1 GBP = 95.70 INR                       

BREAKING NEWS
British Malayali

പമ്പ: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനവഴിയില്‍ അസ്വസ്ഥത പടര്‍ത്തി സംഘര്‍ഷാവസ്ഥ തുടരുന്നു. നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അത് ലംഘിക്കാന്ഡ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള ആഹ്വാനം ചെയ്തതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പമ്പയിലേക്ക് എത്തിത്തുടങ്ങിയ നിയമം ലംഘിച്ച ഏഴി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അറസറ്റ് ചെയ്തു. അതേസമയം പമ്പയിലും നിലയ്ക്കലിലും ക്രമസമാധാനം ഉറപ്പാക്കാന്‍ കൂടുതല്‍ ഉന്നത് ഉദ്യോഗസ്ഥര്‍ പമ്പയിലേക്ക് എത്തുന്നു. ഐജിമാരായ വിജയ് സാഖറെയും ഐജി ശ്

Full story

British Malayali

കോട്ടയം: ഹര്‍ത്താലില്‍ വിറച്ച് കേരളം. സംസ്ഥാനത്ത് ഉടനീളം വ്യാപക അക്രമണമാണ് നടക്കുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ സംസ്ഥാനത്തുട നീളം വ്യാപക ആക്രമണമാണ്. ശബരിമല കര്‍മസമിതിയും അന്താരാഷ്ട്ര ഹിന്ദുപരിഷത്തും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഉച്ചയാകുമ്പോള്‍ വന്‍ നാശനഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് വരുത്തി വെച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. തിരുവനന്തപുരം കല്ലമ്പലത്താണ് കെഎസ്ആര്‍ടിസി ബസിനു നേരെ അക്രമമുണ്ടായത്. നിലക്കലില്

Full story

British Malayali

ന്യൂഡല്‍ഹി: ഹാദിയയുടേയും ഷെഫീന്‍ ജഹാന്റേതും പ്രണയ വിവാഹം തന്നെ. വൈക്കംകാരി അഖില ലൗജിഹാദിന്റെ ഇരയല്ല. അഖില ഹാദിയ ആയി മാറിയത് സ്വന്തം ഇഷ്ടപ്രകാരം തന്നെ. ഹാദിയയുടെ മതം മാറ്റത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്നും ലൗജിഹാദ് അല്ലെന്നും വ്യക്തമായ സാഹചര്യത്തിലാണ് കേസ് എന്‍ഐഎ അവസാനിപ്പിച്ചത്. അഖില ഹാദിയ ആയി മാറിയതില്‍ ലൗജിഹാദ് ഇല്ലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ലൗജിഹാദ് ആരോപണത്തില്‍ വിവാദമായ ഹാദിയ ഷെഫീന്‍ ജഹാന്‍ വിവാഹം പ്രണയിച്ചു തന്നെയാണെന്ന് കണ്ടെത്തിയ എന്‍ഐഎ കേസ് അന്വേഷണം അവസാ

Full story

British Malayali

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ ജാതി മത വിഭാഗത്തിലുള്ളവര്‍ക്കും ഒരുപോലെ ദര്‍ശനം നടത്താന്‍ കഴിയുന്നത് തകര്‍ക്കാന്‍ ആര്‍എസ്എ് പണ്ട് മുതലെ ശ്രമിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആര്‍എസ്എസുകാര്‍. വാവരുമായി ബന്ധപ്പെട്ട ശബരിമല വിശ്വാസങ്ങള്‍, മലയരയ സമുദായം അടക്കമുള്ള ആദിവാസികള്‍ക്ക് ശബരിമലയില്‍ ആചാരപരമായി ഉണ്ടായിരുന്ന പങ്ക് തുടങ്ങിയവ ഇല്ലായ്മ ചെയ്യാന്‍ സംഘപരിവാര്‍ ശക്തികള്‍ വഹിച്ച പങ്ക് എല്ലാവര്‍ക്കും അറിവുള്ളതാണെന്നും മുഖ്യമന്ത്രി ഫേസ്

Full story

British Malayali

തിരുവനന്തപുരം: സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഇന്നലെ ശബരിമലയില്‍ സ്ത്രീകള്‍ കയറാന്‍ ശ്രമിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് നിലയ്ക്കലില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നാലെ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള ആഹ്വാനം ചെയ്തിരുന്നു. ഈ അവസരത്തിലാണ് ശ്രീധരന്‍ പിള്ളയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. ശ്

Full story

British Malayali

തിരുവനന്തപുരം: ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസും ബിജെപിയും കരുതിക്കൂട്ടി ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനു തെളിവായി എഎച്ചപി നേതാവ് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ഓഡിയോ ക്ലിപ്പിലെ സന്ദേശം ഇങ്ങനെ:' നിലയ്ക്കലിലേക്കു പോകാന്‍ തയാറായി നില്‍ക്കുന്ന അയ്യപ്പഭക്തരുണ്ടെങ്കില്‍, അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതുകൊണ്ടു കൂട്ടമായി അറസ്റ്റ് ചെയ്യുകയും ഇരുമുടിക്കെട്ടില്ലാത്തവരെ തടയുകയും ചെയ്യുന്ന

Full story

British Malayali

തിരുവനന്തപുരം: ശബരിമലയില്‍ വികാരം ആളിക്കത്തുമ്പോള്‍ ഇന്ന് അതിരാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയ്ക്ക് പറന്നു. പ്രളയ ദുരന്തത്തിലെ ക്രൗഡ് ഫണ്ടിങ് എന്ന പിരിവിനായാണ് യാത്ര. ഭക്തജനങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല പോലും ആര്‍ക്കും കൈമാറാതെയാണ് യാത്ര. നേരത്തെ പ്രളയകാലത്ത് ജര്‍മനിയില്‍ പോയ വനം മന്ത്രി കെ രാജുവിനെ മുഖ്യമന്ത്രി തിരിച്ചു വിളിച്ചിരുന്നു. അങ്ങനെ ഇമേജുയര്‍ത്തിയ മുഖ്യമന്ത്രിയാണ് ശബരിമലയിലെ പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ എത്തുമ്പോള്‍ ദുബായിലേക്ക് പറന്നത്.

Full story

British Malayali

തൃശൂര്‍: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ ഉയര്‍ന്ന് വലിയ ആരോപണങ്ങളില്‍ ഒന്നാണ് ഹിന്ദു വിശ്വാസികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നയം എന്ന്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ കൊണ്ട് പോകുന്നു എന്ന ആരോപണവും ശക്തമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.ഇതിനു മറുപടിയായി ശബരിമലയില്‍നിന്ന് സര്‍ക്കാര്‍ ഒരു നയാപ്പൈസപോലും എടുക്കുന്നില്ലെന്നും മറിച്ച് കോടികള്‍ അങ്ങോട്ട് നല്‍കുകയാണെന്നുമുള്ള മറുപടിയുമാ

Full story

British Malayali

പമ്പ: സന്നിധാനത്തേക്ക് 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രതിരോധവുമായി ഭക്തരുടെ നാമജപ പ്രതിഷേധം തുടരുന്നു. പന്തളം രാജകുടുംബം അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രതിഷേധത്തിന് പുതിയ മുഖമെത്തുകയാണ്. സമരത്തിന്റെ നേതൃത്വം ബിജെപി ഏറ്റെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാമജപം. ഇവിടേക്ക് കൂടുതല്‍ പരിവാറുകാരും എത്തുകയാണ്. ഇതോടെ സമരം പുതിയ തലത്തിലെത്തുന്നു. കൂടുതല്‍ വിശ്വാസികളു

Full story

British Malayali

കണ്ണൂര്‍: പറന്നുയരാന്‍ തയ്യാറായി നില്‍ക്കുന്ന രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വ്വീസ് പ്രഖ്യാപിച്ചു. കണ്ണൂരില്‍ നിന്നും അഗുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ് നടത്തുക. എയര്‍ ഇന്ത്യ എക്സപ്രെസ് ആണ് കന്നി സര്‍വ്വീസ് നടത്തുക. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഉദ്ഘാടനത്തിന് മുന്‍പ് തന്നെ ഒരുക്കും. ഡിസംബര്‍ ഒന്‍പതിന് രാവിലെയാണ് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്താന്‍ തയ്യാറെടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ

Full story

[1][2][3][4][5][6][7][8]