ബ്രക്‌സിറ്റ് നടപ

Full story

British Malayali

ബ്രക്‌സിറ്റ് സംബന്ധിച്ച അനിശ്ചിതത്വങ്ങളും കുടിയേറ്റ നിയമത്തിലെ കടുപ്പമേറിയ വ്യവസ്ഥകളും ബ്രിട്ടനില്‍ ജോലി ചെയ്യുന്നതില്‍നിന്ന് ഇന്ത്യന്‍ ഡോക്ടര്‍മാരെ തടയുകയാണ്. 2020-ഓടെ കുറഞ്ഞത് രണ്ടായിരം ഡോക്ടര്‍മാരെ നിയമിക്കുകയെന്ന എന്‍എച്ച്എസ് പദ്ധതി വന്‍തോതില്‍ പരാജയപ്പെടാന്‍ കാരണമിതാണെന്ന് വിലയിരുത്തപ്പെടുന്നു. 2015-ല്‍ തുടങ്ങിയ പദ്ധതിയനുസരിച്ച് ഇതുവരെ ബ്രിട്ടനിലെത്തിയത് 76 ഡോക്ടര്‍മാര്‍ മാത്രം. ഇവരില്‍ത്തന്നെ ജിപിയായി രോഗികളെ പരിശോധിക്കാന്‍ തുടങ്ങിയത് 34 പേരും. 2015-നും 2020-നും മധ്യേ 5000 ജിപിമാരെ ബ്രിട്ടനിലെത്

Full story

British Malayali

കനത്ത മഞ്ഞുവീഴ്ചയുടെയും അതിശൈത്യത്തിന്റെയും പിടിയില്‍നിന്ന് ബ്രിട്ടന്‍ മോചിതമാകുന്നതേയുള്ളൂ. അപ്പോഴേക്കും ജനജീവിതം ദുസ്സഹമാക്കി കൊടുങ്കാറ്റെത്തി.  എറിക് കൊടുങ്കാറ്റ് ആഞ്ഞുവീശുന്നതിനാല്‍, ഈ വീക്കെന്‍ഡിലും കരുതല്‍ തുടരണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. കനത്ത മഴയും ശക്തമായ കാറ്റും രാജ്യത്തുടനീളം ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ചയാണ് എറിക് കൊടുങ്കാറ്റ് ബ്രിട്ടനില്‍ പൂര്‍ണശക്തിയോടെ ആഞ്ഞടിച്ചത്. കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില

Full story

British Malayali

പട്ടാപ്പകല്‍ മാരകായുധങ്ങളുമായി കൊള്ളയ്‌ക്കെത്തിയ അഞ്ചംഗ സംഘത്തെ പോലീസ് അതിസാഹസികമായി കീഴടക്കി. ഓക്‌സ്ഫഡ് സ്ട്രീറ്റിലെ ബോണ്ട് സ്ട്രീറ്റ് ട്യൂബ് സ്‌റ്റേഷനിലാണ് സംഭവം. കൊള്ളയ്ക്കിരയായ ആള്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് സംഘം സ്‌റ്റേഷനിലെത്തുകയും, തിരക്കേറിയ സ്‌റ്റേഷന്‍ അടച്ചുപൂട്ടി സംഘത്തെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. ഇവരുടെ പക്കല്‍ തോക്കുള്‍പ്പെടെ മാരകായുധങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തെത്തുടര്‍ന്നു സ്റ്റേഷന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. ഇതോടെ, ട്യൂബ് ട്രെയിന്‍ സര്‍വ

Full story

British Malayali

ബ്രിട്ടനില്‍ നടക്കുന്ന മോഷണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന ഓരോരുത്തരും വളരെ ജാഗ്രത പുലര്‍ത്തണമെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും നാം കേള്‍ക്കുന്നത്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം ആഷ്‌ഫോര്‍ഡിലെ കെന്റ് ടൗണില്‍ നടന്നത്. പുറത്തേക്കു പോകുവാനായി ഇറങ്ങിയപ്പോള്‍ കാര്‍ മോഷ്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം കെന്റിനെ ഞെട്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടു മൂന്നു മണിക്കാണ് സംഭവം. പുറത്തേക്കു പോകുവാനായി ഇറങ്ങിയതായിരുന്നു ഒരു അമ്മയും കു

Full story

British Malayali

ന്യൂഡല്‍ഹി: സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ഫഹദ് ഫാസിലും അമല പോളും നായികാനായകന്മാരായി ബോക്സോഫീസില്‍ വിജയമായ സിനിമ ആയിരുന്നു 'ഒരു ഇന്ത്യന്‍ പ്രണയകഥ' എന്നത്. ഈ സിനിമയുടെ പ്രമേയ കാനഡ പൗരത്വമുള്ള മലയാളി വനിത അവരുടെ മാതാപിതാക്കളെ തേടി കേരളത്തില്‍ എത്തുന്നതാണ്. ഒടുവില്‍ മാതാപിതാക്കളെ കണ്ടു പിടിച്ച ശേഷം നാടുവിട്ടു പോകുകയും ചെയ്യുന്നതാണ് കഥാതന്തു. ഈ സിനിമാ മുഹൂര്‍ത്തം യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ മലയാളിയായ അമ്മയെ തേടി എത്തിയ ജര്‍മ്മന്‍ ദമ്പതികള്‍ ദത

Full story

British Malayali

മൂന്ന് മോള്‍ഡോവന്‍ ബാങ്കുകളില്‍ നിന്നും നിന്നും 650 മില്യണ്‍ പൗണ്ട് അടിച്ച് മാറ്റിയ കുറ്റത്തിന് 9 വര്‍ഷത്തേക്ക് ജയിലിലായ മുന്‍ മോള്‍ഡോവന്‍ പ്രധാനമന്ത്രി വ്ലാദ് ഫിലാറ്റിന്റെ മകന്‍ ലൂക്ക ഫിലാറ്റും ഇപ്പോള്‍ ലണ്ടനില്‍ വെട്ടിലായിരിക്കുകയാണ്.  അപ്പന്‍ അഴിമതികേസില്‍ അകത്തായപ്പോള്‍ ഈ മകന്‍ സ്റ്റുഡന്റ് വിസയെടുത്ത് യുകെയിലെത്തി അടിച്ച് പൊളിക്കുകയായിരുന്നു ഇതുവരെ. ആഢംബര കാറുകളും സുന്ദരി പെണ്‍കുട്ടികളുമായി അങ്ങേയറ്റത്തെ ധൂര്‍ത്ത ജീവിതമായിരുന്നു ലൂക്ക യുകെയില്‍ നടത്തിയിരുന്നത്. എന്നാല്‍ ഇയാള്‍ ഇവി

Full story

British Malayali

പുതുവര്‍ഷം പിറന്നതിന് പിന്നാലെ യുകെ മലയാളികളെ തേടിയെത്തുന്ന മൂന്നാമത്തെ മരണമാണ് ഇന്നലെ ഉണ്ടായത്. ജനുവരി പിറന്ന ഉടനെ ഉണ്ടായ ഹള്ളിലെ പ്രദീപ് നായരുടെ മരണവാര്‍ത്തയും പിന്നാലെ ഫെബ്രുവരിയില്‍ ഉണ്ടായ അരുണ്‍ എന്ന ചെറുപ്പക്കാരന്റെ മരണ വാര്‍ത്തയുടെയും ദു:ഖം വിട്ട് മാറും മുമ്പെ ആണ്  ഹള്ളില്‍ മലയാളി യുവാവിന്റെ മരണവാര്‍ത്ത എത്തുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഏറെ നാളായി ചികിത്സയിലായിരുന്ന ചാക്കോച്ചനെ മരണം വിളിക്കുന്നത്. 47 വയസ് മാത്രമായിരുന്നു പ്രായം.  യുകെ മലയാളികളുടെ കണ്ണുനീര്‍ തോരുന്നില്ല; അരുണിനു പിന്നാലെ

Full story

British Malayali

ഒരേ സമയം നഴ്‌സുമാര്‍ക്ക് ഗുണമെന്നും ദോഷമെന്നും പറയുന്ന പരിഷ്‌കാരവുമായി എന്‍എച്ച്എസ് രംഗത്ത്. ആഴ്ചയില്‍ 37. 5 മണിക്കൂര്‍ എന്ന കോണ്‍ട്രാക്ട്ച്വല്‍ ഔവേര്‍സില്‍  നഴ്‌സുമാരുടെയും ഡോക്ടര്‍മാുടെയും സേവനം നിര്‍ത്താതെ അവരെ കൊണ്ടു പരമാവധി ജോലി ചെയ്യിപ്പിക്കാനുള്ള പദ്ധതിയാണ് ശ്രദ്ധേയമാകുന്നത്. ഇതു നടപ്പിലായാന്‍ ഇഷ്ടമുള്ളവര്‍ക്ക് കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യാം. ഓവര്‍ ടൈമിനുള്ള സ്‌പെഷ്യല്‍ റേറ്റും ലഭിക്കും. എന്നാല്‍ ഏജന്‍സി ജോലിക്കാരുടെ എണ്ണം കുറച്ചു ഈ പരിഷ്‌കാരം വരുന്നതു കൊണ്ട് ഏജന്‍സി പണി ച

Full story

British Malayali

ഇംഗ്ലീഷ് ചാനലില്‍ നിന്നും കഴിഞ്ഞ ദിവസം ലഭിച്ച തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും കണ്ടെത്തിയത് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരം എമിലാനോ സാലയുടെ മൃതദേഹം തന്നെയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.  എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തിളങ്ങുന്ന താരത്തിന്റെ മരണം വിശ്വസിക്കാനാവാതെ ഫുട്ബോള്‍പ്രേമികള്‍ വിഷമിക്കുകയാണിപ്പോള്‍. ഇക്കഴിഞ്ഞ ജനുവരി 21ന് രാത്രി  ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറക്കുമ്പോഴായിരുന്നു വിമാനം ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമായത്. തുടര്‍ന്ന് ദിവസങ്ങളോളം നീണ്ട തെര

Full story

[7][8][9][10][11][12][13][14]