1 GBP = 87.90 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് ഏറ്റവും വലിയ പ്രതീക്ഷയുള്ള ലോക്സഭ തെരഞ്ഞെടുപ്പായിരുന്നു 2019ല്‍ നടന്നത്. അവരുടെ സംസ്ഥാന പ്രസിഡന്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സുവര്‍ണാവസരമായിരുന്നു കേരളത്തില്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയിക്കും എന്ന് എല്ലാവരും പറഞ്ഞിരുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തോറ്റത് ഒരുലക്ഷം വോട്ടിനാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ അല്ലെങ്കില്‍ തിരുവനന്തപുരത്ത് തോറ്റാലും വിജയിക്കും എന്ന് കരുതിയിരുന്ന പത്തനംതിട്ടയില്‍ ശബരിമല സമര നായകന്‍ കെ സുരേന്ദ്രന്‍ മൂന്നാം

Full story

British Malayali

തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും നിയമസഭ വിട്ടുപോകാന്‍ നിയുക്ത എംപിമാര്‍ക്ക് മനസില്ല. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമേ ഡല്‍ഹിയിലേക്കു വിമാനം കയറൂ എന്ന ഉറച്ച തീരുമാനത്തിലാണ് എംപിമാരായ കെമുരളീധരനും അടൂര്‍ പ്രകാശും ഹൈബി ഈടനും എംഎ ആരിഫും.നിയമസഭാംഗങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു വിജ്ഞാപനം ഇറങ്ങിയാല്‍ 14 ദിവസത്തിനകം അവര്‍ എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതി. വരണാധികാരികള്‍ മഷിയില്‍ എഴുതിയ അറിയിപ്പ് തിരഞ്ഞെടുപ്പു കമ്മിഷനു ലഭിച്ച ശേഷ

Full story

British Malayali

-കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ അക്രമ സംഭവങ്ങള്‍ കാര്യമായുണ്ടായില്ലെങ്കിലും ഏറെ നടുക്കിയ സംഭവമായിരുന്നു വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിച്ച സിഒടി നസീറിന് നേരെയുള്ള ആക്രമണം. പിന്നില്‍ സിപിഎം ഗൂഢാലോചനയുണ്ടെന്ന് നസീര്‍ തന്നെ മൊഴി നല്‍കിയിരിക്കുന്ന വേളയിലാണ് കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിരിക്കുന്നത്. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മെയ് 18 ന് രാത്രി 8 മണിയോടെയാണ് തലശ്ശേരി പുതിയ ബസ് സ്റ്റാന്&z

Full story

British Malayali

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സൈബര്‍ യുദ്ധം അയയും എന്നുകരുതിയാല്‍ തെറ്റി. സംഗതി കൂടുതല്‍ ഉഷാറാകുകയാണ്. കവിതാ മോഷണ വിവാദത്തില്‍ പെട്ട് മാനം പോയ കേരളവര്‍മ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിന് ഉഗ്രന്‍ തിരിച്ചുവരവിനുള്ള അവസരമായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ടീച്ചര്‍ ആലത്തൂരിലെ രമ്യാ ഹരിദാസ് എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിമര്‍ശിച്ച് രംഗത്ത് എത്തി. എന്നാല്‍ അതും പാളി. ദീപാ നിശാന്തിന്റെ വിമര്‍ശനത്തോടെ രമ്യാ ഹരിദാസ് താരമായി. ആലത്തൂര്‍ സിപിഎം കോട്ടയ

Full story

British Malayali

കൊച്ചി: ആലുവ എടയാര്‍ സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതികളെ പിടികൂടിയത് പൊലീസിന്റെ സമര്‍ത്ഥമായ നീക്കങ്ങിലൂടെ. ആലുവ സിഐ സലീഷിന്റെ നേതൃത്വത്തിലായിരുന്നു ഇടപെടല്‍. തമിഴ്നാട്-മൂന്നാര്‍ വനാതിര്‍ത്തിയില്‍ നിന്നായിരുന്നു നാല് പേരെ പിടികൂടിയത്. സംഘര്‍ഷത്തിലൂടെയാണ് കീഴടക്കിയത്. രണ്ട് ദിവസത്തോളം കാട്ടിനുള്ളില്‍ ഒളിച്ചു താമസിച്ചാണ് പ്രതികളെ വലയിലാക്കിയത്. തോക്കും എയര്‍ഗണ്ണും അടക്കമുള്ള ആയുധങ്ങളുമായായിരുന്നു കാട്ടിലെ പ്രതികളുടെ താമസം. ഏറ്റുമുട്ടലിനൊടുവില്‍ കീഴടക്കിയ പ്രതികളെ പൊലീസ് പ്രാഥമികമായി ചോദ്യം ചെ

Full story

British Malayali

ദുബായ്: ഉത്തേജക മരുന്ന് പാനീയത്തില്‍ കലര്‍ത്തി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവാവിനെതിരെയുള്ള കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ദുബായില്‍ നിന്നു ബിസിനസ് വിപുലമാക്കാനെന്ന പേരില്‍ മലേഷ്യയിലേക്കു വിളിപ്പിച്ചു ചതിക്കുകയായിരുന്നെന്ന് 26കാരി പറയുന്നു. ദുബായിലെ അറിയപ്പെടുന്ന മോഡലിനെയാണ് ചതിയിലൂടെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ കണ്ടെത്താന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. യുവതിയെ എളുപ്പത്തില്‍ കീഴ്പ്പെടുത്താനാണ് അതീവ രഹസ്യമായി ഉത്തേജക മരുന്ന് പാനീയത്ത

Full story

British Malayali

തിരുവനന്തപുരം: ആനക്കേരളത്തിന് ഇത് നഷ്ടങ്ങളുടെ വര്‍ഷമാണ്. പത്തുമാസക്കാലത്തിനിടയില്‍ മലയാളത്തിന് നഷ്ടപ്പെട്ടത് ആറിലധികം ഗജവീരന്മാരെയാണ്. ചെറുപ്പുള്ളശ്ശേരി പാര്‍ത്ഥനും പാലക്കാട് രാജേന്ദ്രനും പിന്നാലെയാണ് ഗജശ്രേഷ്ടന്മാരില്‍ പേരുകേട്ട മംഗലാംകുന്ന് ഗണപതി ചരിഞ്ഞത്. ജയറാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ആനചന്തത്തിലുള്‍പ്പടെ അഭിനയിച്ച് മലയാളികള്‍ക്ക് സുപരിചിതനാണ് മംഗലാംകുന്ന് ഗണപതി കഴിഞ്ഞ വര്‍ഷം ആനക്കേരളത്തിന്റെ തീരാനഷ്ടം തിരുവമ്പാടി ശിവസുന്തറായിരുന്നെങ്കില്‍ ഈ വര്‍ഷം ചെറുപ്പുള്ളശ്ശേരി പാര്‍ത

Full story

British Malayali

കവന്‍ട്രി: തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ തികച്ചും അവിശ്വസനീയ അടിയൊഴുക്കുകള്‍. അയ്യപ്പ തരംഗം എന്ന് കൂടി വിശേഷിപ്പിക്കാവുന്ന ഈ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുമ്പോള്‍ ശബരിമല തിരിച്ചടി ആകുമെന്ന് കരുതപ്പെട്ടിരുന്ന തെക്കിനു പകരം വടക്കു കൂടി ഹിന്ദു വോട്ടുകള്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് നഷ്ടമായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇടതു മേല്‍ക്കോയ്മായുള്ള മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് വലിയ മാര്‍ജിനില്‍ വോട്ടുകള്‍ പിടിച്ചതിനു മറ്റു തൃപ്തികരമായ കാരണങ്ങള്‍ ബോധ്യപ്പെടുത്താന്‍ തല്‍ക്കാലം

Full story

British Malayali

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെര്ഞ്ഞെടുപ്പിലെ വിജയം രമേശ് ചെന്നിത്തയുടെ കൂടെ നേട്ടമാണെന്ന വാദവുമായി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും. തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതല്‍ സ്വാധിനിച്ചത് ശബരിമല വിഷയം തന്നെയായിരുന്നു. ആ വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാടിനെ ജനം അംഗികരിച്ചതിന്റെ തെളിവായിരുന്നു ഈ വന്‍ വിജയം. ഇതിന് കാരണക്കാരനായത് ചെന്നിത്തലയാണെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. ശബരിമലയില്‍ തുടക്കത്തില്‍ രാഹുല്‍ ഗാന്ധി എതിര്‍ നിലപാടാണ് എടുത്തത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സ്ത്രീ പ്രവേശനത്തെ എതിര

Full story

British Malayali

കോഴിക്കോട്: വോട്ടെണ്ണല്‍ ദിനത്തിന്റെ തലേന്നാണ് തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരോട് എം കെ രാഘവന്‍ പത്രങ്ങള്‍ക്ക് നല്‍കാനായി തന്നെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടത്. മണ്ഡലത്തില്‍ അതിശക്തമായ മത്സരം നടന്നെന്ന വാര്‍ത്തകള്‍ മനസ്സിലുള്ളതുകൊണ്ട് തന്നെ റിസള്‍ട്ട് അറിഞ്ഞിട്ട് തയ്യാറാക്കിയാല്‍ പോരെ എന്നായിരുന്നു അവര്‍ ചോദിച്ചത്. ഇതിന് മറുപടിയായി 'നിങ്ങള്‍ തയ്യറാക്കൂ.. ഞാന്‍ മുപ്പതിനായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക

Full story

[1][2][3][4][5][6][7][8]