1 GBP = 95.20 INR                       

BREAKING NEWS
British Malayali

എ11 ല്‍ ഒരു സില്‍വര്‍ സിട്രൊജെന്‍ വാന്‍ റൗണ്ട്എബൗട്ടില്‍ ഇടിച്ച് മറിയുന്ന ഞെട്ടിപ്പിക്കുന്ന അപകടത്തിന്റെ ദൃശ്യം പുറത്ത് വന്നു. ഈ വാന്‍ മറ്റൊരു വാഹനത്തെ മറികടന്ന് മുന്നേറുമ്പോള്‍ റൗണ്ട് എബൗട്ടിന് മുന്നില്‍ പെടുകയും സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് ഇടിച്ച് പറക്കുകയുമായിരുന്നു. നോര്‍ഫോക്ക് റൗണ്ട് എബൗട്ടിലെ സിനിമാ സ്റ്റൈല്‍ അപകടത്തിന്റെ ദൃശ്യം വൈറലാവുകയാണ്. ഇവിടെ റൗണ്ട് എബൗട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന  വാണിംഗ് സൈനുകളും റോഡ് മാര്‍ക്കിംഗുകളും വലിയ ആരോ സൈനുമുണ്ടായിട്ടും വാന്‍ അത് ശ്രദ്ധിക്കാതെ

Full story

British Malayali

ലോകത്തില്‍ കാന്‍സര്‍ നിരക്കില്‍ യുകെയ്ക്ക് 13ാം സ്ഥാനമാണുള്ളതെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധിച്ച പുതിയ റാങ്കിംഗ് പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം ലോകമാകമാനം അഞ്ചിലൊന്ന് പുരുഷന്‍മാര്‍ക്കും ആറിലൊന്ന് സ്ത്രീകള്‍ക്കും കാന്‍സര്‍  ഉറപ്പാണ്. ഏറ്റവും അധികം കാന്‍സര്‍ രോഗികള്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണുള്ളത്. ആഫ്രിക്കയിലും ഏഷ്യയിലും കാന്‍സര്‍ നിരക്ക് കുറവെങ്കിലും മരണനിരക്ക് കൂടുതലാണ്. യൂറോപ്പിനെ കാന്‍സര്‍ വിഴുങ്ങുമ്പോള്‍

Full story

British Malayali

ഇതിന് മുമ്പ് നിങ്ങളുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ടിന്റെ കാലാവധി കഴിയുന്നതിന് മുമ്പ് ധൈര്യപൂര്‍വം പുതിയതിന് അപേക്ഷിക്കാമായിരുന്നു. കാരണം മുമ്പത്തെ പാസ്പോര്‍ട്ടില്‍ ബാക്കിയുള്ള കാലം പുതിയതിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുമായിരുന്നു. എന്നാല്‍ ഗവണ്‍മെന്റ് നടപ്പിലാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിന് മാറ്റം വന്നിരിക്കുകയാണ്. ഇത് പ്രകാരം കാലാവധി കഴിയുന്നതിന് മുമ്പ് നിങ്ങള്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ബാക്കിയുള്ള സമയം നഷ്ടമാകുമെന്ന് പ്രത്യേകം ഓര്‍ക്കുക. പുതിയ പാസ്പോര്‍ട്ട് അനുവദിക്കുന്നത് അപേക്ഷിക

Full story

British Malayali

ഇന്നലെ ടോണ്ടനു സമീപം എം5ല്‍ നടന്ന അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. രണ്ടു ലോറികളും കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഇന്നലെ മുഴുവന്‍ മോട്ടോര്‍വേ അടച്ചിട്ടതോടെ ആയിരക്കണക്കണക്കിനു വാഹനങ്ങളാണ് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. അപകടം നടന്നതിനു ശേഷം ജംഗ്ഷന്‍ 24നും 25നും ഇടയില്‍ ബ്രിഡ്ജ്‌വാട്ടിലും ടോണ്ടനിലാണ് എല്ലാ വഴികളും അടഞ്ഞു കിടന്നത്. ഇന്നലെ രാവിലെ

Full story

British Malayali

കവന്‍ട്രി: പ്രളയം നാടിനെ മുക്കിക്കൊന്നപ്പോള്‍ തിരികെ ജീവവായു നല്‍കാന്‍ കെല്‍പ്പുള്ളതു പ്രവാസി മലയാളി സമൂഹത്തിനു മാത്രമാണെന്ന നിഗമനം അക്ഷരം പ്രതി ശരിവയ്ക്കുകയാണ് രൂപയുടെ മൂല്യ ശോഷണം. നാടിനു ദാനമായി നല്‍കിയത് കൂടാതെ രൂപയുടെ മൂല്യ ശോഷണം നേട്ടമാക്കി മാറ്റാന്‍ ലോക മലയാളി പ്രവാസി സമൂഹം ശ്രമിക്കുമ്പോള്‍ പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് അതൊരു വലിയ ആശ്വാസമായി മാറുകയാണ്. പ്രളയ ശേഷം രൂപ വിലയിടിയുന്നതിനു മുന്‍പായി തന്നെ പ്രവാസികള്‍ അയക്കുന്ന പണവിഹിതത്തില്‍ 13 ശതമാനം വര്‍ധന രേഖപ

Full story

British Malayali

ഇന്നലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ എത്തിയവര്‍ക്ക് അവിശ്വസനീയമായ കാഴ്ചയായിരുന്നു കാണാന്‍ സാധിച്ചിരുന്നത്. ശരീരവടിവുള്ള സുന്ദരിമാരും സുന്ദരന്‍മാരുമായി നിരവധി വിദ്യാര്‍ത്ഥികള്‍ തുണിയഴിച്ച് പോസ് ചെയ്യുന്നത് കണ്ട് നിരവധി പേര്‍ ഞെട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്. ചാരിറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാനായി ഇറക്കുന്ന പുതിയ നേകഡ് കലണ്ടറിന് വേണ്ടി പോസ് ചെയ്യാനാണ് യൂണിവേഴ്സിറ്റി ഇതിന് സന്നദ്ധരായവര്‍ക്ക് അവസരമേകിയിരിക്കുന്നത്. തുണിയഴിക്കാന്‍ മനസുള്ള നിരവധി വിദ്യാര്‍ത്ഥികളാണ് നഗരത്തിലെ വിവിധയിടങ്

Full story

British Malayali

വിലക്കുറവിന്റെ പര്യായമായ ജര്‍മന്‍ ഡിസ്‌കൗണ്ട് ചെയിനായ ആല്‍ഡി ഇത്തവണ കസ്റ്റമര്‍മാരെ അത്ഭുതപ്പെടുത്തുന്നത് അടുക്കളയ്ക്ക് വേണ്ടുന്ന എല്ലാ ഉപകരണങ്ങളും കുറഞ്ഞ വിലയില്‍ വില്‍പനക്കെത്തിച്ചാണ്. വില കൂടിയ ഫ്രഞ്ച് ബ്രാന്‍ഡുകളെ തോല്‍പ്പിക്കുന്ന ഫ്രൈയിംഗ് പാനും പാത്രങ്ങളും 13 പൗണ്ടിന് ആല്‍ഡിയില്‍ നിന്നും ഇപ്പോള്‍ സ്വന്തമാക്കാം. സ്റ്റൈലിഷായ പുതിയ കിച്ചണ്‍വെയറുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് ലോഞ്ച് ചെയ്താണ് ആല്‍ഡി കസ്റ്റമര്‍മാരെ കൈയിലെടുക്കുന്നത്. വിലയേറിയ ഫ്രഞ്ച് ബ്രാന്‍ഡായ ലെ ക്ര്യൂസെറ്റിനെ തോല്‍പിക്

Full story

British Malayali

നികുതിദായകനെ ഊറ്റിക്കുടിച്ച് വളരുന്നുവെന്ന ആരോപണം ഉന്നയിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്  തലവനുമായ ജസ്റ്റിന്‍ വെല്‍ബി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് ആമസോണില്‍ കോടികളുടെ നിക്ഷേപമുണ്ടെന്ന് വെളിപ്പെട്ടതിനെ തുടര്‍ന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനും വെല്‍ബിക്കും കടുത്ത തിരിച്ചടിയും വിമര്‍ശനവുമാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിരിക്കുന്നത്. ആമസോണിനെതിരെ ആഞ്ഞടിച്ച കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്  അല്‍പം എങ്കിലും ആത്മാര്‍

Full story

British Malayali

ബ്രക്സിറ്റിന് ശേഷം യൂറോപ്യന്‍ യൂണിയനുമായി യാതൊരു വിധത്തിലുളള കരാറുകളുമില്ലാതെ യുകെ യൂണിയന്‍ വിട്ടു പോയാല്‍ മറ്റു യൂണിയന്‍ രാജ്യങ്ങള്‍ ബ്രിട്ടനോട് നിലപാട് കടുപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. നോ-ഡീല്‍ സാഹചര്യമുണ്ടായാല്‍ ഫ്രാന്‍സിന്റെ അതിര്‍ത്തിയില്‍ വച്ച് യൂറോസ്റ്റാര്‍ ട്രെയിനുകള്‍ തടയുമെന്നാണ് ഫ്രാന്‍സിന്റെ യൂറോപ്പ് മിനിസ്റ്ററായ നതാലി ലോയ്സ്യൂ മുന്നറിയിപ്പേകിയിരിക്കുന്നത്. എന്നാല്‍ നോ-ഡീല്‍ ബ്രക്സിറ്റുണ്ടായാലും ബ്രിട്ടീഷുകാര്‍ക്ക് അയര്‍ലണ്ടി

Full story

British Malayali

ലണ്ടന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രക്സിറ്റ് ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ണമായും സ്തംഭനത്തിലേക്ക്. അഞ്ച് നയാ പൈസ യൂറോപ്യന്‍ യൂണിയന് കൊടുക്കാതെയും വ്യാപാര കരാറില്‍ ഒപ്പ് വയ്ക്കാതെയും ബ്രിട്ടന്‍ ഇറങ്ങി പോരേണ്ടി വരുമെന്ന സൂചനയാണ് ഒടുവില്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രി തെരേസ മേ അടിയന്തിര കാബിനറ്റ് വിളിച്ച് പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ബ്രിട്ടന്‍ നേരിടാന്‍ പോകുന്നത് പത്ത് വര്‍ഷം മുമ്പത്തേക്കാള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാകുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇ

Full story

[2][3][4][5][6][7][8][9]