1 GBP = 92.70 INR                       

BREAKING NEWS
British Malayali

ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ ബ്രിട്ടനില്‍ ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടില്ലെന്ന പരാതികള്‍ ശരിവെച്ചുകൊണ്ട് മൂന്നാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സിങ്കപ്പുരില്‍നിന്നെത്തിയ കൊറോണ വൈറസ് രോഗി രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കപ്പെട്ടത് ബ്രൈറ്റനിലെ റോയല്‍ സസക്‌സ് ആശുപത്രിയിലെ അത്യാഹിത വാര്‍ഡിലും. അവിടെയുണ്ടായിരുന്ന മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടാവുമോ എന്ന ആശങ്കയും ഇതോടെ ശക്തമായിട്ടുണ്ട്. ബ്രിട്ടനില്‍ സ്ഥിരീകരിക്കപ്പെടുന്ന മൂന്നാ

Full story

British Malayali

ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനുവേണ്ടി ദത്തുപുത്രനെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏല്‍പ്പിച്ച ബ്രിട്ടീഷ് ദമ്പതിമാരെ നാടുകടത്താനാവില്ലെന്ന് ബ്രിട്ടീഷ് കോടതി. ഇന്‍ഷുറന്‍സ് തുകയായ ഒന്നരലക്ഷം പൗണ്ട് കൈക്കലാക്കുന്നതിനുവേണ്ടിയാണ് 11 വയസ്സുള്ള ഗോപാല്‍ സെജാനിയെന്ന കുട്ടിയെ ആരതി ധിറും (55) ഭര്‍ത്താവ് കാവല്‍ റൈജാഡ(30)യും വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഇവരെ വിട്ടുകിട്ടുന്നതിന് ഇന്ത്യ ലണ്ടന്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കിയേക

Full story

British Malayali

ഗ്രാമര്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയായ എക്യുഇ എക്‌സാമിന് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നും ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി മലയാളി ബാലന്‍. പതിനൊന്നു വയസുകാരനായ അര്‍ജുന്‍ സുരേഷാണ് യുകെ മലയാളികള്‍ക്കെല്ലാം അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയത്. 130 മാര്‍ക്കാണ് അര്‍ജുന്‍ നേടിയത്. പ്രൈമറി 7 വിദ്യാര്‍ത്ഥിയായ അര്‍ജുന് സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് എക്യുഇ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ഡാറിന്‍ ബാര്‍ അവാര്‍ഡ് സമ്മാനിച്ചു. ഇത്തരമൊരു നേട്ടത്തിന് നൂറു ശതമാനം അര്‍ഹനായ കുട്ടിയാണ് അര്‍ജുനെന്ന

Full story

British Malayali

കൂടുതല്‍ വൈദ്യുതി കാറുകള്‍ നിരത്തിലിറങ്ങുമെന്ന പ്രതീക്ഷയോടെ, കാര്‍ നികുതിയില്‍ ഈ ഏപ്രില്‍ മുതല്‍ കാതലായ മാറ്റം വരുത്താനൊരുങ്ങുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. അടുത്തമാസം പ്രഖ്യാപിക്കുന്ന ബജറ്റില്‍ നികുതി മാറ്റങ്ങള്‍ ചാന്‍സലര്‍ സയീദ് ജാവിദ് പ്ര്യഖ്യാപിക്കുമെന്നാണ് സൂചന. വൈദ്യുതി കാറിലേക്ക് ഉപഭോക്താക്കള്‍ മാറുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മാറ്റങ്ങള്‍. ഒരു വൈദ്യുതി കാര്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് ബെനെഫിറ്റെന്ന നിലയ്ക്ക് നികുതിയില്ലാതെ ആ വാഹനമോടിക്കാന്‍ സാധിക്കും. ഇതനുസരിച്ച്

Full story

British Malayali

ഏപ്രില്‍ മുതല്‍ മിനിമം വേജിലും മിനിമം ലിവിങ് വേജിലും വര്‍ധന വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോവര്‍ഷവും ഏപ്രിലിലാണ് മിനിമം വേജ്് വര്‍ധിപ്പിക്കുന്നത്. 2020 മുതല്‍ 21 ഏപ്രില്‍ വരെയുള്ള നിരക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനുള്ള പ്രായപരിധി കടന്നവരൊക്കെ മിനിമം വേജിന് അര്‍ഹരാണ്. ഓരോരുത്തരും എവിടെ ജീവിച്ചിരിക്കുന്നുവെന്നതിനെ ആശ്രയിച്ച് സ്‌കൂള്‍ ലിവിങ് ഏജിലും വ്യത്യാസം വരും. നാഷണല്‍ ലിവിങ് ഏജിന് ഒരാള്‍ക്ക് 25 വയസ്സ് പൂര്‍ത്തിയായിരിക്കണ

Full story

British Malayali

ബ്രിട്ടനില്‍ താമസിക്കുന്ന 16 വയസ്സുകഴിഞ്ഞ എല്ലാവരും നാഷണല്‍ ഇന്‍ഷുറന്‍സ് അടയ്ക്കണമെന്നത് നിര്‍ബന്ധമാണ്. ഓരോരുത്തര്‍ക്കും അവരുടെ വരുമാനമനുസരിച്ച് നാഷണല്‍ ഇന്‍ഷുറന്‍സ് അടയ്ക്കുന്നതിന് പരിധിയുണ്ട്. ഏപ്രില്‍ മുതല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് പരിധി ഉയരുകയാണ്. ഓരോരുത്തരെയും അതെങ്ങനെ ബാധിക്കുമെന്ന് നോക്കാം. തൊഴിലാളിയെന്ന നിലയില്‍ ആഴ്ചയില്‍ 166 പൗണ്ടില്‍ക്കൂടുതല്‍ സമ്പാദിക്കുന്നവരും സ്വയം സംരംഭകനെന്ന നിലയില്‍ വര്‍ഷം 6365 പൗണ്ടില്‍ക്കൂടുതല്‍ ലാഭമുണ്ടാക്കുന്നവരും  ഇപ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് പ

Full story

British Malayali

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടതോടെ, ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന് യൂറോപ്യന്‍ യൂണിയന്റെ ബഗണ്ടി കളര്‍ പിന്തുടരേണ്ട ആവശ്യമില്ലാതായി. ഇതോടെ, പഴയ നീല നിറത്തിലേക്ക് തിരിച്ചുപോവുകയാണ് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍. നിങ്ങളുടെ കൈയിലുള്ളത് ബഗണ്ടി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകളാണെങ്കില്‍ അതെങ്ങനെ നീലയാക്കി മാറ്റുമെന്ന് ചിന്തിച്ചിട്ടുണ്ടോ? എപ്പോഴത്തേക്ക് നീല പാസ്‌പോര്‍ട്ട്  നിങ്ങള്‍ക്കു ലഭിക്കും? കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ബ്രക്‌സിറ്റിനുശേഷം പാസ്‌പോര്‍ട്ടിന് രൂപമാറ്റം സംഭവിക്കുമെന്ന

Full story

British Malayali

പ്ലീമൗത്ത് മലയാളികളുടെ പ്രിയ സുഹൃത്തായിരുന്ന സണ്ണിച്ചേട്ടന്‍ എന്ന് വിളിച്ചിരുന്ന ജേക്കബ് ഫ്രാന്‍സിസിന്റെ സംസ്‌കാരം ഈമാസം 21ന് നടക്കും. പ്ലീമൗത്ത് ക്രൗണ്‍ഹില്‍ ആര്‍സി ചര്‍ച്ചില്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ അന്ത്യോപചാര ചടങ്ങുകളും പൊതു ദര്‍ശനവും നടക്കും. ശേഷം ഫോര്‍ഡ് പാര്‍ക്ക് സിമെട്രിയില്‍ ആണ് സംസ്‌കാരം നടക്കുക. ഉച്ചയ്ക്ക് 2.30 മുതല്‍ മൂന്നു മണി വരെയാണ് സംസ്‌കാരം. ജനുവരി 26നാണ് ജേക്കബ് ഫ്രാന്‍സിസ് വിട വാങ്ങിയത്. മരണത്തിന് ഒരാവ്ച മുന്‍പ് നാട്ടിലേക്കു അവധിക്കു പോയ ഭാര്യയുടെ അസാന്നിധ

Full story

British Malayali

ഒരു വര്‍ഷം നീണ്ടു നിന്ന തുടര്‍ച്ചയായ മത്സരങ്ങള്‍ക്കൊടുവില്‍ ടിസിഎല്‍ - ടണ്‍ബ്രിഡ്ജ് വെല്‍സ് കാര്‍ഡ്‌സ് ലീഗ് 2019 (Premier Division) പരിസമാപ്തിയിലേക്ക്. ഈമാസം ഒന്‍പതിന് ഉച്ചക്ക് രണ്ടുമണിക്ക് ഇംഗ്ലണ്ടിന്റെ ഉദ്യാനനഗരമായ കെന്റിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ വച്ചാണ് ഫൈനല്‍ മത്സരം നടക്കുന്നത്. കോട്ടയം അഞ്ഞൂറാന്‍സും സ്റ്റാര്‍സ് ടണ്‍ബ്രിഡ്ജ് വെല്‍സുമാണ് ഫൈനല്‍ റൗണ്ടില്‍ നേര്‍ക്കു നേര്‍ നിന്ന ആവേശപ്പോരാട്ടം കാഴ്ചവയ്ക്കുക. 2019 ഫെബ്രുവരിയില്‍ യുകെയിലെ ടണ്‍ബ്രിഡ്ജ് വെല്‍സില്‍ പിറവിയെടുത്ത മലയാളികളുടെ അഹങ്കാരമ

Full story

British Malayali

ഇംഗ്ലണ്ട്: ഡിസംബര്‍ 31വരെ ബ്രിട്ടന്‍ ട്രാന്‍സിഷന്‍ പീരിയഡിലായിരിക്കും. അതേസമയം ഇതേ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പലവിധം ആശങ്കകളാണ് നിലനില്‍ക്കുന്നത്. ബ്രക്സിറ്റ് ബ്രിട്ടന്റെ ഹൗസിങ് മാര്‍ക്കറ്റിനെ ഉണര്‍വേകിയിട്ടുണ്ട്. എന്തായാലും പ്രോപ്പര്‍ട്ടി പ്രൈസും വീടു വില്‍പ്പനയും ഉയര്‍ന്നിട്ടുണ്ടെന്നാണ് എസ്റ്റേറ്റ് ഏജന്റ്സ് വ്യക്തമാക്കുന്നത്. അതേസമയം പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നിരവധി കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റൂളുകളാണ് യൂറോപ്യ

Full story

[6][7][8][9][10][11][12][13]