1 GBP = 93.50 INR                       

BREAKING NEWS
British Malayali

  മാസങ്ങള്‍ നീണ്ടുനിന്ന ദുരിതത്തിന് അറുതി വരുന്നതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടന്‍. ഇന്നലെ രേഖപ്പെടുത്തിയത് വെറും 121 കോവിഡ് മരണങ്ങള്‍ മാത്രം. കഴിഞ്ഞ മാര്‍ച്ച് 23 ന് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനുശേഷം ഒരു തിങ്കളാഴ്ച്ച ദൃശ്യമാകുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണ സംഖ്യയാണിത്. കഴിഞ്ഞ തിങ്കളാഴ്ച്ച രേഖപ്പെടുത്തിയത് 160 മരണങ്ങളായിരുന്നു. ഔദ്യോഗിക പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ടുന്നതിനാല്‍ ഞായറാഴ്ചകളിലും തിങ്കളാഴ്ചകളിലും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന മരണസംഖ്യയില്‍ കുറവുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങ

Full story

British Malayali

ലോക സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം 17 ലക്ഷത്തില്‍ ഏറെയായിക്കഴിഞ്ഞു. മരണം 1 ലക്ഷമാകുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം മതി എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. അപ്പോഴും പ്രസിഡണ്ട് ട്രംപിന് സങ്കടം തന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുന്നില്ല എന്നതിലാണ്. തന്റെ ഭരണ നിര്‍വ്വഹണ വിഭാഗത്തിന് കൊറോണയെ ചെറുക്കാന്‍ കാഴ്ച്ചവച്ച നല്ല പ്രകടനത്തിന്റെ പേരില്‍ നല്ല അഭിപ്രായങ്ങള്‍ ലഭിക്കുമ്പോള്‍ ഇതിനായി കഷ്ടപ്പെട്ട തന്നെ ആരും അഭിനന്ദിക്കുന്നില്ല എന്നായിരുന്നു ഇന്നലെ അദ്ദ

Full story

British Malayali

എന്തൊക്കെയായിരുന്നു; കൊറോണയ്ക്ക് ഫലപ്രദമായ മരുന്ന്, ദിവസേന ഇത് കഴിക്കുന്നത് കൊണ്ട് തനിക്ക് കൊറോണ വരില്ല, ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇതെത്തിച്ച് അമേരിക്കകാരെ രക്ഷിക്കും അവസാനം പവനായി ശവമായി. ട്രംപിന്റെ പ്രിയ മരുന്ന് ഹൈഡ്രോക്സിക്ലോറോക്വിന്‍ ഇനിമുതല്‍ കൊറോണ രോഗികളില്‍ പരീക്ഷിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. രോഗികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ്, ഈ ആന്റി - മലേറിയല്‍ മരുന്ന് കോവിഡ് 19 രോഗികളില്‍ പരീക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടന താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. അമേരിക്കയി

Full story

British Malayali

യുകെയില്‍ മരിച്ച മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠന്‍ ഡോ.ബിജി മര്‍ക്കോസ് ചിറത്തിലാട്ടിന്റെ സംസ്‌കാരം ഈ മാസം 30നു ശനിയാഴ്ച യുകെയിലെ വര്‍ത്തിങ്ങിലുള്ള ഡറിങ്ട്ടന്‍ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും. യാക്കോബായ സുറിയാനി സഭ കൗണ്‍സില്‍, കബറടക്ക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഗവണ്മെന്റ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് യുകെ പാത്രിയാര്‍ക്കല്‍ വികാര്‍ ഡോ.മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്തായുടെ ആത്മീയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും സഭ ചടങ്ങുകള്‍ സംഘടിപ്പിക്കുക. ലണ്ടനിലെ സെന്

Full story

British Malayali

പല വിധ അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസ്സോടെയാണ് ഓരോ നഴ്സും ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ കോവിഡ് -19 എന്ന ഈ മഹാവിപത്ത് നാം കരുതിയതിലും എത്രയോ വലുതാണ്. എന്റെ ഭാര്യ സാറ, സ്‌കോട്ലന്‍ഡില്‍ അബര്‍ഡീനിലുള്ള എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്സ് ആയി കഴിഞ്ഞ 16 വര്‍ഷമായി ജോലി ചെയ്യുന്നു. നഴ്സിംഗ് രംഗത്തു കഴിഞ്ഞ 34 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം കോവിഡ് -19 പോസിറ്റീവ് ആയവരും, റിസള്‍ട്ട് പോസിറ്റീവ് ആകാന്‍ സാധ്യതയുള്ളവരുമായ രോഗികളായിരുന്നു അവരുടെ യൂണിറ്റില്‍ ഉള്ളത്. അവര്‍ക്കാര്‍ക്കും തന്നെ ഈ രോഗത

Full story

British Malayali

കൊറോണ തീര്‍ത്ത പ്രതിസന്ധിയാല്‍ മിക്കവരും കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനാല്‍ ഈ സമയത്ത് ലാഭിക്കാന്‍ സാധിക്കുന്ന ഓരോ പൗണ്ടും ഏറെ വിലപ്പെട്ടതാണ്.  കൗണ്‍സില്‍ ടാക്സ് വകയില്‍ നല്ലൊരു തുകയാണ് ഓരോരുത്തരുടെയും സമ്പാദ്യത്തില്‍ നിന്ന് ചോര്‍ന്ന് കൊണ്ടിരിക്കുന്നത്.അതിനാല്‍ കൗണ്‍സില്‍ ടാക്സ് പരമാവധി കുറയ്ക്കുന്നതാോടെ  ഏവര്‍ക്കും കടുത്ത ആശ്വാസമായിരിക്കും ഈ സാമ്പത്തിക പ്രതിസന്ധിയില്‍ ലഭിക്കാന്‍ പോകുന്നത്. കൗണ്‍സില്‍ ടാക്സ് നിയമപരമായി കുറയ്ക്കാന്‍ ചില വഴികളുണ്ട്. കൊ

Full story

British Malayali

നാള്‍ക്ക് നാള്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നുവെങ്കിലും ജൂണ്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി.ഇത് പ്രകാരം പ്രൈമറി സ്‌കൂളുകള്‍ ജൂണ്‍ ഒന്ന് മുതലും സെക്കന്‍ഡറി സ്‌കൂളുകള്‍ അതിന് ശേഷം 14 ദിവസം കൂടി കഴിഞ്ഞുമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കുന്നത്.രാജ്യത്ത് കൊറോണ വൈറസ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ സ്‌കൂളുകള്‍ തുറക്കുന്നത് കുട്ടികളുടെയും ടീച്ചേര്‍സിന്റെയും മറ

Full story

British Malayali

യുകെയില്‍ ലോക്ക്ഡൗണ്‍ കര്‍ക്കശമായ നിഷ്‌കര്‍ഷിച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രധാന ഉപദേശകനായ ഡൊമിനിക് കുമ്മിംഗ്സ് തന്നെ ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച് ലണ്ടനില്‍ നിന്നും ഡര്‍ഹാം വരെ 260 മൈല്‍  കാറോടിച്ച് പോയ സംഭവത്തില്‍ കുമ്മിംഗ്സിനെ പുറത്താക്കണമെന്ന മുറവിളി ശക്തമായി. ഇന്നലെ ഡൗണിംഗ് സ്ട്രീറ്റില്‍ വച്ച് നടന്ന പതിവ് കൊറോണ ബ്രീഫിംഗിനെ കുമ്മിംഗ്സിനെ സംരക്ഷിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന നിലപാടുമായി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പാണ് കുമ്മിംഗ്സിനെ പുറത്താ

Full story

British Malayali

അങ്ങനെ കാത്ത് കാത്തിരുന്ന് യുകെ കൊറോണയുടെ പിടിയില്‍ നിന്നും മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്നാണ് ഓരോ ദിവസവും കുറയുന്ന രാജ്യത്തെ കൊറോണ മരണനിരക്ക് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇന്നലെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് വെറും 118 പേര്‍ മാത്രമാണ്. കഴിഞ്ഞ ഞായറാഴ്ചത്തെ മരണസംഖ്യയായ 170മായി  താരതമ്യപ്പെടുത്തുമ്പോള്‍ 30 ശതമാനം താഴ്ചയാണുണ്ടായിരിക്കുന്നത്. ബ്രിട്ടന്‍ ഒടുവില്‍ ആശ്വാസ തീരമണയുന്നുവെന്ന് തന്നെയാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ എല്ലാം സാധാരണ നി

Full story

British Malayali

ലോകത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണ എന്ന കുഞ്ഞന്‍ വൈറസിന്റെ രീതികളെ കുറിച്ച് ശാസ്ത്രലോകം ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. ജനിതകഘടനയും, പടരുന്ന രീതിയുമൊക്കെ അറിഞ്ഞാലേ ഫലവത്തായ പ്രതിരോധമരുന്നുകള്‍ ഉണ്ടാകൂ. അതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് കൊറോണയുടെ വ്യാപനത്തിന്റെ രീതികളെ കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഒരു വ്യക്തിക്ക് രോഗബാധയുണ്ടായി 11 ദിവസം കഴിഞ്ഞാല്‍ പിന്നെ അയാളില്‍ നിന്നും ആര്‍ക്കും രോഗം പടരുകയില്ല എന്നാണ് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്, ആ വ്യക്ത

Full story

[4][5][6][7][8][9][10][11]