1 GBP = 92.00 INR                       

BREAKING NEWS
British Malayali

ലാഹോറില്‍ നിന്നും കറാച്ചിയിലേക്കുള്ള യാത്രക്കിടെ തകര്‍ന്ന് വീണ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ  സീറ്റ് നമ്പര്‍ ഒ സിക്കും 10 സിക്കും യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്ന കാര്യം പരക്കെ ചര്‍ച്ചയാകുന്നു. മറ്റെല്ലാ സീറ്റുകളും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ തകര്‍ന്നപ്പോള്‍ ഈ രണ്ട് സീറ്റുകളും മാത്രം എങ്ങനെ സുരക്ഷിതമായി..? എന്ന ചോദ്യവും ശക്തമാകുന്നുണ്ട്. ആകാശത്ത് നിന്നും ജനവാസ കേന്ദ്രത്തില്‍ വീണ് തകര്‍ന്ന ഈ വിമാനത്തില്‍ നിന്നും ഈ സീറ്റിലിരുന്ന രണ്ട് പേര്‍ മാത്രം എങ്ങനെ

Full story

British Malayali

കൊറോണയുടെ സംഹാരതാണ്ഡവത്തില്‍ നിന്നും ഇനിയും മോചനം നേടാന്‍ സാധിക്കാത്ത യുകെയെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റെ കാറ്റ് വീറ്റാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് ഇന്നലെ പുറത്ത് വന്ന ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം ഇന്നലെ രാജ്യത്ത് വെറും 282 ജീവനുകള്‍ മാത്രമേ കൊറോണയ്ക്ക് കവരാന്‍ സാധിച്ചിട്ടുള്ളൂ. അതിനിടെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്  സെപ്റ്റംബര്‍ 30ന് യുകെയിലും നവംബര്‍ 11ന് അമേരിക്കയിലും രോഗം നിലയ്ക്കുമെന്നാണ് പ്രതീക്ഷയുയരുന്നത്. രണ്ടാമതൊരാക്രമണം ഒഴിവായേക്കുമെന്നും റിപ്പോര്‍

Full story

British Malayali

ന്യൂഡല്‍ഹി: കൊറോണ അതിവേഗം പടരുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. ലോക രാജ്യങ്ങളിലെ പട്ടികയില്‍ 11-ാം സ്ഥാനത്താണ് ഇന്ത്യ. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇറാന് പിന്നില്‍ രണ്ടാമത്. എന്നാല്‍ രോഗ വ്യാപനത്തിന്റെ തോത് അനുസരിച്ച് ഇറാനേയും ഇന്ത്യ ഇന്ന് പിന്തള്ളാനാണ് സാധ്യത. കഴിഞ്ഞ 15 ദിവസം കൊണ്ട് രോഗ വ്യാപനത്തില്‍ വലിയ മുന്നേറ്റമാണ് ഇന്ത്യയില്‍ ഉണ്ടാകുന്നത്. ഇത് തീര്‍ത്തും ആശങ്കപ്പെടുത്തുന്നതാണ്. മരണ നിരക്കില്‍ കുറവ് മാത്രമാണ് ഏക ആശ്വാസം. പത്ത് ലക്ഷം ജനസംഖ്യയില്‍ മൂന്ന് പേര്‍ മാത്രമാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക

Full story

British Malayali

ആയിരം നാവായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന് ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മാന്ത്രിക മരുന്നിനെ പറ്റി സംസാരിക്കുമ്പോള്‍. അമേരിക്കയില്‍ കൊറോണയുടെ താണ്ഡവം മൂര്‍ഛിക്കാന്‍ തുടങ്ങിയ നാള്‍ മുതല്‍ക്കേ ട്രംപ് നിര്‍ദ്ദേശിക്കാന്‍ തുടങ്ങിയതാണ് ഈ മരുന്ന്. അതിന്റെ പേരിലുണ്ടായ പൊല്ലാപ്പുകള്‍ ചില്ലറയൊന്നുമല്ല. എഫ് ഡി എ അനുമതി ഇല്ലെന്ന് ബോദ്ധ്യമായിട്ടും ഈ മരുന്നിന്റെ ഉപയോഗത്തിനായി കടുംപിടുത്തം പിടിക്കുകയായിരുന്നു ട്രംപ്. ഇതിന്റെ ഫലസിദ്ധിയെ സംശയിച്ച, വൈറ്റ്ഹൗസിലെ കോറോണാ സെല്‍ മേധാവിയെ പരസ

Full story

British Malayali

കവന്‍ട്രി: കോവിഡ് മരണങ്ങള്‍ അരലക്ഷം എങ്കിലും കടക്കും എന്നുറപ്പായിരിക്കെ തുടക്കം മുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി നീങ്ങുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പാത പിന്തുടരാന്‍ ബ്രിട്ടനും തയ്യാറെടുക്കുന്നു. ദിനംപ്രതിയുള്ള മരണ സംഖ്യാ കാര്യമായി കുറയാത്തതും പുതുതായി കൂടിതല്‍ രോഗികള്‍ എത്തുന്നതും വേനല്‍ക്കാല ദിനങ്ങള്‍ പിറന്നു തുടങ്ങിയതുമെല്ലാം കടുത്ത നിയന്ത്രങ്ങളിലേക്കു നീങ്ങാന്‍ ബ്രിട്ടന്‍ പ്രേരിപ്പിക്കുകയാണ്. ഒരു തടസവും ഇല്ലാതെ തുറന്നു കിടന്ന എയര്‍ പോര്‍ട്ടുകളും ലക്ഷക്കണക്കിന് ജനങ്ങളെയും

Full story

British Malayali

ബിര്‍മിങ്ഹാം: തെലുങ്കാനയിലെ പാവപ്പെട്ടവര്‍ അനേകം ഉള്ള ഒരു സ്ഥലം, ആദിലാബാദ്. പരുത്തികൃഷിക്ക് പേര് കേട്ട സ്ഥലം കൂടിയായതോടെ ലോകം ഈ പ്രദേശത്തിന് നല്‍കിയ പേര് വൈറ്റ് ഗോള്‍ഡ് സിറ്റി. ഇവിടെയുള്ള പാവങ്ങള്‍ക്കായി ഒരു ആരാധനാലയം പുതുക്കി പണിയേണ്ടി വന്നപ്പോള്‍ മലയാളിയായ ബിഷപ്പ് മാര്‍ ആന്റണി പ്രിന്‍സ് പാണേങ്ങാടിന് മുന്നില്‍ ആശ്രയമായി ഉണ്ടായിരുന്നത് ബ്രിട്ടനിലെ മലയാളികളായ ക്രിസ്ത്യന്‍ വിശ്വാസ സമൂഹമാണ്. അദ്ദേഹം ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയെ സമീപിച്ചതും ആശങ്കയോടെയാണ്. ഈ കൊറോണക്കാലത്ത് എങ്ങനെ ദേവാലയ നിര്‍മ്

Full story

British Malayali

മേയ് 11ന് ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ചെറിയ ഇളവ് പ്രഖ്യാപിച്ചതിനോടൊപ്പം സുരക്ഷ ഉറപ്പാക്കാനുള്ള ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിങ്ങള്‍ സാധാരണയായി കണ്ടുമുട്ടാത്ത വ്യക്തികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോഴും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് സാധ്യമല്ലാത്ത അടഞ്ഞ മുറികളില്‍ ഉള്ളപ്പോഴും ഫേസ്മാസ്‌ക് ധരിക്കണം എന്നതാണ് അതില്‍ പ്രധാനമായത്. എന്നാല്‍ വളരെ കുറച്ച് സമയം മാത്രമേ നിങ്ങള്‍ ഇത്തരത്തിലുള്ള ഒരു സ്ഥലത്ത് ഉണ്ടാവുകയുള്ളു എങ്കില്‍ ഇതിന്റെ ആവശ്യമില്ല. ഫേസ് മാ

Full story

British Malayali

ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്ക് അറ്റ് ഹോം സൗകര്യം എടുത്ത ഇന്ത്യന്‍ വംശജയായ ഭൗതികശാസ്ത്രജ്ഞ വിചാരിച്ചിരുന്നില്ല, താന്‍ ഒരു ഇതിഹാസം സൃഷ്ടിക്കുമെന്ന്. വീട്ടില്‍ ഇരുന്ന് കമ്പ്യുട്ടര്‍ വഴി ക്വാണ്ടം സാങ്കേതിക വിദ്യ ഉപയോഗിച്ച് പദാര്‍ത്ഥത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്-ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് സൃഷ്ടിക്കുന്നതില്‍ അവര്‍ കൈവരിച്ച നേട്ടം ശാസ്തലോകത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടായാണ് വിലയിരുത്തപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് സസെക്സിലെ ശാസ്ത്രജ്ഞയാണിവര്‍. നൂറുകണക്കിന് ആറ്റങ്ങള്‍, സാധാരണ ഘനീഭവിക്കുന്

Full story

British Malayali

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നിരവധി പേരുടെ തൊഴില്‍ നഷ്ടത്തിലാണ് കലാശിച്ചത്. പലരുടെയും ബിസിനസ്സ് തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയുമാണ്. കുറച്ചു നാള്‍ മുന്‍പ് വരെ ഇത്തരമൊരു പ്രതിസന്ധി പ്രതീക്ഷിക്കാതെ പല കാര്യത്തിനുമായി വായ്പകളെടുത്തവര്‍, വരുമാനമാര്‍ഗ്ഗം നിലച്ചതോടെ എടുത്ത വായ്പ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് കൊറോണ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുവാനുള്ള പാക്കേജിന്റെ ഭാഗമായി വായ്പകള്‍ക്ക് മേല്‍ സര്‍ക്കാര്‍ മോറട്ടോറിയം പ്ര

Full story

British Malayali

ബ്രിട്ടനില്‍ രോഗവ്യാപനതോതും പ്രതിദിന മരണ സംഖ്യയും കുറഞ്ഞു വരുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും ആശ്വസിക്കാറായിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വൈറസിന്റെ പ്രത്യ്ദ്പാദന നിരക്ക് അഥവാ 'ആര്‍' നിരക്ക് ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുന്നതാണ് കാരണം. രോഗിയായ ഒരു വ്യക്തി, മറ്റ് എത്രപേരിലേക്ക് രോഗം പടര്‍ട്ടിയേക്കാം എന്ന് സൂചിപ്പിക്കുന്നതാണ് 'ആര്‍' നിരക്ക്. ഇത് 1 ന് താഴെ ആയിരിക്കുമ്പോഴാണ് രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞുതുടങ്ങുന്നത്. ഇപ്പോള്‍ യു കെ യില്‍ വിവിധഭാഗങ്ങളിലായി 'ആര്‍' നിരക്ക് 0.7 നും 1 നും ഇടയിലാണ്

Full story

[1][2][3][4][5][6][7][8]