1 GBP = 93.10 INR                       

BREAKING NEWS
British Malayali

തൃശ്ശൂര്‍: പൊതു പരിപാടിയില്‍ തനിക്ക് ഷാളിനും പൂച്ചെണ്ടിനും പകരം പുസ്തകം നല്‍കൂ എന്ന് പ്രഖ്യാപിച്ച തൃശൂരിലെ കോണ്‍ഗ്രസ് എംപി ടി.എന്‍ പ്രതാപന് ഇതുവരെ പൊതുവേദിയില്‍ നിന്ന് ലഭിച്ചത് 6700 പുസ്തകങ്ങള്‍. ഈ പുസ്തകങ്ങള്‍ ചേര്‍ത്ത് വച്ച് എംപി ഓഫീസില്‍ ഒരു കുഞ്ഞ് ലൈബ്രറി സംഘടിപ്പിക്കാനൊരുങ്ങുകയാണ് എംപി. ഒരോ സ്വീകരണ വേദികളില്‍ ചെല്ലുമ്പോഴും ലഭിക്കുന്ന ഷാളിനും പൂച്ചെണ്ടുകള്‍ക്കും പകരം ഒരു പുസ്തകം ഇനി മുതല്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു എംപിയുടെ പ്രഖ്യാപനം. ആദര്‍ശ രാഷ്ട്രീയത്തിന്റെ വേറിട്ട രീതിയെന്ന് പ്രതാ

Full story

British Malayali

തിരുവനന്തപുരം: ശബരിമലയില്‍ നവോത്ഥാന്‍ എത്തിക്കാന്‍ സിപിഎം കേരളം മുഴുവന്‍ മതില്‍ തീര്‍ത്തു. ഇതുകൊണ്ടു ചെന്നെത്തിച്ചത് വോട്ട് ചോര്‍ച്ചയിലാണ്. വിശ്വാസികളെ പിണക്കിയപ്പോള്‍ ലോക്സഭയില്‍ വോട്ട് കുറഞ്ഞു. 20ല്‍ 19ഉം കൈവിട്ടു. ശബരിമലയില്‍ ചുവടു മാറി വിശ്വാസ സംരക്ഷകരായി പിണറായി സര്‍ക്കാര്‍ മാറി. നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് നഷ്ടമുണ്ടാകാതെ നോക്കി. ഇനി ലക്ഷ്യം നിയമസഭയില്‍ വീണ്ടും അധികാരത്തില്‍ എത്തലാണ്. അതിന് വേണ്ടി പൗരത്വ നിയമ ഭേദഗതിയിലെ വികാരം പ്രയോഗിക്കാനാണ് നീക്കം. മുസ്ലിം വോട്ടുകളെയാണ് ഇടതുപക്ഷം

Full story

British Malayali

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അറസ്റ്റ് വാറന്റ്. 'ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍' എന്ന പുസ്‌കത്തില്‍ നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെ അപമാനിച്ചെന്ന പരാതിയിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. ഇതോടെ തരൂരിന്റെ പുസ്തകവും പരാമര്‍ശങ്ങളും വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. മീശ നോവല്‍ വിവാദവും ശബരിമല വിഷയവുമുണ്ടാക്കിയ വികാരം ആളിക്കത്തിക്കുന്നതിന് വേണ്ടിയാണ് തരൂരിന്റെ പുസ്തകവും ചര്‍ച്ചകളില്‍ എത്തിച്ചത്. നേരത്തെ കോടതിയില്‍ ഹാജരാ

Full story

British Malayali

തിരുവല്ല: തുകലശേരിയില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം പടരുന്നത് തടയാന്‍ കരുതലോടെ പൊലീസ്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം കത്തി കാളുന്ന സാഹചര്യത്തിലാണ് ഇത്. തിരുവല്ലയിലെ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ 5 വീടുകളും 3 വാഹനങ്ങളും തകര്‍ത്തിരുന്നു. 6 പേരെ പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. മുന്‍ സംഭവങ്ങളുടെ തുടര്‍ച്ചയാണ് അക്രമമെന്നു പൊലീസ് പറഞ്ഞു. തിരുവല്ല തുകലശ്ശേരി പ്രദേശത്തെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പാതിരാത്രിയില്‍ സിപിഎം. - ബിജെപി തമ്മില്‍ വീടുകയറി ആക

Full story

British Malayali

പത്തനംതിട്ട: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡ് ചവിട്ടി മറിക്കാന്‍ ശ്രമിച്ച കെപിസിസി സെക്രട്ടറി പഴകുളം മധുവിന്റെ കാലൊടിഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെ കലക്ടറേറ്റിന് മുന്നിലാണ് സംഭവം. കെപിസിസിയുടെ ആഹ്വാനമനുസരിച്ച് വിവിധ ഡിസിസികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവിടെയും മാര്‍ച്ച് സംഘടിപ്പിച്ചത്. പത്തനംതിട്ട ഡിസിസി ഓഫീസിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി കലക്ടറേറ്റിന് മുന്നില്‍ സമാപിച്ചു. മാര്‍ച

Full story

British Malayali

തിരുവനന്തപുരം: ഉപഭോക്താവില്‍ നിന്നും ജിഎസ്ടി ഈടാക്കിയിട്ടും ജിഎസ്ടി നമ്പര്‍ ബില്ലില്‍ ഉള്‍പ്പെടുത്താതെ കെഎസ്ഇബിയുടെ കള്ളക്കളി. ജിഎസ്ടി ഈടാക്കിയിട്ടും ബില്ലില്‍ ജിഎസ്ടി നമ്പര്‍ കാണിക്കാത്തതിനെ തുടര്‍ന്ന് പല സ്ഥാപനങ്ങള്‍ക്കും എതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെയാണ് കെഎസ്ഇബിയുടെ ഇലക്ട്രിസിറ്റി ബില്ലിനെതിരെയും പരാതി ഉയരുന്നത്. ഉപഭോക്താവില്‍ നിന്ന് ജിഎസ്ടി ഈടാക്കുന്നുണ്ടെങ്കിലും ജിഎസ്ടി നമ്പര്‍ ഇലക്ട്രിസിറ്റി ബില്ലില്‍ കെഎസ്ഇബി ഉള്‍ക്കൊള്ളിച്ചിട്ടില്ല. നല്‍കുന്ന സേവനങ്ങളില്‍ നിന്ന

Full story

British Malayali

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ മലയോര മേഖലയിലെ ആദിവാസി പെണ്‍കുട്ടിയെ പ്രണയം നടിച്ച് ചതിച്ച് വീഴ്ത്തി കൂട്ടുകാര്‍ക്ക് കാഴ്ച വച്ച 19കാരന്‍ പിടിയില്‍. പെരിങ്ങമല ഒഴുക്കുപാറയിലുള്ള മൊഹ്‌സീനാണ് ക്രൂരതയുടെ സൂത്രധാരന്‍. രണ്ട് തമിഴ്നാട്ടുകാരേയും പൊലീസ് കേസില്‍ പിടികൂടി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് പീഡകരെ കുടുക്കിയത്. തെന്നൂരിലെ ലോഡ്ജില്‍ എത്തിയ പൊലീസ് പീഡനത്തിനും സാക്ഷിയായി എന്നതാണ് അതി വിചിത്രം. പതിനെട്ടുകാരിയെയാണ് പത്തൊന്‍പതുകാരന്‍ പ്രണയത്തില്‍ മയക്കി വീഴ്ത

Full story

British Malayali

തിരുവനന്തപുരം: 3.74 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (കെടിഡിഎഫ് സി) മുന്‍ എം.ഡി.ഡോ: രാജശ്രീ അജിത്തും ഭര്‍ത്താവുമടക്കം 6 പ്രതികള്‍ മാര്‍ച്ച് അഞ്ചിന് ഹാജരാകാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി പ്രതികള്‍ ഹാജരാകാനാണ് വിജിലന്‍സ് ജഡ്ജി സ്നേഹലത ഉത്തരവിട്ടത്. എട്ടു പ്രതികളെ ഉള്‍പ്പെടുത്തിയുള്ള വിജിലന്‍സ് കുറ്റപത്രത്തിലെ രണ്ടു പ്രതികള്‍ മരണപ്പെട്ടു.  കെ.റ്റി.ഡി.സി മുന്‍ മാന

Full story

British Malayali

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ തൂങ്ങി മരണം കൊല്ലത്തെ അഞ്ചലിന് അടുത്തുള്ള ഏരൂരിനെ കണ്ണീരിലാഴ്ത്തി. ഏരൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിഷ്ണു ബാബു (14)വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വീട്ടിനടുത്തുള്ള വാഴത്തോട്ടത്തിലുള്ള ഒരു വാഴയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏരൂര്‍ ബാബു ഭവനില്‍ ഹില്ലിങ് പ്ലാന്റില്‍ ബാബുവിന്റെയും ബിന്ദുവിന്റെയും മകനാണ് ജിഷ്ണു. ഇന്നലെ രാത്രി എട്ടുമണിയോടെ ജിഷ്ണുവിനെ കാണാതായിരുന്നു. രാത്രി തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ

Full story

British Malayali

എഴുകോണ്‍ :വാഹനാപകടത്തില്‍ പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഗോപിക ഇനി അഞ്ചുപേരിലൂടെ ജീവിക്കും. എഴുകോണ്‍ പുതുശ്ശേരിക്കോണം ശ്യാംവിലാസത്തില്‍ ശരത്തിന്റെ ഭാര്യ ഗോപിക(21)യാണ് അവയവദാനത്തിലൂടെ അഞ്ച് നിരാലംബര്‍ക്ക് പുതുജീവനാകുന്നത്. വീട്ടുകാര്‍ അവയവദാനത്തിന് തയ്യാറായതോടെ ഗോപിയകയുടെ കണ്ണും കരളും വൃക്കയുമെല്ലാം മറ്റ് അഞ്ച് പേരുടെ കൂടി ജീവന്റെ തുടിപ്പാകുകയായിരുന്നു. ശരത്തുമൊത്ത് ബൈക്കില്‍ എഴുകോണിലേക്ക് വരുമ്പോള്‍ എതിരേവന്ന കൊല്ലം സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ശരത്തിനും (24) ഗുരുത

Full story

[13][14][15][16][17][18][19][20]