1 GBP = 92.20 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: രണ്ടാം ലോക കേരളസഭയിലെ പ്രതിനിധികളുടെ ഭക്ഷണത്തിനും താമസത്തിനും വന്‍തുക ചെലവായെന്ന കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാറിനെ വെട്ടിലാക്കിയ പ്രതികരണവുമായി സഭയില്‍ പങ്കെടുത്ത സംവിധായകനും ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ്. ഭക്ഷണത്തിന് വേണ്ടി ഇത്രയധികം തുക ചെലവാക്കിയെങ്കില്‍ ആ പണം താന്‍ തിരികെ നല്‍കാന്‍ തയ്യാറാണെന്ന് സോഹന്‍ റോയി പ്രതികരിച്ചു. ആയിരക്കണക്കിനു രൂപ ചെലവു വരുന്നതാണ് നല്‍കിയ ഭക്ഷണമെന്നറിഞ്ഞിരുന്നുവെങ്കില്‍ അത് വേണ്ടെന്ന് വച്ചേനെയെന്നും താന്‍ വരുത്തിയ നഷ്ടം ന

Full story

British Malayali

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലിലെ കടലില്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്റേതു കൊലപാതകമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശാസ്ത്രീയ അന്വേഷണം നടത്താന്‍ പൊലീസ്. കുട്ടിയുടെ തലക്കേറ്റ ക്ഷതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കുട്ടിയുടെ മൂര്‍ദ്ധാവിലേറ്റ ക്ഷതമേറ്റിട്ടുണ്ട്. മരണകാരണമാകാവുന്നതാണ് ഈ ക്ഷതം. ഈക്ഷതം എങ്ങനെ ഉണ്ടായി എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. വീട്ടില്‍ വച്ചാണ് അതോ കടപ്പുറത്തു വച്ചാണ് കൊലപാതകം നടത്തിയതെന്ന്

Full story

British Malayali

കുമളി: തമിഴ്നാട്ടിലെ കമ്പത്തിന് സമീപം കൈയും കാലും തലയും വേര്‍പേട്ട നിലയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവും സഹോദരനും കസ്റ്റഡിയില്‍. കമ്പം സ്വദേശി വിഘ്‌നേശ്വരന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിഘ്‌നേശ്വരന്റെ സ്വഭാവദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സെല്‍വി പൊലീസിനോട് മൊഴി നല്‍കിയിരിക്കുന്നത്.  മയക്കുമരുന്നിന് അടിമയായിരുന്നു വിഘ്‌നേശ്വരനെന്നും, ഇതും കുടുംബപ്രശ്‌നങ്ങളുമാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതെന്നുമാണ് പ

Full story

British Malayali

തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിനെ വാര്‍ഡിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമായില്ല. വാവ സുരേഷിന്റെ ആരോഗ്യനില ചൂണ്ടിക്കാട്ടി ഇന്നലെ മറുനാടന്‍ നല്‍കിയ വാര്‍ത്ത വന്‍ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. ആരോഗ്യനിലയിലെ ആശങ്കകള്‍ അധികരിച്ചതോടെ ഇന്നലെ ഉച്ചയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് കൂടുകയും ചെയ്തിരുന്നു. പക്ഷെ ഐസിയുവില്‍ തന്നെ വാവയെ നിലനിര്‍ത്താനാണ് തീരുമാനം വന്നത്. ഇന്നും ഉച്ചയ്ക്ക് മുന്‍പ് മെഡിക്ക

Full story

British Malayali

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്ത വിവരമറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ വന്‍ ആവേശത്തിലായിരുന്നെങ്കിലും ഉള്ളിയേരി ദാസന്‍ എന്‍ജിനീയറിങ് കോളജിനു സമീപത്തെ കുന്നുമ്മല്‍ വീട്ടില്‍ അമിത വലിയ ആഹ്ലാദപ്രകടനങ്ങളൊന്നും ഉണ്ടായില്ല. പക്ഷെ. കുന്നുമ്മല്‍ വീട്ടില്‍ ഇന്നലെയും പതിവുകള്‍ക്ക് മാറ്റമില്ലായിരുന്നു. കെ. സുരേന്ദ്രന്‍ എന്ന ഈ വീടിന്റെ ഗൃഹനാഥനാണ് ബിജെപിയെ കേരളത്തില്‍ നയിക്കുക. ഈ പ്രഖ്യാപനത്തിന്റെ അലയൊലികളൊന്നും കുന്നുമ്മല്‍ വീടിനെ ബാധിച്ചിട്ടില്ല താനും. നാട്ടിലെ സുരേന്

Full story

British Malayali

തൃശൂര്‍: ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഫയര്‍ലൈന്‍ നയം മാത്രമാണ് കാട്ടുതീ തടയാന്‍ ഇപ്പോഴും സ്വീകരിക്കുന്നത്. കാട്ടുതടി രക്ഷിക്കുക എന്നതു മാത്രമായിരുന്നു ബ്രിട്ടീഷ് നയം. കാട് രക്ഷിക്കുക എന്നത് നയമല്ലായിരുന്നു. 'ഫയര്‍ ലൈനുകള്‍' ഇടാനായി ലക്ഷങ്ങളാണ് ഓരോവര്‍ഷവും ചെലാവകുന്നത്. ഇതാണ് വച്ചര്‍മാരുടേയും ജീവനെടുക്കുന്നത്. പൊള്ളം കൊറ്റമ്പത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേ മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ വെന്തുമരിച്ചത് അതിദാരുണമായാണ്. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെ.വി

Full story

British Malayali

കൊല്ലം: വന്നു കണ്ടു കീഴടക്കി....ബീഹാറില്‍ നിന്നെത്തി തുല്യതാ പരീക്ഷയില്‍ നൂറില്‍ നൂറ് നേടി മലയാളത്തിന്റെ 'ചങ്ങാതി'യായി മാറുകയാണ് റോമി. മലയാളത്തെ കീഴടക്കിയ ബീഹാറുകാരി. ''കാക്കേ കാക്കേ കൂടെവിടെ...കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ...'' എന്ന് അഭിനന്ദിക്കാനെത്തുന്നവരോട് പാട്ടിലൂടെ ചോദിക്കുന്ന പരീക്ഷാ വിജയി. ചങ്ങാതി പരീക്ഷയില്‍ നൂറില്‍ നൂറ് മാര്‍ക്ക് വാങ്ങി ഒന്നാം സ്ഥാനത്തെത്തിയത് ബീഹാര്‍ കട്ടിഹാര്‍ സ്വദേശിനിയായ റോമിയയാണ്. ഭര്‍ത്താവ് സെയ്ഫുള്ള, മക്കളായ തമന്ന, മുഹമ്മദ് തൗഫീഖ് എന്നിവര്‍ക്കൊപ്പം ഉമയനല്ലൂര്‍ എസ്റ്റേറ്

Full story

British Malayali

കൊല്ലം: ബോട്ടില്‍നിന്നു പിടിവിട്ടു വീണ സാമുവല്‍ എന്ന മത്സ്യത്തൊഴിലാളിക്ക് കടലമ്മ കാവല്‍ നിന്നത് 18 മണിക്കൂര്‍. ഒരു പലകും രാവിന്റെ പകുതിയും രക്ഷാതീരം തേടി നടുക്കടലില്‍ നീന്തി നടന്നപ്പോള്‍ സാമുവലിന് കരുത്ത് നല്‍കി കൂടെ നില്‍ക്കുകയായിരുന്നു കടലമ്മ. ആത്മവീര്യം ചോരാതെ നീന്തിയും തളര്‍ന്നപ്പോള്‍ അനങ്ങാതെ മലര്‍ന്നു കിടന്നും അലറി വിളിച്ചും കടലില്‍ കഴിഞ്ഞ സാമുവല്‍ എന്ന 38കാരനെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങരയില്‍നിന്നു 10 പേരുമായി പോയ 'ദീപ്തി' എന

Full story

British Malayali

അമ്പലപ്പുഴ; ആലപ്പുഴയില്‍ മൂന്നു വയസ്സുകാരന് രണ്ടാനച്ഛനായ വൈശാഖിന്റെ ക്രൂര മര്‍ദ്ദനത്തില്‍ ജനനേന്ദ്രിയത്തിലടക്കം പരിക്കേറ്റ കുഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞ് ആരോഗ്യനിലയില്‍ നേരിയ പുരോഗതി. എന്നാല്‍, സംഭവം നടന്ന് രണ്ട് ദിവസമായിരിക്കെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുട്ടിയെ മര്‍ദ്ദിച്ചിരുന്നത് ആളൊഴിഞ്ഞ വീട്ടില്‍ കടല്‍ഭിത്തിയോട് ചേര്‍ന്ന് കടലാക്രമത്തില്‍ തകര്‍ന്ന ഒറ്റവീട്ടിലായിരുന്നു ക്രൂര മര്‍ദ്ദനം അരങ്ങേറിയത്. ഇതാണ് നാട്ടുകാരോ മറ്റുള്

Full story

British Malayali

കാഞ്ഞങ്ങാട്: മതസൗഹാര്‍ദത്തിന്റെ മനോഹരമായ ആ മുഹൂര്‍ത്തത്തില്‍ വിഷ്ണു രാജേശ്വരിക്കു മിന്നുകെട്ടി. ഭഗവതിയുടെ തിരുനടയില്‍ കാഞ്ഞങ്ങാട്ടെ വിഷ്ണുപ്രസാദ് മേല്‍പ്പറമ്പ് 'ഷമീംമന്‍സി'ലിലെ രാജേശ്വരിയുടെ കഴുത്തില്‍ മിന്നുകെട്ടി. അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ വളര്‍ത്തുമകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി. ചെറുപ്പത്തിലേ രാജേശ്വരിയുടെ അച്ഛനും അമ്മയും മരിച്ചു. പിന്നെ അബ്ദുള്ളയും ഖദീജയുമായിരുന്നു രാജേശ്വരിയുടെ മതാപിതാക്കള്‍. രാജേശ്വരിയുടെ കഴുത്തില്‍ വിഷ്ണു താലിചാര്‍ത്തുമ്പോള്‍ അബ്ദുള്ളയുടെയും ഖദീജയുടെയും കണ്

Full story

[1][2][3][4][5][6][7][8]