1 GBP = 97.50 INR                       

BREAKING NEWS
British Malayali

മലപ്പുറം: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ പ്രതിയുടെ കൂട്ടാളിയായ മലപ്പുറത്തെ മറ്റൊരു സ്വര്‍ണക്കടത്തുകാരന് ആന്ധ്രയിലെ എംഎല്‍എയോടൊപ്പം ചന്ദന ഫാക്ടറി ബിസ്സിനസ്സ്. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ മലപ്പുറം വേങ്ങര എടക്കണ്ടന്‍ സെയ്തലവിയോടൊപ്പം നേരത്തെ ബിസിനസ്സ് പങ്കാളിയായിരുന്ന വ്യക്തിക്കാണ് മകന്റെ പേരില്‍ ഇത്തരത്തില്‍ ബിസിനസ്സെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. നിലവില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത്കേസില്‍ ചെലവഴിച്ചുവെന്ന് കരുതുന്ന ഒമ്പതുകോടിരൂപ സ്വരൂപ

Full story

British Malayali

തിരുവനന്തപുരം: എയര്‍ ഇന്ത്യാ സാറ്റ്സിലെ കള്ള പരാതിയില്‍ സ്വപ്നാ സുരേഷിനെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു. ക്രൈം നമ്പര്‍. 422/CB/TVM/2019 എന്ന എയര്‍ ഇന്ത്യാ സാറ്റ്സ് കേസില്‍ സ്വപ്ന പ്രഭ സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2016 മാര്‍ച്ച് മാസം കണ്ടോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനോയ് ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019 ല്‍ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്ന സുരേഷിനെ കൂടി പ്രതിയാക്കുമെന്ന

Full story

British Malayali

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ ഇടപാടുകളും മുഖ്യമന്ത്രിയുടെ പരിപാടികളിലെ പതിവു സാന്നിധ്യവുമൊക്കെ ചൂണ്ടിക്കാട്ടി താഴെത്തട്ടില്‍ നിന്ന് ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട് മുക്കിയത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ എന്‍ഐഎ. ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ആരെങ്കിലും നല്‍കിയിട്ടുണ്ടോ എന്നും എന്‍ഐഎ പരിശോധിക്കും. എല്ലാ വീഴ്ചകളിലേക്കും അന്വേഷണം നീങ്ങണമെന്ന നിലപാടിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുള്ളത്. എല്ലാ വശവും പരിശോധിക്കാനും എത്ര ഉന്നതനായായലും പിടികൂടാനും

Full story

British Malayali

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്തിന് പിന്നില്‍ ഡി കമ്പനിയോ? പാക്കിസ്ഥാന്‍ കേന്ദ്രമാക്കി ദുബായെ നിയന്ത്രിക്കുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ പങ്ക് സ്വര്‍ണ്ണ കടത്തില്‍ സംശയിക്കുകയാണ് അന്വേഷണ സംഘം. തിരുവനന്തപുരം കേന്ദ്രമായി അധോലോക- ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ദാവൂദ് സംഘം പിന്തുണ നല്‍കുന്നതായി വിവരം ഉണ്ടായിരുന്നു. സന്ദീപ് നായര്‍ ഇതിന്റെ കണ്ണിയാണെന്നാണ് സൂചന. സ്വര്‍ണക്കടത്ത് കേസില്‍ ഒളിവിലുള്ള ഫൈസല്‍ ഫരീദിനെതിരെ ഇന്റര്‍പോളിന്റെ ലുക്ക് ഔട്

Full story

British Malayali

ന്യൂഡല്‍ഹി: തെളിവുകള്‍ ഏറെയുണ്ടായിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചതില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ അതൃപ്തന്‍. എത്ര ഉന്നതനായാലും പിടിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് അമിത് ഷാ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. അതിശക്തമായാണ് അമിത് ഷാ പ്രതികരിച

Full story

British Malayali

തിരുവനന്തപുരം: കോവിഡില്‍ കേരളം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. സെപ്റ്റംബറോടെ പ്രതിദിനം 17,000ല്‍ അധികം രോഗികള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന ഗുരുതരമായ വിലയിരുത്തലിലേക്ക് സര്‍ക്കാര്‍ എത്തുകയാണ്. മരണ നിരക്കും ഉയരും. ഇതോടെ കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയും തകരും. സമ്പര്‍ക്ക വ്യാപനം നിയന്ത്രിക്കാനായില്ലെങ്കില്‍ ഈ മാസം അവസാനത്തോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം 40,000 വരെയെത്താമെന്ന് കണക്ക്. നേരത്തേ ദുരന്തനിവാരണ അഥോറിറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് സമൂഹവ്യാപനം ഉള്‍പ്പെടെയുള്ള

Full story

British Malayali

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായ എം. ശിവശങ്കറിനെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിനെ എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ഈ മാസം 21 വരെ എന്‍ഐഎ കസ്റ്റഡിയിലാണ്. അന്നുവരെ മൂവരെയും ഒരുമിച്ചു ചോദ്യംചെയ്യാന്‍ എന്‍ഐഎക്കു കഴിയും. അതിനു ശേഷമായിരിക്കും ശിവശങ്കറിനെ ചോദ്യം ചെയ്യുക. മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെങ്കില്‍ അറസ്റ്റും ചെയ്യും.

Full story

British Malayali

കോഴിക്കോട്: സ്വര്‍ണ്ണ കടത്തിന്റെ അന്വേഷണം കസ്റ്റംസ് ശക്തമാക്കുന്നതിനിടെ കോഴിക്കോട്ടെ ജൂവലറികളില്‍ റെയ്ഡ് തുടരുന്നു. ഇന്നലെ അരക്കിണര്‍ ഹെസ്സ ഗോള്‍ഡില്‍ നടന്ന റെയ്ഡില്‍ മഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുക്കുയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സ്വര്‍ണ്ണ കടത്തോടെ നിരവധി കടകള്‍ സംശയ നിഴലിലാണ്. കൊടുവള്ളിയിലെ നിരവധി കേന്ദ്രങ്ങളില്‍ ഇനിയും റെയ്ഡ് തുടരും. ഇതിനൊപ്പം യുഎഇ കോണ്‍സുലേറ്റുമായി ബന്ധമുള്ള സ്വര്‍ണ്ണ കടകളിലേക്കും അന്വേഷണം നീളും. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നുണ്ട്

Full story

British Malayali

കൊച്ചി: കോടികളുടെ സ്വര്‍ണം ഒഴുകുന്ന വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഇല്ലാത്തത് വെല്ലുവിളി. ഈ പഴുതുപയോഗിച്ചാണ് കോടികളുടെ കള്ള സ്വര്‍ണം കേരളത്തിലേക്ക് എത്തുന്നത്. കേരളത്തില്‍ കോഴിക്കോടും തിരുവനന്തപുരത്തുമാണ് കടത്തുകാര്‍ പിടിമുറുക്കുന്നത്. ശരീര ഭാഗങ്ങളിലും മറ്റും അതിസമര്‍ത്ഥമായി സ്വര്‍ണം ഒളിപ്പിച്ചു കടത്തുന്ന സംഘങ്ങള്‍ ഏറെയാണ്. ഇതിനെയെല്ലാം കടത്തി വെട്ടുന്നതായിരുന്നു തിരുവനന്തപുരത്തെ നയതന്ത്ര സ്വര്‍ണ്ണ കടത്ത്. ഇത്തരം വമ്പന്‍ ഇടപാടുകള്‍ നടക്കുന്നതിനെ പോലെ വിമാനങ്ങ

Full story

British Malayali

കൊച്ചി: സ്വര്‍ണ്ണ കടത്തിലെ രണ്ടാംപ്രതി സ്വപ്ന സുരേഷ് കുവൈത്തിലുള്ള ഒരു ബിസിനസുകാരനെയും വിവാഹം കഴിച്ചതായി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. പിതാവിന്റെ സുഹൃത്തായ ഇയാള്‍ തിരുവനന്തപുരത്തെ ഇവരുടെ വസതിയിലെത്തി താമസിക്കാറുണ്ടെന്നും മൊഴിനല്‍കിയതായാണു സൂചന. കള്ളക്കടത്തുസ്വര്‍ണം ആഭരണങ്ങളാക്കി പെരിങ്ങത്തൂര്‍ ശോഭിക, ദുബായ് ഗോള്‍ഡ്, മലപ്പുറത്തെ എസ്.എസ് ജൂവലറി എന്നിവിടങ്ങളില്‍ വിറ്റതായും അന്വേഷണസംഘം കണ്ടെത്തി. ഈ സ്ഥാപനങ്ങളില്‍ കഴിഞ്ഞദിവസം റെയ്ഡ് നടന്നിരുന്നു. ഇതിന് പുറമേ തിരുവനന്തപുരത

Full story

[8][9][10][11][12][13][14][15]