1 GBP = 92.30 INR                       

BREAKING NEWS
British Malayali

കാറിന്റെ വിന്‍ഡ്സ്‌ക്രീനിലോ അല്ലെങ്കില്‍ റിയര്‍ വിന്‍ഡോയിലോ 'ബേബി ഓണ്‍ ബോര്‍ഡ്' എന്ന സ്റ്റിക്കര്‍ പലരും പതിക്കാറുണ്ട്. എന്നാല്‍ ഇത് പോലീസിന്റെ കണ്ണില്‍ പെട്ടാല്‍ 5000 പൗണ്ട് വരെ പിഴയീടാക്കാന്‍ വകുപ്പുണ്ടെന്ന് ഏവരും ഓര്‍ത്താല്‍ നന്നായിരിക്കും. ഇതിന് പുറമെ നിങ്ങളുടെ ഫുട്ബോള്‍ ക്ലബിന്റെ ലോഗോ ഇത്തരത്തില്‍ കാറിന്റെ മേല്‍പ്പറഞ്ഞ ഭാഗങ്ങളില്‍ പതിപ്പിച്ചാലും നിങ്ങള്‍ പിഴയടക്കാന്‍ ബാധ്യസ്ഥരാണെന്നറിയുക. റോഡില്‍ നിന്നും നിങ്ങളുടെ കാഴ്ചയെ മറയ്ക്കാന്‍ ഇത്തരം സ്റ്റിക്കറുകള്‍ കാരണമാകുമെന്നതിനാലാണ് ഇ

Full story

British Malayali

വര്‍ധിച്ചു വരുന്ന എനര്‍ജി ബില്‍ തലവേദനയാകുന്നുണ്ടെങ്കില്‍, അതിനെ മറികടക്കാന്‍ സര്‍ക്കാര്‍ തന്നെ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എനര്‍ജി കമ്പനി ഒബ്ലിഗേഷന്‍ എന്ന ഏജന്‍സി ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനും കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനും വേണ്ടിയുള്ളതാണ്. 2013 ഏപ്രിലിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. പലതവണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയ ചട്ടങ്ങളില്‍, ഏറ്റവുമൊടുവിലത്തേത് നിലവില്‍ വന്നത് 2018 ഡിസംബറിലാണ്. ഹോം ഹീറ്റിങ് കോസ്റ്റ് റിഡക്ഷന്‍ ഒബ്ലിഗേഷന്‍ എന്നാണ് ഏറ

Full story

British Malayali

പൗരത്വ നിയമഭേഗതിക്കെതിരേ പ്രസ്താവന നടത്തിയ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എം.പി. ഡെബ്ബി എബ്രഹാമിന് ഇന്ത്യയില്‍ പ്രവേശനാനുമതി നിഷേധിച്ചപ്പോള്‍ അതിനെതിരേ തിരിഞ്ഞവരേറെയാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്നീട് കോണ്‍ഗ്രസ്സും അനുകൂലിച്ചപ്പോള്‍, കേന്ദ്ര നടപടിയില്‍ കാര്യമുണ്ടെന്ന് എല്ലാവര്‍ക്കും ബോധ്യമായി. ഡെബ്ബി എബ്രഹാമിന് പാക്കിസ്ഥാാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഐഎസ്‌ഐയുമായി ബന്ധമുള്ള നജാവത്ത് ഹുസൈനുമായി ഡെബ്ബി ബന്ധപ്പെട്ടിരു

Full story

British Malayali

ആഗോള തലത്തില്‍ ആശങ്ക വിതച്ച് കൊറോണ രോഗബാധ തുടരുന്നു. കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയില്‍ മാത്രം 2100 കവിഞ്ഞു. ചൈന കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ പേരെ വൈറസ് ബാധിച്ചത് ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂസ് കപ്പലിലെ യാത്രക്കാരെയാണ്. ഇതിനകം 621 പേര്‍ക്കാണ് കപ്പലില്‍ മാത്രം രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഏഴ് ഇന്ത്യക്കാരുമുണ്ട്. ഡയമണ്ട് പ്രിന്‍സസ്, വെസ്റ്റര്‍ഡാം എന്നീ കപ്പലുകളാണ് വിവിധ തുറമുഖങ്ങളില്‍ പിടിച്ചിട്ടിരുന്നത്. ഈ കപ്പലുകളിലുള്ള രോഗബാധയില്ലാത്തവരെ കഴിഞ്ഞദിവസം പോകാന്‍ അനുവദിച്ച

Full story

British Malayali

രാജപദവികള്‍ വേണ്ടെന്നുവെച്ച് കാനഡയിലേക്ക് കുടിയേറാനൊരുങ്ങുന്ന ഹാരി രാജകുമാരനും മേഗന്‍ മെര്‍ക്കലും ഏപ്രില്‍ മുതല്‍ സാധാരണക്കാര്‍ മാത്രമാകും. കഴിഞ്ഞമാസമാണ് രാജപദവികള്‍ ഉപേക്ഷിക്കാന്‍ ഹാരിയും മേഗനും തീരുമാനിച്ചത്. തീരുമാനം കൊട്ടാരത്തില്‍ വലിയ ആഘാതമുണ്ടാക്കിയെങ്കിലും അത് രാജ്ഞി അംഗീകരിക്കുകയായിരുന്നു. മാര്‍ച്ച് 31-നാണ് മെഗ്‌സിറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട രാജപദവിയൊഴിയല്‍ പ്രാബല്യത്തില്‍ വരുന്നത്. സൈന്യത്തിലെ മേജര്‍, ലെഫ്റ്റനന്റ് കമാന്‍ഡര്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ എന്നീ പദവികള്‍ ഹാരി

Full story

British Malayali

കള്ളനോട്ടടിക്കാര്‍ക്ക് ഒരു പഴുതും അനുവദിക്കാതെ അത്യന്താധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പുതിയ 20 പൗണ്ടിന്റെ നോട്ട് ഇന്ന് ബ്രിട്ടനില്‍ പ്രാബല്യത്തില്‍വരും. പോളിമറില്‍ നിര്‍മിച്ചിട്ടുള്ള നോട്ടില്‍ വിഖ്യാത കലാകാരന്‍ ജെഎംഡബ്ല്യു ടേണറുടെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. ഇന്നേവരെ പുറത്തിറക്കിയിട്ടുള്ളതില്‍ ഏറ്റവും സുരക്ഷിതമായ കറന്‍സി നോട്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍ ഈ നോട്ടിനെ വിശേഷിപ്പിക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ആദം സ്മിത്തിന്റെ ചിത്രമുള്ള 20 പൗണ്ട് നോട്

Full story

British Malayali

ഒരിടവേളയ്ക്കുശേഷം യൂറോപ്പിനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. ജര്‍മനിയിലെ ഹനാവു നഗരത്തില്‍ രണ്ട് ബാറുകളില്‍ ഭീകരര്‍ ബുധനാഴ്ച നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റും. ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള കെസല്‍സ്റ്റാഡ് ജില്ലയിലെ ബാറുകളിലാണ് അക്രമം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വെടിവെപ്പിനുശേഷം കാറില്‍ രക്ഷപ്പെട്ട അക്രമികളെ പിടികൂടാന്‍ പോലീസ് ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. ഹുക്ക ബാര്‍ എന്നറിയപ്പെടുന്ന ശിഷ ബാറുകളിലാണ്

Full story

British Malayali

യുകെയിലെ കാര്‍ തിയറി ടെസ്റ്റുകളില്‍ ഈ വരുന്ന ഏപ്രില്‍ മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഡിവിഎസ്എ ഡ്രൈവിംഗ് ലൈസന്‍സിനുള്ള തിയറി പരീക്ഷ ആകപ്പാടെ പരിഷ്‌കരിക്കാന്‍ പോവുകയാണ്. ലേണേര്‍സ് ലൈസന്‍സിനുള്ള രീതികള്‍ എങ്ങനെ മാറുന്നു എന്നറിയാം.ഇത് സംബന്ധിച്ച ടെസ്റ്റ് കൂടുതല്‍ റിയലിസ്റ്റിക്കാക്കാനാണ് ഒരുങ്ങുന്നതെന്നാണ് ഡിവിഎസ്എ പറയുന്നത്. ഡ്രൈവ് ചെയ്യുന്നതിനുള്ള കഴിവ് ആര്‍ജിച്ചെടുക്കുകയും ലൈസന്‍സ് നേടുകയും ചെയ്യുകയെന്നത് ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്ന കാര്യ

Full story

British Malayali

കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ബര്‍മിങാമിലെ ഹാര്‍ബോണില്‍ മരണമടഞ്ഞ ശ്രീജ ശ്രീനിവാസന്റെ മൃതദേഹം ഉടന്‍ നാട്ടിലേക്ക്. ഇതിനുള്ള നടപടി ക്രമങ്ങളെല്ലാം അവസാന ഘട്ടത്തിലാണ്. ഇന്നോ നാളെയോ ആയി മൃതദേഹം എപ്പോള്‍ നാട്ടിലേക്കു കൊണ്ടുപോകാന്‍ സാധിക്കും എന്നറിയാന്‍ കഴിയുമെന്നാണ് വിവരം ലഭിക്കുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഡെത്ത് ഓഫീസിലെ നടപടിക്രമങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയായിരുന്നു. ഫ്യൂണറല്‍ ഡയറക്ടേഴ്‌സ് ഏറ്റുവാങ്ങിയ മൃതദേഹം ഇനി ആര്‍ക്കെങ്കിലും കാണണമെങ്കില്‍ അപ്പോയിന്മെന്റ് എട

Full story

British Malayali

ലോകത്തെവിടെ പോയാലും ഏതു സ്വര്‍ഗത്തില്‍ ജീവിച്ചാലും നമ്മളെയെല്ലാം തിരിച്ചു വിളിക്കുന്നത് ഗൃഹാതുരത മാത്രമല്ല, അമ്മയുടെ കൈപ്പുണ്യം കൂടിയാണ്. ജോലി തിരക്കിനിടയിലും ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും രുചിയോടെ നല്ല ഭക്ഷണം കഴിക്കുക എന്നത് പലര്‍ക്കും ഒരു മോഹം മാത്രമായി മാറുകയാണ്. പഠന ശേഷം അമ്മമാരുടെ കൂടെ അടുക്കളയില്‍ നിന്ന് പാചകക്കൂട്ടുകള്‍ കണ്ടും കേട്ടും പഠിക്കാന്‍ അവസരം ലഭിക്കാതെ യുകെയില്‍ എത്തിയ മലയാളി തലമുറയിലെ പലര്‍ക്കും ആശ്രയം യുട്യൂബ് വീഡിയോകളിലെ പൊടിക്കൈകളാണ്. ഇതില്‍ പലതും ചുക്കെന്നു പറഞ്ഞിട്ട്

Full story

[1][2][3][4][5][6][7][8]